Author: George Kakkanatt

ജ്യോതിരാദിത്യ സിന്ധ്യക്കും അമ്മയ്ക്കും കൊവിഡ് സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി: ബിജെപി നേതാവ് ജ്യോതിരാദിത്യ സിന്ധ്യക്കും അമ്മയ്ക്കും കൊവി‍ഡ് സ്ഥിരീകരിച്ചു. ഇരുവരേയും സൗത്ത് ഡല്‍ഹി സാകേതിലെ മാക്സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജ്യോതിരാദിത്യ സിന്ധ്യയുടെയും അമ്മ മാധവി രാജെ സിന്ധ്യയുടെയും കൊറോണ പരിശോധനാ ഫലം ഇന്നാണ് പുറത്തുവന്നത്. കൊവിഡ് ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് കഴിഞ്ഞ 4 ദിവസമായി ജ്യോതിരാദിത്യ സിന്ധ്യ മാക്സ് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിരിക്കുകയാണെന്ന് ഇന്ത്യാ ടുഡേ റിപോര്‍ട്ട് ചെയ്തു. ജ്യോതിരാദിത്യ സിന്ധ്യ കൊറോണ വൈറസ് ബാധയുടെ ലക്ഷണങ്ങള്‍ കാണിച്ചിട്ടുണ്ടെങ്കിലും അമ്മ ലക്ഷണമില്ലാതെ തുടരുകയായിരുന്നു. ഇരുവരും ഇപ്പോള്‍ ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്. നേരത്തെ ബിജെപി ദേശീയ വക്താവ് സാംബിത് പത്രയും കൊറോണ വൈറസ് ബാധയുടെ ലക്ഷണങ്ങള്‍ കാണിച്ചതിനെത്തുടര്‍ന്ന് ഗുഡ്ഗാവിലെ മേദാന്ത ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. അതേസമയം, പനി, തൊണ്ടവേദന എന്നിവ അനുഭവപ്പെട്ടതിനാല്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ക്വാറന്റൈനില്‍ പോയിരിക്കുകയാണ്. ചൊവ്വാഴ്ച രാവിലെ കെജ്‌രിവാള്‍ കൊറോണ വൈറസ് പരിശോധനയ്ക്ക് വിധേയനായിട്ടുണ്ട്. അദ്ദേഹത്തിന്റെ ശ്രവ പരിശോധനാ റിപോര്‍ട്ട് ഇതുവരെ...

Read More

ഉത്തേജക മരുന്ന് ഉപയോഗം; ഗോമതി മാരിമുത്തുവിന് നാല് വര്‍ഷത്തെ വിലക്ക്

ന്യൂഡല്‍ഹി: ഏഷ്യന്‍ അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പ് സ്വര്‍ണ മെഡല്‍ ജേതാവ് ഗോമതി മാരിമുത്തുവിന് നാല് വര്‍ഷത്തെ വിലക്ക്. അത്‌ലറ്റിക്‌സ് ഇന്റഗ്രിറ്റി യൂനിറ്റാണ് തമിഴ്‌നാട്ടുകാരിയായ ഗോമതിയെ വിലക്കിയത്. 2019 ലെ ഏഷ്യന്‍ അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ 800മീറ്ററില്‍ സ്വര്‍ണ മെഡല്‍ ജേതാവാണ് മാരിമുത്തു. വിലക്ക് വന്നതോടെ താരത്തിന്റെ മെഡലുകള്‍ തിരിച്ചുവാങ്ങും. കൂടാതെ സമ്മാനത്തുക, റാങ്കിങ് എന്നിവയും തിരിച്ചെടുക്കും. ഗോമതിയുടെ എ സാമ്ബിള്‍ നേരത്തെ പോസിറ്റീവായിരുന്നു. ചാംപ്യന്‍ഷിപ്പിന് ശേഷം നടത്തിയ ആദ്യ പരിശോധനയില്‍ തന്നെ താരം പോസ്റ്റീവാണെന്ന് തെളിഞ്ഞിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ബി സാമ്ബിള്‍ ഫലവും പോസിറ്റീവാണെന്ന് തെളിഞ്ഞത്. ഫെഡറേഷന്‍ കപ്പ് മീറ്റിനിടെ നടത്തിയ പരിശോധനയിലും താരം ഉത്തേജക മരുന്ന് ഉപയോഗിച്ചതായി തെളിഞ്ഞിരുന്നു. എന്നാല്‍ ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സിയുടെ വീഴ്ചയാണ് താരം ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കാന്‍ ഇടയായതെന്നാണ് പുതിയ ആരോപണം. എന്നാല്‍ താന്‍ നിരപരാധിയെന്നാണ് ഗോമതി പറയുന്നത്. വിലക്കിനെതിരേ അത്‌ലറ്റിക്ക് ഫെഡറേഷന് അപ്പീല്‍ നല്‍കുമെന്ന് താരം...

Read More

10-ാം ക്ലാ​സ് പ​രീ​ക്ഷ റ​ദ്ദാ​ക്കി; തമിഴ്‌നാട്ടില്‍ എ​ല്ലാ വി​ദ്യാ​ര്‍​ഥി​ക​ളെ​യും ജ​യി​പ്പി​ക്കും

ചെന്നൈ: കോ​വി​ഡ് പ്ര​തി​സ​ന്ധിയെ തുടര്‍ന്ന് ത​മി​ഴ്‌​നാ​ട്ടി​ല്‍ ഈ ​അ​ധ്യാ​യ​ന വ​ര്‍​ഷ​ത്തെ 10-ാം ക്ലാ​സ് പ​രീ​ക്ഷ റ​ദ്ദാ​ക്കി. എ​ല്ലാ വി​ദ്യാ​ര്‍​ഥി​ക​ളെ​യും ജ​യി​പ്പി​ക്കു​മെ​ന്നും സ​ര്‍​ക്കാ​ര്‍ അ​റി​യി​ച്ചു. ജൂ​ണ്‍ 15ന് ​പ​ത്താം ക്ലാ​സ് പ​രീ​ക്ഷ ന​ട​ത്തു​വാ​നാ​ണ് തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. പ്ര​തി​പ​ക്ഷ​വും മ​ദ്രാ​സ് ഹൈ​ക്കോ​ട​തി​യും സ​ര്‍​ക്കാ​ര്‍ തീ​രു​മാ​ന​ത്തെ വി​മ​ര്‍​ശി​ച്ചി​രു​ന്നു. കോ​ട​തി ഇ​ക്കാ​ര്യ​ത്തി​ല്‍ ഉ​ചി​ത​മാ​യ തീ​രു​മാ​നം സ്വീക​രി​ക്കു​വാ​ന്‍ സ​ര്‍​ക്കാ​രി​ന് ജൂ​ണ്‍ 11 വ​രെ സ​മ​യം ന​ല്‍​കി​യി​രു​ന്നു. ഇതിനെ തു​ട​ര്‍​ന്ന് ചൊ​വ്വാ​ഴ്ച ചേ​ര്‍​ന്ന യോ​ഗ​ത്തി​ലാ​ണ് ഈ ​തീ​രു​മാ​നം. 11,12 ക്ലാ​സു​ക​ളി​ലെ ന​ട​ത്താ​നു​ണ്ടാ​യി​രു​ന്ന പ​രീ​ക്ഷ​യും മാ​റ്റി വ​ച്ചു. പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കു​മെ​ന്നും സ​ര്‍​ക്കാ​ര്‍...

Read More

കോവിഡാനന്തരമുള്ള മലയാള സിനിമ: സാബു ചെറിയാൻ പറയുന്നു

കോവിഡാനന്തരമുള്ള കാലം വലിയ വെല്ലുവിളികളാണ് സിനിമയെ കാത്തിരിക്കുന്നത്. തിയറ്ററുകളുടെ പ്രവർത്തനം, പുതിയ സിനിമകളുടെ ഷൂട്ടിങ്, മുതൽമുടക്ക് തുടങ്ങി ചലച്ചിത്ര മേഖല ആകമാനം അനിശ്ചിതാവസ്ഥയിലാണ്. ഇതിൽ നിന്ന് കരകയറാനുള്ള പല മാർഗങ്ങളും പലരും മുന്നോട്ട് വയ്ക്കുന്നുണ്ടെങ്കിലും എത്ര കണ്ട് അതൊക്കെ ഫലവത്താകുമെന്ന് ആർക്കുമറിയില്ല. കോവിഡ് സിനിമയിൽ വരുത്തുന്ന മാറ്റങ്ങളെക്കുറിച്ചും അതിനെ എങ്ങനെ നേരിടണമെന്നതിനെക്കുറിച്ചും മനസ്സു തുറക്കുകയാണ് കെഎസ്എഫ്‌ഡിസി മുൻചെയർമാനും നിർമാതാവും ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യ എക്സിക്യൂട്ടിവ് അംഗമവുമായ സാബു ചെറിയാൻ. ‘പുതുമുഖ’ നിർമാതാക്കൾ കഴിഞ്ഞ വർഷം പുറത്തിറങ്ങിയ 160 സിനിമകൾ എടുത്തു നോക്കിയാൽ അതിൽ നൂറ് സിനിമകളും നിർമിച്ചിരിക്കുന്നത് പുതിയ നിർമാതാക്കളാണ്. സിനിമയിൽ ഒരു അനുഭവ സമ്പത്തുമില്ലാത്തവർ. ലാഭം മാത്രം കിട്ടണം എന്ന ലക്ഷ്യത്തോടെ വരുന്നവരും ഇക്കൂട്ടത്തിലുണ്ട്. ഇവരെല്ലാം വിദേശ മലയാളികളാണ് എന്നതാണ് മറ്റൊരു വസ്തുത. ഇതാണ് മലയാള സിനിമയുടെ ഏറ്റവും വലിയ ശാപം. പെട്ടന്ന് ലാഭം കൊയ്യുന്ന ബിസിനസ്സ് എന്ന നിലയ്ക്കാണ് ഇവർ പണം മുടക്കാൻ തയ്യാറാകുന്നത്. സിനിമയുടെ മേൽനോട്ടം നാട്ടിൽ ആരെയെങ്കിലും ഏൽപിക്കുകയും ചെയ്യും. എന്നാൽ ഇങ്ങനെയുള്ളവർ പറ്റിക്കപ്പെടുന്നവെന്ന് മാത്രമല്ല നാല് കോടിയും അഞ്ച് കോടിയും വരെ നഷ്ടവും സംഭവിക്കുന്നു. മലയാള സിനിമാ ഇൻഡസ്ട്രിയെ തന്നെ വളർത്തി വലുതാക്കാൻ കഴിയുന്ന ഇത്തരം ഇൻവെസ്റ്റേര്‍സ് ഒരു സിനിമയോടെ തന്നെ ഈ രംഗത്തു നിന്നു പിന്മാറുകയും ചെയ്യുന്നു. പിന്നീട് മലയാളസിനിമയുടെ നിർമാണമേഖലകളിൽ വലിയ പരീക്ഷണങ്ങൾ നടത്താൻ സാധ്യതയുള്ള, നല്ല നിർമാതാക്കളെയാണ് ഇത് മൂലം നഷ്ടമാകുന്നത്. തമിഴിലും തെലുങ്കിലും കാര്യങ്ങൾ ഇങ്ങനെയല്ല. അവിടെ അഞ്ചും പത്തും വർഷം അനുഭവ സമ്പത്തുള്ള വലിയ നിർമാതാക്കളും ബാനറുമൊക്കെയാണ് അവിടെ സിനിമ ചെയ്യുന്നത്. അവർക്ക് സിനിമ എന്തെന്ന് കൃത്യമായി അറിയാം. അതിലെ ഓരോ കണക്കും അളന്നാണ് പൈസ നൽകുന്നത്. ഇൻഡസ്ട്രി എന്ന നിലയിൽ അവർ വളരുന്നുമുണ്ട്. ഈ സമീപനമാണ് ഇവിടെയുമുണ്ടാകേണ്ടത്. ഈ 160 സിനിമകൾ എടുത്ത് നോക്കിയാൽ മതി, അതിൽ 25 പേരെ നമുക്ക് അറിയാവുന്ന നിർമാതാക്കൾ ഉണ്ടാകൂ. ഇങ്ങനെ സിനിമ അറിയാതെ സിനിമ ചെയ്യാൻ വരുന്ന ഇത്തരം നിർമാതാക്കൾ വേറൊരു ദോഷം കൂടി വരുത്തി വയ്ക്കുന്നുണ്ട്. അമേരിക്കയിലോ ഗൾഫിലോ ഉള്ള ഒരാള്‍ സിനിമ ചെയ്യാൻ തീരുമാനിക്കുന്നു. ആദ്യ സിനിമയായതിനാൽ കാശും ഇഷ്ടം പോലെ. നാട്ടിൽ ഒരാളെവച്ച് സിനിമയുടെ പദ്ധതി തയ്യാറാക്കുന്നു. മിക്ക ഇടനിലക്കാരന്റെയും ഉദ്ദേശം എങ്ങനെയും നിർമാതാവിനെ പറ്റിച്ച് അയാൾക്ക് ലാഭമുണ്ടാക്കുക എന്നതാകും. അങ്ങനെ ലൊക്കേഷനും പ്രതിഫലത്തിനും മറ്റുമൊക്കെയായി കാശ് ഇരട്ടിയാകുന്നു. 5 ലക്ഷം പ്രതിഫലം മേടിക്കുന്ന ആർട്ടിസ്റ്റിന് 10 ലക്ഷം കൊടുത്ത് ഡേറ്റ് ഓക്കെ ആക്കുന്നു. സിനിമ തുടങ്ങുന്നു. ഫലമോ നിർമാതാവിന് ഒരു പൈസ പോലും ലാഭം ഉണ്ടാകുന്നില്ല. ഇവരുടെ യഥാർഥ പ്രതിഫലം എത്രയെന്ന് ഇവരെങ്ങനെ അറിയും. ഇങ്ങനെ വരുമ്പോൾ ഓരോ ആർട്ടിസ്റ്റിനും ഓരോ വർഷം കഴിയുന്തോറും 50 ശതമാനം കൂട്ടിയാണ് ഇങ്ങനെയുള്ള നിർമാതാക്കൾ പ്രതിഫലം നൽകുന്നത്. കഴിഞ്ഞ 160 സിനിമകളിൽ 40 സിനിമകളുടെ പോലും സാറ്റലൈറ്റ് അവകാശം വിറ്റുപോയിട്ടില്ല എന്നതും സങ്കടകരമായ കാര്യമാണ്. താരങ്ങളുടെ പ്രതിഫലം അസോസിയേഷനെ സംബന്ധിച്ചടത്തോളം താരങ്ങൾ പ്രതിഫലം കുറക്കണം എന്നല്ലേ പറയാൻ കഴിയൂ. ആർട്ടിസ്റ്റുകൾ തന്നെ ഈ സാഹചര്യത്തിനൊത്ത് ഉയരേണ്ടതാണ്. ഇതൊക്കെ ആരും ആവശ്യപ്പെടാതെ തന്നെ ചെയ്യേണ്ട കാര്യങ്ങളാണ്. അവര്‍ അത് ചെയ്യും എന്നു തന്നെയാണ് വിശ്വാസവും. ഇനി ഇതിൽ പ്രതിഫലം കുറക്കാൻ താൽപര്യമില്ലാത്ത ആളെ വച്ച് സിനിമ ചെയ്യരുത് എന്നാണ് എന്റെ നിലപാട്. അതിൽ നിർമാതാക്കൾ ചങ്കൂറ്റം കാണിക്കുക. ഒരുകോടി ശമ്പളം വാങ്ങുന്ന നടൻ 50 ലക്ഷം രൂപയായി പ്രതിഫലം കുറക്കുന്നു. പക്ഷേ ഒരു നിർമാതാവ് വന്ന് ഈ കുറച്ച 50 ലക്ഷം രൂപ മറ്റാരുമറിയാതെ നടന് തന്നെ നൽകിയാൽ പിന്നെ എന്തുകാര്യം. പുറത്തുപറയുന്ന പ്രതിഫലം പകുതി തുകയും. പറയുന്ന തുക അവര്‍ക്ക് കൊടുക്കാൻ ആളുണ്ടതുകൊണ്ടാണല്ലോ ഇവർ കോടികൾ ചോദിക്കുന്നത്. പിന്നെ ഇതൊന്നും ശാശ്വതമല്ല. ഡിമാൻഡ് ഉള്ള സമയത്തേ ശമ്പളം ചോദിക്കാൻ പറ്റൂ. ഏതും സമയത്തും ഫീൽഡ് ഔട്ട് ആയി പോകാൻ സാധ്യതയുള്ള മേഖലയാണ് സിനിമ. ഹിന്ദിയിലും തമിഴിലുമൊക്കെ ചെയ്യുന്നതുപോലെ നിർമാതാവിനൊപ്പം ആ പ്രോജക്ടിൽ ഒരു നിർമാണ പങ്കാളിയായി താരങ്ങളും ചേരുക. പ്രതിഫലത്തിലെ തുക...

Read More

വര്‍ധിപ്പിച്ച സ്വകാര്യ ബസ് ചാര്‍ജ് തല്‍ക്കാലം തുടരണം: ഹൈക്കോടതി

കൊച്ചി > കോവിഡ് പശ്ചാത്തലത്തില് സംസ്ഥാനത്ത് വര്ധിപ്പിച്ച സ്വകാര്യ ബസ് ചാര്ജ് തല്ക്കാലം തുടരണമെന്ന് ഹൈക്കോടതി. ബസ് ചാര്ജ് വര്ധനവ് പിന്വലിച്ച സര്ക്കാര് ഉത്തരവ് സ്റ്റേ ചെയ്താണ് ജസ്റ്റീസ് എ ജയശങ്കരന് നമ്ബ്യാരുടെ ഇടക്കാല ഉത്തരവ്. ബസ് ഉടമയായ ജോണ്സന് പയ്യപ്പിള്ളി സമര്പ്പിച്ച ഹര്ജിയാണ് കോടതി പരിഗണിച്ചത്. ബസ് ഉടമകളുടെ നിവേദനത്തിന്മേല് പഠനം നടത്തി രണ്ടാഴ്ചക്കകം സര്ക്കാരിന് റിപ്പോര്ട്ട് സമര്പ്പിക്കാന് ജസ്റ്റിസ് എം.രാമചന്ദ്രന് കമ്മറ്റിക്ക് കോടതി നിര്ദ്ദേശം നല്കി.കമ്മറ്റി നല്കുന്ന റിപ്പോര്ട്ടിന്മേല് സര്ക്കാര് രണ്ടാഴ്ക്കകം തീരുമാനമെടുത്ത് കോടതിയെ അറിയിക്കണം. ബസ് സര്വ്വീസ് നടത്തുമ്ബോള് സാമൂഹ്യ അകലം ഉള്പ്പടെ പാലിക്കണമെന്നും കോടതി...

Read More

Recent Posts

Relegious News

Latest News

Matrimonial

Real Estate

Classifieds