Author: Editorial Team

‘വനിതാ മുഖ്യമന്ത്രി എന്ന ചർച്ച ഇപ്പോൾ ആവശ്യമില്ല, പിണറായി മികച്ച മുഖ്യമന്ത്രി’; കെ കെ ശൈലജ

തന്നെ വീണ്ടും സ്ഥാനാർഥിയാക്കിയത് പാർട്ടി നൽകിയ അംഗീകാരമെന്ന് കെ കെ ശൈലജ. പേരാവൂരിലേക്ക് മാറിയത് സന്തോഷപൂർവം. പേരാവൂർ ജന്മനാട് സന്തോഷത്തോടെ അവിടെ പ്രവർത്തിക്കുന്നു. പേരാവൂർ ജനത വിജയം ഉറപ്പാക്കും. ട്വന്റിഫോർ അൻസർ പ്ലീസിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കെ കെ ശൈലജ. മുഖ്യമന്ത്രി പിണറായി വിജയൻ നല്ല പിന്തുണ നൽകി. പാർട്ടി ആയാലും സർക്കാർ ആയാലും പിണറായിയുടെ മാർഗ്ഗ നിർദ്ദേശം പ്രധാനം. അമ്പലപ്പുഴയിൽ LDF ജയിക്കും.ശ്യാമളയുടെ യോഗ്യത എം വി ഗോവിന്ദന്റെ ഭാര്യ എന്നതല്ല. മികച്ച പ്രവർത്തകയാണ് പി കെ ശ്യാമളയെന്നും കെ കെ ശൈലജ മറുപടി നൽകി. പാർട്ടിയിൽ നിന്നും പോകുന്നവർ പോകട്ടെ എന്ന നിലപടില്ല. ജി സുധാകരൻ പോയത് വേദനിപ്പിച്ചു. തെറ്റായ നിലപാട് സ്വീകരിച്ചാണ് എല്ലാവരും പോയത്. പാർട്ടിക്ക് ഒന്നും സംഭവിക്കില്ല. വനിതാ മുഖ്യമന്ത്രി എന്ന ചർച്ച ഇപ്പോൾ ആവശ്യമില്ല. മുഖ്യമന്ത്രി പദവിക്ക് സംവരണം വേണമെന്ന് പറയാൻ ആകില്ല. പിണറായി മികച്ച മുഖ്യമന്ത്രി. പാർട്ടിയിൽ നിന്നും നേതാക്കൾ വിട്ട് പോകുന്നത് ശരി അല്ല. വിട്ടു പോകൽ പാർട്ടി പരിശോധിക്കണം. പാർട്ടി പരിശോധിക്കും. പേരാവൂരിൽ പാർട്ടി ജയിക്കാൻ ആണ് എന്നെ അവിടെ സ്ഥാനാർഥി ആക്കിയത്. മട്ടന്നൂർ നിന്നും VK സനോജ് ജയിക്കുമെന്നും കെ കെ ശൈലജ...

Read More

‘ശത്രുക്കളെ 3 ആഴ്ച നിരീക്ഷിച്ചു, തിരിച്ചടിച്ചു’; ഹോർമൂസ് ദ്വീപിൽ അമേരിക്കയുടെ എഫ്-15 യുദ്ധവിമാനം തകർത്തതായി ഇറാൻ

ടെഹ്റാൻ: ഇറാന്‍റെ ഇന്ധന, ഊർജ അടിസ്ഥാന സൗകര്യങ്ങൾക്കെതിരെ ആക്രമണം നടത്തുമെന്ന ഡൊണാൾഡ് ട്രംപിന്‍റെ ഭീഷണിക്ക് പിന്നാലെ അമേരിക്കയുടെ എഫ്-15 യുദ്ധവിമാനം തകർത്തതായി ഇറാൻ. ഹോർമൂസ് ദ്വീപിൽവച്ചാണ് അമേരിക്കൻ യുദ്ധവിമാനം തകർത്തതെന്ന് ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആക്രമണം തുടർന്നാൽ യുദ്ധതന്ത്രം മാറുമെന്ന് മുന്നറിയിപ്പ് നൽകുകയാണ് ഇറാൻ. മൂന്നാഴ്ചകൾ എടുത്ത് ശത്രുക്കളുടെ വീഴ്ച മനസിലാക്കി തിരിച്ചടി നൽകിയെന്നാണ് ഇറാന്‍റെ അവകാശവാദം. എഫ് 35 വിമാനത്തെ ആക്രമിച്ചതും ഇസ്രായേലിന്‍റെ ആണവ ഗവേഷണ കേന്ദ്രം ആക്രമിച്ചതും കാട്ടി യുദ്ധത്തിൽ മേൽക്കൊയ്മ അവകാശപ്പെടുകയാണ് ഇറാൻ. മൂന്നാഴ്ച ശത്രുവിന്റെ വീഴ്ചകൾ പഠിച്ച ശേഷമാണു പുതിയ നീക്കങ്ങൾ എന്നും ഇനി രീതികൾ മാറുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകുന്നു. ഇറാന്റെ ഇന്ധന, ഊർജ അടിസ്ഥാന സൗകര്യങ്ങൾക്കെതിരെ ആക്രമണമുണ്ടായാൽ, ഈ മേഖലയിലെ അമേരിക്കയുടെയും സയണിസ്റ്റ് ഭരണകൂടത്തിന്റെയും എല്ലാ അടിസ്ഥാന സൗകര്യങ്ങളും ആക്രമിക്കുമെന്ന് ഇറാന്റെ സൈനിക വക്താവ് വ്യക്തമാക്കി. ഹോർമുസ് കടലിടുക്ക് തുറക്കാൻ ഇറാന് അമേരിക്ക 48 മണിക്കൂർ സമയം അന്ത്യശാസനം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഇറാൻ ട്രംപിന് മറുപടി നൽകിയത്. ശത്രു രാജ്യങ്ങളുടെ കപ്പലുകൾക്ക് മാത്രമേ ഹോർമൂസ് കടലിടുക്ക് കടക്കാൻ തടസമുള്ളൂ എന്നാണ് ഇറാന്റെ വാദം.  ഹോർമുസ് കടലിടുക്ക് തങ്ങളുടെ ശത്രുക്കൾക്കും അവരുമായി ബന്ധമുള്ളവർക്കും ഒഴികെ മറ്റെല്ലാവർക്കും വേണ്ടി തുറന്നുകിടക്കുകയാണെന്ന് ഐക്യരാഷ്ട്രസഭയുടെ മാരിടൈം ഏജൻസിയിലെ ഇറാൻ പ്രതിനിധി പ്രസ്താവനയിലൂടെ അറിയിച്ചു. ഇറാന്റെ വെല്ലുവിളിയും, ഹോർമുസ് കടലിടുക്ക് തുറന്നില്ലെങ്കിൽ ഇറാന്റെ ഊർജം കേന്ദ്രങ്ങൾ ഇല്ലാതാക്കും എന്ന അമേരിക്കൻ ഭീഷണിയും ഒരുപോലെ മേഖലയെ ആശങ്കയിലാക്കുന്നു. ഇന്നലെ ആണവ കേന്ദ്രങ്ങൾ പരസ്പരം ആക്രമിച്ചത് ഗുരുതര സൂചനയാണ്. തങ്ങളുടെ ഊർജ സംവിധാനങ്ങളെ ആക്രമിച്ചാൽ മേഖല ആകെ ഇരുട്ടിലാകും എന്നാണ് ഇറാന്റെ മുന്നറിയിപ്പ്. പവർ പ്ലാന്റ്റുകളുടെ മാപ്പ് സഹിതമാണ് ഇറാനിയൻ മാധ്യമങ്ങൾ വെല്ലുവിളികൾ ഏറ്റു...

Read More

വര്‍ഗീയ പരാമര്‍ശം; ഗുരൂവായൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥി ബി ഗോപാലകൃഷ്ണനെതിരെ കേസ്

വര്‍ഗീയപരാമര്‍ശത്തില്‍ ബിജെപി നേതാവും, ഗുരൂവായൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയുമായ ബി ഗോപാലകൃഷ്ണനെതിരെ കേസെടുത്ത് പൊലീസ്. ഗുരുവായൂര്‍ ടെമ്പിള്‍ പോലീസ് ആണ് തൃശൂര്‍ ജില്ലാ കളക്ടറുടെ നിര്‍ദ്ദേശപ്രകാരം കേസെടുത്തത്. സാമുദായിക വികാരം ഉപയോഗിച്ച് വോട്ട് തേടിയെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണ്ടെത്തല്‍. ജനപ്രാതിനിധ്യ നിയമം, 1951 ലെ 123(3) വകുപ്പ് പ്രകാരവും ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിശ്ചയിച്ച മാതൃകാ പെരുമാറ്റച്ചട്ടത്തിലെ വ്യവസ്ഥകള്‍ പ്രകാരവുമാണ് പരാതിയില്‍ കേസെടുക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചത്. വോട്ട് തേടുന്നതിനായി ജാതി അല്ലെങ്കില്‍ സാമുദായിക വികാരങ്ങള്‍ ഉപയോഗിച്ച് അഭ്യര്‍ഥിക്കാന്‍ പാടില്ല, പള്ളികള്‍, ക്ഷേത്രങ്ങള്‍ അല്ലെങ്കില്‍ മറ്റ് ആരാധനാലയങ്ങള്‍ എന്നിവ തിരഞ്ഞെടുപ്പ് പ്രചരണത്തിനായുള്ള വേദിയായി ഉപയോഗിക്കരുത് എന്ന, മാതൃകാ പെരുമാറ്റച്ചട്ടത്തിലെ വ്യവസ്ഥകള്‍ ലംഘിക്കപ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തിയതോടെയാണ് നടപടി. ജില്ലാ കലക്ടറുടെ നിര്‍ദ്ദേശപ്രകാരം വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ നിന്ന് നീക്കം ചെയ്യുകയും ഗുരുവായൂര്‍ ടെമ്പിള്‍ പൊലീസ് സ്റ്റേഷനില്‍ എഫ്‌ഐആറിട്ട് കേസെടുക്കുകയും ചെയ്തു. അതേസമയം, ഗുരുവായൂരിലെ വര്‍ഗീയ പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുന്നെന്നായിരുന്നു ബി ഗോപാലകൃഷ്ണന്റെ നിലപാട്. തിരഞ്ഞെടുപ്പ് ചട്ട ലംഘനവും നടത്തിയിട്ടില്ലെന്നും ബി ഗോപാലകൃഷ്ണന്‍ പറഞ്ഞു. അതിനിടെ വിവാദപരാമര്‍ശങ്ങള്‍ ആവര്‍ത്തിക്കുകയും ചെയ്തു. നിലവിളക്ക് കൊളുത്തുന്നത് ഹറാമാണെന്ന് പ്രഖ്യാപിക്കുന്നവര്‍ക്ക് അമ്പലത്തിലെ കാര്യങ്ങള്‍ നോക്കാന്‍ നേരം ഉണ്ടാകില്ലെന്നാണ് ഇന്ന് നടത്തിയ പരാമര്‍ശം. ബി ഗോപാലകൃഷ്ണന്റെ വിവാദ പരാമര്‍ശത്തിന് എതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ രംഗത്തെത്തി. കൊടുങ്ങല്ലൂരില്‍ സീറ്റ് കിട്ടുമെന്ന് പ്രതീക്ഷിച്ച ഗോപാലകൃഷ്ണന്‍ ഒടുവില്‍ ശക്തമായ ഇടതു വേരുള്ള മണ്ഡലത്തില്‍ എത്തിയ ഉടനെ തന്നെ ഗോപാലകൃഷ്ണന്‍ സ്വതസിദ്ധമായ ശൈലിയില്‍ പ്രചാരണം...

Read More

‘ഹിന്ദു എംഎൽഎ’ പരാമർശം, ബിജെപി സ്ഥാനാർത്ഥി ബി ഗോപാലകൃഷ്ണനെതിരെ കേസെടുത്തു

തൃശ്ശൂർ: ഗുരുവായൂരിലെ ബിജെപി സ്ഥാനാർത്ഥി ബി ഗോപാലകൃഷ്ണന്റെ ‘ഹിന്ദു എംഎൽഎ’ പരാമർശത്തിൽ കേസെടുത്തു. ഗുരുവായൂർ പൊലീസാണ് കേസെടുത്തത്. പരാതിയുടെ അടിസ്ഥാനത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു കേൽക്കറുടെ നിർദ്ദേശപ്രകാരം തൃശൂർ ജില്ലാകലക്ടറാണ് നടപടിയെടുത്തത്. 1951 ലെ 123(3) വകുപ്പ് പ്രകാരവും ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നിശ്ചയിച്ച മാതൃകാ പെരുമാറ്റച്ചട്ടത്തിലെ വ്യവസ്ഥകൾ പ്രകാരവുമാണ് പ്രസ്തുത പരാതിയിൽ കേസെടുക്കാൻ നിർദ്ദേശിച്ചത്. പ്രസ്തുത വ്യക്തി പങ്കുവെച്ച വീഡിയോ പ്രകാരം, വോട്ട് തേടുന്നതിനായി ജാതി അല്ലെങ്കിൽ സാമുദായിക വികാരങ്ങൾ ഉപയോഗിച്ച് അഭ്യർത്ഥിക്കാൻ പാടില്ല. പള്ളികൾ, ക്ഷേത്രങ്ങൾ അല്ലെങ്കിൽ മറ്റ് ആരാധനാലയങ്ങൾ എന്നിവ തെരഞ്ഞെടുപ്പ് പ്രചരണത്തിനായുള്ള വേദിയായി ഉപയോഗിക്കരുത് എന്ന , മാതൃകാ പെരുമാറ്റച്ചട്ടത്തിലെ വ്യവസ്ഥകൾ ലംഘിക്കപ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തിയതോടെയാണ് നടപടി. തുടർന്ന് ജില്ലാ കലക്ടറുടെ നിർദ്ദേശപ്രകാരം പ്രസ്തുത വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ നിന്ന് നീക്കം ചെയ്യുകയും ഗുരവായൂർ ടെമ്പിൾ പോലീസ് സ്റ്റേഷനിൽ എഫ്.ഐ.ആറിട്ട് കേസെടുക്കുകയും...

Read More

സൗത്ത് ഇന്ത്യൻ യു.എസ്. ചേംബർ ഓഫ് കൊമേഴ്‌സ് കുടുംബസംഗമം കരിക്കൽസ് റാഞ്ചിൽ സംഘടിപ്പിച്ചു

ഡോ. ജോർജ് എം. കാക്കനാട് ഹൂസ്റ്റൺ: സൗത്ത് ഇന്ത്യൻ യു.എസ്. ചേംബർ ഓഫ് കൊമേഴ്‌സിന്റെ (SIUCC) ഈ വർഷത്തെ ആദ്യ കുടുംബസംഗമം കരിക്കൽസ് റാഞ്ചിൽ വെച്ച് ആവേശകരമായി നടന്നു. സംഘടനയുടെ ഡയറക്ടർ ബോർഡ് അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും പങ്കെടുത്ത ചടങ്ങിൽ സ്നേഹബന്ധങ്ങൾ പുതുക്കുന്നതിനും ഭാവി പ്രവർത്തനങ്ങൾ ചർച്ച ചെയ്യുന്നതിനുമുള്ള വേദിയായി ഈ ഒത്തുചേരൽ മാറി. സെക്രട്ടറി ബ്രൂസ് കൊളംബേൽ, ട്രഷറർ സണ്ണി കരിക്കൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. എക്സിക്യൂട്ടീവ് കമ്മിറ്റിയുടെയും ഡയറക്ടർ ബോർഡിന്റെയും പൂർണ്ണ പിന്തുണയോടെ നടന്ന ചടങ്ങിൽ വിവിധ വിനോദപരിപാടികളും വിഭവസമൃദ്ധമായ ഭക്ഷണവും ഒരുക്കിയിരുന്നു. കുടുംബസംഗമത്തോടനുബന്ധിച്ച് നടന്ന ബോർഡ് ഓഫ് ഡയറക്ടേഴ്സ് യോഗത്തിൽ സംഘടനയുടെ നിലവിലെ പ്രവർത്തനങ്ങളും ഭാവി വളർച്ചയ്ക്കായുള്ള തന്ത്രപ്രധാനമായ പദ്ധതികളും ചർച്ച ചെയ്തു. പരിപാടിയുടെ ഭാഗമായുള്ള ഭക്ഷണക്രമീകരണങ്ങൾക്കും ബാർബിക്യൂവിനും ജിജി ഒലിക്കൻ, മോൻസി വർഗീസ്, രഞ്ജിത കൊളംബേൽ, വിജി തോമസ് എന്നിവർ നേതൃത്വം നൽകി. കഴിഞ്ഞ 15 വർഷമായി ബിസിനസ്സ് മേഖലയിലെ സംരംഭകരെയും വിവിധ താൽപ്പര്യമുള്ള ഗ്രൂപ്പുകളെയും ഒന്നിപ്പിക്കുന്നതിൽ SIUCC നിർണ്ണായക പങ്ക് വഹിക്കുന്നുണ്ട്. സാമൂഹിക പ്രതിബദ്ധതയോടെ സംരംഭകത്വത്തെ പ്രോത്സാഹിപ്പിക്കാനും പുതിയ ബിസിനസ്സുകൾക്ക് ആവശ്യമായ മാർഗനിർദ്ദേശങ്ങളും പരിഹാരങ്ങളും നൽകാനും സംഘടന എന്നും മുൻപന്തിയിലുണ്ട്. ശക്തവും ഐക്യമുള്ളതുമായ ഒരു ബിസിനസ്സ് സമൂഹത്തെ കെട്ടിപ്പടുക്കുന്നതിനുള്ള SIUCC-യുടെ പ്രയാണത്തിലെ മറ്റൊരു നാഴികക്കല്ലായി ഈ കുടുംബസംഗമം...

Read More