Author: George Kakkanatt

തിരുവല്ല ബേബിയുടെ വേര്‍പാടില്‍ ഫൊക്കാനയുടെ അനുശോചനം

ന്യൂയോര്‍ക്ക് : കലാസംവിധായകനും സാമൂഹിക- സാംസ്കാരിക പ്രവര്‍ത്തകനും ഫൊക്കാന അംഗവുമായിരുന്ന തിരുവല്ല ബേബിയുടെ വേര്‍പാടില്‍ ഫൊക്കാന പ്രസിഡന്റ് മാധവന്‍ നായര്‍ അനുശോചിച്ചു. വേര്‍പാടില്‍ ദുഃഖിക്കുന്ന കുടുംബാംഗങ്ങള്‍, ബന്ധുമിത്രങ്ങള്‍ എന്നിവര്‍ക്കൊപ്പം എല്ലാ ഫൊക്കാന അംഗങ്ങളും പങ്കുചേരുന്നതായും അദ്ദേഹം അറിയിച്ചു. കലാ- സാംസ്‌ക്കാരിക- സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ സമന്വയം സാധ്യമാക്കിയ അപൂര്‍വ്വ വ്യക്തിത്വത്തിന് ഉടമയായിരുന്നു തിരുവല്ല ബേബിയെന്ന് മാധവന്‍ നായര്‍ പറഞ്ഞു. നൂറില്‍പ്പരം സിനിമകളുടെ കലാസംവിധായകനായിരുന്ന തിരുവല്ല ബേബി ജീവിതത്തില്‍ എപ്പോഴും കര്‍മ്മനിരതനായിരുന്നു. 84-ാം വയസില്‍ ഈ ലോകത്തോട് വിട പറയുന്നതുവരെയും അദ്ദേഹം തന്റെ കര്‍മ്മമണ്ഡലത്തില്‍ വ്യാപൃതനായിരുന്നു. സ്റ്റാറ്റന്‍ ഐലന്‍ഡ് മലയാളി അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചു വരികയായിരുന്ന അദ്ദേഹം വലിയൊരു സൗഹൃദവലയത്തിന് ഉടമയായിരുന്നു. അമേരിക്കയിലായിരുന്നു പ്രവര്‍ത്തന മണ്ഡലമെങ്കിലും വിപുലമായ ബന്ധങ്ങള്‍ നാട്ടിലെ കലാ സാംസ്‌കാരിക പ്രവര്‍ത്തകരുമായി അദ്ദേഹം സൂക്ഷിച്ചിരുന്നു. അമേരിക്കയിലേക്ക് അദ്ദേഹത്തെ യാത്രയാക്കുന്നതു തന്നെ മലയാളത്തിന്റെ നിത്യഹരിത നായകനായിരുന്ന പ്രേംനസീറും മറ്റ് പ്രമുഖതാരങ്ങളും ചേര്‍ന്നായിരുന്നു. കലാരംഗത്തെന്നപോലെ സാമൂഹ്യരംഗത്തും സജീവ സാന്നിദ്ധ്യമായിരുന്ന ബേബിയുടെ അത്തരം പ്രവര്‍ത്തനങ്ങളുടെ നേര്‍സാക്ഷ്യമാണ് അമേരിക്കയില്‍ ഒട്ടേറെ പള്ളികള്‍ക്കായി അദ്ദേഹം രൂപപ്പെടുത്തിയ എഴുപത്തിഒന്‍പതോളം മദബഹകളും അള്‍ത്താരകളും. ഫൊക്കാന സമ്മേളങ്ങള്‍ക്കായി അദ്ദേഹം തീര്‍ത്ത രംഗ സംവിധാനങ്ങളുടെ വര്ണപ്പൊലിമയും കേരളത്തെക്കുറിച്ചുള്ള ടാബ്ലോകളും മറക്കാനാവാത്ത കലാസൃഷ്ടികളായിരുന്നു. 1983 മുതൽ അദ്ദേഹം ഫൊക്കാന സമ്മേളനങ്ങളുടെ ആർട്ട് ഡയറക്ടറായിരുന്നു. ഓരോ സമ്മേളനത്തിനും വേണ്ടി അദ്ദേഹം രൂപംകൊടുത്ത വേദികൾ ഓരോന്നും അവിസ്മരണീയമായ കാലസൃഷ്ടികൾ തന്നെയായിരുന്നു. വരുന്ന ഫൊക്കാന തെരഞ്ഞെടുപ്പിൽ നാഷണൽ കമ്മിറ്റി സ്ഥാനാർത്ഥിയായി മത്സരിക്കാൻ അദ്ദേഹം നാമനിർദേശം നൽകുകയും ചെയ്തിരുന്നു. ലോംഗ് ഐലന്‍ഡിലെ സെന്റ് സ്റ്റീഫന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ചിന്റെ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന വേളയിലാണ് അദ്ദേഹം വേര്‍പിരിയുന്നത്. തികഞ്ഞ വിശ്വാസിയിരുന്ന ബേബിയുടെ ദേഹവിയോഗം പോലും ദുഃഖവെള്ളി പ്രാര്‍ത്ഥകളില്‍ മുഴുകുന്ന സമയത്തായിരുന്നു. ഗൃഹനാഥന്‍ എന്ന നിലയിലും സമൂഹജീവി എന്ന നിലയിലും മാതൃകാപരമായ ജീവിതം കാഴ്ചവച്ച തിരുവല്ല ബേബിയുടെ വിയോഗം അദ്ദേഹത്തിന്റെ പത്‌നി ശോശാമ്മാബേബി, മക്കളായ നാന്‍സി, സിബി, ബിനു, നവീന്‍ എന്നിവര്‍ക്കൊപ്പം അമേരിക്കയിലെ മലയാളി സമൂഹത്തിനും തീരാനഷ്ടമാണെന്ന് ബി. മാധവന്‍നായര്‍ അനുസ്മരിച്ചു. തിരുവല്ല ബേബിക്ക് ആദരാഞ്ജലി അർപ്പിച്ചുകൊണ്ട് മാർച്ച് 13 ന് അന്തർദേശീയ തലത്തിൽ ടെലികോൺഫറൻസ് വഴി അനുശോചനയോഗവും പ്രാർത്ഥനകളും നടത്തുമെന്നും മാധവൻ നായർ...

Read More

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു; 19 പേര്‍ രോഗമുക്തി നേടി

തിരുവനന്തപുരം: കേരളത്തില്‍ ഇന്നലെ 10 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂര്‍ ജില്ലയിലെ 7 പേര്‍ക്കും കാസര്‍ഗോഡ് ജില്ലയിലെ 2 പേര്‍ക്കും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. കണ്ണൂര്‍ ജില്ലയിലെ 3 പേര്‍ ദുബായില്‍ നിന്നും വന്നവരാണ്. മറ്റുള്ളവര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ഉണ്ടായത്. ശനിയാഴ്ച കേരളത്തില്‍ 19 പേരുടെ പരിശോധനാ ഫലമാണ് നെഗറ്റീവായത്. കാസര്‍ഗോഡ് ജില്ലയിലുള്ള 9 പേരുടേയും പാലക്കാട് ജില്ലയില്‍ നിന്നുള്ള 4 പേരുടേയും തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 3 പേരുടേയും ഇടുക്കി ജില്ലയില്‍ നിന്നുള്ള 2 പേരുടേയും തൃശൂര്‍ ജില്ലയില്‍ നിന്നുള്ള ഒരാളുടേയും ഫലമാണ് നെഗറ്റീവായത്. സംസ്ഥാനത്ത് ഇതുവരെ 143 പേരാണ് രോഗമുക്തി നേടി ഡിസ്ചാര്‍ജായത്. നിലവില്‍ 228 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,23,490 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 1,22,676 പേര്‍ വീടുകളിലും 814 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 201 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങള്‍ ഉള്ള 14,163 വ്യക്തികളുടെ സാമ്ബിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 12,818 സാമ്ബിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ്...

Read More

കൊറോണ;ലോകത്ത് രോഗബാധിതര്‍ 17 ലക്ഷം കടന്നു

ലോകത്ത് കൊറോണ രോഗബാധിതരുടെ എണ്ണം 17 ലക്ഷം പിന്നിട്ടു. മരണസംഖ്യ 1,08,770 ആയി ഉയര്‍ന്നു. അഞ്ച് ലക്ഷത്തിലധികം കൊറോണ കേസുകളുള്ള അമേരിക്കയില്‍ പ്രതിസന്ധി ഗുരുതരമായി തന്നെ നിലനില്‍ക്കുകയാണ്. ലോകത്ത് കൊറോണ മരണം കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്‍തിരിക്കുന്നതും അമേരിക്കയിലാണ്. ഇരുപതിനായിരത്തിലധികം പേരാണ് ഇവിടെ മരണത്തിനു കീഴടങ്ങിയത് . 24 മണിക്കൂറിനിടെ 1800 ല്‍ അധികം ആളുകളാണ് അമേരിക്കയില്‍ മരിച്ചത്. ഇറ്റലിയില്‍ ആകെ മരണം 19,468 ആയി. ഫ്രാന്‍സിലും ബ്രിട്ടനിലും ആയിരത്തോളം ആളുകള്‍ 24 മണിക്കൂറിനിടെ മരിച്ചു. ലോകത്ത് ആകെ മരണത്തിന്‍റെ പകുതിയിലധികവും അമേരിക്ക, ഇറ്റലി, സ്പെയിന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങളിലാണ്...

Read More

പത്തനംതിട്ടയില്‍ വീടാക്രമിച്ച കേസ് ഡിവൈ.എസ്.പിക്ക്; പെണ്‍കുട്ടി നിരാഹാരം അവസാനിപ്പിച്ചു

പത്തനംതിട്ട: കോവിഡ് നിരീക്ഷണത്തിലിരുന്ന വിദ്യാര്‍ഥിനിയുടെ വീട് ആക്രമിച്ച കേസില്‍ മാതാവിന്റെ മൊഴി മാറ്റിയെഴുതിയ പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി ആവശ്യപ്പെട്ടു വിദ്യാര്‍ഥിനി വീടിനു മുന്‍പില്‍ നടത്തിവന്ന നിരാഹാരം അവസാനിപ്പിച്ചു. കേസ് അന്വേഷണ ചുമതല അടൂര്‍ ഡിവൈഎസ്പിക്ക് നല്‍കിയതിന് പിന്നാലെയാണ് വിദ്യാര്‍ത്ഥിനി നിരാഹാരസമരം അവസാനിപ്പിച്ചത്. വിദ്യാര്‍ത്ഥനിയുടെ അമ്മയുടെ മൊഴി മാറ്റിയ പൊലീസുകാരനെതിരെ നടപടി ആവശ്യപ്പെട്ട് ഇന്നലെ രാവിലെയാണ് വിദ്യാര്‍ത്ഥിനി നിരാഹാരസമരം ആരംഭിച്ചത്. ആക്രണത്തില്‍ പ്രതികളായ മൂന്നുപേരെക്കൂടി പൊലീസ് ഇന്ന് അറസ്റ്റു ചെയ്തു. മാതാവിന്റെ മൊഴി രേഖപ്പെടുത്തിയതില്‍ അപാകതയില്ലെന്നു ജില്ലാ പൊലീസ് മേധാവി കെ.ജി.സൈമണ്‍ പറഞ്ഞു. പ്രതികളെ രക്ഷിക്കാന്‍ പൊലീസ് ശ്രമിച്ചിട്ടില്ലെന്നും മൊഴി അനുസരിച്ചുള്ള വകുപ്പുകള്‍ ചേര്‍ത്താണ് കേസ് എടുത്തിട്ടുള്ളതെന്നും കെ.ജി.സൈമണ്‍ പറഞ്ഞു. മാതാവ് നല്‍കിയ മൊഴിയുടെ പകര്‍പ്പ് വാങ്ങാന്‍ ശനിയാഴ്ച രാവിലെ പിതാവ് തണ്ണിത്തോട് പൊലീസ് സ്റ്റേഷനില്‍ എത്തിയിരുന്നു. എന്നാല്‍ നല്‍കാതിരുന്നതിനെ തുടര്‍ന്ന് മൊഴിപ്പകര്‍പ്പ് ലഭിക്കാതെ പോകില്ലെന്ന് പറഞ്ഞതോടെ പിന്നീട് നല്‍കുകയായിരുന്നു. മൊഴിപ്പകര്‍പ്പ് വായിച്ചപ്പോള്‍ മൊഴിയില്‍ മാറ്റമുണ്ടെന്ന് സംശയം തോന്നിയ പിതാവ് വീട്ടിലേക്ക് വിളിച്ച്‌ വിവരം അറിയിച്ചു. ഇതോടെ യഥാര്‍ഥ മൊഴി രേഖപ്പെടുത്തി കേസ് എടുക്കുന്നതു വരെ നിരാഹാരം നടത്താന്‍ വിദ്യാര്‍ഥിനി തീരുമാനിക്കുകയായിരുന്നു. കോയമ്ബത്തൂരില്‍ നിന്ന് നാട്ടിലെത്തി നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന വിദ്യാര്‍ത്ഥിനിയുടെ വീടിന് നേരെ കഴിഞ്ഞ ദിവസമാണ് ആക്രമണമുണ്ടായത്. തനിക്കും കുടുംബത്തിനും ഭീഷണിയുണ്ടെന്ന് കാട്ടി പെണ്‍കുട്ടി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. ഇതിന് ശേഷമാണ് വീടിന് നേരെ...

Read More

ലോക്ക്ഡൗണ്‍ : നിയന്ത്രിത ഇളവുകള്‍ ഇന്നുമുതല്‍ ; തുറക്കുന്ന സ്ഥാപനങ്ങള്‍ ഇവയെല്ലാം

തിരുവനന്തപുരം : ലോക്ക്ഡൗണില്‍ സംസ്ഥാന സര്‍ക്കാര്‍ ചില മേഖലകളില്‍ നല്‍കിയ നിയന്ത്രിത ഇളവുകള്‍ ഇന്നുമുതല്‍. വര്‍ക്കുഷോപ്പുകള്‍, സ്‌പെയര്‍ പാര്‍ട്‌സ് കടകള്‍, മൊബൈല്‍ കടകള്‍, കമ്ബ്യൂട്ടര്‍, ഫാന്‍, എ സി വില്‍പ്പന ശാലകള്‍ എന്നിവയാണ് ഇന്ന് തുറക്കുക. രാവിലെ എട്ടുമുതല്‍ വൈകീട്ട് അഞ്ചുവരെ പ്രവര്‍ത്തിക്കാനാണ് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുള്ളത്. കര്‍ശന വ്യവസ്ഥകളോടെയാണ് സര്‍ക്കാര്‍ ഈ മേഖലയില്‍ ഇളവ് നല്‍കിയിട്ടുള്ളത്. പരമാവധി രണ്ടോ മൂന്നോ ജീവനക്കാരേ കടകളില്‍ പാടുള്ളൂവെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ആളുകള്‍ കൂട്ടംകൂടരുത്, സാമൂഹിക അകലം ഉറപ്പാക്കണം തുടങ്ങിയവ കര്‍ശനമായി പാലിക്കണമെന്ന് നിര്‍ദേശമുണ്ട്. വര്‍ക്കുഷോപ്പുകളില്‍ അത്യാവശ്യ അറ്റകുറ്റപ്പണികളേ നടത്താവൂ. പെയിന്റിംഗ്, ലെയ്ത്ത് തുടങ്ങിയ മേഖലകള്‍ക്ക് അനുമതിയില്ല. വര്‍ക്ക്‌ഷോപ്പുകള്‍ക്കും സ്‌പെയര്‍ പാര്‍ട്‌സ് കടകള്‍ക്കും ആഴ്ചയില്‍ രണ്ട് ദിവസമാണ് പ്രവര്‍ത്തനാനുമതി നല്‍കിയിട്ടുള്ളത്. ഞായറാഴ്ചയും വ്യാഴാഴ്ചയുമാണ് തുറക്കാനാകുക. റജിസ്‌ട്രേഡ് ഇലക്‌ട്രീഷ്യന്‍മാര്‍ക്ക് തകരാറുകള്‍ നന്നാക്കാനായി വീടുകളില്‍ പോകാന്‍ അനുമതി നല്‍കിയിട്ടുണ്ട്. ഫഌറ്റുകളില്‍ നിലവിലുള്ള കേന്ദ്രീകൃത സംവിധാനത്തിന് തകരാര്‍ സംഭവിച്ചാല്‍ നന്നാക്കാന്‍ പോകുന്നവര്‍ക്കും അനുമതിയുണ്ട്. കണ്ണട കടകള്‍ക്ക് തിങ്കളാഴ്ച തുറക്കാനും സര്‍ക്കാര്‍ അനുമതി...

Read More

Recent Posts

Relegious News

Latest News

Matrimonial

Real Estate

Classifieds