Author: Editorial Team

അമേരിക്കയ്ക്ക് കൊടുത്ത മുന്നറിയിപ്പ്? ബഹ്റൈനിലെ ആമസോൺ ഡാറ്റ സെൻ്റർ ആക്രമിച്ച് ഇറാൻ

ദില്ലി: പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ, ബഹ്‌റൈനിലെ ആമസോൺ വെബ് സർവീസസ് കെട്ടിടത്തിന് നേരെ ആക്രമണം നടത്തിയതായി ഇറാൻ. അമേരിക്കയുടെയും ഇസ്രായേലിന്റെയും താൽപ്പര്യങ്ങൾ സംരക്ഷിക്കുന്ന കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള നീക്കമാണിതെന്ന് ഇറാൻ പ്രസ്താവിച്ചു. ബഹ്‌റൈനിലെ ആമസോൺ ക്ലൗഡ് കമ്പ്യൂട്ടിംഗ് വിഭാഗത്തിന്റെ ആസ്ഥാനത്തിന് നേരെയാണ് ആക്രമണം ഉണ്ടായതെന്ന് ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഈ കേന്ദ്രം യുഎസ് രഹസ്യാന്വേഷണ ഏജൻസികൾക്കും സൈന്യത്തിനും വിവരങ്ങൾ കൈമാറാൻ ഉപയോഗിക്കുന്നുവെന്നാണ് ഇറാന്റെ ആരോപണം. ഡ്രോണുകളോ മിസൈലുകളോ ഉപയോഗിച്ചാണോ അതോ സൈബർ ആക്രമണമാണോ നടന്നതെന്ന കാര്യത്തിൽ കൃത്യമായ സ്ഥിരീകരണം വന്നിട്ടില്ല. എങ്കിലും കെട്ടിടത്തിന് കേടുപാടുകൾ സംഭവിച്ചതായി ഇറാൻ അനുകൂല കേന്ദ്രങ്ങൾ അവകാശപ്പെടുന്നു. ആക്രമണത്തെക്കുറിച്ചുള്ള വാർത്തകളോട് ബഹ്‌റൈൻ ഭരണകൂടമോ ആമസോൺ അധികൃതരോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എങ്കിലും മേഖലയിൽ സുരക്ഷാ പരിശോധനകൾ കർശനമാക്കിയിട്ടുണ്ട്. കഴിഞ്ഞ 34 ദിവസമായി തുടരുന്ന യുഎസ്-ഇറാൻ സംഘർഷം ഇപ്പോൾ മറ്റ് ഗൾഫ് രാജ്യങ്ങളിലേക്കും വ്യാപിക്കുന്നതിന്റെ സൂചനയായാണ് ഈ നീക്കം വിലയിരുത്തപ്പെടുന്നത്. അമേരിക്കൻ ബിസിനസ് സ്ഥാപനങ്ങളെ ലക്ഷ്യം വെക്കുന്നതിലൂടെ യുഎസ് സമ്പദ്‌വ്യവസ്ഥയെ സമ്മർദ്ദത്തിലാക്കാനാണ് ഇറാൻ ശ്രമിക്കുന്നത്. ലോകത്തെ പ്രധാന ക്ലൗഡ് സേവന ദാതാക്കളായ ആമസോണിന് നേരെയുള്ള ഇത്തരം നീക്കങ്ങൾ ആഗോള തലത്തിൽ ഇന്റർനെറ്റ്, ഡാറ്റാ സേവനങ്ങളെ ബാധിച്ചേക്കാമെന്ന ആശങ്കയും ഉയരുന്നുണ്ട്. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാനെതിരെ കൂടുതൽ കടുത്ത നടപടികൾ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഈ പുതിയ ആക്രമണ വാർത്ത പുറത്തുവരുന്നത്. വരും ദിവസങ്ങളിൽ മേഖലയിലെ സംഘർഷം കൂടുതൽ സങ്കീർണ്ണമാകാനാണ്...

Read More

തെരഞ്ഞെടുപ്പ് ചൂടിൽ വീണ്ടും തിളച്ചുമറിയാൻ ധർമ്മടം, 10 ദിവസത്തെ ഇടവേളക്ക് ശേഷം മുഖ്യമന്ത്രി നാളെ എത്തും; പിണറായിക്ക് പേടിയെന്ന് എതിരാളി

കണ്ണൂർ: പത്തുദിവസത്തെ ഇടവേളയ്ക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ നാളെ വീണ്ടും മണ്ഡലത്തിൽ പ്രചാരണത്തിനെത്തുന്നതോടെ ധർമ്മടത്തിൽ തെരഞ്ഞെടുപ്പ് ചൂടും കുതിച്ചുയരും. ഹാട്രിക്ക് വിജയം തേടുന്ന പിണറായി, ഇക്കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനമൊട്ടാകെയുള്ള പ്രചരണത്തിലായിരുന്നു ശ്രദ്ധ കേന്ദ്രീകരിച്ചത്. ജില്ലകളിലെ തെരഞ്ഞെടുപ്പ് പര്യടനത്തിന് ഇടവേളയെടുത്താണ് ധർമ്മടത്ത് തിരിച്ചെത്തുന്നത്. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും വോട്ട് കൂട്ടി, ജില്ലയിലെ ഉയർന്ന ഭൂരിപക്ഷങ്ങളിലേക്ക് മണ്ഡലത്തെ കൊണ്ടുവന്നത് പിണറായിയാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ നടന്ന റോഡ് ഷോയും കൺവെൻഷനും കഴിഞ്ഞ് മറ്റു മണ്ഡലങ്ങളിലേക്ക് പ്രചാരണത്തിന് പോയ പിണറായിക്ക് വേണ്ടി പാർട്ടിക്കാരാണ് വോട്ട് ചോദിക്കുന്നത്. മുഖ്യമന്ത്രി തന്നെ വോട്ട് ചോദിക്കാൻ വീണ്ടും നേരിട്ടെത്തുന്നതോടെ മണ്ഡലത്തിലെ ആവേശവും അലയടിച്ചുയരുമെന്നാണ് പ്രവർത്തകരുടെ പക്ഷം. കഴിഞ്ഞ തവണത്തെക്കാൾ വലിയ ഭൂരിപക്ഷം എന്ന് തന്നെയാണ് അണികളുടെ വികാരവും. മത്സരം കടുത്തതോടെ പിണറായി പേടിച്ചിരിക്കുകയാണെന്നാണ് യു ഡി എഫ് സ്ഥാനാർത്ഥി അബ്ദുൾ റഷീദ് പരിഹസിച്ചത്. കന്നി മത്സരത്തിൽ തളിപ്പറമ്പ് മണ്ഡലത്തിൽ എൽ ഡി എഫിന്റെ ഭൂരിപക്ഷം പകുതിയോളം ആക്കിയെന്ന ചരിത്രത്തിലൂന്നിയാണ് അബ്ദുൽ റഷീദ് കുതിക്കുന്നത്. കഴിഞ്ഞ തവണ എതിരാളി എം വി ഗോവിന്ദനെങ്കിൽ ഇത്തവണ മുഖ്യമന്ത്രി പിണറായിയെ തന്നെ കിട്ടിയതിലും റഷീദിന് സന്തോഷം തന്നെ. പ്രചാരണം ശക്തമായതോടെ സ്ഥാനാർത്ഥിയെ തടയുന്ന സാഹചര്യങ്ങൾ വരെ മണ്ഡലത്തിൽ ഉണ്ടായതടക്കം ചൂണ്ടിക്കാട്ടിയാണ് റഷീദിന്‍റെ മുന്നേറ്റം. വികസനവും വികസന മുരടിപ്പുമാണ് മണ്ഡലത്തിലെ പ്രധാന പ്രചാരണ വിഷയം. താരശോഭയുള്ള പരിപാടികൾ സംഘടിപ്പിച്ച് എൽ ഡി എഫ് മണ്ഡലത്തിൽ നിറയുമ്പോൾ പാർട്ടി ഗ്രാമങ്ങളിലൂടെ ചെന്ന് വോട്ട് തേടുകയാണ് യു ഡി എഫ് സ്ഥാനാർഥി. മണ്ഡലത്തിൽ 15,000 വോട്ടുള്ള ബിജെപി സംസ്ഥാന സെക്രട്ടറി കെ രഞ്ജിത്തിനെ നിർത്തിയാണ് വോട്ട് കൂട്ടാനുള്ള ശ്രമം. റോഡ് ഷോയുമായി സുരേഷ് ഗോപിയടക്കം മണ്ഡലത്തിലെ ബി ജെ പി പ്രവർത്തകരുടെ ആവേശം...

Read More

ഇനി സ്വൽപം മ്യൂസിക് ആയാലോ ? സംഗീത കൂട്ടായ്മ അവതരിപ്പിച്ച് സൗത്ത് ഇന്ത്യൻ യു.എസ്. ചേംബർ ഓഫ് കൊമേഴ്സ്

ഡോ. ജോർജ് എം. കാക്കനാട് ഹൂസ്റ്റൺ: പ്രമുഖ പ്രവാസി വ്യവസായ കൂട്ടായ്മയായ സൗത്ത് ഇന്ത്യൻ യു.എസ്. ചേംബർ ഓഫ് കൊമേഴ്സ് (SIUCC) തങ്ങളുടെ പ്രവർത്തനങ്ങളുടെ 15-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി പുതിയ ‘മ്യൂസിക് ക്ലബ്’ ആരംഭിക്കുന്നു. കലയിലൂടെയും സംഗീതത്തിലൂടെയും കമ്മ്യൂണിറ്റിയെ ഒന്നിപ്പിക്കുക, വ്യവസായികൾ ഉൾപ്പെടുന്ന മലയാളി സമൂഹത്തിന് മാനസികവും ആത്മീയവുമായ ഉന്മേഷം പകരുകയും നിത്യ ജീവിതത്തിലെ സമ്മർദ്ദം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയുമാണ് ഈ സംരംഭത്തിന് തുടക്കം കുറിക്കുന്നത്. ഏപ്രിൽ 8 വൈകുന്നേരം 6:30 നുSIUCC കോർപ്പറേറ്റ് ഓഫീസിലാണ്ഉദ്ഘാടന ചടങ്ങ്. വിശിഷ്ട അതിഥികളുടെ സാന്നിധ്യത്തിൽ നടക്കുന്ന ചടങ്ങിലേക്ക് എല്ലാ സംഗീതപ്രേമികളെയും സംഘാടകർ സ്വാഗതം ചെയ്തു. സംഗീതത്തിലൂടെ സന്തുലിത ജീവിതം സമ്മർദ്ദങ്ങൾ നിറഞ്ഞ ആധുനിക ജീവിതത്തിൽ സംഗീതത്തെ ഒരു ഔഷധമായി ഉപയോഗിക്കാനും, സർഗ്ഗാത്മകത വളർത്താനും മ്യൂസിക് ക്ലബ് വേദിയൊരുക്കും. വളർന്നു വരുന്ന ഗായകർക്കും സംഗീതം അഭ്യസിക്കാൻ ആഗ്രഹിക്കുന്നവർക്കും ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങളും മെന്റർഷിപ്പും ക്ലബ്ബ് വാഗ്ദാനം ചെയ്യുന്നു. വ്യക്തികൾ തമ്മിലുള്ള ബന്ധം ദൃഢമാക്കാനും സാംസ്കാരിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനും ഈ കൂട്ടായ്മ സഹായിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. 15 വർഷത്തെ സേവന പാരമ്പര്യം കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി അമേരിക്കയിലെ ബിസിനസ് ഉടമകളെയും വിവിധ താല്പര്യങ്ങളുള്ള വ്യക്തികളെയും ഏകോപിപ്പിക്കുന്നതിൽ SIUCC നിർണ്ണായക പങ്ക് വഹിക്കുന്നുണ്ട്. സംരംഭകത്വത്തെ പ്രോത്സാഹിപ്പിക്കുക, സ്റ്റാർട്ടപ്പുകൾക്ക് പിന്തുണ നൽകുക, സാമൂഹിക പ്രതിബദ്ധതയുള്ള പ്രവർത്തനങ്ങൾ ഏറ്റെടുക്കുക എന്നിവയിൽ സംഘടന എന്നും മുൻപന്തിയിലുണ്ട്.സംഗീത ക്ലബ്ബിന്റെ പ്രവർത്തനങ്ങളിലൂടെ കമ്മ്യൂണിറ്റിയുടെ സമഗ്രമായ വളർച്ചയും സമാധാനവുമാണ് സംഘടന ലക്ഷ്യമിടുന്നത്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: സണ്ണി കാരിയ്ക്കൽ: (832) 566-6806 സാം സുരേന്ദ്രൻ: (818) 428-0597 ബ്രൂസ് കൊളംബേൽ: (818)...

Read More

സമ്മതിക്കില്ല എന്ന് വീട്ടുകാര്‍ പറഞ്ഞു, വാശി പിടിച്ച് കല്യാണം കഴിച്ചു; അന്ന് ചെയ്തത് പുറത്ത് പറയാന്‍ പറ്റില്ല എന്ന് സംഗീത

മലയാളികളെ സംബന്ധിച്ച് ഇന്നും ചിന്താവിഷ്ടയായ ശ്യാമളയിലെ, ശ്യാമള തന്നെയാണ് സംഗീത മാധവന്‍ നായര്‍ . അതിന് മുന്‍പും ശേഷവും എത്ര സിനിമകള്‍ ചെയ്താലും, ആ മുഖം കാണുമ്പോള്‍ ആദ്യം ഓടിയെത്തുന്നത് ശ്യാമളയുടെ മുഖം തന്നെയാണ്. വിവാഹം കഴിഞ്ഞതിന് ശേഷം കരിയറില്‍ നിന്ന് വലിയൊരു ബ്രേക്ക് എടുത്ത സംഗീത മലയാള സിനിമകളിലൂടെയാണ് ബിഗ് സ്‌ക്രീനിലേക്ക് തിരിച്ചെത്തിയത്. ഇപ്പോള്‍ 26 വര്‍ഷങ്ങള്‍ക്ക് ശേഷം തന്റെ ഒരു തമിഴ് സിനിമ റിലീസ് ആവുന്ന സന്തോഷത്തിലാണ് നടി. കാളിദാസ് 2 എന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തില്‍ സംസാരിക്കവെ തന്റെ പേഴ്‌സണലായ കാര്യങ്ങളെ കുറിച്ചും സംഗീത തുറന്ന് പറഞ്ഞു. ജീവിതത്തില്‍ എന്തെങ്കിലും വാശി പിടിച്ച് നേടിയെടുത്തിട്ടുണ്ടോ എന്നായിരുന്നു ചോദ്യം. അങ്ങനെ നേടിയതാണ് എന്റെ വിവാഹ ജീവിതം എന്ന് സംഗീത പറയുന്നു. കല്യാണം കഴിച്ച് തരില്ല എന്ന് വീട്ടുകാര്‍ പറഞ്ഞു, ഞാന്‍ വാശി പിടിച്ച് അത് നേടി. അന്ന് എന്താണ് ചെയ്തത് എന്ന് ഇപ്പോള്‍ പറയാന്‍ പറ്റില്ല. കാരണം അതില്‍ സോഷ്യല്‍ മെസേജുകള്‍ ഒന്നുമില്ല. അന്നത് ചിന്തിക്കുമ്പോള്‍, ചെയ്യാന്‍ പാടില്ലാത്തതും അതിലുണ്ട്, അതുകൊണ്ട് അത് പുറത്ത് പറയണം എന്ന് തോന്നുന്നില്ല. ആത്യന്തികമായി കല്യാണം കഴിച്ച ആള്‍ക്കൊപ്പം നമ്മള്‍ സന്തോഷത്തോടെ ജീവിക്കുന്നുണ്ടോ എന്നത് മാത്രമാണ് അതിലെ പോസിറ്റീവ് എന്ന് സംഗീത പറയുന്നു. അച്ഛനും അമ്മയ്ക്കും നാല് മക്കളില്‍ ഒരാളാണ് ഞാന്‍. ഞങ്ങളെ വളര്‍ത്തിയതും അങ്ങനെയാണ്. ഷൂട്ടിങ് സെറ്റില്‍ എല്ലാം എനിക്കൊപ്പം വന്നത് അമ്മയാണ്. ഭക്ഷണം കഴിച്ചില്ലെങ്കില്‍ തല്ലും വഴക്കുമൊക്കെ വാങ്ങിയിട്ടുണ്ട്. എന്നെ സംബന്ധിച്ച് ഞാന്‍ സ്വാതന്ത്ര്യം അനുഭവിച്ചത് വിവാഹത്തിന് ശേഷമാണ്. എനിക്ക് എന്ത് വേണമോ, എന്ത് ചെയ്യണമോ അത് ചെയ്യാം എന്ന സ്വാതന്ത്ര്യം അദ്ദേഹം നല്‍കി. എന്ന് കരുതി എന്റെ പാരന്റ്‌സ് എന്നെ കഷ്ടപ്പെടുത്തി എന്നല്ല, എന്ത് ചെയ്യുന്നുണ്ട് എങ്കിലും ചോദിച്ചിട്ടും പറഞ്ഞിട്ടും ചെയ്യണം. ഇന്നും എവിടെയാണ്, എന്താണ് എന്നൊക്കെ അമ്മ ചോദിക്കും. അത് തടയിടുന്നതല്ല, സ്‌നേഹം കൊണ്ടുള്ള കണ്‍സേണ്‍ ആണ് എന്നാണ് സംഗീത പറയുന്നത്. അതേ സമയം തന്റെ അമ്മ ഞങ്ങള്‍ നാല് മക്കളെ വളര്‍ത്തിയത് പോലെയല്ല ഞാന്‍ എന്റെ മകളെ വളര്‍ത്തുന്നത്. എനിക്ക് ഒരേ ഒരു മകളാണ്, അതുകൊണ്ട് തന്നെ അമ്മ പരീക്ഷിച്ചതൊന്നും എനിക്കവളില്‍ പരീക്ഷിക്കാന്‍ സാധിച്ചിട്ടില്ല. അതേ സമയം അന്ന് ഞങ്ങളെ തല്ലിയ അമ്മ, ഇന്ന് ഞാന്‍ മകളെ വഴക്ക് പറയുമ്പോള്‍ പോലും ശകാരിക്കും എന്നാണ് സംഗീത പറഞ്ഞത് ഛായാഗ്രഹകന്‍ എസ് സരവണനെയാണ് സംഗീത മാധവന്‍ നായര്‍ വിവാഹം ചെയ്തത്. 2000 ല്‍ ആയിരുന്നു വിവാഹം. 2002 ല്‍ ആണ് ഇരുവര്‍ക്കും മകള്‍...

Read More

ഒറ്റദിവസം 30,000 ജീവനക്കാരെ പിരിച്ചുവിട്ട് അമേരിക്കൻ ഐടി കമ്പനി; ജോലി പോയാൽ എച്ച്-1ബി വിസ ഉടമകൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഷിങ്ടൺ: അമേരിക്കയിൽ എച്ച്1ബി വിസയിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാരടക്കമുള്ള വിദേശികൾ പെട്ടെന്നൊരു കൂട്ടപ്പിരിച്ചുവിടൽ നേരിട്ടാൽ എന്ത് ചെയ്യും? അമേരിക്കൻ മൾട്ടി നാഷണൽ ടെക്നോളജി കമ്പനിയായ ഒറാക്കിൾ പെട്ടെന്നൊരു സുപ്രഭാതത്തിൽ ലോകത്താകമാനമുള്ള 30000 ജീവനക്കാരെ പിരിച്ചുവിട്ടതോടെ ആണ് ഇത്തരമൊരു ചോദ്യത്തിന് പ്രസക്തിയേറുന്നത്. മാർച്ച് 31ന് പുലർച്ചെ ആറുമണിക്ക് അയച്ച ഇമെയിൽ സന്ദേശത്തിലൂടെ ആയിരുന്നു ഒറാക്കിൾ 30,000 ജീവനക്കാരെ പിരിച്ചുവിട്ടത്. ‘ഇന്ന് അവസാന വർക്കിങ് ഡേ’ എന്നായിരുന്നു ജീവനക്കാർക്കുള്ള ഇമെയിൽ സന്ദേശം. ജോലി നഷ്ടപ്പെട്ടവരിൽ എച്ച്-1ബി വിസ ഉടമകളും ഉൾപ്പെടുന്നു എന്നാണ് റിപ്പോർട്ട്. ഇത്തരമൊരു സാഹചര്യം എച്ച്-1ബി വിസ ഉടമകൾ നേരിട്ടാൽ നിയമപരമായി അമേരിക്കയിൽ തുടരാനായി ചെയ്യേണ്ട കാര്യങ്ങൾ ഇമിഗ്രേഷൻ അഭിഭാഷകയായ ഗബ്രിയേല ഉരിസാർ വ്യക്തമാക്കുന്നുണ്ട്. അഭിഭാഷകയെ ഉദ്ധരിച്ചുള്ള ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ടിൽ പറയുന്ന കാര്യങ്ങൾ ഇങ്ങനെയാണ്: തൊഴിൽ നഷ്ടപ്പെടുന്ന ഒരു എച്ച്-1ബി വിസ ഉടമയ്ക്ക് സാധാരണയായി 60 ദിവസത്തെ ഗ്രേസ് പിരീഡ് ലഭ്യമാണ്. ജോലി പോയ തീയതി മുതൽ തുടങ്ങുന്ന ഈ കാലാവധിക്കുള്ളിൽ പുതിയൊരു ജോലി കണ്ടെത്തുകയോ അല്ലെങ്കിൽ വിസ വിഭാഗം മാറ്റുകയോ ചെയ്യേണ്ടതുണ്ട്. എന്നാൽ ഈ 60 ദിവസത്തെ കാലാവധി ഒരു ഉറപ്പുള്ള അവകാശമല്ല, ഹോംലാൻഡ് സെക്യൂരിറ്റി ഡിപ്പാ‍‍ർട്ട്മെൻ്റിന് തങ്ങളുടെ വിവേചനാധികാരം ഉപയോഗിച്ച് ഇത് ചുരുക്കാനോ ഒഴിവാക്കാനോ കഴിയും. അതിനാൽ സമയം പാഴാക്കാതെയുള്ള നീക്കങ്ങളാണ് ഇത്തരം പ്രതിസന്ധികളിൽ ആവശ്യം. ആദ്യം ചെയ്യേണ്ടത് സിബിപി വെബ്‌സൈറ്റിൽ പ്രവേശിച്ചു ഐ-94 (I-94) ഫോം പരിശോധിക്കുക. വിസ പ്രകാരം ഒരാൾക്ക് അമേരിക്കയിൽ എത്രകാലം നിയമപരമായി തുടരാം എന്ന് നിശ്ചയിക്കുന്നത് ഇതിലെ തീയതിയാണ്. ഈ തീയതി 60 ദിവസത്തിൽ കുറവാണെങ്കിൽ ഗ്രേസ് പിരീഡ് നേരത്തെ അവസാനിക്കുമെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം. ജോലി നഷ്ടപ്പെട്ടവർ മറ്റൊരു തൊഴിലുടമയെ കണ്ടെത്തി എച്ച്-1ബി വിസ അവർക്ക് കീഴിലേക്ക് മാറ്റുക. പുതിയ തൊഴിലുടമ ഐ-129 (I-129) ഫോം ഫയൽ ചെയ്താൽ ഉടൻ തന്നെ ജോലിയിൽ പ്രവേശിക്കാൻ സാധിക്കും. ഇതിനായി വിസ പൂർണമായും അംഗീകരിക്കുന്നത് വരെ കാത്തിരിക്കേണ്ടതില്ല. 60 ദിവസത്തിനുള്ളിൽ അനുയോജ്യമായ ജോലി കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ നിയമവിരുദ്ധമായി രാജ്യത്ത് തുടരുന്നത് ഒഴിവാക്കാൻ വിസ സ്റ്റാറ്റസ് മാറ്റുന്നതിനായി അപേക്ഷിക്കാം. താൽക്കാലികമായി സ്റ്റുഡന്റ് വിസയിലേക്കോ വിസിറ്റർ വിസയിലേക്കോ മാറുന്നത് കൂടുതൽ സമയം ലഭിക്കാൻ സഹായിക്കും. ഗ്രീൻ കാർഡ് പ്രക്രിയ പുരോഗമിക്കുന്നവരാണെങ്കിൽ സ്റ്റാറ്റസ് അഡ്ജസ്റ്റ്‌മെന്റ് സാധ്യതകളും പരിശോധിക്കേണ്ടതാണ്. ഗ്രേസ് പിരീഡ് സമയത്ത് രാജ്യാന്തര യാത്രകൾ ഒഴിവാക്കണം. ഒരിക്കൽ അമേരിക്ക വിട്ടുപോയാൽ ഗ്രേസ് പിരീഡ് അവസാനിക്കുകയും പിന്നീട് വിസ നടപടികൾ പൂർത്തിയാക്കാതെ മടങ്ങിവരാൻ കഴിയാതെ വരികയും...

Read More