Author: Editorial Team

ഇസ്രായേൽ ആക്രമണത്തിൽ അലിറേസ തങ്‌സിരി കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഇറാൻ

യു.എസ്-ഇസ്രായേൽ സഖ്യവും ഇറാനും തമ്മിലുള്ള യുദ്ധം അതീവ ഗുരുതരമായ ഘട്ടത്തിലേക്ക്. ഇറാന്റെ നാവികസേനാ മേധാവി കമാൻഡർ അലിറേസ തങ്‌സിരി കൊല്ലപ്പെട്ട വിവരം ഇറാൻ ഔദ്യോഗികമായി സ്ഥിരീകരിച്ചു. കഴിഞ്ഞ വ്യാഴാഴ്ച ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ഇദ്ദേഹത്തിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ചികിത്സയിലിരിക്കെ തിങ്കളാഴ്ച പുലർച്ചയോടെയാണ് മരണം സംഭവിച്ചതെന്ന് ഇറാന്റെ റെവല്യൂഷനറി ഗാർഡ് കോർ (ഐ.ആർ.ജി.സി) അറിയിച്ചു. അലിറേസ തങ്‌സിരി ഹുർമുസ് കടലിടുക്കിൽ ഇറാന്റെ ആധിപത്യം നിലനിർത്തുന്നതിൽ നിർണായക പങ്കുവഹിച്ച വ്യക്തിയായിരുന്നു. അദ്ദേഹത്തിന്റെ വേർപാട് ഇറാന് വലിയ തിരിച്ചടിയാണ്. ഓരോ പോരാളിയും ഒരു തങ്‌സിരിയാണ്, ‘വരും ദിവസങ്ങളിൽ ലോകം വലിയ അത്ഭുതങ്ങൾ കാണും’ എന്നാണ് ഇറാൻ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത്. അതേസമയം, ഇറാന്റെ പ്രധാന എണ്ണക്കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപ് അമേരിക്കൻ സൈന്യം പിടിച്ചെടുത്തേക്കുമെന്ന് ഡോണൾഡ് ട്രംപ് സൂചന നൽകി. ‘നമുക്ക് മുന്നിൽ ഒരുപാട് വഴികളുണ്ട്, ഒരുപക്ഷേ, നമ്മൾ ഖാർഗ് ദ്വീപ് പിടിച്ചെടുത്തേക്കാം,” എന്ന് ട്രംപ് ഒരു അഭിമുഖത്തിൽ പറഞ്ഞു. ഇറാന്റെ എണ്ണവരുമാനം പൂർണമായും തടയുകയാണ് ഇതിലൂടെ അമേരിക്ക ലക്ഷ്യമിടുന്നത്. യുദ്ധം ഇറാനിലും ഇസ്രായേലിലും മാത്രം ഒതുങ്ങുന്നില്ല. സൗദി അറേബ്യ, കുവൈത്ത്, ബഹ്‌റൈൻ, യു.എ.ഇ എന്നീ രാജ്യങ്ങളിലെ അമേരിക്കൻ താവളങ്ങൾക്കു നേരെയും മിസൈൽ ആക്രമണങ്ങളുണ്ടായി. കുവൈത്തിലെ ശുദ്ധജല പ്ലാന്റിന് നേരെയുണ്ടായ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും പത്തുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. ദുബൈക്ക് മുകളിൽ മിസൈലുകൾ വെടിവെച്ചിട്ടു. ഹൂതി വിമതരും യുദ്ധത്തിൽ സജീവമായതോടെ മേഖലയാകെ ഭീതി പടരുകയാണ്. യുദ്ധം തുടങ്ങിയ ശേഷം ആഗോള വിപണിയിൽ എണ്ണവില 60 ശതമാനത്തോളം വർധിച്ചു. നിലവിൽ ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 115 ഡോളറിലെത്തി (10,889 രൂപ) നിൽക്കുകയാണ്. ഹുർമുസ് കടലിടുക്കിലൂടെയുള്ള എണ്ണക്കടത്ത് തടസ്സപ്പെട്ടാൽ ലോകം വലിയൊരു ഊർജ പ്രതിസന്ധിയിലേക്ക് നീങ്ങുമെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. യുദ്ധം അവസാനിപ്പിക്കാൻ പാകിസ്താന്റെ നേതൃത്വത്തിൽ ചർച്ചകൾക്ക് ശ്രമം നടക്കുന്നുണ്ടെങ്കിലും ഇറാനും അമേരിക്കയും വിട്ടുവീഴ്ചക്ക്...

Read More

കാമുകിയെ കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച നാവികസേനാ ഉദ്യോഗസ്ഥൻ പോലീസില്‍ കീഴടങ്ങി

ഐഎൻഎസ് ഡെഗയിലെ ഉദ്യോഗസ്ഥനായ ചിന്താട രവീന്ദ്ര (35) ആണ് തന്റെ കാമുകിയായ പോളിപ്പള്ളി മൗനികയെ (29) അതിക്രൂരമായി കൊലപ്പെടുത്തിയത്. വിശാഖപട്ടണത്തെ എല്‍വി നഗറിലുള്ള രവീന്ദ്രന്റെ വീട്ടിലാണ് സംഭവം. മൃതദേഹത്തിന്റെ പകുതി ഭാഗങ്ങള്‍ ഫ്രിഡ്ജിലും ബാക്കി ഭാഗങ്ങള്‍ ചാക്കില്‍ കെട്ടിയ നിലയിലുമാണ് പോലീസ് കണ്ടെടുത്തത്. വിവാഹിതനായ രവീന്ദ്രൻ 2021-ല്‍ ഒരു ഡേറ്റിംഗ് ആപ്പ് വഴിയാണ് മൗനികയെ പരിചയപ്പെടുന്നത്. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് രവീന്ദ്രന്റെ ഭാര്യ വിഴിയനഗരത്തിലെ സ്വന്തം വീട്ടിലേക്ക് പോയ സമയത്താണ് ഇയാള്‍ മൗനികയെ വീട്ടിലേക്ക് വിളിച്ചുവരുത്തിയത്. ഞായറാഴ്ച ഉച്ചയോടെ ഇരുവരും തമ്മില്‍ തർക്കമുണ്ടാകുകയും പ്രകോപിതനായ രവീന്ദ്രൻ മൗനികയെ കുത്തിക്കൊല്ലുകയുമായിരുന്നു. തുടർന്ന് തെളിവ് നശിപ്പിക്കുന്നതിനായി മൃതദേഹം കഷ്ണങ്ങളാക്കി മുറിച്ചു. ശരീരത്തിന്റെ ചില ഭാഗങ്ങള്‍ ചാക്കിലാക്കി വിജനമായ സ്ഥലത്ത് ഉപേക്ഷിച്ച പ്രതി ബാക്കി ഭാഗങ്ങള്‍ വീട്ടിലെ ഫ്രിഡ്ജില്‍ ഒളിപ്പിച്ചു. പിന്നീട് പോലീസ് സ്റ്റേഷനിലെത്തി ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നു. മൗനിക തന്നില്‍ നിന്ന് 3.5 ലക്ഷം രൂപ വാങ്ങിയെന്നും ബന്ധത്തെക്കുറിച്ച്‌ ഭാര്യയോട് പറയുമെന്ന് ഭീഷണിപ്പെടുത്തിയതുമാണ് കൊലപാതകത്തിന് കാരണമെന്ന് പ്രതി പോലീസിനോട് പറഞ്ഞു. ഈ ഭീഷണിയെച്ചൊല്ലി ഇരുവരും തമ്മില്‍ നിരന്തരം വഴക്കുണ്ടായിരുന്നു. പോലീസ് സ്ഥലത്തെത്തിയപ്പോള്‍ മൃതദേഹത്തിന്റെ ഭാഗങ്ങള്‍ ചിതറിക്കിടക്കുന്ന നിലയിലായിരുന്നു. മൗനികയുടെ തല ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇത് പ്രതി മറ്റെവിടെയോ ഉപേക്ഷിച്ചതായാണ്...

Read More

ഇറാൻ സൈനിക നടപടികള്‍ അവസാനിപ്പിക്കുന്നതിനായി ആ രാജ്യത്തെ പുതിയ ഭരണകൂടവുമായി അമേരിക്ക ഗൗരവമായ ചർച്ചകള്‍ നടത്തിവരികയാണെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

എന്നാല്‍ ചർച്ചകള്‍ പരാജയപ്പെടുകയും തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് ഉടൻ തുറന്നുനല്‍കുകയും ചെയ്തില്ലെങ്കില്‍ ഇറാന്റെ നിർണ്ണായകമായ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് നേരെ കടുത്ത ആക്രമണം നടത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപിന്റെ ഭീഷണി. ചർച്ചകളില്‍ പുരോഗതിയുണ്ടെന്നും ഉടമ്പടി ഉണ്ടാകാൻ സാധ്യതയുണ്ടെന്നും ട്രംപ് പറയുന്നുണ്ടെങ്കിലും ഹോർമുസ് കടലിടുക്ക് ഉടനടി ബിസിനസിനായി തുറന്നു നല്‍കണമെന്നാണ് അമേരിക്കയുടെ ആവശ്യം. ഇത് പാലിക്കാത്ത പക്ഷം ഇറാന്റെ വൈദ്യുതി നിലയങ്ങള്‍, എണ്ണപ്പാടങ്ങള്‍, ഖാർഗ് ഐലൻഡ് എന്നിവ പൂർണ്ണമായും തകർക്കുമെന്ന് അദ്ദേഹം ഭീഷണിപ്പെടുത്തി. ഇതുവരെ ലക്ഷ്യം വെക്കാത്ത ശുദ്ധജല വിതരണത്തിനുള്ള ഡീസലൈനേഷൻ പ്ലാന്റുകളും ആക്രമിക്കപ്പെട്ടേക്കാം. കഴിഞ്ഞ 47 വർഷമായി ഇറാൻ ഭരണകൂടം നടത്തിവരുന്ന ഭീകരതയ്ക്കിരയായ യു എസ് ഉദ്യോഗസ്ഥർക്കുള്ള പ്രതികാരമായിരിക്കും ഇതെന്നും ട്രംപ് കൂട്ടിച്ചേർത്തു. ഇറാന്റെ എണ്ണ ഉല്‍പ്പാദന കേന്ദ്രങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ 10 ദിവസത്തേക്ക് നിർത്തിവെക്കുമെന്ന് കഴിഞ്ഞ ആഴ്ച ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഈ കാലാവധി ഏപ്രില്‍ 6 ന്...

Read More

യുഡിഎഫിന്റെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ ജനങ്ങളിലേക്ക് നേരിട്ടെത്തിക്കുന്ന ഇന്ദിര ഗ്യാരണ്ടി കാർഡ് വിതരണത്തിന് സംസ്ഥാനത്തുടനീളം തുടക്കമായി

എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, മുതിർന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല എന്നിവരുടെ നേതൃത്വത്തിലാണ് കാർഡ് വിതരണം ആരംഭിച്ചത്. വീടുകള്‍ സന്ദർശിച്ച്‌ കുടുംബങ്ങളുമായി സംവദിക്കുന്ന നേതാക്കള്‍, യുഡിഎഫ് അധികാരത്തില്‍ വന്നാലുള്ള ആദ്യ മന്ത്രിസഭാ യോഗത്തില്‍ തന്നെ ഈ വാഗ്ദാനങ്ങള്‍ നടപ്പിലാക്കുമെന്ന ഉറപ്പാണ് നല്‍കുന്നത്. ആലുവ മണ്ഡലത്തിലെ പ്രചാരണ പരിപാടികള്‍ക്ക് കെ സി വേണുഗോപാല്‍ നേതൃത്വം നല്‍കി. യു.ഡി.എഫ് സ്ഥാനാർത്ഥി അൻവർ സാദത്തിനും മറ്റ് പ്രവർത്തകർക്കൊപ്പം കാഞ്ഞൂർ എസ്.എൻ.ഡി.പി ജംഗ്ഷനിലെ വീടുകളില്‍ അദ്ദേഹം സന്ദർശനം നടത്തി. ഗ്യാരണ്ടി കാർഡുകള്‍ നേരിട്ട് കൈമാറിയ നേതാക്കള്‍ പദ്ധതിയുടെ ഗുണഫലങ്ങള്‍ വീട്ടുകാർക്ക് വിശദീകരിച്ചു നല്‍കി. പ്രധാന വാഗ്ദാനങ്ങള്‍ ഉമ്മൻചാണ്ടി ആരോഗ്യ പദ്ധതി: ഓരോ കുടുംബത്തിനും 25 ലക്ഷം രൂപയുടെ സൗജന്യ ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ. സൗജന്യ യാത്ര: സ്ത്രീകള്‍ക്ക് കെ.എസ്.ആർ.ടി.സി ബസുകളില്‍ സൗജന്യ യാത്ര. വിദ്യാർത്ഥിനികള്‍ക്ക് കൈത്താങ്ങ്: കോളേജ് വിദ്യാർത്ഥിനികള്‍ക്ക് പ്രതിമാസം 1,000 രൂപ സഹായം. ക്ഷേമ പെൻഷൻ: സാമൂഹിക സുരക്ഷാ പെൻഷനുകള്‍ 3,000 രൂപയായി വർദ്ധിപ്പിക്കും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സമാനമായ ജനസമ്പർക്ക പരിപാടികള്‍ക്ക് നേതാക്കള്‍ നേതൃത്വം നല്‍കുന്നുണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് നടപ്പിലാക്കിയ വിജയകരമായ മാതൃകകളെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ പദ്ധതികളെന്ന് നേതാക്കള്‍ വോട്ടർമാരോട്...

Read More

മധ്യവയസ്കൻ്റെ മൃതദേഹം കത്തി കരിഞ്ഞ നിലയിൽ

രാജാക്കാട് ഗ്രാമ പഞ്ചായത്തിലെ മുൻ അംഗവും കേരള കോൺഗ്രസ് (എം) രാജാക്കാട് മണ്ഡലം പ്രസിഡന്റുമായ വയലിൽ ഷാജി (58) യുടെ കത്തിക്കരിഞ്ഞ മൃതദേഹം പുരയിടത്തിലെ മോട്ടോർ പുരയിൽ നിന്നും കണ്ടെത്തി. സ്ഥിരമായി പുലർച്ചേ പറമ്പിലേക്ക് പോകുന്ന ഷാജി തിരിച്ചെത്താത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. വീടിനോട് ചേർന്നുള്ള പുരയിടത്തിൽ നിന്നും തീ പടരുന്നത് കണ്ട അതിഥി തൊഴിലാളിയായ സ്ത്രീ ഷാജിയുടെ മകനെ അറിയിക്കുകയും തുടർന്ന് അയൽവാസികളെ കൂട്ടി നടത്തിയ തിരച്ചിലിലാണ് ഷാജിയുടെ കാൽഭാഗം കത്തിയ നിലയിൽ കണ്ടെത്തിയത്.പോലീസെത്തി നാട്ടുകാരുടെ സഹായത്തോടെ വെള്ളം കോരിയൊഴിച്ചാണ് തീ...

Read More