Author: George Kakkanatt

ഖമനേയി വധത്തിൽ പ്രതിഷേധം: കശ്മീരിൽ മൊബൈൽ ഇന്റർനെറ്റിന് നിയന്ത്രണം

ഇറാനിയൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി ഇസ്രായേൽ-യുഎസ് സംയുക്താക്രമണത്തിൽ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് കശ്മീർ താഴ്വരയിൽ വ്യാപക പ്രതിഷേധം. സംഘർഷ സാധ്യത കണക്കിലെടുത്ത് തിങ്കളാഴ്ച മുതൽ കശ്മീരിലുടനീളം മൊബൈൽ ഇന്റർനെറ്റ് വേഗത അധികൃതർ കുറച്ചു. ക്രമസമാധാന നില നിലനിർത്തുന്നതിനായുള്ള മുൻകരുതൽ നടപടിയായാണ് ഈ നീക്കമെന്ന് ജമ്മു കശ്മീർ പോലീസ് അറിയിച്ചു. ഏകദേശം 15 ലക്ഷത്തോളം ഷിയാ വിഭാഗക്കാർ താമസിക്കുന്ന കശ്മീരിലെ ലാൽ ചൗക്ക്, സായിദ കാടൽ, ബഡ്ഗാം, ബന്ദിപ്പോറ, അനന്ത്‌നാഗ്, പുൽവാമ എന്നിവിടങ്ങളിൽ വൻ ജനക്കൂട്ടമാണ് തെരുവിലിറങ്ങിയത്. അമേരിക്കയ്ക്കും ഇസ്രായേലിനും എതിരെ ശക്തമായ മുദ്രാവാക്യങ്ങൾ പ്രതിഷേധക്കാർ ഉയർത്തി. ഇറാൻ പതാകകളും ഖമനേയിയുടെ ചിത്രങ്ങളുമേന്തിയായിരുന്നു പ്രതിഷേധ പ്രകടനങ്ങൾ. സോഷ്യൽ മീഡിയ വഴി അനാവശ്യമായ പ്രചാരണങ്ങളും പ്രകോപനപരമായ സന്ദേശങ്ങളും പടരുന്നത് തടയാനാണ് ഇന്റർനെറ്റ് വേഗത നിയന്ത്രിച്ചിരിക്കുന്നത്. അനാവശ്യമായ അഭ്യൂഹങ്ങളിൽ വിശ്വസിക്കരുതെന്നും സമാധാനം പാലിക്കണമെന്നും പോലീസ് ജനങ്ങളോട് അഭ്യർത്ഥിച്ചു. നിലവിൽ താഴ്വരയിലെ പ്രധാന കേന്ദ്രങ്ങളിൽ സുരക്ഷാ സേനയെ...

Read More

ഗുണഭോക്താക്കൾക്കുള്ള സോഷ്യൽ സെക്യൂരിറ്റി പേയ്‌മെന്റുകൾ ഈ ആഴ്ച വിതരണം ചെയ്യും

അമേരിക്കയിലെ 70 ദശലക്ഷത്തിലധികം വരുന്ന ഗുണഭോക്താക്കൾക്കുള്ള സോഷ്യൽ സെക്യൂരിറ്റി പേയ്‌മെന്റുകൾ ഈ ആഴ്ച വിതരണം ചെയ്യും. വിരമിച്ചവർ, ഭിന്നശേഷിക്കാർ, മറ്റ് ആനുകൂല്യങ്ങൾ കൈപ്പറ്റുന്നവർ എന്നിവർക്കായി ഘട്ടംഘട്ടമായാണ് തുക കൈമാറുന്നത്. ഏതെങ്കിലും മാസത്തിൽ 11-നും 20-നും ഇടയിൽ ജനിച്ചവർക്ക് ഈ ബുധനാഴ്ച തുക ലഭിക്കും. 21-നും 31-നും ഇടയിൽ ജനിച്ചവർക്ക് ഫെബ്രുവരി 25-നും, സപ്ലിമെന്റൽ സെക്യൂരിറ്റി ഇൻകം (SSI) ലഭിക്കുന്നവർക്ക് ഫെബ്രുവരി 27-നും തുക കൈമാറും. നിശ്ചിത ദിവസം തുക ലഭിക്കാത്തവർ മൂന്ന് പ്രവൃത്തിദിവസം കാത്തിരുന്ന ശേഷം അധികൃതരെ ബന്ധപ്പെടണമെന്ന് നിർദ്ദേശമുണ്ട്. 2026-ൽ വിരമിക്കുന്ന ഉയർന്ന വരുമാനക്കാർക്ക് പൂർണ്ണ വിരമിക്കൽ പ്രായത്തിൽ പ്രതിമാസം 4,152 ഡോളർ വരെ ലഭിക്കാം. എന്നാൽ 62-ാം വയസ്സിൽ ആനുകൂല്യം കൈപ്പറ്റാൻ തുടങ്ങിയാൽ ഇത് 2,969 ഡോളറായി കുറയും. അതേസമയം, 70 വയസ്സുവരെ കാത്തിരുന്നാൽ 5,181 ഡോളർ വരെ പ്രതിമാസം ലഭിക്കും. നിലവിൽ ശരാശരി ഒരു വ്യക്തിക്ക് ലഭിക്കുന്നത് 2,071 ഡോളറാണ്. ജീവിതച്ചെലവ് വർദ്ധനവ് കണക്കിലെടുത്ത് 2027-ൽ ആനുകൂല്യങ്ങളിൽ 2.8 ശതമാനം വർദ്ധനവുണ്ടായേക്കുമെന്ന് സീനിയർ സിറ്റിസൺസ് ലീഗ് പ്രവചിക്കുന്നു. 2026-ലും സമാനമായ വർദ്ധനവാണ് നടപ്പിലാക്കിയിരുന്നത്. പണപ്പെരുപ്പം ആനുകൂല്യങ്ങളെ ബാധിക്കാതിരിക്കാനാണ് ഈ വാർഷിക പരിഷ്കരണം നടത്തുന്നത്. അമേരിക്കയിലെ ഇന്ത്യൻ പ്രവാസികൾ ഉൾപ്പെടെയുള്ള ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്ന സുപ്രധാന സാമ്പത്തിക...

Read More

ഖമേനിയുടെ വധം ഇറാനിൽ ഭരണമാറ്റമുണ്ടാക്കില്ലെന്ന് യുഎസ് ഉദ്യോഗസ്ഥർ

ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ വധത്തിന് പിന്നാലെ രാജ്യത്ത് അടിയന്തരമായ ഒരു ഭരണമാറ്റം ഉണ്ടാകുമെന്ന കാര്യത്തിൽ സംശയം പ്രകടിപ്പിച്ച് അമേരിക്കൻ ഉദ്യോഗസ്ഥർ.  ഖമേനിയുടെ അന്ത്യം ഇറാനിയൻ ഭരണകൂടത്തിന് വലിയ തിരിച്ചടിയാണെങ്കിലും, നിലവിലെ ഭരണസംവിധാനം പെട്ടെന്ന് തകരുമെന്നോ പകരം പാശ്ചാത്യ അനുകൂലമായ ഒരു സർക്കാർ അധികാരത്തിൽ വരുമെന്നോ കരുതുന്നില്ലെന്നാണ് അമേരിക്കൻ ഇന്റലിജൻസ് വിഭാഗങ്ങളുടെ വിലയിരുത്തൽ. ഇറാന്റെ ആഭ്യന്തര സുരക്ഷാ സംവിധാനങ്ങളും റെവല്യൂഷണറി ഗാർഡും (IRGC) ഇപ്പോഴും ശക്തമായി തുടരുന്നത് ഭരണമാറ്റത്തിനുള്ള സാധ്യതകളെ ഇല്ലാതാക്കുന്നുവെന്ന് യുഎസ് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു. നേതൃത്വത്തിൽ ഉണ്ടായ വിടവ് നികത്താൻ മറ്റൊരു നേതാവ് തന്നെ അധികാരത്തിൽ വരാനാണ് സാധ്യതയെന്നും ഇത് മേഖലയിൽ കൂടുതൽ സംഘർഷങ്ങൾക്ക് വഴിതെളിക്കുമെന്നും വാഷിംഗ്ടൺ ആശങ്കപ്പെടുന്നു. ജനകീയ പ്രക്ഷോഭങ്ങൾ വഴി ഒരു ജനാധിപത്യ മാറ്റം ഉടൻ സംഭവിക്കാനുള്ള സാധ്യതകൾ വിരളമാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അമേരിക്കയുടെയും ഇസ്രായേലിന്റെയും സൈനിക നീക്കങ്ങൾ ഇറാൻ ഭരണകൂടത്തെ ഉലച്ചിട്ടുണ്ടെങ്കിലും, നിലവിലെ ഇസ്ലാമിക ഭരണസംവിധാനം അത്ര പെട്ടെന്ന് തകർന്നുവീഴില്ലെന്നാണ് രഹസ്യാന്വേഷണ വിഭാഗം നൽകുന്ന സൂചനകൾ.  ഖമേനിയുടെ അഭാവത്തിൽ റെവല്യൂഷണറി ഗാർഡിലെ (IRGC) തീവ്ര നിലപാടുള്ള നേതാക്കളോ അല്ലെങ്കിൽ അത്രതന്നെ കടുത്ത ചിന്താഗതിക്കാരായ പുരോഹിതന്മാരോ അധികാരം ഏറ്റെടുക്കാനാണ് സാധ്യതയെന്ന് സിഐഎ വിലയിരുത്തുന്നു. ഭരണകൂടത്തിന് കീഴിലുള്ള വിശാലമായ ശൃംഖലകളിൽ നിന്ന് ആനുകൂല്യങ്ങൾ പറ്റുന്ന ഐആർജിസി ഉദ്യോഗസ്ഥർ അത്ര പെട്ടെന്ന് കീഴടങ്ങാൻ സാധ്യതയില്ല. സൈന്യത്തിനുള്ളിൽ നിന്ന് വലിയ തോതിലുള്ള പിളർപ്പോ കൂറുമാറ്റമോ ഉണ്ടാകാത്ത പക്ഷം ഒരു വിപ്ലവം വിജയിക്കില്ലെന്ന് രഹസ്യാന്വേഷണ ഏജൻസികൾ മുന്നറിയിപ്പ് നൽകുന്നു. ജനുവരിയിൽ ഇറാനിൽ നടന്ന വൻ പ്രതിഷേധങ്ങളെ അടിച്ചമർത്താൻ സുരക്ഷാ സേന കാണിച്ച ഐക്യം ഇതിന് ഉദാഹരണമായി അവർ ചൂണ്ടിക്കാട്ടുന്നു. നിലവിൽ പ്രസിഡന്റ് മസൂദ് പെസെഷ്കിയാന്റെ നേതൃത്വത്തിലുള്ള സമിതി ഭരണപരമായ ചുമതലകൾ താൽക്കാലികമായി ഏറ്റെടുത്തിട്ടുണ്ട്. രാജ്യത്തെ ശിഥിലമാക്കാൻ അമേരിക്കയും ഇസ്രായേലും ശ്രമിക്കുകയാണെന്ന് ഇറാൻ സുരക്ഷാ വിഭാഗം ആരോപിച്ചു. അതേസമയം, ഖമേനിയുടെ മരണം ഇറാന്റെ ആണവ-മിസൈൽ നയങ്ങളിൽ മാറ്റം വരുത്തുമോ എന്ന കാര്യത്തിലും വാഷിംഗ്ടണിൽ ചർച്ചകൾ...

Read More

ഇറാൻ യുദ്ധം 4 ആഴ്ചക്കുള്ളിൽ അവസാനിക്കും; ചർച്ച പിന്നീട്, അക്രമണം തുടരും: ട്രംപ്

ഇറാൻ സംഘർഷം അവസാനിക്കാൻ 4 ആഴ്ച സമയം എടുക്കുമെെന്ന് യുഎസ്. പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്‌. ഞായറാഴ്ച ഡെയ്‌ലി മെയിലിനു നൽകിയ ടെലഫോൺ അഭിമുഖത്തിലാണ് ട്രംപ് ഇങ്ങനെ പറഞ്ഞത്. യുഎസ് ആസൂത്രണം ചെയ്തതുപോലെ ഇതുവരെ എല്ലാം സംഭവിച്ചെന്നും ഇറാൻ്റെ നേതൃത്വത്തിലുള്ള എല്ലാവരേയും ഇല്ലാതാക്കിയെന്നും ട്രംപ് പറഞ്ഞു. യുഎസ് സൈനികരുടെ മരണത്തിന് “പ്രതികാരം” ചെയ്യുമെന്നും ഇറാനിയൻ ഭരണകൂടത്തിന് “ഏറ്റവും ശിക്ഷാർഹമായ പ്രഹരം” നൽകുമെന്നും ട്രംപ് പറഞ്ഞു. ട്രൂത്ത് സോഷ്യലിൽ പോസ്റ്റ് ചെയ്ത വീഡിയോ പ്രസ്താവനയിലാണ് ട്രംപ് ഇങ്ങനെ പറഞ്ഞത്. “യുദ്ധം പൂർണ്ണ ശക്തിയോടെ തുടരും, ഞങ്ങളുടെ എല്ലാ ലക്ഷ്യങ്ങളും കൈവരിക്കുന്നതുവരെ അത് തുടരും. നിർഭാഗ്യവശാൽ കൂടുതൽ യുഎസ് നാശനഷ്ടങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ആയുധം താഴെവെച്ച് കീഴടങ്ങുക അല്ലെങ്കിൽ ഉറപ്പായും മരണം നേരിടേണ്ടി വരുമെന്ന് ഞാൻ വീണ്ടും ഇറാനിലെ റെവല്യൂഷണറി ഗാർഡുകളോട്, ഇറാനിയൻ മിലിട്ടറി പോലീസിനോട് പറയുന്നു. അത് നിശ്ചിത മരണമായിരിക്കും, അത് മനോഹരമായിരിക്കില്ല.” ഇറാനെതിരായ യുഎസ്-ഇസ്രായേൽ ആക്രമണങ്ങൾ ” തീർത്തും ശരിയാണ്” എന്ന് ട്രംപ് ആവർത്തിച്ച് വ്യക്തമാക്കി. “ആണവായുധങ്ങൾ കൊണ്ട് സായുധരായ രക്തദാഹികളായ ഭീകര ഭരണകൂടത്തെ” ഇല്ലാതാക്കേണ്ടത് ആവശ്യമായിരുന്നു. അസഹനീയമായ ഭീഷണികൾ ഇനി തുടരില്ല,” ട്രംപ് പറയുന്നു. “സ്വാതന്ത്ര്യം ആഗ്രഹിക്കുന്ന എല്ലാ ഇറാനിയൻ ദേശസ്നേഹികളോടും ഈ നിമിഷം പ്രയോജനപ്പെടുത്താൻ ഞാൻ ആഹ്വാനം ചെയ്യുന്നു, ധൈര്യമായിരിക്കുക, വീരന്മാരാകുക, നിങ്ങളുടെ രാജ്യം തിരിച്ചുപിടിക്കുക. അമേരിക്ക നിങ്ങളോടൊപ്പമുണ്ട്.” ഇറാനിലെ ജനങ്ങളോട് ട്രംപ് നേരിട്ട് അഭ്യർത്ഥിച്ചു. ഇറാനിയൻ ഉദ്യോഗസ്ഥരുമായി പ്രസിഡന്റ് ട്രംപ് പിന്നീട് സംസാരിക്കുമെന്ന് വൈറ്റ് ഹൗസിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു, എന്നാൽ ഇപ്പോൾ ആക്രമണങ്ങൾ തുടരുകതന്നെ ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി. “ഇപ്പോൾ, ഓപ്പറേഷൻ എപ്പിക് ഫ്യൂറി തടസ്സമില്ലാതെ തുടരും.” നേരത്തെ അറ്റ്ലാൻ്റിക്കിന് നൽകിയ അഭിമുഖത്തിൽ ഇറാനുമായി ചർച്ചയ്ക്ക് തയാറാണെന്ന് ട്രംപ് പറഞ്ഞിരുന്നുന്നു. ഓപ്പറേഷൻ എപ്പിക് ഫ്യൂറിയുടെ ആദ്യ 24 മണിക്കൂറിനുള്ളിൽ തന്നെ 1,000-ത്തിലധികം ഇറാനിയൻ ലക്ഷ്യങ്ങൾ ആക്രമിച്ചതായി യുണൈറ്റഡ് സ്റ്റേറ്റ്സ് സെൻട്രൽ കമാൻഡ് (സെൻട്രൽ കോം) പറഞ്ഞു. ഇറാൻ്റെ കമാൻഡ് ആൻഡ് കൺട്രോൾ സെന്ററുകൾ, ബാലിസ്റ്റിക് മിസൈൽ സൈറ്റുകൾ, ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ്‌സ് കോർപ് (IRGC) സംയുക്ത ആസ്ഥാനം എന്നിവിടങ്ങളിലെല്ലാം ആക്രമണം നടന്നിട്ടുണ്ട്. – സെൻട്രൽ കോം...

Read More

അൻപത് കോടിയോളം കുട്ടികൾ സംഘർഷഭരിതമേഖലകളിലാണ് ജീവിക്കുന്നത്: യൂണിസെഫ്

ലോകത്ത് അഞ്ചിലൊന്ന് കുട്ടികളും സംഘർഷമേഖലകളിലാണ് ജീവിക്കുന്നതെന്ന് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യൂണിസെഫ്. വർഷം തോറും ആയിരക്കണക്കിന് കുട്ടികൾ കൊല്ലപ്പെടുകയും പതിനായിരക്കണക്കിന് കുട്ടികൾക്ക് പരിക്കേൽക്കുകയും ചെയ്യുന്നുണ്ടെന്നും ശിശുക്ഷേമനിധി അറിയിച്ചു. കഴിഞ്ഞ ഇരുപത് വർഷങ്ങളായി പതിനാലായിരത്തോളം സ്‌കൂളുകൾക്ക് നേരെ ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ടെന്നും, മൂവായിരത്തോളം സ്‌കൂളുകൾ മിലിട്ടറി കൈയ്യേറി ഉപയോഗിച്ചിട്ടുണ്ടെന്നും ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യൂണിസെഫ്. ലോകത്ത് അൻപത് കോടിയോളം കുട്ടികളാണ് സംഘർഷബാധിതമേഖലകളിൽ താമസിക്കാൻ നിർബന്ധിതരായിരിക്കുന്നതെന്നും ഫെബ്രുവരി 25-ന് പുറത്തുവിട്ട ഒരു പത്രക്കുറിപ്പിലൂടെ സംഘടന അറിയിച്ചു. ഇസ്രായേൽ-പാലസ്തീന യുദ്ധത്തിന്റെ ഭാഗമായി ഗാസാ മുനമ്പിലുള്ള സ്‌കൂളുകളിൽ തൊണ്ണൂറ്റിയേഴ് ശതമാനവും 2023-ന് ശേഷമുള്ള കാലയളവിൽ അക്രമിക്കപ്പെട്ടെന്നും, ചില സ്‌കൂളുകളെങ്കിലും പൂർണ്ണമായി തകർന്നുവെന്നും യൂണിസെഫ് എഴുതി. കോംഗോ ഡെമോക്രറ്റിക് റിപ്പബ്ലിക്, മ്യാന്മാർ, ഉക്രൈൻ തുടങ്ങിയ രാജ്യങ്ങളിലും നൂറുകണക്കിന് സ്‌കൂളുകൾ കൊള്ളയടയ്ക്കപ്പെടുകയോ അഗ്നിക്കിരയാക്കപ്പെടുകയോ സ്ഫോടനവസ്തുക്കൾ ഉപയോഗിച്ചുള്ള ആക്രമണത്തിന് വിധേയമാകുകയോ ചെയ്തിട്ടുണ്ടെന്ന് യൂണിസെഫ് അറിയിച്ചു.  കുട്ടികളുടെ അവകാശങ്ങളുടെമേലുള്ള നിയന്ത്രണവും, അവരുടെ സുരക്ഷയ്ക്കും അന്തസ്സിനും ഭാവിക്കും നേരെയുള്ള ആക്രമണവുമാണ് ഇവയെന്ന് ശിശുക്ഷേമനിധി തങ്ങളുടെ പത്രക്കുറിപ്പിലൂടെ ഓർമ്മപ്പിച്ചു. യുദ്ധമേഖലയിലെ കുട്ടികളുടെ സാന്നിദ്ധ്യവുമായി ബന്ധപ്പെട്ട് 2005-ൽ ഐക്യരാഷ്ട്രസഭയുടെ സുരക്ഷാകൗൺസിൽ 1612-ആം പ്രമേയം പാസാക്കിയതിന് ശേഷം മാത്രം പതിനാലായിരത്തോളം സ്‌കൂളുകൾക്ക് നേരെ ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ടെന്നും, ഇതനുസരിച്ച് കഴിഞ്ഞ ഇരുപത് വർഷങ്ങളിൽ സ്‌കൂളുകൾക്ക് നേരെ ദിനം പ്രതി രണ്ട് ആക്രമണങ്ങൾ വീതമെങ്കിലും ഉണ്ടായിട്ടുള്ളതായാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നതെന്നും യൂണിസെഫ് ഡയറക്ടർ ജനറൽ കാതറിൻ റസ്സൽ പ്രസ്താവിച്ചു. സ്‌കൂളുകളിൽ പോകുന്ന കുട്ടികൾ മാത്രമല്ല ദുരിതങ്ങളും ആക്രമണങ്ങളും സഹിക്കേണ്ടിവരുന്നതെന്നും, സ്‌കൂളുകളിൽ പോകാത്ത കുട്ടികളിൽ പലരും പട്ടാളക്കാരായോ സന്ദേശവാഹകരയോ പ്രവർത്തിക്കാൻ നിർബന്ധിക്കപ്പെടുന്നുണ്ടെന്നും, ചിലർ ലൈംഗികമായ ചൂഷണങ്ങൾക്കും ദുരുപയോഗങ്ങൾക്കും പോലും ഇരകളാകുന്നുണ്ടെന്നും യൂണിസെഫ് അറിയിച്ചു. യുദ്ധ, സംഘർഷ മേഖലകളിലും അന്താരാഷ്ട്രനിയമങ്ങൾ പാലിക്കപ്പെടണമെന്നും സ്‌കൂളുകളുടെയും കുട്ടികളുടെയും സുരക്ഷിതത്വം ഉറപ്പാക്കപ്പെടണമെന്നും ആവശ്യപ്പെട്ട ശിശുക്ഷേമനിധി, സ്‌കൂളുകൾക്ക് നേരെയുള്ള ആക്രമണങ്ങൾ അവസാനിക്കണമെന്നും, മിലിറ്ററി ആവശ്യങ്ങൾക്കുവേണ്ടിയുള്ള സ്‌കൂൾ കെട്ടിടങ്ങളുടെ ഉപയോഗം അനുവദിക്കരുതെന്നും, കുട്ടികളെ യുദ്ധസേവനങ്ങൾക്കും ആവശ്യങ്ങൾക്കുമായി ഉപയോഗിക്കരുതെന്നും തങ്ങളുടെ പത്രക്കുറിപ്പിലൂടെ...

Read More