Author: George Kakkanatt

ഈ ട്വീറ്റ് അപമാനകരമാണ്; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ആഞ്ഞടിച്ച്‌ മനോജ് തിവാരി

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തില്‍ മുംബൈയ്ക്കും ചെന്നൈയ്ക്കും ശേഷം ഏറ്റവും കൂടുതല്‍ കിരീടം സ്വന്തമാക്കിയ ടീമാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. ഐപിഎല്ലിന്റെ ആദ്യ പതിപ്പില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 222 റണ്‍സ് നേടിയ കൊല്‍ക്കത്തയ്ക്ക് എന്നാല്‍ സീസണില്‍ മുന്നോട്ട് ആ ആഥിപത്യം തുടരാനായില്ല. അതുകൊണ്ട് തന്നെ നാല് വര്‍ഷങ്ങള്‍ക്കും ശേഷം അഞ്ചാം പതിപ്പില്‍ മാത്രമാണ് കൊല്‍ക്കത്തയ്ക്ക് കന്നി കിരീടത്തില്‍ മുത്തമിടാനായത്. 2012ല്‍ ഇത് ദിവസമായിരുന്നു ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്സിനെ പരാജയപ്പെടുത്തി കൊല്‍ക്കത്ത ആദ്യമായി ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് കിരീടം സ്വന്തമാക്കുന്നത്. 191 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്തയ്ക്ക് മന്‍വീന്ദര്‍ ബിസ്ലയുടെ തകര്‍പ്പന്‍ ഇന്നിങ്സാണ് ജയം അനായാസമാക്കിയത്. 48 പന്തില്‍ 89 റണ്‍സായിരുന്നു താരം നേടിയത്. ബിസ്ല കളിയിലെ താരവും വിന്‍ഡീസ് സ്പിന്നര്‍ സുനില്‍ നരെയ്ന്‍ ടൂര്‍ണമെന്റിലെ താരമായും തിരഞ്ഞെടുത്തു. കന്നി കിരീടനേട്ടത്തിന്റെ വാര്‍ഷികത്തോട് അനുബന്ധിച്ച്‌ ആരാധകരോട് തങ്ങളുടെ പ്രിയപ്പെട്ട നിമിഷം ഏതെന്ന് ചോദിച്ച്‌ ടീം മാനേജ്മെന്റ് വിവിധ ചിത്രങ്ങള്‍ ചേര്‍ത്തൊരു ട്വീറ്റ് പോസ്റ്റ് ചെയ്തു. ട്വീറ്റിനൊപ്പം ബിസ്ലയുടെയും മുന്‍ നായകന്‍ ഗൗതം ഗംഭീറിന്റെയും ന്യൂസിലന്‍ഡ് താരം ബ്രെന്‍ഡന്‍ മക്കല്ലത്തിന്റെയും സുനില്‍ നരെയ്നെയും ഓസിസ് താരം ബ്രെറ്റ് ലീയെയും ടാഗ് ചെയ്ത മാനേജ്മെന്റ് എന്നാല്‍ മുന്‍ ഇന്ത്യന്‍ താരം കൂടിയായ മനോജ് തിവാരിയെ ഉള്‍പ്പെടുത്തിയില്ലാ. MANOJ TIWARY ✔@tiwarymanoj Yes I, along with others have too many memories, emotions and that will remain forever but after seeing this tweet where u all forgot to mention n tag me and @Sah75official is insulting and this mrng tweet of urs will remain close to every knight Rider’s #disappointed https://twitter.com/kkriders/status/1265475200138739713 … KolkataKnightRiders ✔@KKRiders 27 May 2012 – A night close to every Knight Rider’s The first always has too many emotions, too many memories. What’s yours#KKR #IPL #IPL2012 #KorboLorboJeetbo #Champions @Bisla36 @GautamGambhir @Bazmccullum @SunilPNarine74 @BrettLee_58 117 10:49 AM – May 27, 2020 Twitter Ads info and privacy 16 people are talking about this ഇതാണ് താരത്തെ പ്രതികരണത്തിലേക്ക് നയിച്ചത്. പട്ടികയില്‍ തന്നെയും മെന്‍ഷന്‍ ചെയ്യാത്തതിലുള്ള അമര്‍ഷം താരം തുറന്ന് പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. ഓര്‍മ്മകള്‍ എന്നെന്നും നിലനില്‍ക്കും എന്ന് പറഞ്ഞ താരം എന്നാല്‍ ബംഗ്ലാദേശ് ഓള്‍റൗണ്ടര്‍ ഷക്കിബ് അല്‍ ഹസന്റെയും തന്റെയും സംഭവനകളെ ഒഴിവാക്കിയത് അപമാനകരമാണെന്നും കൂട്ടിച്ചേര്‍ത്തു. ടൂര്‍ണമെന്റില്‍ 15 ഇന്നിങ്സുകളില്‍ നിന്ന് 260 റണ്‍സാണ് മനോജ് തിവാരി സ്വന്തമാക്കിയത്. ഇതില്‍ ഒരു അര്‍ധസെഞ്ചുറി പ്രകടനവും ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ താരത്തിന് മറുപടിയുമായി തെളിവ് സഹിതമാണ് കൊല്‍ക്കത്ത എത്തിയത്. തങ്ങളുടെ പ്രിയപ്പെട്ട നൈറ്റിന്റെ ടാഗ് ചെയ്യാന്‍ വിട്ടുപോകില്ലെന്നായിരുന്നു ടീമിന്റെ പ്രതികരണം. ഒപ്പം ടാഗ് ചെയ്തിരിക്കുന്നവരുടെ ലിസ്റ്റും. 2012ലെ വിജയത്തിന്റെ നായകനാണെപ്പോഴും നിങ്ങളെന്നും കൊല്‍ക്കത്ത ട്വീറ്റില്‍...

Read More

ഉത്ര വധക്കേസില്‍ പോലിസിനെതിരേ ഗുരുതര ആരോപണവുമായി മുഖ്യപ്രതി സൂരജ്

അടൂര്‍: ഉത്ര വധക്കേസില്‍ പോലിസിനെതിരേ ഗുരുതര ആരോപണവുമായി മുഖ്യപ്രതി സൂരജ്. പോലിസ് തന്നെ ഉപദ്രവിച്ചെന്നും തെളിവുകള്‍ കൃത്രിമമായി ഉണ്ടാക്കിയതാണെന്നും സൂരജ് ആരോപിച്ചു. അടൂരിലെ വീട്ടില്‍ തെളിവെടുപ്പ് പൂര്‍ത്തിയാക്കി മടങ്ങുന്നതിനിടെയായിരുന്നു സൂരജിന്റെ പ്രതികരണം. ഉത്രയുടെ വീട്ടില്‍നിന്ന് കണ്ടെടുത്ത പ്ലാസ്റ്റിക്ക് കുപ്പി പോലിസ് അവിടെ കൊണ്ടുവച്ചതാണ്. ഈ കുപ്പിയില്‍ തന്റെ വിരലടയാളം പോലീസ് പതിപ്പിച്ചിരുന്നു. തന്റെ കുഞ്ഞിനെയും അച്ഛനെയും അമ്മയെയും സഹോദരിയെയും ഉപദ്രവിക്കുമെന്നും പോലിസ് ഭീഷണിപ്പെടുത്തിയിരുന്നതായും സൂരജ് അലറിക്കരഞ്ഞ് കൊണ്ട് പറഞ്ഞു. പോലിസ് കേസില്‍ കുടുക്കിയതാണെന്ന് രണ്ടാം പ്രതി സുരേഷും മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിളിച്ചുപറഞ്ഞു. നേരത്തെ കോടതിയില്‍ ഹാജരാക്കി മടങ്ങുമ്ബോഴും സുരേഷ് ഇതേ ആരോപണം ഉന്നയിച്ചിരുന്നു. അതേസമയം, പ്രതികളുടെ ഇത്തരത്തിലുള്ള ആരോപണങ്ങള്‍ ഏതെങ്കിലും നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണോ എന്നും സംശയമുണ്ട്. അടൂര്‍ പറക്കോട്ടെ വീട്ടില്‍ തെളിവെടുപ്പ് പൂര്‍ത്തിയാക്കിയ ശേഷം പോലിസ് സംഘം ഇവിടെനിന്ന് മടങ്ങി. ഇനി അടൂരിലെ ബാങ്കില്‍ സൂരജിനെ എത്തിച്ച്‌ തെളിവെടുപ്പ്...

Read More

കൊവിഡ് പരിശോധനയ്ക്ക് സ്വകാര്യ ലാബുകള്‍ ഈടാക്കുന്ന നിരക്ക് എടുത്തുകളഞ്ഞ് കേന്ദ്രം; തുക സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാം

ന്യൂഡല്‍ഹി: കൊവിഡ് പരിശോധനയ്ക്കുള്ള സ്വകാര്യ ലാബുകളിലെ നിശ്ചിത നിരക്ക് എടുത്തുകളഞ്ഞ് കേന്ദ്രം. 4500 രൂപയാണ് നിലവില്‍ സ്വകാര്യ ലാബുകള്‍ കൊവിഡ് പരിശോധനക്ക് ഈടാക്കുന്നത്. ഇനി മുതല്‍ സംസ്ഥാനങ്ങള്‍ക്ക് നിരക്ക് തീരുമാനിക്കാം. കൊവിഡ് കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ വിഭാഗങ്ങളെ ഉള്‍പ്പടുത്തി പരിശോധന മാനദണ്ഡം മാറ്റാനും കേന്ദ്രം നിര്‍ദ്ദേശിച്ചു. സാധാരണക്കാര്‍ക്ക് താങ്ങാവുന്നതിലും അപ്പുറമാണ് നിലവിലെ നിരക്കെന്നും ഇത് പുനഃപരിശോധിക്കണമെന്നുമാവശ്യപ്പെട്ട് സുപ്രീകോടതിയിലടക്കം ഹര്‍ജിയെത്തിയിരുന്നു. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് നിരക്ക് പിന്‍വലിക്കാനുള്ള തീരുമാനം. സ്വകാര്യ ലാബുകളിലെ പരിശോധനയില്‍ 17 ശതമാനം സാമ്ബിള്‍ പോസിറ്റാവാകുന്നു എന്ന കണക്കും പുറത്തുവന്നു. നിരക്ക് കുറച്ചാല്‍ കൂടുതല്‍ പരിശോധന സ്വാകര്യ ലാബുകളില്‍ നടത്താനാകുമെന്നാണ് ആരോഗ്യമന്ത്രാലയത്തിന്‍റെ വിലയിരുത്തല്‍. പ്രതിദിനം രണ്ട് ലക്ഷം പരിശോധനകള്‍ നടത്തുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ കൂടുതല്‍ സ്വാകര്യലാബുകളില്‍ കൂടി പരിശോധന നടത്തണമെന്ന നിര്‍ദ്ദേശം ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക്...

Read More

കോ​വി​ഡ്: ബ്ര​സീ​ലി​ല്‍ നി​ന്നു​ള്ള​വ​ര്‍​ക്ക് അ​മേ​രി​ക്ക​യി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം വി​ല​ക്കി ട്രം​പ്

വാ​ഷിം​ഗ്ട​ണ്‍: ബ്ര​സീ​ലി​ല്‍ നി​ന്നു​ള്ള​വ​ര്‍​ക്ക് അ​മേ​രി​ക്ക​യി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം വി​ല​ക്കി പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പ്. ക​ഴി​ഞ്ഞ 14 ദി​വ​സ​ത്തി​നി​ട​യി​ല്‍ ബ്ര​സീ​ലി​ല്‍ ഉ​ണ്ടാ​യി​രു​ന്ന അ​മേ​രി​ക്ക​ക്കാ​ര​ല്ലാ​ത്ത എ​ല്ലാ​വ​ര്‍​ക്കും അ​മേ​രി​ക്ക​യി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം വി​ല​ക്കി​യ​താ​യി വൈ​റ്റ് ഹൗ​സ് അ​റി​യി​ച്ചു. വി​ദേ​ശി​ക​ളി​ല്‍​നി​ന്ന് കൂ​ടു​ത​ല്‍ വൈ​റ​സ് ബാ​ധ ഉ​ണ്ടാ​വാ​തി​രി​ക്കാ​നാ​ണ് പു​തി​യ നി​യ​ന്ത്ര​ണ​മെ​ന്നാ​ണ് വൈ​റ്റ് ഹൗ​സ് പ്ര​സ് സെ​ക്ര​ട്ട​റി കെ​യ്ലി മ​ക്‌ഇ​നാ​നി പ​റ​ഞ്ഞ​ത്. ഇ​രു രാ​ജ്യ​ങ്ങ​ള്‍​ക്കു​മി​ട​യി​ലെ വ്യാ​പാ​ര ബ​ന്ധ​ത്തെ വി​ല​ക്ക് ഒ​രു​ത​ര​ത്തി​ലും ബാ​ധി​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. നി​ല​വി​ല്‍ ഏ​ര്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന വി​ല​ക്ക് താ​ത്കാ​ലി​ക​മാ​ണെ​ന്നും ഏ​തെ​ങ്കി​ലും ഒ​രു​ഘ​ട്ട​ത്തി​ല്‍​വെ​ച്ച്‌ പി​ന്‍​വ​ലി​ക്കാ​ന്‍ പ​റ്റു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും ദേ​ശീ​യ സു​ര​ക്ഷാ ഉ​പ​ദേ​ഷ്ടാ​വാ​യ റോ​ബ​ര്‍​ട്ട് ഓ​ബ്രി​യ​ന്‍ പ​റ​ഞ്ഞു. ബ്ര​സീ​ലി​ല്‍ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ല്‍ വ​ന്‍ വ​ര്‍​ധ​ന​വാ​ണ് ഉ​ണ്ടാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. 365,213 കോ​വി​ഡ് കേ​സു​ക​ളും 22,746 മ​ര​ണ​ങ്ങ​ളും രാ​ജ്യ​ത്ത് റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടു​ണ്ട്. അ​മേ​രി​ക്ക​യി​ല്‍ 17 ല​ക്ഷം കോ​വി​ഡ് കേ​സു​ക​ളും ഒ​രു ല​ക്ഷം മ​ര​ണ​ങ്ങ​ളും റി​പ്പോ​ര്‍​ട്ട്...

Read More

ലോക്ക് ഡൗണ്‍ രണ്ടാഴ്ച കൂടി നീട്ടിയേക്കും; നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുണ്ടാകും

ന്യൂഡല്‍ഹി | കൊവിഡ് മാഹാമാരിയെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് മാസത്തിലേറെയായി രാജ്യത്ത് തുടരുന്ന ലോക്ക്ഡൗണ്‍ വീണ്ടും നീട്ടുന്നു. നാലാംഘട്ട ലോക്ക് ഡൗണ്‍ പൂര്‍ത്തിയായ ഉടന്‍ രണ്ടാഴ്ചകൂടി ലോക്ക് ഡൗണ്‍ നീട്ടിയേക്കും. എന്നാല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതില്‍ സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ അധികാരം നല്‍കിയാവും ലോക്ക് ഡൗണ്‍ നീട്ടുകയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ലോക്ക് ഡൗണിന് ഒരു പൊതുരീതി ഉണ്ടാകുമെങ്കിലും നിയന്ത്രണങ്ങളും അധികാരം സംസ്ഥാനങ്ങള്‍ക്ക് കൈമാറാനാണ് നീക്കം. അരാധനാലയങ്ങള്‍ തുറക്കുന്നതിനും ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്നതും മാളുകളും മറ്റും തുറക്കുന്നതിലും സംസ്ഥാനങ്ങള്‍ക്ക് തീരുമാനം എടുക്കാന്‍ കഴിയും. നിലവില്‍ ജൂണ് മുതല്‍ ആരാധനാലയങ്ങള്‍ തുറക്കുമെന്ന് കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചിച്ചുണ്ട്. ഇതുപോലെ മറ്റ് സംസ്ഥാനങ്ങളും തീരുമാനം എടുക്കട്ടെ എന്ന അഭിപ്രായമാണ് കേന്ദ്രത്തിനുള്ളത്. രാജ്യത്തെ സാമ്ബത്തിക അവസ്ഥ വളരെ പരിതാപകരമായ നിലയിലാണ്. വളര്‍ച്ചാ നിരക്ക് നെഗറ്റീവിലേക്ക് പോയി. ഇനിയും അടഞ്ഞുകിടന്നാല്‍ സ്ഥിതി കൂടുതല്‍ വഷളാകും. പൊതുഗതാഗതം പൂര്‍ണ തോതിലായാലെ ജനജീവിതം സാധാരണ നിലയിലെത്തു. ഇതിനാല്‍ കൊവിഡ് രൂക്ഷമായ മേഖലയില്‍ ലോക്ക്ഡൗണില്‍ ശക്തമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി മറ്റ് മേഖലകളില്‍ പരമാവധി തുറക്കുകയാകും...

Read More