Author: George Kakkanatt

ഇതര സംസ്ഥാനത്തൊഴിലാളികളുടെ യാത്രാ സൗജന്യം; ചെലവ് സംസ്ഥാനങ്ങള്‍ വഹിക്കണം: സുപ്രീംകോടതി

ഇതര സംസ്ഥാനത്തൊഴിലാളികളുടെ മടക്കയാത്ര സുപ്രീം കോടതി സൗജന്യമാക്കി. ട്രെയിന്‍, ബസ് യാത്രാക്കൂലി അവരില്‍ നിന്ന് വാങ്ങരുതെന്നും ഇതിന്റെ ചെലവ് സംസ്ഥാന സര്‍ക്കാരുകള്‍ വഹിക്കണമെന്നും ജസ്റ്റിസ് അശോക് ഭൂഷന്റെ നേതൃത്വത്തിലുള്ള സുപ്രീംകോടതി ബെഞ്ച് ഉത്തരവിട്ടു. ഭക്ഷണവും വെള്ളവുമടക്കമുള്ള ക്രമീകരണങ്ങള്‍ ഒരുക്കേണ്ടത് സംസ്ഥാന സര്‍ക്കാരുകളുടെ കടമയാണ്. ഇതു വിതരണം ചെയ്യുന്ന സ്ഥലവും സമയവും മുന്‍കൂട്ടി നിശ്ചയിച്ച ശേഷം വേണം തൊഴിലാളികളുടെ യാത്ര ആരംഭിക്കാന്‍. റെയില്‍വേയുമായി സഹകരിച്ച്‌ ഇക്കാര്യങ്ങള്‍ ഉറപ്പുവരുത്തേണ്ടത് സംസ്ഥാന സര്‍ക്കാരുകളുടെ ഉത്തരവാദിത്വമാണ്. ആദ്യ ദിവസത്തെ ഭക്ഷണം ട്രെയിന്‍ പുറപ്പെടുന്ന സംസ്ഥാനങ്ങളും ബാക്കി ദിവസത്തെ ഭക്ഷണം റെയില്‍വേയുമാണ് ക്രമീകരിക്കേണ്ടത്. നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന എല്ലാ തൊഴിലാളികളുടെയും രജിസ്ട്രേഷന്‍ പൂര്‍ത്തീകരിച്ച്‌ വേഗം മടക്കിയയയ്ക്കണം. ഇതിന് കൂടുതല്‍ ട്രെയിനുകള്‍ സര്‍വീസ് നടത്തണം. തൊഴിലാളികള്‍ നടന്നു പോയാല്‍ അവരെ വേഗം തൊട്ടടുത്ത ക്യാമ്ബിലേക്ക് മാറ്റണം. അവിടെ നിന്ന് സുരക്ഷിതമായി വീടുകളിലെത്തിക്കണം. തൊഴിലാളി പ്രശ്ന പരിഹാരത്തിന് കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. എന്നാല്‍ സഹായമാവശ്യമായ പലര്‍ക്കും അതു ലഭ്യമായില്ല. സംസ്ഥാന സര്‍ക്കാരുകളാണ് ഒന്നും ചെയ്യാത്തത്. മടക്കയാത്ര ക്രമീകരിക്കും വരെ എല്ലാ തൊഴിലാളികള്‍ക്കും സൗജന്യഭക്ഷണവും താമസവും സംസ്ഥാന സര്‍ക്കാരുകള്‍ ഒരുക്കണം. മെയ് ഒന്നു മുതല്‍ നാലാഴ്ച കൊണ്ട് ആയിരക്കണക്കിന് ട്രെയിനുകളിലായി 91 ലക്ഷം കുടിയേറ്റ തൊഴിലാളികളെ വിവിധ സംസ്ഥാനങ്ങളില്‍ മടക്കിയെത്തിച്ചതായി കേന്ദ്രം കോടതിയെ അറിയിച്ചു. എണ്‍പതു ലക്ഷത്തോളം ഭക്ഷണ പ്പൊതികളും ഒരുകോടിയോളം വെള്ളക്കുപ്പികളും സൗജന്യമായി വിതരണം ചെയ്തു. മടങ്ങാന്‍ ആഗ്രഹിക്കുന്ന അവസാന തൊഴിലാളിയും പോകുംവരെ ശ്രമിക് ട്രെയിനുകള്‍ സര്‍വീസ് തുടരും, സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു. കുടിയേറ്റ തൊഴിലാളികളില്‍ നിന്ന് റെയില്‍വേ യാതൊരു തരത്തിലുള്ള പണവും വാങ്ങുന്നില്ല. തൊഴിലാളികളെ കയറ്റി അയയ്ക്കുന്ന സംസ്ഥാനങ്ങളോ സ്വീകരിക്കുന്ന സംസ്ഥാനങ്ങളോ ആണ് ടിക്കറ്റ് ചാര്‍ജ്ജ് റെയില്‍വേക്ക് നല്‍കുന്നത്. കയറ്റിയയ്ക്കുന്ന സംസ്ഥാനങ്ങളില്‍ ചിലര്‍ തൊഴിലാളികളില്‍നിന്ന് ടിക്കറ്റ് ചാര്‍ജ്ജ് പിരിക്കുന്നുണ്ട്, തുഷാര്‍ മേത്ത...

Read More

സമൂഹ വ്യാപന സാധ്യത; കൂടുതല്‍ പരിശോധനയെന്ന് മന്ത്രി

കൊച്ചി: ജില്ലയില്‍ സമൂഹ വ്യാപന സാധ്യതയുണ്ടോ എന്നറിയാന്‍ കൂടുതല്‍ കൊറോണ ടെസ്റ്റുകള്‍ നടത്തുമെന്ന് മന്ത്രി വി.എസ്. സുനില്‍കുമാര്‍. ഒരു ദിവസം 100 നടുത്ത് പേരെ ഇത്തരത്തില്‍ പരിശോധിക്കും. ലക്ഷണമുള്ളവരില്‍ നടത്തുന്ന പരിശോധനയുടെ എണ്ണവും കൂടും. ലക്ഷണമുള്ളവരില്‍ 180 മുതല്‍ 200 വരെ ആളുകളുടെ സ്രവങ്ങളാണ് ഒരു ദിവസം പരിശോധനക്കെടുക്കുകയെന്നും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പഞ്ചായത്ത് പ്രദേശങ്ങളില്‍ സമ്ബര്‍ക്ക വിലക്കില്‍ കഴിയേണ്ടവര്‍ക്ക് 4000 വീടുകള്‍ കണ്ടെത്തിയിട്ടുണ്ട്. 700 വീടുകള്‍ സജ്ജമാണ്. മുനിസിപ്പിലാറ്റികളില്‍ 169 ഫ്‌ളാറ്റുകളും വീടുകളും സജ്ജമാക്കി. പണം നല്‍കി സമ്ബര്‍ക്ക വിലക്കില്‍ കഴിയേണ്ടവര്‍ക്ക് ഇതുവരെ 21 ഹോട്ടലുകളാണ് ഉണ്ടായിരുന്നത്. അത് 60 ആക്കി. കൂടുതല്‍ പേര്‍ സമ്ബര്‍ക്ക വിലക്കില്‍ കഴിയേണ്ടി വന്നാല്‍ കറുകുറ്റിയിലെ അഡ്‌ലക്‌സ് കണ്‍വന്‍ഷന്‍ സെന്റര്‍, നെടുമ്ബാശേരിയിലെ ഹജ്ജ് കേന്ദ്രം എന്നിവ തയാറാക്കുമെന്നും മന്ത്രി അറിയിച്ചു. നഗരപ്രദേശങ്ങളില്‍ പത്ത് വീടുകള്‍ക്ക് ഒരാള്‍ എന്ന രീതിയിലും ഗ്രാമപ്രദേശങ്ങളില്‍ അഞ്ച് വീടുകള്‍ക്ക് ഒരാള്‍ എന്ന രീതിയിലും നീരീക്ഷണത്തിനായി വാളന്റിയര്‍മാരെ നിയമിക്കും. പുറത്തു നിന്ന് വരുന്നവരെ അതത് പഞ്ചായത്തുകളില്‍ സമ്ബര്‍ക്ക വിലക്കില്‍ കഴിയാനുള്ള സംവിധാനം ഒരുക്കും. ഇതിനായി അങ്കണവാടികള്‍ പരിഗണനയിലുണ്ടെന്നും മന്ത്രി പറഞ്ഞു. കളക്ടര്‍ എസ്. സുഹാസ്, സബ് കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ്, റൂറല്‍ എസ്പി കെ. കാര്‍ത്തിക്, ഡിസിപി ജി. പൂങ്കഴലി, ഡിഎംഒ എം.കെ. കുട്ടപ്പന്‍ എന്നിവര്‍...

Read More

ചിക്കാഗോ തിരിച്ചുവരവിന്റെ പാതയിലേക്ക് ; ഫേസ് 3 ജൂൺ 3 മുതൽ

അനിൽ മറ്റത്തികുന്നേൽ ചിക്കാഗോ: കോവിഡ് 19 ന്റെ വ്യാപനത്തിൽ പ്രതീക്ഷാനിർഭരമായ കുറവുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നതിന്റെ പശ്ചാത്തലത്തിൽ ജന ജീവിതം സാധാരണഗതിയിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിന്റെ ഭാഗമായുള്ള മൂന്നാം ഘട്ടത്തിലേക്ക് ചിക്കാഗോ നഗരം നീങ്ങുന്നു. ഇന്ന് നടത്തിയ പത്ര സമ്മേളനത്തിലാണ് ഇത് സംബന്ധിച്ചുള്ള പ്രഖ്യാപനം മേയർ ലോറി  ലൈറ്റ്‌ഫുട്ട് നടത്തിയത്. ജൂൺ 3 ബുധനാഴ്ചയാണ് ഔദ്യോഗികമായി  മൂന്നാം ഘട്ടത്തിലേക്ക് മിഡ്‌വെസ്സ്‌ റീജിയണിലെ പ്രധാന നഗരം കൂടിയായ ചിക്കാഗോ പ്രവേശിക്കുന്നത്. ഹോട്ടലുകളും റെസ്റ്റോറന്റുകളും റീട്ടെയിൽ സ്റ്റോറുകളും ഈ ഘട്ടത്തിൽ നിബന്ധനകളോടെ തുറക്കും. ചിക്കാഗോ പബ്ലിക്ക് ലൈബ്രറി, പാർക്ക് ഡിസ്ട്രിക്റ്റ് കെട്ടിടങ്ങൾ തുടങ്ങിയവ ജൂൺ 8 മുതൽ തുറന്നു പ്രവർത്തനമാരംഭിക്കും. ഈ പ്രാഥമിക നടപടികളുടെ ഫലം വിലയിരുത്തിയതിന് ശേഷം മാത്രമേ ചിക്കാഗോയിലെ പ്രസിദ്ധമായ കായൽ തീരം ഉൾപ്പെടെയുള്ള ജനപ്രീയ സ്ഥലങ്ങൾ തുറക്കുന്നത് സംബന്ധിച്ചുള്ള തീരുമാനങ്ങൾ എടുക്കൂ. ബിസിനസുകൾ തിരിച്ചുവരുമ്പോൾ ഉണ്ടാവാൻ സാധ്യതയുള്ള ട്രെയിനുകളിലെയും ബസുകളിലെയും തിരക്ക് കുറക്കുവാനായി വ്യാപാര സ്ഥാപനങ്ങളിലെ സമയക്രമം പുനക്രമീകരിക്കുവാൻ മേയർ ലൈറ്റ്ഫൂട്ട് ആവശ്യപ്പെട്ടു. അഞ്ചു ഘട്ടങ്ങളിലായുള്ള ചിക്കാഗോയുൾപ്പെടെയുള്ള നഗരങ്ങൾ സ്ഥിതിചെയ്യുന്ന ഇല്ലിനോയി സംസ്ഥാനത്തിന്റെ  തുറക്കലിനുള്ള പദ്ധതികൾ നാളെ ഫേസ് 3 ലേക്ക് പ്രവേശിക്കും. ഇതിന്റെ ഭാഗമായി സലൂണുകളും ജിമ്മുകളും ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ നിബന്ധനകളോടെ തുറക്കപ്പെടും. ഇന്നലെ  ഇല്ലിനോയി സംസ്ഥാനത്തെ മരണ നിരക്ക് 5000 കഴിഞ്ഞു. അമേരിക്കയിലെ മൊത്തത്തിലുള്ള മരണം ഒരു ലക്ഷം പിന്നിട്ടത്തിന്റെ തൊട്ടുപിറകെയാണ്,  ഇന്നലെ (ബുധനാഴ്ച) ഇല്ലിനോയിയുടെ മരണ നിരക്ക് 5000 പിന്നിട്ടത്. ഇലിനോയിയിലെ മൊത്തം കോവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷം പിന്നിട്ട് 115, 833 ആയിട്ടുണ്ട്. 1527 പേരുടെ കോവിഡ് ഫലമാണ് ഇന്നലെ...

Read More

സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ള്‍​ക്ക് നി​യ​ന്ത്ര​ണ​വു​മാ​യി ട്രം​പ്; ഉ​ത്ത​ര​വി​ല്‍ ഒ​പ്പി​ട്ടു

വാ​ഷിം​ഗ്ട​ണ്‍: യു​എ​സി​ല്‍ സാ​മൂ​ഹ മാ​ധ്യ​മ നി​യ​ന്ത്ര​ണ​ത്തി​നാ​യി മാ​ര്‍​ഗ​നി​ര്‍​ദേ​ശം പു​റ​ത്തി​റ​ക്കി. ഇ​തു സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വി​ല്‍ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പ് ഒ​പ്പു​വ​ച്ചു. സ്വാ​ത​ന്ത്ര്യ അ​ഭി​പ്രാ​യ പ്ര​ക​ട​ന​ത്തെ പ്ര​തി​രോ​ധി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ഈ ​നീ​ക്ക​മെ​ന്ന് ഉ​ത്ത​ര​വി​ല്‍ ഒ​പ്പി​ടു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി ട്രം​പ് പ​റ​ഞ്ഞു. ത​ന്‍റെ ര​ണ്ടു ട്വീ​റ്റു​ക​ള്‍​ക്ക് ട്വി​റ്റ​ര്‍ വ​സ്തു​താ​പ​രി​ശോ​ധ​ന ലി​ങ്ക് ന​ല്‍​കി​യ​ത് ട്രം​പി​നെ രോ​ഷാ​കു​ല​നാ​ക്കി​യി​രു​ന്നു. സാ​മൂ​ഹ​മാ​ധ്യ​മ ക​മ്ബ​നി​ക​ളെ നി​യ​ന്ത്രി​ക്കാ​ന്‍ പു​തി​യ നി​യ​മം കൊ​ണ്ടു​വ​രു​മെ​ന്നും വേ​ണ്ടി​വ​ന്നാ​ല്‍ ക​മ്ബ​നി​ക​ള്‍ പൂ​ട്ടി​ക്കു​മെ​ന്നും ട്രം​പ് താ​ക്കീ​ത് ന​ല്‍​കി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ഉ​ത്ത​ര​വി​ല്‍ ഒ​പ്പി​ടു​ന്ന​ത്. ത​പാ​ല്‍ വോ​ട്ട് ക്ര​മ​ക്കേ​ടു​ക​ള്‍​ക്കു വ​ഴി​തെ​ളി​ക്കു​മെ​ന്ന് ആ​രോ​പി​ച്ച്‌ ട്രം​പ് ട്വീ​റ്റു ചെ​യ്ത​താ​ണ് പ്ര​ശ്നം സൃ​ഷ്ടി​ച്ച​ത്. വാ​യ​ന​ക്കാ​ര്‍ ഇ​തി​ന്‍റെ സ​ത്യാ​വ​സ്ഥ പ​രി​ശോ​ധി​ച്ചു ബോ​ധ്യ​പ്പെ​ട​ണ​മെ​ന്നു ട്വീ​റ്റി​ന​ടി​യി​ല്‍ ട്വി​റ്റ​ര്‍ കു​റി​ച്ചു. ട്രം​പ് ഇ​ട്ട ട്വീ​റ്റു​ക​ള്‍​ക്ക​ടി​യി​ല്‍ നീ​ല ആ​ശ്ച​ര്യ ചി​ഹ്ന​ത്തോ​ടൊ​പ്പ​മാ​ണ് ട്വി​റ്റ​ര്‍ ഉ​പ​യോ​ക്താ​ക്ക​ള്‍​ക്ക് ഫാ​ക്‌ട് ചെ​ക്ക് സൗ​ക​ര്യം ന​ല്‍​കി​യ​ത്. ഇ​താ​ണു ട്രം​പി​നെ രോ​ഷാ​കു​ല​നാ​ക്കി​യ​ത്. 2020ലെ ​പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഇ​ട​പെ​ടാ​നാ​ണു ട്വി​റ്റ​റി​ന്‍റെം ശ്ര​മം. ത​പാ​ല്‍​വോ​ട്ടു സം​ബ​ന്ധി​ച്ച എ​ന്‍റെ ട്വീ​റ്റ് തെ​റ്റാ​ണെ​ന്നു പ​റ​ഞ്ഞ് വ​സ്തു​ത​ക​ള്‍ പ​രി​ശോ​ധി​ക്കാ​നാ​യി വ്യാ​ജ വാ​ര്‍​ത്താ മാ​ധ്യ​മ​ങ്ങ​ളാ​യ സി​എ​ന്‍​എ​ന്‍, വാ​ഷിം​ഗ്ട​ണ്‍ പോ​സ്റ്റ് എ​ന്നി​വ​യി​ലേ​ക്ക് ലി​ങ്ക് ന​ല്‍​കി. അ​ഭി​പ്രാ​യ പ്ര​ക​ട​ന സ്വാ​ത​ന്ത്ര്യ​ത്തി​നു കൂ​ച്ചു​വി​ല​ങ്ങി​ടാ​ന്‍ ട്വി​റ്റ​റി​നെ അ​നു​വ​ദി​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം ട്വീ​റ്റ് ചെ​യ്തി​രു​ന്നു. അ​തേ​സ​മ​യം, ട്വി​റ്റ​ര്‍ ന​ട​പ​ടി​യെ ഫേ​സ്ബു​ക്ക് സ്ഥാ​പ​ക​ന്‍ മാ​ര്‍​ക്ക് സ​ക്ക​ര്‍​ബ​ര്‍​ഗ് വി​മ​ര്‍​ശി​ച്ചി​രു​ന്നു. ഉ​പ​യോ​ക്താ​ക്ക​ളു​ടെ പോ​സ്റ്റു​ക​ളി​ലെ സ​ത്യം ക​ണ്ടെ​ത്തു​ന്ന ജോ​ലി ത​ങ്ങ​ള്‍​ക്കി​ല്ലെ​ന്നാ​ണു സ​ക്ക​ര്‍​ബ​ര്‍​ഗി​ന്‍റെ...

Read More

ഹോങ്കോങ്ങിലെ വിവാദ സുരക്ഷാ നിയമത്തിന് ചൈനയുടെ അംഗീകാരം

ചൈനയുടെ പാര്‍ലമെന്റ് ആയ നാഷനല്‍ പീപ്പിള്‍സ് കോണ്‍ഗ്രസ് ഹോങ്കോങ്ങിലെ വിവാദ സുരക്ഷാ നിയമത്തിന് അംഗീകാരം നല്‍കി. 2,878 പേര്‍ അനുകൂലിച്ച്‌ വോട്ട് ചെയ്തപ്പോള്‍ ഒരാള്‍ മാത്രമാണ് എതിര്‍ത്തത്. 6 പേര്‍ വിട്ടുനിന്നു. ചൈനയുടെ കീഴില്‍ അര്‍ധ സ്വയംഭരണ പ്രദേശമായ ഹോങ്കോങ്ങില്‍ ചൈനയുടെ നിയന്ത്രണം ശക്തമാക്കുന്ന ഈ നിയമം ഓഗസ്റ്റോടെ പ്രാബല്യത്തിലാവും. പുതിയ സുരക്ഷാനിയമം ഹോങ്കോങ്ങിന്റെ സ്വാതന്ത്ര്യമോഹങ്ങള്‍ക്കും പൗരാവകാശങ്ങള്‍ക്കും കനത്ത ആഘാതമാകും എന്നു നിരീക്ഷകര്‍ കരുതുന്നു. ആഗോള വ്യാപാര കേന്ദ്രമെന്ന ഹോങ്കോങ്ങിന്റെ നിലയില്‍ മാറ്റമുണ്ടായേക്കും. ജനാധിപത്യത്തിനും കൂടുതല്‍ സ്വയംഭരണാവകാശത്തിനുമായി നടക്കുന്ന പ്രക്ഷോഭം ക്രൂരമായി അടിച്ചമര്‍ത്തപ്പെടാനും സാധ്യതയുണ്ട്. വിവാദ നിയമം ചര്‍ച്ചചെയ്യാന്‍ രക്ഷാസമിതി യോഗം വിളിക്കണമെന്ന് പറഞ്ഞ് യുഎസും ചൈനയും ഹോങ്കോങ്ങിലെ പുതിയ സുരക്ഷാ നിയമത്തിന്റെ പേരില്‍ യുഎന്നില്‍ ഏറ്റുമുട്ടി. യുഎസ് ആവശ്യത്തെ ചൈന ശക്തമായി എതിര്‍ത്തു. ചൈനയെ പിന്തുണച്ച റഷ്യ, യുഎസ് ആവശ്യം ന്യായമല്ലെന്ന് അറിയിച്ചു. ഹോങ്കോങ്ങിന് സ്വയംഭരണപദവി നഷ്ടമായെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ പറഞ്ഞു. വ്യാപാരരംഗത്ത് ഹോങ്കോങ്ങിനു നല്‍കിയിരുന്ന പ്രത്യേക പദവി യുഎസ് എടുത്തുകളഞ്ഞേക്കുമെന്ന് സൂചനയുണ്ട്. വ്യാപാരബന്ധവും കോവിഡും മോശമാക്കിയ യുഎസ്-ചൈന ബന്ധം കൂടുതല്‍ വഷളാകുന്നതിന്റെ സൂചനകളുണ്ട്. 1300-ലേറെ യുഎസ് കമ്ബനികള്‍ക്ക് ഹോങ്കോങ്ങില്‍ ഓഫിസുണ്ട്. യൂറോപ്യന്‍ യൂണിയനും ജപ്പാനും പൂതിയ നിയമത്തില്‍ ആശങ്ക അറിയിച്ചു. ചൈനീസ് ദേശീയഗാന നിയമം ചര്‍ച്ചചെയ്യാന്‍ കൂടിയ ഹോങ്കോങ് ലെജിസ്ലേറ്റീവ് അസംബ്ലി കടുത്ത അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് പിരിഞ്ഞു. പുതിയ നിയമത്തിനെതിരെ ബുധനാഴ്ച ഹോങ്കോങ്ങില്‍ ആരംഭിച്ച പ്രതിഷേധം അക്രമാസക്തമായി. നഗരത്തില്‍ പലയിടത്തും പ്രതിഷേധക്കാര്‍ സുരക്ഷാസേനയുമായി...

Read More