Author: George Kakkanatt

ക്വാ​റ​ന്‍റൈ​ന്‍ സൗ​ക​ര്യ​മി​ല്ല; കു​വൈ​ത്തി​ല്‍ നി​ന്നു​മെ​ത്തി​യ പ്ര​വാ​സി​ക​ള്‍ മ​ണി​ക്കൂ​റു​ക​ളാ​യി റോ​ഡി​ല്‍ കു​ടു​ങ്ങി കി​ട​ക്കു​ന്നു

ക​ണ്ണൂ​ര്‍: ക്വാ​റ​ന്‍റൈ​ന്‍ സൗ​ക​ര്യ​മി​ല്ലാ​ത്ത​തി​നാ​ല്‍ കു​വൈ​ത്തി​ല്‍ നി​ന്നു​മെ​ത്തി​യ പ്ര​വാ​സി​ക​ള്‍ ക​ണ്ണൂ​ര്‍-​കാ​സ​ര്‍​ഗോ​ഡ് അ​തി​ര്‍​ത്തി​യി​ല്‍ കു​ടു​ങ്ങി കി​ട​ക്കു​ന്നു. മൂ​ന്നു ബ​സു​ക​ളി​ലാ​യി എ​ത്തി​യ സ്ത്രീ​ക​ളു​ള്‍​പ്പ​ടെ 18 പേ​രാ​ണ് റോ​ഡി​ല്‍ കാ​ത്ത് കി​ട​ക്കു​ന്ന​ത്. ബു​ധ​നാ​ഴ്ച രാ​ത്രി നെ​ടു​മ്ബാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ എ​ത്തി​യ എ​ല്ലാ​വ​രും കാ​സ​ര്‍​ഗോ​ഡ് സ്വ​ദേ​ശി​ക​ളാ​ണ്. ബു​ധ​നാ​ഴ്ച രാ​ത്രി​യാ​ണ് ഇ​വ​ര്‍ നെ​ടു​മ്ബാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ​ത്. മൂ​ന്നു മ​ണി​ക്കൂ​റാ​യി ഇ​വ​ര്‍ റോ​ഡി​ല്‍ കു​ടു​ങ്ങി​യി​രി​ക്കു​ക​യാ​ണ്. പ്രാ​ഥ​മി​ക സൗ​ക​ര്യ​ങ്ങ​ള്‍ പോ​ലു​മി​ല്ലാ​തെ സ്ത്രീ​ക​ള്‍ ബു​ദ്ധി​മു​ട്ട് അ​നു​ഭ​വി​ക്കു​ന്നു​ണ്ട്. ഇ​വ​രി​ല്‍ 14 പേ​രെ പ​ഞ്ചാ​യ​ത്ത് കെ​ട്ടി​ട​ത്തി​ലേ​ക്കു മാ​റ്റു​വാ​ന്‍ ക​ള​ക്ട​ര്‍...

Read More

കൊവിഡ്: ഹോം ക്വാറന്റൈന്‍ ലംഘിച്ചാല്‍ മധ്യപ്രദേശില്‍ 2,000 രൂപ പിഴ

ഭോപ്പാല്‍: ഹോം ക്വാറന്റൈന്‍ മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരേ 2,000 രൂപ പിഴ ചുമത്താന്‍ മധ്യപ്രദേശ് സര്‍ക്കാരിന്റെ തീരുമാനം. ഒരുതവണയില്‍ കൂടുതല്‍ ക്വാറന്റൈന്‍ ലംഘിക്കുന്നവരെ വീട്ടില്‍നിന്ന് സര്‍ക്കാരിന്റെ പ്രത്യേക ക്വാറന്റൈന്‍ കേന്ദ്രത്തിലേക്കോ ാെകവിഡ് കെയര്‍ സെന്ററിലേക്കോ മാറ്റുമെന്നും മധ്യപ്രദേശ് ആരോഗ്യവകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കുന്നു. കേന്ദ്രസര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശമനുസരിച്ച്‌ ചെറിയ കൊവിഡ് രോഗലക്ഷണമുള്ളവരെയാണ് ഹോം ക്വാറന്റൈനിലേക്ക് മാറ്റുന്നത്. അവര്‍ ഹോം ക്വാറന്റൈന്‍ നിര്‍ദേശങ്ങള്‍ പാലിച്ച്‌ വീടുകളില്‍ കഴിയേണ്ടതാണ്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് രോഗലക്ഷണമുള്ള കുടിയേറ്റ തൊഴിലാളികള്‍ക്ക് അടക്കമുള്ളവരെ ഹോം ക്വാറന്റൈന്‍ കര്‍ശനമായി പാലിക്കാന്‍ നിര്‍ദേശം നല്‍കിയത്. സംസ്ഥാനത്തിന് പുറത്തുനിന്ന് കുടിയേറ്റ തൊഴിലാളികള്‍ ഉള്‍പ്പെടെ ധാരാളം ആളുകളാണ് നാട്ടിലേക്ക് മടങ്ങിയെത്തിക്കൊണ്ടിരിക്കുന്നത്. എല്ലാവരെയും നിരീക്ഷണത്തിലാക്കിക്കൊണ്ടിരിക്കുകയാണ്. ക്വാറന്റൈന്‍ കേന്ദ്രങ്ങളിലാക്കാതെ ഹോം ക്വാറന്റൈനില്‍ പോവുന്ന വലിയൊരു വിഭാഗം കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതിരുന്നാല്‍ വൈറസ് വ്യാപനത്തിന് വഴിവയ്ക്കും. ഇത് മുന്നില്‍കണ്ടാണ് ഹോം ക്വാറന്റൈന്‍ വ്യവസ്ഥകള്‍ കര്‍ശനമാക്കുന്നതിന് പിഴയീടാക്കാനുള്ള മധ്യപ്രദേശ് സര്‍ക്കാരിന്റെ തീരുമാനം. അതേസമയം, മധ്യപ്രദേശില്‍ കൊവിഡ് രോഗികളുടെ എണ്ണം 7,261 ആയി. 313 പേര്‍ ഇവിടെ മരിക്കുകയും ചെയ്തു. സംസ്ഥാനത്തെ 52 ജില്ലകളില്‍ 50 ജില്ലകളെയും വൈറസ്...

Read More

ബെത്ലഹേമിലെ തിരുപ്പിറവി ദേവാലയം തീര്‍ത്ഥാടകര്‍ക്കായി വീണ്ടും തുറന്നു

ബെത്ലഹേം: കൊറോണ പ്രതിരോധ നടപടികളുടെ ഭാഗമായി അനിശ്ചിത കാലത്തേക്ക് അടച്ചിട്ടിരുന്ന ബെത്ലഹേമില്‍ യേശു ക്രിസ്തു ജനിച്ചതായി വിശ്വസിക്കപ്പെടുന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ‘തിരുപ്പിറവി ദേവാലയം’ വീണ്ടും തുറന്നു. രണ്ടു മാസത്തിലധികമായി അടഞ്ഞുകിടന്നിരുന്ന ദേവാലയം ഇന്നലെയാണ് തുറന്നത്. നീണ്ട നാളുകള്‍ക്ക് ശേഷം ദേവാലയ വാതിലുകള്‍ തുറക്കുന്നതിന് ചുരുക്കം ചില വൈദികര്‍ മാത്രം സാക്ഷ്യം വഹിച്ചു. ലോക്ക്ഡൌണ്‍ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതായി ഇക്കഴിഞ്ഞ തിങ്കളാഴ്ച പലസ്തീന്‍ പ്രധാനമന്ത്രി മൊഹമ്മദ്‌ ഷ്ട്ടായ്യെ പ്രഖ്യാപിച്ചതിന്റെ പിന്നാലെയാണ് ദേവാലയം തുറന്നത്. ദേവാലയം തുറന്ന ഉടനെ ബെത്ലഹേമിലെ ഗ്രീക്ക് ഓര്‍ത്തഡോക്സ് സഭാ തലവനായ ബിഷപ്പ് തിയോഫിലാക്ടോസ് ദേവാലയത്തിലെ വിശുദ്ധ രൂപം ചുംബിച്ചു. തുടര്‍ന്നു യേശു ജനിച്ചുവെന്ന്‍ വിശ്വസിക്കപ്പെടുന്ന സ്ഥലത്തു വൈദികര്‍ പ്രാര്‍ത്ഥന നടത്തി. നിലവില്‍ ഒരേസമയം 50 പേര്‍ക്ക് മാത്രമാണ് ദേവാലയം സന്ദര്‍ശിക്കുവാന്‍ അനുവാദമുള്ളു. മാസ്കും ധരിക്കണം, സാമൂഹ്യ അകലം പാലിക്കണം തുടങ്ങീ നിരവധി കര്‍ശന നിര്‍ദ്ദേശങ്ങള്‍ ഭരണനേതൃത്വം പുറപ്പെടുവിച്ചിട്ടുണ്ട്. ഗ്രോട്ടോയിലെ കല്ലുകളെ സ്പര്‍ശിക്കുന്നതിനും ചുംബിക്കുന്നതിനും വിലക്കുണ്ട്. നഗരത്തിലെത്തിയ ഗ്രീക്ക് സന്ദര്‍ശകരിലാണ് ബെത്ലഹേമില്‍ ആദ്യമായി കൊറോണ സ്ഥിരീകരിക്കുന്നത്. തുടര്‍ന്ന്‍ അധികാരികളുടെ നിര്‍ദ്ദേശ പ്രകാരം തിരുപ്പിറവി ദേവാലയം അണുവിമുക്തമാക്കുകയും...

Read More

പ്രാർത്ഥന ദൈവത്തിലേക്കുള്ള വാതിൽ തുറക്കുന്നു: ഫ്രാൻസിസ് പാപ്പ

വത്തിക്കാന്‍ സിറ്റി: പ്രാർത്ഥിക്കുന്നവർ സമാധാനത്തിനായി പ്രവർത്തിക്കുന്ന മനുഷ്യരാണെന്ന് ബൈബിളില്‍ കാണുന്നുവെന്നും യഥാർത്ഥ പ്രാർത്ഥന അക്രമ വാസനകളിൽ നിന്ന് നമ്മെ മുക്തരാക്കുന്നുവെന്നും ഫ്രാന്‍സിസ് പാപ്പ. ഇന്നലെ ബുധനാഴ്ച വിശുദ്ധ ഗ്രന്ഥഭാഗ പാരായണത്തിന് ശേഷം ദൃശ്യശ്രാവ്യ മാധ്യമങ്ങളിലൂടെ സന്ദേശം നല്‍കുകയായിരിന്നു പാപ്പ. പ്രാർത്ഥന ദൈവത്തിലേക്കുള്ള വാതിൽ തുറക്കുന്നുവെന്നും പാപ്പ പറഞ്ഞു. ഇന്നത്തെ നമ്മുടെ പരിചിന്തനം നീതിമാന്മാരുടെ പ്രാർത്ഥനയെ അധികരിച്ചാണ്. മനുഷ്യരാശിയെ സംബന്ധിച്ച ദൈവിക പദ്ധതി ഉത്തമമാണ്. എന്നാൽ നമ്മുടെ ദൈനംദിന ജീവിതത്തിൽ തിന്മയുടെ സാന്നിധ്യം നാം അനുഭവിച്ചറിയുന്നു. ഉല്പത്തി പുസ്തകത്തിലെ ആദ്യ അധ്യായങ്ങൾ മാനവ കാര്യങ്ങളിൽ തിന്മയുടെ പടിപടിയായുള്ള വ്യാപനത്തെക്കുറിച്ച് വിവരിക്കുന്നുണ്ട്. ആദവും ഹവ്വയും ദൈവത്തിൻറെ സദുദ്ദേശങ്ങളെ സംശയിക്കുന്നു. തങ്ങളുടെ സന്തോഷത്തിനു തടസ്സം നില്ക്കുന്ന അസൂയാലുമായ ദൈവവുമായിട്ടാണ് തങ്ങൾ ഇടപഴകുന്നതെന്ന് അവർ ചിന്തിക്കുന്നു. അതിൽ നിന്നാണ് എതിർപ്പിൻറെ ആരംഭം: തങ്ങളുടെ സന്തോഷം ആഗ്രഹിക്കുന്ന മഹാമനസ്കതയുള്ള ഒരു സ്രഷ്ടാവിൽ മേലിൽ അവർ വിശ്വസിക്കുന്നില്ല. നരകുലത്തിൻറെ രണ്ടാം തലമുറയിൽ തിന്മ ഉപരി വിനാശകരമായിത്തീരുന്നു. അതായത്, കായേൻ ആബേൽ സംഭവം അരങ്ങേറുന്നു. എന്നിരുന്നാലും ബൈബിളിൻറെ ആദ്യ താളുകളിൽ പകിട്ടു കുറഞ്ഞതും എളിയതും അർപ്പണഭാവ പ്രകടനമുള്ളതും പ്രത്യാശയുടെ വീണ്ടെടുപ്പിനെ പ്രതിനിധാനം ചെയ്യുന്നതുമായ മറ്റൊരു കഥ വിരചിതമായിരിക്കുന്നു. മിക്കവാറും എല്ലാവരും തന്നെ ക്രൂരമായ രീതിയിൽ പെരുമാറുകയും വിദ്വേഷം സൃഷ്ടിക്കുകയും മാനവ സംഭവങ്ങളുടെ നിയന്ത്രണ സംവിധാനത്തെ കീഴടക്കുകയും ചെയ്യുന്നുവെങ്കിലും, ദൈവത്തോട് ആത്മാർത്ഥതയോടെ പ്രാർത്ഥിക്കാൻ കഴിവുള്ളവരും മനുഷ്യൻറെ ഭാഗധേയം മാറ്റിയെഴുതാൻ പ്രാപ്തിയുള്ളവരുമായ വ്യക്തികളുമുണ്ട്. ആബേൽ ദൈവത്തിനു ആദ്യഫലങ്ങൾ അർപ്പിക്കുന്നു. ഈ വിവരണങ്ങൾ വായിക്കുമ്പോൾ, ലോകത്തുയരുന്ന തിന്മയുടെ തിരമാലയ്ക്കു മുന്നിൽ പ്രാർത്ഥനയാണ് മനുഷ്യൻറെ തടയണയും അഭയസ്ഥാനവും എന്ന പ്രതീതിയുളവാകുന്നു. നമ്മുടെ തന്നെ രക്ഷയ്ക്കായും നാം പ്രാർത്ഥിക്കുന്നു. ബൈബിളിൻറെ ആദ്യ താളുകളിലെ അർത്ഥികർ സമാധാനത്തിനായി പ്രവർത്തിക്കുന്ന മനുഷ്യരാണ്: വാസ്തവത്തിൽ, യഥാർത്ഥ പ്രാർത്ഥന അക്രമ വാസനകളിൽ നിന്ന് നമ്മെ മുക്തരാക്കുന്നു. മാനവ ഹൃദയത്തിൻറെ പരിപാലനം ദൈവം വീണ്ടും ഏറ്റെടുക്കുന്നതിന് ദൈവത്തിങ്കലേക്കുള്ള നോട്ടവുമാണത്. പ്രാർത്ഥന ശക്തിയുള്ളതാണ്, കാരണം, അത് ദൈവത്തിൻറെ കരുത്തിനെ ആകർഷിക്കുന്നു. ദൈവത്തിൻറെ ശക്തി എന്നും ജീവൻ പ്രദാനം ചെയ്യുന്നു. അതുകൊണ്ടാണ് ദൈവത്തിൻറെ അധീശത്വം പലപ്പോഴും ലോകത്തിൽ, തെറ്റിദ്ധരിക്കപ്പെടുകയോ പാർശ്വവൽക്കരിക്കപ്പെടുകയോ ചെയ്യുന്ന സ്ത്രീപുരുഷന്മാരുടെ ശൃംഖലയിലൂടെ കടന്നുപോകുന്നത്. എന്നാൽ ഈ ദൈവദാസന്മാർ അവരുടെ പ്രാർത്ഥനയാൽ ആകർഷിക്കുന്ന ദൈവത്തിന്റെ ശക്തിയാൽ ലോകം ജീവിക്കുകയും വളരുകയും ചെയ്യുന്നു. പ്രാർത്ഥന എന്നും ജീവിത ശൃംഖലയാണ്. പ്രാർത്ഥിക്കുന്ന നിരവധിയായ സ്ത്രീപുരുഷന്മാർ ജീവിതം വിതയ്ക്കുന്നു. കുഞ്ഞുങ്ങൾ പ്രാർത്ഥിക്കാൻ പഠിക്കേണ്ടത് സുപ്രധാനമാണ്. ഒരു പക്ഷേ, പിന്നീട് അത് മറന്നു പോയേക്കാം, മറ്റൊരു വഴി തിരഞ്ഞെടുത്തേക്കാം. എന്നിരുന്നാലും കുഞ്ഞുനാളിൽ പഠിച്ച പ്രാർത്ഥന ഹൃദയത്തിൽ പതിഞ്ഞു കിടക്കും. കാരണം, അത് ജീവൻറെ വിത്താണ്, ദൈവവുമായുള്ള സംഭാഷണത്തിൻറെ വിത്താണ്. ദൈവചരിത്രത്തിലെ ദൈവത്തിൻറെ യാത്ര പ്രാർത്ഥനയുടെ മനുഷ്യരിലൂടെ കടന്നുപോകുന്നു: അത്, ശക്തന്മാരുടെ നിയമത്തോടു ഒന്നു ചേരാത്തവരും എന്നാൽ അത്ഭുതം പ്രവർത്തിക്കാൻ, വിശിഷ്യ, ശിലാഹൃദയങ്ങളെ മാംസളഹൃദയമാക്കി രൂപാന്തരപ്പെടുത്താൻ ദൈവത്തോടു പ്രാർത്ഥിക്കുന്നവരുമായ, നരകുലത്തിലെ ഒരു വിഭാഗം മനുഷ്യരിലൂടെ കടന്നുപോയി. ഇത് പ്രാർത്ഥനയ്ക്ക് സഹായകമാണ്. കാരണം, പ്രാർത്ഥന ദൈവത്തിലേക്കുള്ള വാതിൽ തുറക്കുകയും, പലപ്പോഴും നമ്മുടെ ശിലാഹൃദയത്തെ മാനവഹൃദയമായി രൂപാന്തരപ്പെടുത്തുകയും ചെയ്യുന്നുവെന്നും പാപ്പ പറഞ്ഞു. അപ്പസ്തോലിക ആശീര്‍വ്വാദത്തോടെയാണ് പാപ്പ തന്റെ സന്ദേശം...

Read More

ഉപാധികളോടെ ആരാധനാലയങ്ങള്‍ തുറക്കുവാന്‍ അനുമതി നല്‍കണം: ചങ്ങനാശേരി അതിരൂപത മാതൃ പിതൃവേദി

ചങ്ങനാശേരി: സാമൂഹിക അകലം പാലിച്ചും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ നിര്‍ദേശങ്ങള്‍ സ്വീകരിച്ചും ആരാധന നടത്തുവാന്‍ ആവശ്യമായ അനുവാദം നല്‍കണമെന്ന് ചങ്ങനാശേരി അതിരൂപതാ പിതൃവേദി, മാതൃവേദി യോഗം ആവശ്യപ്പെട്ടു. അതിരൂപതാ പ്രസിഡന്റ് ലാലി ഇളപ്പുങ്കല്‍ അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ ഫാ. ജോസ് മുകളേല്‍, ഫാ. ജോണ്‍സണ്‍ ചാലയ്ക്കല്‍, ഫാ.ടിജോ പുത്തന്‍പറന്പില്‍, മാതൃവേദി പ്രസിഡന്റ് ആന്‍സി ചേന്നോത്ത്, ചെറിയാന്‍ നെല്ലുവേലി, സിസ്റ്റര്‍ ജോബിന്‍, റോയി വേലിക്കെട്ടില്‍, സോണിയാ ജോര്‍ജ്, ജോസഫ് വര്‍ഗീസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. കോട്ടയം: കോവിഡ്19ന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഇളവു വരുത്തിയ സാഹചര്യത്തില്‍ നിയന്ത്രണങ്ങളോടെ ആരാധനാലയങ്ങള്‍ തുറക്കുന്നതിന് അനുമതി നല്കണമെന്ന് കത്തോലിക്കാ കോണ്‍ഗ്രസ് ചങ്ങനാശേരി അതിരൂപതാ സമിതി ആവശ്യപ്പെട്ടു. സാമുഹിക അകലവും ഇതര നിയന്ത്രണങ്ങളും പാലിച്ച് പൊതു ഇടങ്ങളും ഇതര കേന്ദ്രങ്ങളും തുറന്നുകൊടുക്കുന്നതിനൊപ്പം ആരാധാനാലയങ്ങളും തുറക്കണം എന്നത് സാമാന്യ നീതിയാണ്.പ്രസിഡന്റ് വര്‍ഗീസ് ആന്‍റണി അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ ഫാ.ജോസ് മുകളേല്‍ ജനറല്‍ സെക്രട്ടറി രാജേഷ് ജോണ്‍, ജോര്‍ജ്കുട്ടി മുക്കത്ത്, ജോസ് പാലത്തിനാല്‍, ബാബു വള്ളപ്പുര എന്നിവര്‍...

Read More