Author: Editorial Team

ഡാളസിൽ ഫാദേർസ് ഡേ സെലിബ്രേഷൻ അതിവിപുലവും അത്യാകർഷവുമായി കേരള അസോസിയേഷൻ ഓഫ് ഡാളസ് സംഘടിപ്പിക്കുന്നു

ഡാളസ്: കേരള അസോസിയേഷൻ ഓഫ് ഡാളസും ഇന്ത്യ കൾച്ചറൽ ആൻഡ് എജ്യുക്കേഷൻ സെന്ററും സംയുക്തമായി സംഘടിപ്പിക്കുന്ന ഫാദേർസ് ഡേ സെലിബ്രേഷൻ  അതിവിപുലവും അത്യാകർഷവുമായി രീതിയിൽ  ജൂൺ 14, ഞായറാഴ്ച ഉച്ച തിരിഞ്ഞ് 3:30 ന്‌ അസോസിയേഷൻ ഹാളിൽ വെച്ചു (3821 Broadway Blvd, Garland, TX 75043) സംഘടിപ്പിക്കുന്നു.  ലോക പ്രശസ്ത ക്യാൻസർ വിദഗ്ദ്ധനായ ഡോക്ടറും  മികച്ച പ്രഭാഷകനുമായ ഡോ : എം. വി പിള്ള മുഖ്യ പ്രഭാഷണം നടത്തും. അദ്ദേഹത്തിന്റെ ജീവിതത്തെയും പ്രവർത്തനങ്ങളെയും കുറിച്ച് പത്രപ്രവർത്തകനായ രമേശ് ബാബു രചിച്ച ‘ഡോ. എം. വി. പിള്ള: കൈനിക്കരയിലെ വിശ്വപൗരൻ’ എന്ന പുസ്തകം അസോസിയേഷൻ ലൈബ്രറിക്ക് സമ്മാനിക്കും. ഈ പരിപാടിയിൽ സംരംഭകനും കമ്മ്യൂണിറ്റി പ്രവർത്തകനുമായ സി. സി. തിയോഫിൻ ചാമക്കാല പ്രഭാഷണം നടത്തും. കൂടാതെ പ്രശസ്ത മേക്കപ്പ് ആർട്ടിസ്റ്റും, സിനിമ പ്രവർത്തകനുമായ പട്ടോണം മുഹമ്മദ് ഹുസൈൻ റഷീദ്, സൈനികനും നടനും നിർമ്മാതാവുമായ സിറിയക് ആലഞ്ചേരി എന്നിവരും ഫാദേഴ്‌സ് ഡേ ആഘോഷത്തിൽ വിശിഷ്ടാതിഥികളായി പങ്കെടുക്കുമെന്ന് കേരള അസോസിയേഷൻ പ്രസിഡന്റ്‌ ഷിജു എബ്രഹാം അറിയിച്ചു. പ്രസ്തുത പരിപാടിയിൽ മേക്കപ്പ് ആർട്ടിസ്റ്റ് പട്ടോണം റഷീദ് രചിച്ച ‘ദി ആർട്ട് & സയൻസ് ഓഫ് മേക്കപ്പ് അഡോൺമെന്റ് ‘ എന്ന പുസ്തകത്തിന്റെ ഔദ്യോഗിക പ്രകാശന കർമ്മം നടത്തുന്നതുമായിരിക്കും. പിതാക്കന്മാരെ ആദരിക്കുന്ന ഈ ആഘോഷ പരിപാടിയിലേക്ക് ഏവരെയും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ...

Read More

മാഗ് മലയാളം ക്ലാസ് പ്രവേശനോൽസവും പരിസ്ഥിതി ദിനാചരണവും വിജ്ഞാനപ്രദമായും ആഘോഷ പൂർവ്വവുമായും കൊണ്ടാടി

ഹ്യൂസ്റ്റൺ: കേരള സംസ്ഥാന തലത്തിലുള്ള സ്കൂൾ പ്രവേശനോൽസവത്തിന് സമാനമായി നോർത്ത് അമേരിക്കയിൽ മലയാളി ബാഹുല്യമുള്ള ഹ്യുസ്റ്റണിൽ പുതുമയുള്ള അനുഭവം പകർന്ന് കൊണ്ട് മലയാളം ക്ലാസ് പ്രവേശനോൽസവം ആഘോഷ പൂർവ്വമായി നടത്തപ്പെട്ടു. കേരള സർക്കാറിന്റെ മലയാളം മിഷ്യന്റെ പദ്ധതിയുമായി രജിസ്ട്രർ ചെയ്ത് കൊണ്ട് ഹൂസ്റ്റണിൽ മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ [മാഗ്] ന്റെ ആഭിമുഖ്യത്തിലാണ് എല്ലാ ആഴ്ച്ചയിലും രണ്ട് ദിവസം വീതം മലയാളം പഠിതാക്കൾക്കായി സൗജന്യമായി ക്ലാസുകൾനടത്തുന്നത്. പ്രവാസി മലയാളികൾക്ക് പ്രത്യേകിച്ച് പാശ്ച്ചാത്യ രാജ്യങ്ങളിൽ കുടിയേറിയിരിക്കുന്ന മലയാളി സമൂഹത്തിന് കേരള മിഷന്റെ മലയാളം പാഠ്യപദ്ധതി ഏറെ ഉപകരിക്കുമെന്നും വിശിഷ്യാ മാഗിന് നോർത്ത് അമേരിക്കയിലും മെക്സിക്കൊയിലും മലയാളം ക്ലാസുകൾ ഊർജ്വസലമാക്കുവാൻ കഴിയുമെന്നും മലയാളം മിഷ്യൻ കേന്ദ്ര ഡയറക്ട്ടർ മുരുകൻ കാട്ടാക്കട പ്രവേശനോൽസവം ഉദ്ഘാടനം ചെയ്ത് കൊണ്ട് ആശംസിച്ചു. മാഗ് പ്രസിഡന്റ് റോയി മാത്യു അധ്യക്ഷത വഹിച്ചു. സ്റ്റാഫോർഡ് സിറ്റിമേയർ കെൻ മാത്യു,ജഡ്‌ജ് സുരേന്ദ്രൻ കെ.പട്ടേൽ,ട്രസ്റ്റി ബോർഡ് മെമ്പറുമാരായ ക്ലാരമ്മ മാത്യു,എസ്.കെ ചെറിയാൻ, ജോസ് കെ ജോൺ,മാഗ് മുൻ പ്രസിഡന്റുമാരും ഭാരവാഹികളുമായ തോമസ് ചെറുകര, പൊന്നു പിള്ള, ജയിംസ് ജോസഫ്, തോമസ് ഒലിയംകുന്നിൽ, മാത്യു മത്തായിഎന്നിവരും മലയാളം മിഷ്യൻ ഹൂസ്റ്റൺ കോ ഓർഡിനേറ്റർ അജി ഹുസ്സൈൻ കോട്ടയിൽ, ചെയർമാൻ ഏബ്രഹാം ഈപ്പൻ,പ്രധാന അധ്യാപിക ഷീബാ റോയി എന്നിവർ പ്രസംഗിച്ചു.സെക്രട്ടറി വിനോദ് ചെറിയാൻ സ്വാഗതവും ബോർഡ് മെമ്പർ ജിൻസ് മാത്യു കൃതജ്ഞതയും പറഞ്ഞു.മാഗ് ഭാരവാഹികളായ സുബിൻ ബാലകൃഷ്ണനും അമ്പിളി ആന്റണിയും അവതാരകരായി പ്രവേശനോൽസവത്തിന് ഉൽസാഹം പകർന്നു. പ്രവേശനോൽസവം വർണ്ണ പകിട്ടാക്കി കൊണ്ട് കുട്ടികളുടെയും മുതിർന്നവരുടെയും സംഗീത, നൃത്ത, മാജിക്ക്, ബാൻഡ് അരങ്ങേറ്റം എന്നീ പരിപാടികൾ കാണികളിൽ വിസ്‌മയാനുഭൂതി സൃഷ്‌ടിച്ചു. റിവർ സ്റ്റോൺ,എച്ച്.ആർ.എടീമിന്റെ ഡ്രം മേളം,സലിം അറക്കലിൻ്റെ മാജിക്ക് ഷോ എന്നിവ ഏവരെയുംആകർഷിച്ചു. ചിത്ര രചനാ മൽസരത്തിൽ ഗ്രൂപ്പ് എ മൽസരത്തിൽ ജിയാനാ സുബിൻ, എൽസാ തോമസ്,അലൈനാ ജോസ് എന്നിവർ വിജയികളായി.ഗ്രൂപ്പ് ബി മൽസരത്തിൽ അലൈസാ ജോസ്,റിയാൻ സുബിൻ, ജയിഡ ജോസഫ് എന്നിവരും ഗ്രൂപ്പ് സി യിൽ സാരംഗ് ഷിജു,ക്രിസ് തച്ചേട്ട്, ലിസ്ബെത്ത് അലക്സ് എന്നിവരും വിജയികളായി. ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് വിദ്യാർത്ഥികളിൽ പ്രകൃതി സംരക്ഷണത്തിന് അവബോധം നൽകുന്നതിന് ചിത്ര രചനാ, പെയിന്റിങ്ങ് മൽസരങ്ങൾ നടത്തി. വൃക്ഷങ്ങൾ നട്ട് വളർത്തി പ്രകൃതിയെ മനോഹരമാക്കുവാനും സംരക്ഷിക്കുവാനും കഴിക്കുമെന്നുള്ള ആശയങ്ങൾ ഉൾക്കൊണ്ട് കൊണ്ട് മാഗിന്റെ പ്രവേശന കവാടത്തിന് സമീപമായിഫല വൃക്ഷങ്ങൾ നട്ട് പരിസ്ഥിതിദിനം ആചരിച്ചു. മാഗ് പ്രസിഡന്റ് റോയി മാത്യുവും ബോർഡ് ഭാരവാഹികളും, ഒപ്പം സമ്മേളനത്തിൽ എത്തിയ സീനിയർ അംഗം കെ.കെ ഹുസൈൻ കോട്ടയിൽ ജൂണിയർ അംഗം അലൈനാ ജോസ് എന്നിവരും ചേർന്ന്വൃക്ഷ തൈകൾ നട്ടു. മാഗ് ഭാരവാഹികളായ സുനിൽ തങ്കപ്പൻ, ഷിനു ഏബ്രഹാം, സന്തോഷ് ആറ്റ്പുരം, ജീവൻ സൈമൺ, ബനിജാ ചെറു,സാജൻ ജോൺ, ഡെന്നീസ് മാത്യു,കേരളാ ഹൗസ് ഫെസിലിറ്റി മാനേജർ മോൻസി കുര്യാക്കോസ്, മെർലിൻ സാജൻ,ജോ ജോൺസൺ,അക്കു കോശി എന്നിവർ നേതൃത്വം...

Read More

സെൽഫ് ഡ്രൈവിങ് സാങ്കേതികവിദ്യയുടെ പ്രധാന കണ്ണി ഇന്ത്യൻ വംശജൻ വിഭാവ് ആൾട്ടെക്കർ ലോക മാധ്യമങ്ങളിൽ ഇടം പിടിച്ചു

ഡാളസ്:ലോക മാധ്യമങ്ങളിലും സോഷ്യൽ മീഡിയകളിലും ചർച്ച ചെയ്യപ്പെടുന്ന ഒരു ഇന്ത്യൻ വംശജന്റെ പേര് വിഭാവ് ആൾട്ടെക്കർ ഇന്ത്യക്കാർക്ക് അഭിമാനിക്കാനാവും. ഈ പ്രതിഭാശാലി ആരെന്നു അറിയണ്ടേ?കടലിൽ കുടുങ്ങിയ രണ്ട് സൈനിക പൈലറ്റുമാരെ രക്ഷിക്കാൻ യുഎസ് നേവി ആദ്യമായി ഒരു സ്വയം ഡ്രൈവിങ് ബോട്ട് ഉപയോഗിച്ച് വാർത്ത നാമെല്ലാം കേട്ട് കാണുമല്ലോ. ‘കോർസെയർ’ എന്ന് പേരിട്ടിരിക്കുന്ന ഹൈടെക് ഡ്രോൺ ബോട്ട് വികസിപ്പിച്ചു എടുത്ത പ്രധാന കണ്ണി ആണ് ഇന്ത്യൻ വംശജനായ വിഭാവ് ആൾട്ടെക്കർ.അത്യാധുനിക എഐ സാങ്കേതികവിദ്യയുള്ള ഡ്രോണ്‍ ബോട്ട് കൂടിയാണിത്. ഹോര്‍മുസ് കടലിടുക്കില്‍ വച്ച് തകര്‍ന്നുവീണ യുഎസ് അപ്പാച്ചെ ഹെലികോപ്റ്ററിലെ പൈലറ്റുമാരെ രക്ഷിക്കാന്‍ ഹീറോകളെ പോലെ പാഞ്ഞെത്തിയത് ഈ ബോട്ടാണ്. രണ്ട് പേരെയും ജീവനോടെ കരയിൽ എത്തിക്കുകയും ചെയ്‌തു. പിന്നാലെ മിക്കവരും ബോട്ടിനെ കുറിച്ചും മറ്റും അറിയാൻ ശ്രമിക്കുന്ന തിരിക്കിലായി. അതിനിടയിലാണ് എഐ ബോട്ടിന് പിന്നിലും ഇന്ത്യക്കാരനാണെന്ന് കണ്ടത്തിയത്.ടെക്സസ് ആസ്ഥാനമായുള്ള സറോണിക് ടെക്നോളജീസ് എന്ന കമ്പനിയുടെ സഹസ്ഥാപകരിൽ ഒരാളാണ് ഇന്ത്യൻ വംശജനും എഞ്ചിനീയറുമായ വിഭാവ് ആൾട്ടെക്കർ. കമ്പനിയിലെ ചീഫ് ടെക്നോളജി ഓഫീസർ (സിടിഒ) കൂടിയാണ് അദ്ദേഹം. കൂടാതെ എഐ അധിഷ്ഠിത സെൽഫ് ഡ്രൈവിങ് സാങ്കേതികവിദ്യയുടെ പിന്നിലെ പ്രധാന തലച്ചോറെന്ന് വേണമെങ്കിലും വിശേഷിപ്പിക്കാം.ഇലക്ട്രിക്കൽ എഞ്ചിനീയറിങ് വിദ്യാർഥിയാണ് വിഭാവ് ആൾട്ടെക്കർ. സോഫ്റ്റ്‌വെയർ ആർക്കിടെക്ചർ, അഡ്വാൻസ്ഡ് എഞ്ചിനീയറിങ് പ്രോഗ്രാമുകൾ എന്നിവയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മെഷീൻ ലേണിങ്, നാവിഗേഷൻ, പെർസെപ്ഷൻ, കമാൻഡ് ആൻഡ് കൺട്രോൾ സിസ്റ്റങ്ങൾ തുടങ്ങിയ അത്യാധുനിക മേഖലകളിലും അദ്ദേഹത്തിൻ്റെ ടീം പ്രവർത്തിക്കുന്നുണ്ട്.പ്രതിരോധ സാങ്കേതിക കമ്പനിയായ ആൻഡൂറിലിലെ ആദ്യത്തെ എഞ്ചിനീയർമാരിൽ ഒരാളായിരുന്നു വിഭാവ്. ഓസ്‌ട്രേലിയൻ നാവികസേനയ്ക്കായി വികസിപ്പിച്ചെടുത്ത ഗോസ്റ്റ് ഷാർക്ക് ഡ്രോൺ അന്തർവാഹിനി പ്രോഗ്രാമിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്.യുഎസ് ചരിത്രത്തിലെ ആദ്യ പരീക്ഷണമായിരുന്നു കോർസെയർ അഥവാ എഐ ബോട്ട് ഉപയോഗിച്ചുള്ള രക്ഷാപ്രവർത്തനം. ഡ്രൈവർ വേണ്ട എന്നതാണ് ഈ ബോട്ടിൻ്റെ മറ്റൊരു പ്രത്യേകത. ഡീസലിൽ ഓടുന്ന 24 അടി നീളമുള്ള ഡ്രോൺ ബോട്ടാണ് കോർസെയർ. 35 നോട്ടിക്കൽ മൈൽ വരെ വേഗതയിൽ സഞ്ചരിക്കാൻ ഇതിന് സാധിക്കും. അതും 1,000 നോട്ടിക്കൽ മൈലിലധികം ദൂരം കവർ ചെയ്യും. അതുപോലെ ഏകദേശം 1,000 പൗണ്ട് ഭാരം വഹിക്കാൻ ഈ ബോട്ടിന് കഴിയും, കൂടാതെ അതിൻ്റെ എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് കടലിലെ വിവിധ ദൗത്യങ്ങൾ കൈകാര്യം ചെയ്യാനും മറ്റ് പ്രവർത്തനങ്ങളിൽ ഏർപ്പെടാനും സാധിക്കും. പ്രത്യേക യൂണിറ്റായ യുഎസ് നാവികസേനയുടെ ടാസ്‌ക് ഫോഴ്‌സ് 59 ആണ് ഇത് ഉപയോഗിക്കുന്നത്.സാങ്കേതികവിദ്യ രംഗത്തു മികവ് കാട്ടിയ ഇന്ത്യൻ വംശജനായ വിഭാവ് ആൾട്ടെക്കറിനു പ്രത്യേക അഭിനന്ദനങ്ങൾ...

Read More

സോഹ്‌റാൻ മംദാനി:2029-ലെ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ഫണ്ട് ശേഖരണം ആരംഭിച്ചു

ന്യൂയോർക്ക്: ആദ്യ ഔദ്യോഗിക കാലാവധി തുടങ്ങി മാസങ്ങൾ മാത്രം പിന്നിടുമ്പോൾ, 2029-ലെ തന്റെ അടുത്ത മേയർ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായുള്ള ഫണ്ട് ശേഖരണം ആരംഭിച്ച് ന്യൂയോർക്ക് സിറ്റി മേയർ സോഹ്‌റാൻ മംദാനി. സാധാരണയായി ഒരു മേയറും ഇത്ര നേരത്തെ അടുത്ത തിരഞ്ഞെടുപ്പിനായുള്ള ഫണ്ട് ശേഖരണത്തിലേക്ക് കടക്കാറില്ലെന്നിരിക്കെ, മംദാനിയുടെ ഈ നീക്കം രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ തന്നെ തോൽപ്പിക്കാൻ വലിയ സാമ്പത്തിക ശക്തികൾ രംഗത്തിറങ്ങുമെന്നും, അവരെ പ്രതിരോധിക്കാൻ ഇപ്പോഴേ ഒരുങ്ങണമെന്നും മംദാനി തന്റെ അനുയായികൾക്ക് അയച്ച സന്ദേശത്തിൽ വ്യക്തമാക്കുന്നു. “നമ്മുടെ എതിരാളികൾ കൂടുതൽ പണവും മികച്ച സ്വാധീനവുമുള്ളവരാണ്. കഴിഞ്ഞ വർഷം നമ്മുടെ പ്രസ്ഥാനത്തിനെതിരെ 83 ദശലക്ഷം ഡോളറാണ് അവർ ചിലവഴിച്ചത്. അതുകൊണ്ട് തന്നെ നമ്മൾ ഇപ്പോഴേ നിക്ഷേപം തുടങ്ങി മുന്നേറണം,” എന്ന് അദ്ദേഹം സന്ദേശത്തിൽ ആവശ്യപ്പെട്ടു. മംദാനിയുടെ സോഷ്യലിസ്റ്റ് നയങ്ങൾക്കെതിരെ പരസ്യമായി രംഗത്തുവന്ന ‘ന്യൂയോർക്ക് സിറ്റി കോമൺ സെൻസ്’ (NYC Common Sense) പോലുള്ള ധനാഢ്യരുടെ കൂട്ടായ്മകളെ പ്രതിരോധിക്കുകയാണ് ഈ നേരത്തെയുള്ള ഫണ്ട് ശേഖരണത്തിലൂടെ അദ്ദേഹം ലക്ഷ്യമിടുന്നത്. നിലവിൽ 2029-ലെ തിരഞ്ഞെടുപ്പിൽ മംദാനിക്കെതിരെ ശക്തരായ സ്ഥാനാർത്ഥികളാരും ഔദ്യോഗികമായി രംഗത്തുവന്നിട്ടില്ലെങ്കിലും, ഡെമോക്രാറ്റിക് പാർട്ടിയിലെ മിതവാദികളിൽ നിന്നും കോർപ്പറേറ്റ് മേഖലയിൽ നിന്നും അദ്ദേഹത്തിന് വലിയ വെല്ലുവിളി നേരിടേണ്ടി വരുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ...

Read More

നഴ്‌സിംഗ് വിദ്യാർത്ഥിയുടെ മരണം ഹൃദ്രോഗവിദഗ്ദ്ധന് ഒരു വർഷത്തിൽ താഴെ മാത്രം തടവുശിക്ഷ

കാലിഫോർണിയ:കാർ അപകടത്തിൽപ്പെട്ടയാളെ സഹായിക്കാൻ വണ്ടി നിർത്തിയ നഴ്‌സിംഗ് വിദ്യാർത്ഥിനിയെ ഇടിച്ചുതെറിപ്പിച്ച് കൊന്ന ഹൃദ്രോഗവിദഗ്ദ്ധന് ഒരു വർഷത്തിൽ താഴെ മാത്രം തടവുശിക്ഷ.. 2021 ഫെബ്രുവരിയിൽ ഫ്രെസ്‌നോയിൽ വച്ചുണ്ടായ ഒരു കാർ അപകടത്തിൽപ്പെട്ടയാളെ സഹായിക്കാനാണ് മൂന്ന് കുട്ടികളുടെ അമ്മയായ ജൂലിയാന റാമോസ് (26) തന്റെ വാഹനം നിർത്തിയത്. എന്നാൽ, ഈ സമയം അവിടെയെത്തിയ പ്രശസ്ത ഹൃദ്രോഗവിദഗ്ദ്ധനായ ഡോ. ജെയിംസ് കൊമാസി തന്റെ എസ്‌യുവി ജൂലിയാനയുടെ മേൽ ഇടിച്ചുകയറ്റുകയായിരുന്നു. ഇടിറ്റേറ്റ ഉടൻ തന്നെ ജൂലിയാന സംഭവസ്ഥലത്തു വച്ചുതന്നെ മരിച്ചു. അപകടത്തിന് ശേഷം വണ്ടിയിൽ നിന്നിറങ്ങി നോക്കിയ ഡോക്ടർ, പിന്നീട് പോലീസിനെ അറിയിക്കാതെ സംഭവസ്ഥലത്തുനിന്ന് കാറുമായി കടന്നുകളയുകയായിരുന്നു. വർഷങ്ങൾ നീണ്ട കോടതി നടപടികൾക്കൊടുവിൽ, മനഃപൂർവമല്ലാത്ത നരഹത്യക്കും അപകടമുണ്ടാക്കി നിർത്താതെ പോയതിനും ഡോ. ജെയിംസ് കൊമാസി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. എന്നാൽ പ്രതിക്ക് വെറും 8 മാസം തടവും പ്രൊബേഷനും മാത്രമാണ് കോടതി ശിക്ഷയായി വിധിച്ചത്. പ്രതിയുടെ പ്രായവും മുൻപ് കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടില്ലാത്ത പശ്ചാത്തലവും കണക്കിലെടുത്താണ് ശിക്ഷ ചുരുക്കിയതെന്ന് കോടതി വ്യക്തമാക്കി. എന്നാൽ, ഒരു ഡോക്ടറായിട്ടുപോലും അപകടത്തിൽപ്പെട്ടയാളെ റോഡിലിട്ട് കടന്നുകളഞ്ഞ പ്രതിക്ക് നൽകിയ ഈ ലഘുവായ ശിക്ഷയ്ക്കെതിരെ ജൂലിയാനയുടെ കുടുംബം കടുത്ത അമർഷവും പ്രതിഷേധവും...

Read More