Author: George Kakkanatt

യുവാവ് മാതാപിതാക്കളെ വെട്ടി വീഴ്ത്തിയിട്ടും കലിയടങ്ങാതെ അയല്‍ വീടുകളിലും വടിവാളുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു

നീലഗിരി: നീലഗിരിയില്‍ യുവാവ് മാതാപിതാക്കളെ വെട്ടി വീഴ്ത്തിയിട്ടും കലിയടങ്ങാതെ അയല്‍ വീടുകളിലും വടിവാളുമായി ഭീതി വിതയ്ച്ചു. കഞ്ചാവ് ലഹരിയില്‍ ആണ് യുവാവ് മാതാപിതാക്കളെ ഗുരുതരമായി വെട്ടിപരിക്കേല്‍പ്പിച്ചത്. നാട്ടുകാരാണ് ഇരുവരുടേയും ജീവന്‍ രക്ഷിച്ചത്. വടിവാളുമായി പ്രദേശത്ത് ഭീതി വിതച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. സ്വബോധം നഷ്ടമായ യുവാവ് നീലിഗിരിയെ മണിക്കൂറുകളോളം ഭീതിയിലാക്കി. സമൂഹ മാധ്യമങ്ങളില്‍ യുവാവ് അക്രമാസക്തനായതിന്‍റെ ദൃശ്യങ്ങള്‍ വൈറലായിരിക്കുകയാണ്. വെല്ലിങ്ടണിലെ രാജാറാം എന്ന യുവാവാണ് മാതാപിതാക്കളായ രാമചന്ദ്രനെയും റാണിയേയും ആക്രമിച്ചത്. ലഹരി ഉപയോഗിച്ചതിന് യുവാവിനെ വഴക്കുപറഞ്ഞതായിരുന്നു കാരണം. കഴുത്തിലും കൈകളിലും വെട്ടേറ്റ ഇരുവരുടെയും കരച്ചില്‍ കേട്ടെത്തിയ നാട്ടുകാരാണ് ഒരുവിധം രക്ഷിച്ചത്. ഇതോടെ യുവാവിന്‍റെ ആക്രമണം നാട്ടുകാര്‍ക്ക് നേരെയായി. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് ഏറെ പണിപ്പെട്ടാണ് യുവാവിനെ കീഴപ്പെടുത്തിയത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു ഊട്ടി ജയിലേക്കയച്ചു. കഴുത്തിന് പരിക്കേറ്റ രാമചന്ദ്രന്‍റെയും റാണിയുടേയും നില ഗുരുതരമാണ്. ഇരുവരെയും രക്ഷിക്കാനെത്തിയ നാല് പ്രദേശവാസികള്‍ക്കും സാരമായി...

Read More

ഇന്ത്യയില്‍ കോവിഡ് കേസുകള്‍ ഒന്നര ലക്ഷത്തിലേക്ക്; മഹാരാഷ്ട്രയില്‍ കോവിഡ് സാഹചര്യം സങ്കീര്‍ണമാകുന്നു

മുംബൈ: ഇന്ത്യയില്‍ കോവിഡ് കേസുകള്‍ ഒന്നര ലക്ഷത്തിലേക്ക് അടുക്കുന്നു. മഹാരാഷ്ട്രയില്‍ കോവിഡ് സാഹചര്യം സങ്കീര്‍ണമാകുകയാണ്. ഗുജറാത്തിലും സ്ഥിതി ഗുരുതരമാണ്. കൊവിഡ് നിയന്ത്രണ വിധേയമായിരുന്ന ഹരിയാനയില്‍ 94 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഡല്‍ഹി വിമാനത്താവളത്തില്‍ ജോലി ചെയ്യുന്ന എയര്‍ ഇന്ത്യയുടെ സുരക്ഷാ ജീവനക്കാരന് രോഗം സ്ഥിരീകരിച്ചു. പുതിയ രോഗികളില്‍ 35 ശതമാനവും മഹാരാഷ്ട്രയില്‍ നിന്നാണ്. മുംബൈ, അഹമ്മദാബാദ്, ചെന്നൈ, ഡല്‍ഹി തുടങ്ങി ആറ് നഗരങ്ങളില്‍ നിന്നാണ് 56.3 ശതമാനം കേസുകളും റിപ്പോര്‍ട്ട് ചെയ്യുന്നത്. രാജ്യാന്തര കണക്കുകളുമായി താരതമ്യം ചെയ്യുമ്ബോള്‍ ഇന്ത്യയില്‍ കൊവിഡ് രൂക്ഷമല്ലെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം. ഈ മാസം പത്തൊന്‍പതിനാണ് കൊവിഡ് കേസുകളുടെ എണ്ണം ഒരു ലക്ഷം കടന്നത്. ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്ത് 110ആം ദിവസമായിരുന്നു അന്ന്. ദിനം പ്രതി ശരാശരി അഞ്ച് ശതമാനം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ജനസംഖ്യ അടിസ്ഥാനത്തില്‍ പരിശോധിക്കുമ്ബോള്‍ ലക്ഷത്തില്‍ 10.7 പേര്‍ക്ക് മാത്രമാണ് രോഗം സ്ഥിരീകരിക്കുന്നത്. ലക്ഷത്തില്‍ 69.9 ആണ് ആഗോളനിരക്ക്. മരണനിരക്ക് 2.87 ശതമാനം മാത്രമാണെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. തമിഴ്‌നാട്ടില്‍ റിപ്പോര്‍ട്ട് ചെയ്ത 17,728 കൊവിഡ് കേസുകളില്‍ 11,634ഉം ചെന്നൈയിലാണ്. ഗുജറാത്തില്‍ 361 പുതിയ കേസുകളും 27 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ പോസിറ്റീവ് കേസുകള്‍ 14831ഉം മരണം 915ഉം ആയി. ഡല്‍ഹിയില്‍ 412 പുതിയ കേസുകളും 12 മരണവും റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ പോസിറ്റീവ് കേസുകള്‍ 14,465ഉം മരണം 288ഉം ആയി...

Read More

കടുത്ത നിയന്ത്രണങ്ങളോടെ ഞായറാഴ്ച മുതല്‍ സൗദിയില്‍ പള്ളികള്‍ തുറക്കും

റിയാദ് : കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് സൗദിയില്‍ അടച്ചിട്ടിരുന്ന പള്ളികള്‍ ഞായറാഴ്ച മുതല്‍ കടുത്ത നിയന്ത്രണങ്ങളോടെ തുറക്കും. ഇസ്ലാമികകാര്യ മന്ത്രാലയം ഇത് സംബന്ധിച്ച്‌ പള്ളി ജീവനക്കാര്‍ക്ക് പ്രത്യേക സര്‍ക്കുലര്‍ നല്‍കി. ഓരോ വ്യക്തിയും നമസ്‌കാരത്തിന് നില്‍ക്കുമ്ബോള്‍ ചുരുങ്ങിയത് രണ്ട് മീറ്റര്‍ അകലം പാലിക്കണം. സ്വഫ്ഫുകള്‍ (നമസ്‌കാരത്തിനു നില്‍ക്കുന്ന നിര) ഒന്നിടവിട്ട് ആയിരിക്കുക. പള്ളിയിലെ പൊതു ഖുര്‍ആന്‍ പ്രതികള്‍, മറ്റു പുസ്തകങ്ങള്‍ എന്നിവ എടുത്തുമാറ്റുക, റഫ്രിജറേറ്റര്‍, വാട്ടര്‍ കൂളര്‍ എന്നിവ പ്രവര്‍ത്തിപ്പിക്കരുത്, വെള്ളം, സുഗന്ധ ദ്രവ്യങ്ങള്‍, മിസ്വാക് തുടങ്ങി ഒന്നും പള്ളിയില്‍ വിതരണം ചെയ്യരുത്, വീട്ടില്‍ നിന്ന് അംഗശുദ്ധി വരുത്തി പള്ളിയില്‍ എത്തണം, പള്ളിയില്‍ എത്തണം, പള്ളിയില്‍ വരുന്നവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം, ഓരോരുത്തരും സ്വകാര്യ മുസ്വല്ലകള്‍ (നിസ്‌കാര പട്ടം) കൈവശം കരുതണം, മുസ്വല്ലകള്‍ പ്രാര്‍ഥനക്ക് ശേഷം പള്ളിയില്‍ ഉപേക്ഷിക്കരുത്, 15 വയസിന് താഴെയുള്ള കുട്ടി കളെ പള്ളിയില്‍ കൊണ്ടുവരരുത്, പ്രവേശിക്കുമ്ബോഴും ഇറങ്ങുമ്ബോഴും തിരക്ക് ഒഴിവാക്കണം, വെള്ളിയാഴ്ചയിലെ ജുമുഅ നിസ്‌കാരം 15 മിനിറ്റില്‍ കൂടുതല്‍ ദീര്‍ഘിക്കാന്‍ പാടില്ല. വെള്ളിയാഴ്ച വാങ്കിന് 20 മിനിറ്റ് മുമ്ബ് പള്ളികള്‍ തുറക്കുകയും 20 മിനിറ്റിന് ശേഷം അടക്കുകയും ചെയ്യും. സാധാരണ പ്രാര്‍ത്ഥനക്കുള്ള വിളിക്ക് 15 മിനിറ്റ് മുമ്ബ് പള്ളികള്‍ തുറക്കുകയും പ്രാര്‍ത്ഥനക്ക് 10 മിനിറ്റ് കഴിഞ്ഞ് അവ അടയ്ക്കുകയും ചെയ്യുക. വാങ്ക് ഇഖാമത്ത് എന്നിവക്ക് ഇടയിലെ സമയം 10 മിനിറ്റ് ആയിരിക്കും. പള്ളിയുടെ ജാലകങ്ങള്‍ തുറന്നിടുകയും പ്രാര്‍ത്ഥനയുടെ അവസാന സമയം വരെ ഇത് സൂക്ഷിക്കുകയും...

Read More

കണ്ണീരോടെ ജനങ്ങള്‍; കോവിഡ് വെല്ലുവിളിയുടെ കൂടെ ഉ​ഷ്ണ​ത​രം​ഗം; ഉ​ത്ത​രേ​ന്ത്യ വെന്തുരുകുന്നു

ന്യൂഡല്‍ഹി; കനത്ത ചൂടില്‍ വീ​ശി​യ​ടി​ക്കു​ന്ന ഉ​ഷ്ണ​ത​രം​ഗ​ത്തി​ല്‍ ഉ​ത്ത​രേ​ന്ത്യ​ന്‍ സം​സ്ഥാ​ന​ങ്ങ​ള്‍ വെ​ന്തു​രു​കു​ന്നു,, ഡ​ല്‍​ഹി​യി​ലെ പ​ലം മേ​ഖ​ല​യി​ല്‍ 47.6 ഡി​ഗ്രി സെ​ല്‍​ഷ്യ​സ് ചൂ​ടാ​ണ് ചൊ​വ്വാ​ഴ്ച രേ​ഖ​പ്പെ​ടു​ത്തി​യ​ത്,, 2002ന് ​ശേ​ഷം മേ​യ് മാ​സ​ത്തി​ല്‍ രേ​ഖ​പ്പെ​ടു​ത്തു​ന്ന ഏ​റ്റ​വും ഉ​യ​ര്‍​ന്ന താ​പ​നി​ല​യാ​ണി​ത്. കൂടാതെ രാ​ജ്യ​ത്ത് ഏ​റ്റ​വു​മ​ധി​കം ചൂ​ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത് രാ​ജ​സ്ഥാ​നി​ലെ ചു​രു​വി​ലാ​ണ്,, ഇ​വി​ടെ 50 ഡി​ഗ്രി സെ​ല്‍​ഷ്യ​സ് ചൂ​ട് രേ​ഖ​പ്പെ​ടു​ത്തി​യ​താ​യി ചു​രു ഐ​എം​ഡി ര​വീ​ന്ദ്ര സി​ഹാ​ഗ് അ​റി​യി​ച്ചു,, ഡ​ല്‍​ഹി, പ​ഞ്ചാ​ബ്, ഹ​രി​യാ​ന, രാ​ജ​സ്ഥാ​ന്‍, സം​സ്ഥാ​ന​ങ്ങ​ളി​ല്‍ റെ​ഡ് അ​ല​ര്‍​ട്ടും ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ചി​ല ഭാ​ഗ​ങ്ങ​ളി​ല്‍ ഓ​റ​ഞ്ച് അ​ല​ര്‍​ട്ടും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. എന്നാല്‍ മ​ഹാ​രാ​ഷ്‌​ട്ര, മ​ധ്യ​പ്ര​ദേ​ശ്, ഗു​ജ​റാ​ത്ത്, തെ​ലു​ങ്കാ​ന തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ലും ക​ന​ത്ത ചൂ​ടാ​ണ് രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത്, താ​പ​നി​ല ഇ​തേ രീ​തി​യി​ല്‍ തു​ട​രു​മെ​ന്നാ​ണു കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്ര​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്...

Read More

മകളേ മാപ്പ് (ദേവി- കവിത)

ഏറ്റവും വലിയ ധനം നീയാണെന്നറിഞ്ഞിട്ടും നീ എന്ന അമൂല്യതയെ തിരിച്ചറിയാതെ മനുഷ്യത്വം മരവിപ്പിക്കും ധനത്തോടൊപ്പം നിന്നെ അന്യനു കൈമാറ്റം ചെയ്ത ഞങ്ങളാണ് തെറ്റുകാർ.. നിന്നിലെ ശാഠ്യങ്ങളെ താലോലിച്ചു വളർത്തുമ്പോൾ മുന്നേറുന്ന ജീവിത പാതയിലെ കല്ലും മുള്ളും തിരിച്ചറിഞ്ഞ് പതിയിരിക്കുന്ന അപകടങ്ങളെ തിരിച്ചറിയാൻ പഠിപ്പിക്കാത്ത ഞങ്ങളാണു തെറ്റുകാർ.. വിദ്യയാണ് സർവധനാൽ പ്രധാനം എന്ന് പഠിപ്പിക്കാതെ സ്വയ്ർജ്ജിത ധനം കൊണ്ടു സ്വാഭിമാനിയാകാൻ പഠിപ്പിക്കാതെ സ്വന്തം ചിറകിന്നടിയിൽ ഒളിപ്പിച്ച്, നിന്റെ ചിറകിനെ അരിഞ്ഞ ഞങ്ങളാണു തെറ്റുകാർ.. സ്വയം സ്വപ്നം കാണാൻ പഠിപ്പക്കാതെ ഞങ്ങളുടെ സ്വപ്നസാക്ഷാത്കാരങ്ങളിൽ നിന്നെ ബലി അർപ്പിച്ച്, നിന്റെ കാലുകളെ ചങ്ങലക്കിട്ട ഞങ്ങളാണു തെറ്റുകാർ… നിന്റെ കൈ കാലുകളിൽ അതിജീവനത്തിന്റെ ശക്തി നൽകാതെ സഹനത്തിന്റെ അടിമത്വത്തിന്റ തണുത്തുറഞ്ഞ ലാവ ഇറ്റിച്ച് അപരന്റെ കൊലക്കളത്തിലേക്ക് ദുരഭിമാന മേലങ്കി അണിഞ്ഞ് തള്ളിവിട്ട ഞങ്ങളാണ് തെറ്റുകാർ… സ്നേഹത്തിന്റെ കണക്കു പറഞ്ഞ് നിന്റെ കണ്ണുനീരിന്റെ ഉറവകളെ ഘനീഭവിപ്പിച്ച് പുഞ്ചിരി അണിയാൻ പഠിപ്പിച്ച തെറ്റുകൾക്ക് നേരെ ചൂണ്ടുന്ന നിന്റെ കൂർപ്പിച്ച നോട്ടങ്ങളുടെ മുനയൊടപ്പിച്ച ഞങ്ങളാണു തെറ്റുകാർ.. പ്രതികരിക്കാനാവാതെ നിന്റെ നാവ് ബന്ധിപ്പിച്ച് സ്നേഹനൂലിൽ കോർത്തു നിന്നിലേൽപ്പിച്ച അഭിമാനമെന്ന മിഥ്യാബോധത്തിന്റെ അമിതഭാരം തന്ന ഞങ്ങളാണ്...

Read More