മുഖ്യമന്ത്രി കള്ളപ്രചാരണം നടത്തുന്നു, ആരോഗ്യ കേരളം മോര്‍ച്ചറിയില്‍, റേഷന്‍ തരുന്നത് ഔദാര്യമല്ല: വി.ഡി സതീശന്
കൊച്ചി: ജനങ്ങളുടെ നികുതി പണം ഉപയോഗിച്ച് സര്‍ക്കാരും മുഖ്യമന്ത്രിയും കള്ളപ്രചാരണം നടത്തുകയാണെന്ന് വി.ഡി സീശന്‍. 110000 കോടി രൂപ കിഫ്ബിക്ക് ചിലവാക്കി എന്നാണ് കള്ളപ്രചാരണം. റേഷന്‍ കൊടുക്കുന്നത് ഔദാര്യമല്ല. ആരോഗ്യ കേരളം മോര്‍ച്ചറിയിലാണ് എന്നാണ് ജനങ്ങള്‍ ഇപ്പോള്‍ പറയുന്നത്. പിആര്‍ പ്രവര്‍ത്തനം കൊണ്ട് മുഖ്യമന്ത്രി മേനി നടിക്കാന്‍ ശ്രമിക്കുകയാണ്. അത് ഞങ്ങള്‍ പൊളിച്ചു കാട്ടുമെന്ന് വി.ഡി സതീശന് പറവൂരില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. 110000 കോടി രൂപ കിഫ്ബിക്ക് ചിലവാക്കി എന്നാണ് കള്ളപ്രചാരണം. 38000 കോടി രൂപയാണ് ചിലവാക്കിയത്. അതില്‍ 30000 കോടി നികുതി വരുമാനത്തില്‍ നിന്നും എടുത്തതാണ്. ബാക്കി 8000 കോടി രൂപ കടം എടുത്തതാണ്. 10 വര്‍ഷത്തേക്ക് അന്നം കൊടുക്കുമെന്ന് പറഞ്ഞു. റേഷന്‍ കൊടുത്തതാണ്. ഏതെങ്കിലും സര്‍ക്കാര്‍ കേരളത്തില്‍ റേഷന്‍ മുടക്കിയിട്ടുണ്ടോ. ഇവര്‍ പറയുന്നത് കേട്ടാല്‍ പത്തു വര്‍ഷമായിട്ട് റേഷന്‍ മുടങ്ങാത്ത ആദ്യത്തെ സംസ്ഥാനമാണ് കേരളം എന്നു തോന്നും. കോണ്‍ഗ്രസ് സര്‍ക്കാരാണ് കേരളത്തില്‍ ആദ്യമായി റേഷന്‍ നടപ്പാക്കിയത്. അച്ചുതാനന്ദന് ഭരിച്ചപ്പോഴും ഉമ്മന്‍ചാണ്ടി ഭരിച്ചപ്പോഴും എ.കെ. ആന്റണി ഭരിച്ചപ്പോഴും ഒന്നും റേഷന്‍ മുടങ്ങിയിട്ടില്ല. പുതിയ അവകാശ വാദമാണ്. ഫ്ളക്സില്‍ എഴുതി വച്ചിരിക്കുകയാണ് അന്നം തന്നുവെന്ന്. ഇവരുടെ ഔദ്യോര്യമാണോ അത്. തിരുവനന്തപുരത്ത് ബന്ധുക്കള്‍ പരാതി പറയുകയാണ്. അവിടെ തീപിടിത്തം ഉണ്ടായതിന്റെ ഭാഗമായാണ് അഞ്ച് പേര് മരിച്ചതെന്ന്. ഗൗരവകരമായ അന്വേഷണം നടത്തണം. ആരോഗ്യ കേരളം വെന്റിലേറ്ററിലാണ്. വെന്റിലേറ്ററില്‍ അല്ല മോര്‍ച്ചറിയിലാണ് എന്നാണ് ജനങ്ങള്‍ പറയുന്നത്. എല്ലാ രംഗത്തും തികഞ്ഞ പരാജയമാണ്. പിആര്‍ പ്രവര്‍ത്തനം കൊണ്ട് മുഖ്യമന്ത്രി മേനി നടിക്കാന്‍ ശ്രമിക്കുകയാണ്. അത് ഞങ്ങള്‍ പൊളിച്ചു കാട്ടും. മിഷന് 26 ഞങ്ങള്‍ ഒരു വര്‍ഷം മുമ്പേ ആരംഭിച്ചതാണ്. അത് വളരെ ഫലപ്രദമാണ്. ഈ സര്‍ക്കാരിനെ താഴെ ഇറക്കണമെന്ന വാശിയോടെ ജനങ്ങള്‍ നില്ക്കുമ്പോള് നമ്മുടെ പ്രവര്‍ത്തകര്‍ കൂടെയുണ്ടാവും. സര്‍ക്കാരിന്റെ ദുര്‍ഭരണം ജന ജീവിതത്തെ എത്ര ദോഷകരമായി ബാധിച്ചുവെന്നാണ് ചര്‍ച്ച. 12 മാസക്കാലമായി ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിലക്കറ്റമുണ്ടായത് കേരളത്തിലാണ്. വിലക്കയറ്റം കുറയ്ക്കാന്‍ മുഖ്യമന്ത്രിയും സര്‍ക്കാരും എന്ത് നടപടി എടുത്തു. ജനങ്ങളെ പൊറുതിമുട്ടുകയാണ്. സപ്ലൈക്കോ തകര്‍ന്നു. സപ്ലൈക്കോയ്ക്ക് മാർകറ്റില്‍ ഇടപെടാന്‍ കഴിയുന്നില്ല. കോടികളാണ് കൊടുക്കാനുള്ളത്. സര്‍ക്കാര്‍ നിസംഗരാണ്. പ്രചാരണം മാത്രമേയുള്ളു. ഞാനും നിങ്ങളും നികുതി അടയ്ക്കുന്ന കോടാനുകോടി പണത്തില്‍ നിന്നും പ്രചാരണങ്ങള്‍ നടത്തുന്നു. കള്ള പ്രചാരണങ്ങളാണ് നടത്തുന്നത് എന്ന് വി.ഡി സതീശന്...
Read More



