Author: Editorial Team

സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ പ്രസംഗത്തിനിടെ കുഴഞ്ഞുവീണു

അട്ടപ്പാടിയിൽ എൽഡിഎഫിന്റെ പഞ്ചായത്ത് റാലിയിൽ സംസാരിക്കുന്നതിനിടെയാണ് അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. തുടർന്ന് പ്രവർത്തകർ അദ്ദേഹത്തെ സമീപത്തെ കുടുംബാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില...

Read More

റോക്കറ്റ് വീണിട്ടും തകർന്നില്ല, മസ്‌കിന് നന്ദി; ടെസ്‌ലയുടെ സുരക്ഷയ്ക്ക് കൈയടിച്ച് സോഷ്യൽ മീഡിയ

വാഹനസുരക്ഷയുടെ പര്യായമായി വിശേഷിപ്പിക്കപ്പെട്ടിരുന്ന വാഹനങ്ങളാണ് അമേരിക്കൻ ഇലക്ട്രിക് വാഹന നിർമാതാക്കളായ ടെസ്‌ലയിൽനിന്ന് എത്തിയിരുന്നത്. മറ്റ് പല കമ്പനികളുടെയും ഇലക്ട്രിക് വാഹനങ്ങളുടെ വരവോടെ ടെസ്‌ല മോഡലുകളുടെ ജനപ്രീതി കുറഞ്ഞിട്ടുണ്ടെങ്കിലും ഈ വാഹനങ്ങൾ ഉറപ്പാക്കുന്ന സുരക്ഷയിൽ ഒരു തരിമ്പ് പോലും വിട്ടുവീഴ്ച വരുത്തിയിട്ടില്ലെന്നാണ് സമീപകാല സംഭവങ്ങൾ ചൂണ്ടികാണിക്കുന്നത്. ടെസ്‌ല ഉറപ്പാക്കുന്ന സുരക്ഷയുടെ ഏറ്റവും പുതിയ സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്ന ഇസ്രയേലിൽനിന്നാണ്. ടെസ്‌ലയുടെ മോഡൽ വൈ എന്ന എസ്‌യുവിക്ക് മുകളിൽ റോക്കറ്റിന്റെ ഭാഗങ്ങൾ വീണതിനെ തുടർന്നുള്ള സംഭവങ്ങളാണ് ടെസ്‌ലയുടെ നിർമാണ മികവിന് പ്രശംസ നേടി കൊടുത്തിരിക്കുന്നത്. വാഹന ഉടമ തന്നെ ടെസ്‌ലയുടെ മേധാവിക്കും ടീം അംഗങ്ങൾക്കും നന്ദി അറിയിച്ച് സാമൂഹിക മാധ്യമങ്ങളിൽ കുറിപ്പ് പങ്കുവെച്ചതോടെയാണ് ഈ സംഭവം പുറംലോകമറിയുന്നത്. മാർച്ച് 30-ന് ഇസ്രയേലിലെ നെതന്യയിൽ ഉണ്ടായ റോക്കറ്റ് ആക്രമണത്തെ തുടർന്ന് റോക്കറ്റ് അവശിഷ്ടമെന്ന് കരുതുന്ന വലിയ ഒരു ഭാഗം എന്റെ 2024 മോഡൽ ടെസ്‌ല മോഡൽ വൈ വാഹനത്തിന് മുകളിൽ പതിച്ചു. ഗ്ലാസ് ഉപയോഗിച്ച് നിർമിച്ചിട്ടുള്ള റൂഫിന് മുകളിലാണ് ഇത് വീണത്. ഇതോടെ റൂഫിൽ ഒരു കുഴി പോലെയുണ്ടായെങ്കിലും ചില്ല് തകർക്കാൻ അതിന് കഴിഞ്ഞില്ലെന്നാണ് വാഹന ഉടമ പങ്കുവെച്ച കുറിപ്പിൽ പറയുന്നതിൽ. ടെസ്‌ലയെന്നത് കേവലമൊരു കാർ മാത്രമല്ലെന്ന ഞാൻ തിരിച്ചറിഞ്ഞ നിമിഷമായിരുന്നു അത്. ഏത് അപകടകരമായ സാഹചര്യത്തിലും ടെസ്‌ല ഉറപ്പാക്കുന്ന വിശ്വാസ്യതയും സുരക്ഷയും വളരെ വലുതാണ്. ഭീകരമായ അപകടത്തിൽ നിന്ന് എന്നെ രക്ഷിച്ച ദൈവത്തിനോട് നന്ദി പറയുന്നു. ഇതിനൊപ്പം ഇത്രയും മികച്ച വാഹനം നിർമിച്ച ഇലോൺ മസ്‌കിനോടും ടെസ്‌ല ടീമിനോടും നന്ദി അറിയിക്കുന്നുവെന്നും കുറിപ്പിലുണ്ട്. ചിത്രങ്ങൾ ഉൾപ്പെടെയാണ് ഈ കുറിപ്പ്. നിർമാണ മികവിൽ മുൻപന്തിയിൽ നിൽക്കുന്ന വാഹനമാണ് ടെസ്‌ല മോഡൽ വൈ. ഏത് അപകടത്തെയും തരണം ചെയ്യാൻ സാധിക്കുന്ന രീതിയിലാണ് ഈ വാഹനം രൂപകൽപ്പന ചെയ്തിരിക്കുന്നതെന്നാണ് ടെസ്‌ല അവകാശപ്പെടുന്നത്. കരുത്തുറ്റ ഗ്ലാസ് റൂഫിനൊപ്പം ഗിഗാ കാസ്റ്റ് ബോഡിയിലുമാണ് ടെസ്‌ലയുടെ വാഹനങ്ങൾ നിർമിച്ചിരിക്കുന്നത്. സുരക്ഷയ്ക്ക് ഏറ്റവും പ്രാധാന്യം നൽകി എത്തുന്ന മോഡൽ വൈ എന്ന വാഹനമാണ് ടെസ്‌ല ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തിച്ചിട്ടുള്ളതും. From the Israeli Tesla facebook page 💥 Real Tesla Safety! 💥On March 30, 2026, during a rocket attack in Netanya Israel, a heavy shrapnel piece fell directly onto my 2024 Tesla Model Y.The glass roof took the full impact — it created a deep crater, but… pic.twitter.com/jZ7ra1OXfG— Captain Eli (@TheCaptainEli) March 31,...

Read More

ഡീസലിന് 25 രൂപ കൂട്ടി; പെട്രോളിന് 7.4 രൂപയുടെ വര്‍ധനവ്; നയാരയ്ക്ക് പിന്നാലെ ഷെല്‍ ഇന്ത്യയും

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ച് സ്വകാര്യ എണ്ണ വിതരണ കമ്പനിയായ ഷെല്‍ ഇന്ത്യ. പെട്രോളിന്  7.41 രൂപയാണ് ലിറ്ററിന് വര്‍ധിപ്പിച്ചത്. ഡീസലിന് 25.01 രൂപയുടെ വര്‍ധനയുണ്ട്. പുതുക്കിയ നിരക്ക് ഇന്നു മുതല്‍ പ്രാബല്യത്തിലായി. രാജ്യാന്തര വില കുത്തനെ കൂടിയതോടെയാണ് നയാരയ്ക്ക് പിന്നാലെ ഷെല്‍ ഇന്ത്യയും വില വര്‍ധിപ്പിച്ചത്.  വില വര്‍ധനയോടെ ബെംഗളൂരുവില്‍ 119.85 രൂപയാണ് പെട്രോള്‍ വില. പ്രീമിയം വിഭാഗത്തിന് 129.85 രൂപയിലെത്തി. സാധാരണ ഡീസലിന് 123.52 രൂപയും പ്രീമിയത്തിന് 133.52 രൂപയും നല്‍കണം. സംസ്ഥാനങ്ങളില്‍ പ്രാദേശിക നികുതി അനുസരിച്ച് വിലയില്‍ വ്യത്യാസം വരും. ബ്രിട്ടീഷ് ഓയില്‍ കമ്പനിയായ ഷെൽ പിഎൽസിയുടെ ഇന്ത്യന്‍ സബ്സിഡിയറിയാണ് ഷെൽ ഇന്ത്യ.  ക്രൂഡ് ഓയിൽ വില വർധിച്ചിട്ടും രാജ്യത്തെ പൊതുമേഖലാ കമ്പനികൾ വിലയിൽ മാറ്റം വരുത്തിയിരുന്നില്ല. എന്നാല്‍ വില വര്‍ധനവില്‍ പിടിച്ചു നില്‍ക്കാന്‍ സാധിക്കാത്തതിനാല്‍ സ്വകാര്യ ഓയില്‍ റീട്ടെയില്‍ കമ്പനികള്‍ സമ്മർദ്ദത്തിലാണ്. ഇതിനു പിന്നാലെയാണ് രണ്ടു സ്വകാര്യ കമ്പനികള്‍ രാജ്യാന്തര വിലയിലെ വര്‍ധനവ് ഉപഭോക്താക്കളിലേക്ക് കൈമാറാൻ തീരുമാനിച്ചത്.  ക്രൂഡ് ഓയില്‍ വില ബാരലിന് 100 ഡോളറിന് മുകളില്‍ നില്‍ക്കുന്നതാണ് വില വര്‍ധനവിലേക്ക് നയിച്ചത്. രാജ്യാന്തര വില ഉയരുകയാണെങ്കില്‍ ഡീസൽ വില ഇനിയും ഉയർന്ന് ലിറ്ററിന് 148-165 രൂപയിലെത്തുമെന്നാണ് വിവരം. യുഎസ്, ജർമനി, ഫ്രാൻസ്, പാക്കിസ്ഥാൻ തുടങ്ങി നിരവധി രാജ്യങ്ങളില്‍ ഇതിനോടകം ഇന്ധന വില വര്‍ധിച്ചിട്ടുണ്ട്.  രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ എണ്ണവിതരണക്കമ്പനിയായ നയാര എനർജി കഴിഞ്ഞാഴ്ച പെട്രോൾ, ഡീസൽ വില കുത്തനെ കൂട്ടിയിരുന്നു. പെട്രോൾ ലിറ്ററിന് 5.30 രൂപയും ഡീസൽ 3 രൂപയുമാണ് കൂട്ടിയത്. റഷ്യൻ എണ്ണക്കമ്പനിയായ റോസ്നെഫ്റ്റിന് ഓഹരി പങ്കാളിത്തമുള്ള കമ്പനിയാണ് നയാര. ഇന്ത്യയിൽ 7,000ഓളം പെട്രോൾ പമ്പുകൾ നയാരയ്ക്കുണ്ട്. നേരത്തെ പൊതുമേഖലാ എണ്ണ കമ്പനികള്‍ പ്രീമിയം പെട്രോളിന് വില വര്‍ധിപ്പിച്ചിരുന്നു. നിലവില്‍ പ്രീമിയം പെട്രോള്‍ XP100 ന് ലിറ്ററിന് 160 രൂപയാണ് ഡല്‍ഹിയിലെ...

Read More

യുഎസിന്റെ ആവശ്യം അംഗീകരിക്കാനാകില്ല; മധ്യസ്ഥ ചർച്ചയിൽ നിന്ന് ഇറാൻ പിന്മാറി, പാകിസ്താന്റെ ശ്രമം പാളി

വാഷിങ്ടൺ: അമേരിക്കയും ഇറാനും തമ്മിലുള്ള വെടിനിർത്തൽ മധ്യസ്ഥ ചർച്ച വഴിമുട്ടിയതായി റിപ്പോർട്ട്. മധ്യസ്ഥത വഹിക്കാനുള്ള പാകിസ്താന്റെ ശ്രമം പരാജയപ്പെട്ടു. ചർച്ചയിൽ നിന്ന് ഇറാൻ പിന്മാറിയതായി ഇറാൻ വൃത്തങ്ങളെ ഉദ്ധരിച്ച് വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു. വെടിനിർത്തലിനായി പാകിസ്താന്റെ നേതൃത്വത്തിൽ നടന്ന ശ്രമങ്ങൾ ഒരുവഴിത്തിരിവും ഉണ്ടാക്കിയില്ല. വരുംദിവസങ്ങളിൽ ചർച്ചകൾക്കായി ഇസ്ലാമാബാദിലേക്ക് ഉദ്യോഗസ്ഥരെ അയയ്ക്കാൻ തയ്യാറല്ലെന്ന് ടെഹ്റാൻ വൃത്തങ്ങൾ ഔദ്യോഗികമായി അറിയിച്ചതായാണ് വിവരം. അമേരിക്ക മുമ്പോട്ട് വെക്കുന്ന ആവശ്യങ്ങൾ അംഗീകരിക്കാനാകില്ലെന്ന് ഇറാൻ വ്യക്തമാക്കി. നിലവിൽ ഹോർമൂസ് കടലിടുക്കിന്റെ നിയന്ത്രണവും സുരക്ഷയുമാണ് ഇരു രാജ്യങ്ങളുടേയും പ്രധാന തർക്കവിഷയം. ഹോർമൂസ് കടലിടുക്ക് പൂർണ്ണമായും തുറന്നുനൽകിയാൽ വെടിനിർത്തൽ പരിഗണിക്കാമെന്ന് യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് പറഞ്ഞിരുന്നു. എന്നാൽ ഇത് അംഗീകരിക്കാൻ ഇറാൻ തയ്യാറായിരുന്നില്ല. അതേസമയം പശ്ചിമേഷ്യയിലെ സംഘർഷം അയവില്ലാതെ തുടരുകയാണ്. ഇറാന് മുകളിൽവെച്ച് അമേരിക്കയുടെ രണ്ട് യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ടെന്ന അവകാശവാദവുമായി ഇറാൻ സൈനിക വിഭാഗമായ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർ (ഐആർജിസി) അറിയിച്ചു. ഒരു എഫ്15 ഇ യുദ്ധവിമാനവും ഒരു എഫ് 35 യുദ്ധവിമാനവുമാണ് വെടിവെച്ചിട്ടതെന്ന് ഇറാൻ വൃത്തങ്ങളെ ഉദ്ധരിച്ച് അന്താരാഷ്ട്രമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആക്രമണത്തെ തുടർന്ന് വിമാനം തകരുന്നതിനു മുമ്പ് പൈലറ്റുമാർ പുറത്തേക്ക് ചാടിയതായാണ് റിപ്പോർട്ടുകൾ. വിമാനത്തിൽനിന്ന് പൈലറ്റുമാർ പാരച്യൂട്ട് ഉപയോഗിച്ച് പുറത്തേക്ക് ചാടി രക്ഷപ്പെട്ടതായും ഇത്തരത്തിൽ രക്ഷപ്പെട്ട യുഎസ് പൈലറ്റുമാർക്കായി ഇറാൻ സൈന്യവും ജനങ്ങളും തിരച്ചിൽ നടത്തിവരികയാണെന്നും റിപ്പോർട്ടിൽ...

Read More

മധ്യസ്ഥത വഹിക്കാൻ പോയ പാക്കിസ്ഥാന്റെ ‘സമാധാനം’ പോയി; പെട്രോളിന് 137 രൂപ കൂട്ടി, ഡീസലിന് 185, പ്രതിഷേധം ശക്തം

ഇറാൻ യുദ്ധത്തിൽ നിർണായക ‘മധ്യസ്ഥത’ വഹിച്ചുവെന്ന് അവകാശപ്പെടുന്ന രാജ്യമാണ് പാക്കിസ്ഥാൻ. ഇവർ മുന്നോട്ടു വച്ച സമാധാന പ്ലാൻ വിജയിച്ചിട്ടുമില്ല. തടസങ്ങളും വെല്ലുവിളികളുമുണ്ടെങ്കിലും മധ്യസ്ഥത ശ്രമങ്ങൾ തുടരുമെന്നാണ് പാക്കിസ്ഥാന്‍റെ നിലപാട്. മധ്യസ്ഥത വഹിച്ചതിനുള്ള സമ്മാനമായി പാക്കിസ്ഥാന്‍റെ 20 കപ്പലുകൾക്ക് ഹോർമുസ് കടക്കാൻ ഇറാൻ അനുമതി നൽകിയെന്നും റിപ്പോർട്ടുകളുണ്ട്. ഇവ പാക്കിസ്ഥാനിലെത്തിയോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. അതേസമയം, സാമ്പത്തിക പ്രതിസന്ധിയിലായ പാക്കിസ്ഥാൻ ഇറാൻ യുദ്ധത്തോടെ കൂടുതൽ തകർന്നു.  ഇന്ധന പ്രതിസന്ധി രൂക്ഷമായതോടെ രാജ്യത്തെ വിലക്കയറ്റം 17 മാസത്തെ ഉയർന്ന നിലയിലെത്തി. ഹോർമുസ് വഴി ഇന്ധനം വരാതായതോടെ രാജ്യത്ത് പെട്രോളിനും ഡീസലിനും തീവിലയാണ്. ഇറക്കുമതിയിലുണ്ടായ അധിക ചെലവ് ജനങ്ങളുടെ തലയിൽ ഇടാനാണ് പാക്ക് സർക്കാർ തീരുമാനിച്ചത്. ഇതിനെതിരെ  പ്രതിഷേധം ഉയരുന്നുണ്ടെങ്കിലും അന്താരാഷ്ട്ര നാണയ നിധിയുടെ (ഐഎംഎഫ്) നിയന്ത്രണങ്ങള്‍ ഉള്ളതുകൊണ്ട് ജനങ്ങൾക്ക് കൂടുതൽ ഇളവുകൾ നൽകാനും കഴിയുന്നില്ല. ഇതോടെ പാചക വാതക വില 23 ശതമാനവും വൈദ്യുതി നിരക്ക് 14 ശതമാനവും വര്‍ധിച്ചു. യാത്രാ ചെലവുകള്‍ ക്രമാതീതമായി കൂടി.  സാമ്പത്തിക പ്രതിസന്ധിയിലായ പാക്കിസ്ഥാൻ ഐഎംഎഫിന്‍റെ കര്‍ശന നിരീക്ഷണത്തിലാണ് മുന്നോട്ടു പോകുന്നത്. ഇതിന്‍റെ ഭാഗമായി പെട്രോൾ, ഡീസൽ എന്നിവയ്ക്ക് അടക്കം സബ്‍സിഡികൾ അനുവദിക്കുന്നതിന് നിയന്ത്രണമുണ്ട്. ആവശ്യമായ ഇന്ധനത്തിന്‍റെ സിംഹഭാഗവും ഇറക്കുമതി ചെയ്യുന്ന പാക്കിസ്ഥാന് അതുകൊണ്ടുതന്നെ രാജ്യാന്തര വിലയിൽ ഇവ വിൽക്കേണ്ടി വരും. രാജ്യാന്തര വിപണിയിലെ വിലക്കയറ്റത്തിന് അനുസരിച്ച് അടിക്കടി രാജ്യത്തെ പെട്രോൾ, ഡീസൽ വില വർധിപ്പിക്കാനും പാക്കിസ്ഥാൻ നിർബന്ധിതരാകുമെന്നും സാമ്പത്തിക വിദഗ്‍ധർ മുന്നറിയിപ്പ് നല്‍കുന്നു.  ഇത്തരം നിരീക്ഷണങ്ങൾ ശരിവെക്കുന്ന വിധത്തിലാണ് കഴിഞ്ഞ ദിവസം പാക്കിസ്ഥാനിൽ ഇന്ധന വില കുത്തനെ ഉയർത്തിയത്. പെട്രോൾ ലിറ്ററിന് 137.24 പാക്കിസ്ഥാനി രൂപയും ഡീസല്‍ ലിറ്ററിന് 184.49 പാക്കിസ്ഥാനി രൂപയുമാണ് ഉയർത്തിയത്.ഇറാൻ യുദ്ധം തുടങ്ങിയ ശേഷം ഇതു രണ്ടാമതാണ് വില ഉയർത്തുന്നത്. ഇതോടെ പാക്കിസ്ഥാനിൽ ഒരു ലിറ്റർ പെട്രോളിന്‍റെ വില 458.4 പാക്കിസ്ഥാനി രൂപയായി (ഏകദേശം 153 ഇന്ത്യൻ രൂപ). ഡീസല്‍ ലിറ്ററിന് 520.35 പാക്കിസ്ഥാനി രൂപയും (ഏകദേശം 173 ഇന്ത്യൻ രൂപ). നിരക്കുകൾ വെള്ളിയാഴ്ച മുതൽ നിലവിൽ വന്നു. യുദ്ധം തുടങ്ങിയതിന് പിന്നാലെ ഇന്ധന വില കൂട്ടിയ ആദ്യ രാജ്യങ്ങളിലൊന്ന് കൂടിയാണ് പാക്കിസ്ഥാൻ. മാർച്ച് ആറിന് പെട്രോള്‍ ലിറ്ററിന് 55 പാക്കിസ്ഥാൻ രൂപയാണ് വർധിപ്പിച്ചത്. സബ്‍സിഡിയുണ്ട് ഒരു ട്വിസ്റ്റും ഇന്ധന വില പ്രഖ്യാപിച്ചതിനു പിന്നാലെ ചില ‘ഇളവുകളും’ പാക്കിസ്ഥാൻ പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത മൂന്നു മാസത്തേക്ക് ഇരുചക്ര വാഹനങ്ങളിൽ പെട്രോൾ അടിക്കുന്നവർക്ക് ലിറ്ററിന് 100 പാക്കിസ്ഥാനി രൂപ സബ്സിഡി കിട്ടും. പ്രതിമാസം 20 ലിറ്റർ പെട്രോളാണ് ഇങ്ങനെ അടിക്കാവുന്നത്. ചെറുകിട കർഷകർക്ക് ഒരു ഏക്കറിന്  1,500 പാക്കിസ്ഥാനി രൂപ വീതവും ലഭിക്കും. ഇന്‍റർസിറ്റി, ചരക്കുഗതാഗത മേഖലയിലെ ഹെവി വാഹനങ്ങൾക്ക് ലിറ്ററിന് 100 പാക്കിസ്ഥാനി രൂപയാണ് സബ്‍സിഡി. ഇന്‍റർസിറ്റി സർവീസ് നടത്തുന്ന ലാർജ് ട്രാൻസ്പോർട്ട് വാഹനങ്ങൾക്ക് പ്രതിമാസം 80,000 പാക്കിസ്ഥാനി രൂപയും പൊതുമേഖലയിലെ വാഹനങ്ങൾക്ക് ഒരുലക്ഷം പാക്കിസ്ഥാനി രൂപയും സർക്കാർ സഹായം നൽകും. എന്നാൽ ഈ ഇളവുകൾ എന്നുമുതൽ ലഭിക്കുമെന്ന കാര്യത്തിൽ സർക്കാർ വ്യക്തത വരുത്തിയിട്ടില്ല. ഇതെല്ലാം പ്രഖ്യാപനങ്ങൾ മാത്രമായി ഒതുങ്ങുമെന്നാണ് പ്രതിപക്ഷ ആരോപണം. ഐഎംഎഫിന്‍റെ അനുമതി ഇല്ലാതെ ഇക്കാര്യത്തിൽ പാക്കിസ്ഥാന് തീരുമാനം എടുക്കാനും...

Read More