Author: George Kakkanatt

രാത്രി യാത്രാ വിലക്ക് കര്‍ശനമായി പാലിക്കണം

പത്തനംതിട്ട: കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം രാത്രി ഒന്‍പതു മുതല്‍ രാവിലെ അഞ്ചു വരെ ഏര്‍പ്പെടുത്തിയ യാത്രാ വിലക്ക് കര്‍ശനമായി പാലിക്കണമെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചു. ആളുകള്‍ കൂട്ടം കൂടുന്നത് തടയാനും സാമൂഹിക അകലം പാലിക്കുന്നുവെന്ന് ഉറപ്പുവരുത്താനുമാണ് രാത്രി യാത്രാ നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളത്. എന്നാല്‍, ചരക്കു വാഹനങ്ങള്‍ക്കും, ട്രെയിന്‍, ബസ്, വിമാന മാര്‍ഗങ്ങളില്‍ നാട്ടിലേക്ക് വരുന്നവര്‍ക്കും ഈ വിലക്കില്‍ ഇളവുകള്‍ അനുവദിച്ചിട്ടുണ്ട്. ഇവരുടെ ഗതാഗതത്തിന് തടസങ്ങള്‍ ഉണ്ടാകരുതെന്നും കേന്ദ്ര ആഭ്യന്തര സെക്രട്ടറി...

Read More

രാജ്യത്ത് പലയിടത്തം സമൂഹവ്യാപനം ഉണ്ട്; ഐസിഎംആറിന്‍റെ അവകാശവാദം തള്ളി വിദഗ്ധര്‍

ദില്ലി: രോഗബാധിതരുടെ എണ്ണം 3 ലക്ഷം കവിഞ്ഞിട്ടും ഇന്ത്യയില്‍ കോവിഡ് 19 സമൂഹ വ്യാപനത്തിലേക്ക് കടന്നിട്ടില്ലെന്ന് ഐസിഎംആറിന്‍റെ നിലപാടിനെ വിമര്‍ശിച്ച്‌ വിദഗ്ധര്‍. നിലവിലെ കണക്കുകള്‍ പരിശോധിക്കുമ്ബോള്‍ രാജ്യത്തിന്‍റെ പലയിടത്തും സമൂഹ വ്യാപനത്തിലേക്ക് കടന്നു കഴിഞ്ഞതായി കരുതാമെന്നാണ് എയിംസ് മുന്‍ ഡയറക്ടര്‍ ഡോ. എംസി മിശ്ര അഭിപ്രയാപ്പെടുന്നത്. ഇന്ത്യയില്‍ സമൂഹ വ്യാപനം നടന്നിട്ടില്ല എന്ന് സ്ഥാപിക്കുന്നതില്‍ സര്‍ക്കാര്‍ പിടിവാശി കാണിക്കുകയാണ്. എന്നാല്‍ സത്യം അംഗീകരിക്കാന്‍ തയ്യാറാകണമെന്നും വിദഗ്ധര്‍ പറയുന്നു. കുടിയേറ്റ തൊഴിലാളികളുടെ കൂട്ട പാലായനവും ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ വലിയ തോതില്‍ ഇളവുകള്‍ പ്രഖ്യാപിച്ചതും രോഗവ്യാപനം വര്‍ധിപ്പിച്ചു. പുതിയ സാഹചര്യത്തില്‍ ഇതുവരെ രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെടാതിരുന്ന സ്ഥലങ്ങളിലും വൈറസ് വ്യാപനം സ്ഥിരീകരിച്ചു. രാജ്യത്ത് കോവിഡ് 19 സമൂഹവ്യാപനത്തിലേക്ക് കടന്നുവെന്ന വസ്തുത ഇനിയെങ്കിലും സര്‍ക്കാര്‍ അംഗീകരിച്ചെ മതിയാകുവെന്നും ഡോ. മിശ്ര പറഞ്ഞു. ഇന്ത്യയില്‍ സാമൂഹ്യവ്യാപനം ഇല്ലെന്ന് അവകാശപ്പെട്ട് ഐസിഎംആര്‍ മേധാവി ബല്‍റാം ഭാര്‍ഗവ കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവനയെയും ഡോ. മിശ്ര തള്ളിക്കളഞ്ഞു. രാജ്യത്ത് സമൂഹ വ്യാപനം ഇല്ലെങ്കിലും വലിയൊരു വിഭാഗം ജനങ്ങള്‍ക്ക് കോവിഡ് ബാധിക്കാനുള്ള സാധ്യതയുണ്ടെന്നുമായിരുന്നു ബല്‍റാം ഭാര്‍ഗവ അഭിപ്രായപ്പെട്ടത്. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ സീറോ സര്‍വേ സംബന്ധിച്ചുള്ള വിവരങ്ങള്‍ വ്യക്തമാക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലായിരുന്നു ഐസിഎംആറിന്‍റെ മുന്നറിയിപ്പ്. നഗരങ്ങളിലെ ചേരികളിലാണ് വൈറസ് വ്യാപനം ഏറ്റവും കൂടുതലായി ഉള്ളത്. കൊറോണ വൈറസ് വ്യാപനത്തെ നേരിടാന്‍ രാജ്യത്ത് ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ഫലപ്രദമായിരുന്നു. അതിനാല്‍ തുടര്‍ന്ന് ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ സംസ്ഥാനങ്ങള്‍ കര്‍ശനമാക്കണം. ഏതെങ്കിലും തരത്തിലുള്ള വിട്ടു വീഴ്ചകള്‍ക്ക് സംസ്ഥാനം തയ്യാറായാല്‍ അത് വലിയ പ്രത്യഘാതങ്ങള്‍ക്ക് വഴിവെക്കുമെന്നും ഐസിഎംആര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ രാജ്യത്ത് സാമൂഹ്യവ്യാപനമില്ലെന്ന നിഗമനത്തിലെത്തിച്ചേരുന്നതിന് ഐസിഎംആര്‍ നടത്തിയ സീറോ സര്‍വേയില്‍ 26,400 സാമ്ബിളുകള്‍ മാത്രമാണ് പരിശോധിച്ചത്. വൈറസ് ബാധയുടെ തോത് എത്രത്തോളമാണെന്ന് കണ്ടെത്താന്‍ ഇത് അപര്യാപ്തമാണ്. പ്രത്യേകിച്ച്‌ ഇന്ത്യയുടെ വൈവിധ്യവും വലിയ ജനസംഖ്യയും കണക്കിലെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യ നേരത്തെ തന്നെ സമൂഹ വ്യാപനതമെന്ന ഘട്ടത്തിലേക്ക് എത്തിച്ചേര്‍ന്നിരുന്നുവെന്നാണ് പ്രമുഖ വൈറോളജിസ്റ്റ് ഷാഹിദ് ജമീല്‍ അഭിപ്രായപ്പെട്ടത്. ഐസിഎംആറിന്‍റെ റിപ്പോര്‍ട്ട് തന്നെ വ്യക്തമാക്കുന്നത് ഇന്ത്യയില്‍ കോവിഡ‍് സ്ഥിരീകരിക്കപ്പെട്ട 40% പേരുടെ രോഗബാധയുടെ ഉറവിടം വ്യക്തമല്ലെന്നുമാണെന്നും അദ്ദേഹം...

Read More

ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കുള്ള വീഡിയോ വിഭവങ്ങള്‍ തയ്യാറായി

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കിയ ഓണ്‍ലൈന്‍ വീഡിയോ ക്ലാസുകള്‍ ജൂണ്‍ 15 മുതല്‍ തുടര്‍ സംപ്രേഷണം ആരംഭിക്കും. രണ്ടാഴ്ചക്കാലത്തെ ട്രയലിന് ശേഷം തുടര്‍ പാഠഭാഗങ്ങളാണ് ജൂണ്‍ 15 മുതല്‍ വിക്‌ടേഴ്‌സ് ചാനല്‍ വഴി ഒന്നു മുതല്‍ 12 വരെ ക്ലാസുകളിലെ കുട്ടികളില്‍ എത്തിക്കുന്നത്. ക്ലാസ് ചലഞ്ചിന്റെ ഭാഗമായി കേരളത്തിലെ പൊതുവിദ്യാലയങ്ങളിലെ അധ്യാപകര്‍ സമര്‍പ്പിച്ച മാതൃകാ വീഡിയോക്ലാസുകള്‍ എസ്.സി.ഇ.ആര്‍.ടിയുടെ നേതൃത്വത്തില്‍ വിദഗ്ധ പരിശോധന നടത്തി മികച്ച അധ്യാപകരെ വീഡിയോ ക്ലാസുകള്‍ എടുക്കുന്നതിന് തെരഞ്ഞെടുത്തിട്ടുണ്ട്. ഇതിനകം, വരുന്ന രണ്ടാഴ്ചക്കാലത്തെ സംപ്രേഷണത്തിന് ആവശ്യമായ വീഡിയോ ക്ലാസുകള്‍ തയാറായിട്ടുണ്ട്. എസ്.സി.ഇ.ആര്‍.ടി, എസ്.എസ്.കെ, കൈറ്റ്, എസ്.ഐ.ഇ.ടി എന്നീ വിദ്യാഭ്യാസ ഏജന്‍സികള്‍ തയാറാക്കുന്ന വീഡിയോ ക്ലാസുകള്‍ എസ്.സി.ഇ.ആര്‍.ടി ഫാക്കല്‍റ്റി അംഗങ്ങളുടെയും പുറമെ നിന്നുള്ള വിദഗ്ധരുടെയും സംയുക്ത സൂക്ഷ്മ പരിശോധനയ്ക്കും ആവശ്യമായ എഡിറ്റിംഗിനും ശേഷമാണ് സംപ്രേഷണത്തിനായി വിക്‌ടേഴ്‌സ് ചാനലിന് കൈമാറുന്നത്. ഈ പ്രവര്‍ത്തനങ്ങള്‍ അവധി ദിവസങ്ങളില്‍ പോലും എസ്.സി.ഇ.ആര്‍.ടിയില്‍ പുരോഗമിക്കുകയാണ്. കൂടാതെ ഇതുവരെ സംപ്രേഷണം ചെയ്യാത്ത വിഷയങ്ങളുടെയും വീഡിയോ ക്ലാസുകള്‍ ഘട്ടംഘട്ടമായി തയാറാക്കും. ഇതിന്റെ ഭാഗമായി ഉര്‍ദു, സംസ്‌കൃതം, അറബിക് വിഷയങ്ങളുടെ വീഡിയോ ക്ലാസുകളും ജൂണ്‍ 15ന് തുടങ്ങുന്ന ഷെഡ്യൂളില്‍...

Read More

മണവും രുചിയും തിരിച്ചറിയാനാകാത്തതും കോവിഡ് ലക്ഷണത്തിന്റെ പട്ടികയില്‍

ന്യൂഡല്‍ഹി: കേന്ദ്ര ആരോഗ്യമന്ത്രാലയം ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കായി പുറത്തിറക്കിയ മാര്‍ഗരേഖയില്‍ മണം, രുചി എന്നിവ തിരിച്ചറിയാനാകാത്തത് കോവിഡ് 19 ലക്ഷണങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി. പനി, ചുമ, തളര്‍ച്ച, ശ്വാസതടസം, കഫം, പേശിവേദന, കടുത്ത ജലദോഷം, തൊണ്ടവേദന, വയറിളക്കം എന്നിങ്ങനെ ഏഴുലക്ഷണങ്ങളാണ് ക്ലിനിക്കല്‍ മാനേജ്‌മെന്റ് പ്രോട്ടോക്കോള്‍ കോവിഡ് 19 എന്ന മാര്‍ഗരേഖയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. രോഗബാധിത വ്യക്തിയുമായുളള വളരെ അടുത്ത സമ്ബര്‍ക്കത്തിലൂടെയാണ് വൈറസ് ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരുന്നതെന്നും ഇതില്‍ വ്യക്തമാക്കുന്നു. ചുമയ്ക്കുമ്ബോഴും തുമ്മുമ്ബോഴും പുറത്തേക്ക് തെറിക്കുന്ന ശരീര സ്രവങ്ങള്‍ വഴിയാണ് രോഗം പകരുന്നത്. ഇവ ഏതെങ്കിലും പ്രതലത്തില്‍ പറ്റിപ്പിടിച്ചിരിക്കാനും സാദ്ധ്യതയുണ്ട്. മറ്റൊരാള്‍ ഈ പ്രതലത്തില്‍ സ്പര്‍ശിച്ച ശേഷം അതേ കൈ ഉപയോഗിച്ച്‌ കണ്ണ്, മൂക്ക് എന്നിവയില്‍ അറിയാതെയെങ്കിലും തൊടുകയാണെങ്കില്‍ വൈറസ് ബാധയുണ്ടാകും. 60 വയസിലേറെ പ്രായമുള്ളവരെയാണ് കോവിഡ് ഗുരുതരമായി ബാധിക്കുക. പ്രമേഹം, രക്തസമ്മര്‍ദ്ദം ഹൃദ്രോഗം എന്നിവയുളളവര്‍ക്ക് മറ്റുള്ളവരേക്കാള്‍ അപകട സാദ്ധ്യത...

Read More

ബാല ലൈംഗിക പീഡനത്തിനെതിരെ ജര്‍മനിയില്‍ പുതിയ നിയമനിര്‍മാണം നടത്തുമെന്ന് നിയമമന്ത്രി ക്രിസ്റ്റീന ലാം ബ്രെഹറ്റ്

ബാല ലൈംഗിക പീഡനത്തിനെതിരെ ജര്‍മനിയില്‍ പുതിയ നിയമനിര്‍മാണം നടത്തുമെന്ന് നിയമമന്ത്രി ക്രിസ്റ്റീന ലാം ബ്രെഹറ്റ് അറിയിച്ചു. മാതാപിതാക്കള്‍ ഉള്‍പ്പെടെ കുട്ടികളുടെ മേല്‍ ലൈംഗിക അത്രിക്രമം കാണിക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്. കുട്ടികളെ ചൂഷണം ചെയ്ത് അവരുടെ നഗ്നചിത്രങ്ങള്‍ ഇന്റര്‍നെറ്റ് വഴി പ്രചരിക്കുന്ന കാഴ്ച ഞെട്ടിക്കുന്നതാണെന്ന് മന്ത്രി ആരോപിച്ചു. പീഡനക്കാരെ നിലയ്ക്ക് നിര്‍ത്താന്‍ കടുത്ത ശിക്ഷ ഇനി ഉറപ്പാണെന്നു മന്ത്രി കൂട്ടിച്ചേര്‍ത്തു. കുറഞ്ഞത് 15 വര്‍ഷത്തെ കഠിന ശിക്ഷ ഉറപ്പാക്കുന്ന നിയമമായിരിക്കും ഇനി നിലവില്‍ വരാന്‍ പോകുന്നതെന്നു നിയമമന്ത്രി മാധ്യമങ്ങളെ...

Read More

Recent Posts

Relegious News

Latest News

Matrimonial

Real Estate

Classifieds