Author: Editorial Team

ഭാ​ര്യ​യെ​യും മ​ക​നെ​യും കൊ​ല​പ്പെ​ടു​ത്തി; ഗൃ​ഹ​നാ​ഥ​ൻ ജീ​വ​നൊ​ടു​ക്കി

കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ളി​ലെ ഹൗ​റ​യി​ൽ ഭാ​ര്യ​യെ​യും മ​ക​നെ​യും വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം ഗൃ​ഹ​നാ​ഥാ​ൻ ജീ​വ​നൊ​ടു​ക്കി. പ്ര​ദീ​പ് മു​ഖ​ർ​ജി (42) യാ​ണ് ഭാ​ര്യ അ​പ​ർ​ണ (46) യെ​യും മൂ​ത്ത മ​ക​ൻ പ്ര​ണ​ബി (18) നെ​യും കൊ​ല​പ്പെ​ടു​ത്തി​യ​ത്. ഇ​ള​യ​മ​ക​ൻ ആ​ബി​റി (14) നെ ​ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ൽ​പ്പി​ച്ച ശേ​ഷം ഇ​യാ​ൾ വി​ഷം ക​ഴി​ച്ച് ജീ​വ​നൊ​ടു​ക്കി. ചെ​ന്നൈ​യി​ലെ മാ​ർ​ബി​ൾ ക​ന്പ​നി​യി​ൽ ജോ​ലി ചെ​യ്തി​രു​ന്ന പ്ര​ദീ​പി​ന് ഒ​രു വ​ർ​ഷം മു​ന്പ് ജോ​ലി ന​ഷ്ട​പ്പെ​ട്ടി​രു​ന്നു. ഇ​തി​നു​ശേ​ഷം ക​ടു​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലാ​യി​രു​ന്ന ഇ​യാ​ൾ കോ​ൽ​ക്ക​ത്ത​യി​ൽ ദി​വ​സ​വേ​ത​ന​ത്തി​ന് ജോ​ലി ചെ​യ്തു വ​രി​ക​യാ​യി​രു​ന്നു. ഇ​തേ തു​ട​ർ​ന്ന് കു​ടും​ബ​ത്തി​ൽ ത​ർ​ക്ക​ങ്ങ​ൾ പ​തി​വാ​യി​രു​ന്നു. വ്യാ​ഴാ​ഴ്ച രാ​ത്രി വീ​ട്ടി​ലു​ണ്ടാ​യ വ​ലി​യ ത​ർ​ക്ക​ങ്ങ​ൾ​ക്ക് പി​ന്നാ​ലെ പ്ര​ദീ​പ് ഭ​ക്ഷ​ണം ക​ഴി​ക്കാ​തെ വീ​ട്ടി​ൽ നി​ന്നി​റ​ങ്ങി​പ്പോ​യി. വെ​ള്ളി​യാ​ഴ്ച പു​ല​ർ​ചെ മ​ദ്യ​പി​ച്ചെ​ത്തി​യ ഇ​യാ​ൾ ഭാ​ര്യ​യെ​യും മ​ക്ക​ളെ​യും ക​ത്തി ഉ​പ​യോ​ഗി​ച്ച് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത പോ​ലീ​സ് പ്ര​ദീ​പി​ന്‍റെ അ​മ്മ​യെ ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണ്. മ​രി​ച്ച​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി അ​യ​ച്ചു. കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം...

Read More

മു​ഖ്യ​മ​ന്ത്രി ക​ള്ള​പ്ര​ചാ​ര​ണം ന​ട​ത്തു​ന്നു, ആ​രോ​ഗ്യ കേ​ര​ളം മോ​ര്‍​ച്ച​റി​യി​ല്‍, റേ​ഷ​ന്‍ ത​രു​ന്ന​ത് ഔ​ദാ​ര്യ​മ​ല്ല: വി.​ഡി സ​തീ​ശ​ന്‍

കൊ​ച്ചി: ജ​ന​ങ്ങ​ളു​ടെ നി​കു​തി പ​ണം ഉ​പ​യോ​ഗി​ച്ച് സ​ര്‍​ക്കാ​രും മു​ഖ്യ​മ​ന്ത്രി​യും ക​ള്ള​പ്ര​ചാ​ര​ണം ന​ട​ത്തു​ക​യാ​ണെ​ന്ന് വി.​ഡി സീ​ശ​ന്‍. 110000 കോ​ടി രൂ​പ കി​ഫ്ബി​ക്ക് ചി​ല​വാ​ക്കി എ​ന്നാ​ണ് ക​ള്ള​പ്ര​ചാ​ര​ണം. റേ​ഷ​ന്‍ കൊ​ടു​ക്കു​ന്ന​ത് ഔ​ദാ​ര്യ​മ​ല്ല. ആ​രോ​ഗ്യ കേ​ര​ളം മോ​ര്‍​ച്ച​റി​യി​ലാ​ണ് എ​ന്നാ​ണ് ജ​ന​ങ്ങ​ള്‍ ഇ​പ്പോ​ള്‍ പ​റ​യു​ന്ന​ത്. പി​ആ​ര്‍ പ്ര​വ​ര്‍​ത്ത​നം കൊ​ണ്ട് മു​ഖ്യ​മ​ന്ത്രി മേ​നി ന​ടി​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യാ​ണ്. അ​ത് ഞ​ങ്ങ​ള്‍ പൊ​ളി​ച്ചു കാ​ട്ടു​മെ​ന്ന് വി.​ഡി സ​തീ​ശ​ന്‍ പ​റ​വൂ​രി​ല്‍ മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ചു. 110000 കോ​ടി രൂ​പ കി​ഫ്ബി​ക്ക് ചി​ല​വാ​ക്കി എ​ന്നാ​ണ് ക​ള്ള​പ്ര​ചാ​ര​ണം. 38000 കോ​ടി രൂ​പ​യാ​ണ് ചി​ല​വാ​ക്കി​യ​ത്. അ​തി​ല്‍ 30000 കോ​ടി നി​കു​തി വ​രു​മാ​ന​ത്തി​ല്‍ നി​ന്നും എ​ടു​ത്ത​താ​ണ്. ബാ​ക്കി 8000 കോ​ടി രൂ​പ ക​ടം എ​ടു​ത്ത​താ​ണ്. 10 വ​ര്‍​ഷ​ത്തേ​ക്ക് അ​ന്നം കൊ​ടു​ക്കു​മെ​ന്ന് പ​റ​ഞ്ഞു. റേ​ഷ​ന്‍ കൊ​ടു​ത്ത​താ​ണ്. ഏ​തെ​ങ്കി​ലും സ​ര്‍​ക്കാ​ര്‍ കേ​ര​ള​ത്തി​ല്‍ റേ​ഷ​ന്‍ മു​ട​ക്കി​യി​ട്ടു​ണ്ടോ. ഇ​വ​ര് പ​റ​യു​ന്ന​ത് കേ​ട്ടാ​ല്‍ പ​ത്തു വ​ര്‍​ഷ​മാ​യി​ട്ട് റേ​ഷ​ന്‍ മു​ട​ങ്ങാ​ത്ത ആ​ദ്യ​ത്തെ സം​സ്ഥാ​ന​മാ​ണ് കേ​ര​ളം എ​ന്നു തോ​ന്നും. കോ​ണ്‍​ഗ്ര​സ് സ​ര്‍​ക്കാ​രാ​ണ് കേ​ര​ള​ത്തി​ല്‍ ആ​ദ്യ​മാ​യി റേ​ഷ​ന്‍ ന​ട​പ്പാ​ക്കി​യ​ത്. അ​ച്ചു​താ​ന​ന്ദ​ന്‍ ഭ​രി​ച്ച​പ്പോ​ഴും ഉ​മ്മ​ന്‍​ചാ​ണ്ടി ഭ​രി​ച്ച​പ്പോ​ഴും എ.​കെ. ആ​ന്‍റ​ണി ഭ​രി​ച്ച​പ്പോ​ഴും ഒ​ന്നും റേ​ഷ​ന്‍ മു​ട​ങ്ങി​യി​ട്ടി​ല്ല. പു​തി​യ അ​വ​കാ​ശ വാ​ദ​മാ​ണ്. ഫ്‌​ള​ക്‌​സി​ല്‍ എ​ഴു​തി വ​ച്ചി​രി​ക്കു​ക​യാ​ണ് അ​ന്നം ത​ന്നു​വെ​ന്ന്. ഇ​വ​രു​ടെ ഔ​ദ്യോ​ര്യ​മാ​ണോ അ​ത്. തി​രു​വ​ന​ന്ത​പു​ര​ത്ത് ബ​ന്ധു​ക്ക​ള്‍ പ​രാ​തി പ​റ​യു​ക​യാ​ണ്. അ​വി​ടെ തീ​പി​ടി​ത്തം ഉ​ണ്ടാ​യ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് അ​ഞ്ച് പേ​ര്‍ മ​രി​ച്ച​തെ​ന്ന്. ഗൗ​ര​വ​ക​ര​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്ത​ണം. ആ​രോ​ഗ്യ കേ​ര​ളം വെ​ന്‍റി​ലേ​റ്റ​റി​ലാ​ണ്. വെ​ന്‍റി​ലേ​റ്റ​റി​ല്‍ അ​ല്ല മോ​ര്‍​ച്ച​റി​യി​ലാ​ണ് എ​ന്നാ​ണ് ജ​ന​ങ്ങ​ള്‍ പ​റ​യു​ന്ന​ത്. എ​ല്ലാ രം​ഗ​ത്തും തി​ക​ഞ്ഞ പ​രാ​ജ​യ​മാ​ണ്. പി​ആ​ര്‍ പ്ര​വ​ര്‍​ത്ത​നം കൊ​ണ്ട് മു​ഖ്യ​മ​ന്ത്രി മേ​നി ന​ടി​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യാ​ണ്. അ​ത് ഞ​ങ്ങ​ള്‍ പൊ​ളി​ച്ചു കാ​ട്ടും. മി​ഷ​ന്‍ 26 ഞ​ങ്ങ​ള്‍ ഒ​രു വ​ര്‍​ഷം മു​മ്പേ ആ​രം​ഭി​ച്ച​താ​ണ്. അ​ത് വ​ള​രെ ഫ​ല​പ്ര​ദ​മാ​ണ്. ഈ ​സ​ര്‍​ക്കാ​രി​നെ താ​ഴെ ഇ​റ​ക്ക​ണ​മെ​ന്ന വാ​ശി​യോ​ടെ ജ​ന​ങ്ങ​ള്‍ നി​ല്‍​ക്കു​മ്പോ​ള്‍ ന​മ്മു​ടെ പ്ര​വ​ര്‍​ത്ത​ക​ര്‍ കൂ​ടെ​യു​ണ്ടാ​വും. സ​ര്‍​ക്കാ​രി​ന്‍റെ ദു​ര്‍​ഭ​ര​ണം ജ​ന ജീ​വി​ത​ത്തെ എ​ത്ര ദോ​ഷ​ക​ര​മാ​യി ബാ​ധി​ച്ചു​വെ​ന്നാ​ണ് ച​ര്‍​ച്ച. 12 മാ​സ​ക്കാ​ല​മാ​യി ഇ​ന്ത്യ​യി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ വി​ല​ക്ക​റ്റ​മു​ണ്ടാ​യ​ത് കേ​ര​ള​ത്തി​ലാ​ണ്. വി​ല​ക്ക​യ​റ്റം കു​റ​യ്ക്കാ​ന്‍ മു​ഖ്യ​മ​ന്ത്രി​യും സ​ര്‍​ക്കാ​രും എ​ന്ത് ന​ട​പ​ടി എ​ടു​ത്തു. ജ​ന​ങ്ങ​ളെ പൊ​റു​തി​മു​ട്ടു​ക​യാ​ണ്. സ​പ്ലൈ​ക്കോ ത​ക​ര്‍​ന്നു. സ​പ്ലൈ​ക്കോ​യ്ക്ക് മാ​ർ​ക​റ്റി​ല്‍ ഇ​ട​പെ​ടാ​ന്‍ ക​ഴി​യു​ന്നി​ല്ല. കോ​ടി​ക​ളാ​ണ് കൊ​ടു​ക്കാ​നു​ള്ള​ത്. സ​ര്‍​ക്കാ​ര്‍ നി​സം​ഗ​രാ​ണ്. പ്ര​ചാ​ര​ണം മാ​ത്ര​മേ​യു​ള്ളു. ഞാ​നും നി​ങ്ങ​ളും നി​കു​തി അ​ട​യ്ക്കു​ന്ന കോ​ടാ​നു​കോ​ടി പ​ണ​ത്തി​ല്‍ നി​ന്നും പ്ര​ചാ​ര​ണ​ങ്ങ​ള്‍ ന​ട​ത്തു​ന്നു. ക​ള്ള പ്ര​ചാ​ര​ണ​ങ്ങ​ളാ​ണ് ന​ട​ത്തു​ന്ന​ത് എ​ന്ന് വി.​ഡി സ​തീ​ശ​ന്‍...

Read More

ശി​ര​സ് കു​നി​ക്കേ​ണ്ട സ​ന്ദ​ര്‍​ഭ​മി​ല്ല, ജ​ന​ങ്ങ​ള്‍​ക്ക് ന​ല്‍​കി​യ വാ​ക്ക് പൂ​ര്‍​ണ​മാ​യും പാ​ലി​ച്ചു; നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക സ​മ​ര്‍​പ്പി​ച്ച് പി. ​രാ​ജീ​വ്

കൊ​ച്ചി: ക​ള​മ​ശേ​രി​യി​ലെ എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി പി. ​രാ​ജീ​വ് നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക സ​മ​ര്‍​പ്പി​ച്ചു. പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും നേ​താ​ക്ക​ള്‍​ക്കു​മൊ​പ്പ​മാ​ണ് മ​ന്ത്രി കൂ​ടി​യാ​യ പി. ​രാ​ജീ​വ് എ​റ​ണാ​കു​ളം ക​ള​ക്ട​റേ​റ്റി​ല്‍ എ​ത്തി നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക സ​മ​ര്‍​പ്പി​ച്ച​ത്. ജ​ന​ങ്ങ​ള്‍​ക്കു ന​ല്‍​കി​യ വാ​ക്ക് പൂ​ര്‍​ണ​മാ​യും പാ​ലി​ച്ചു കൊ​ണ്ടാ​ണ് താ​ന്‍ പ്ര​വ​ര്‍​ത്തി​ച്ച​തെ​ന്ന് പി. ​രാ​ജീ​വ് മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. അ​ഞ്ചു വ​ര്‍​ഷം മു​മ്പും ഇ​വി​ടെ നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക സ​മ​ര്‍​പ്പി​ക്കാ​ന്‍ വ​ന്നു. ജ​ന​ങ്ങ​ള്‍​ക്ക് ന​ല്‍​കി​യ വാ​ക്ക് പൂ​ര്‍​ണ​മാ​യും പാ​ലി​ച്ചു കൊ​ണ്ടാ​ണ് ക​ഴി​ഞ്ഞ അ​ഞ്ചു വ​ര്‍​ഷ​വും പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ള്ള​ത്. ജ​ന​ങ്ങ​ള്‍​ക്ക് ന​ല്‍​കി​യ വാ​ഗ്ദാ​ന​ങ്ങ​ള്‍ പ​ര​മാ​വ​ധി പ​രി​മി​തി​ക്ക് അ​ക​ത്തു നി​ന്ന് ന​ട​പ്പി​ലാ​ക്കാ​ന്‍ ശ്ര​മി​ച്ചി​ട്ടു​ണ്ട്. മി​ക്ക കാ​ര്യ​ങ്ങ​ളും പ്ര​യോ​ഗി​ക​മാ​യി, പ​ല​തി​നും തു​ട​ക്കം കു​റി​ക്കാ​ന്‍ ക​ഴി​ഞ്ഞു. വ​ലി​യ പ​ദ്ധ​തി​ക​ള്‍​ക്ക് ഭ​ര​ണാ​നു​മ​തി ല​ഭി​ച്ചു. തു​ട​ര്‍ ന​ട​പ​ടി​ക​ളി​ലേ​ക്ക് പോ​വു​ക​യാ​ണ്. ജ​ന​ങ്ങ​ളോ​ട് പ​റ​ഞ്ഞ വാ​ക്കു​ണ്ട്, നി​ങ്ങ​ള്‍ എ​ന്നെ തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​ണെ​ങ്കി​ല്‍ അ​ഞ്ചു വ​ര്‍​ഷ​മ​ല്ല, എ​ത്ര കാ​ലം ക​ഴി​ഞ്ഞാ​ലും ഇ​ങ്ങ​നെ​യൊ​രാ​ളെ തെ​ര​ഞ്ഞെ​ടു​ക്കാ​ന്‍ ക​ഴി​ഞ്ഞ​ല്ലോ എ​ന്ന് ആ​ലോ​ചി​ച്ച് ശി​ര​സ് കു​നി​ക്കേ​ണ്ട ഒ​രു സ​ന്ദ​ര്‍​ഭ​വും എ​ന്‍റെ ഭാ​ഗ​ത്തു നി​ന്നും ഉ​ണ്ടാ​വി​ല്ല എ​ന്ന് ഉ​റ​പ്പു ന​ല്‍​കി​യി​രു​ന്നു. അ​ത് പൂ​ര്‍​ണ​മാ​യും പാ​ലി​ച്ചു കൊ​ണ്ട് അ​ഞ്ച് വ​ര്‍​ഷം പ്ര​തി​നി​ധി​യാ​യി പ്ര​വ​ര്‍​ത്തി​ച്ചു എ​ന്ന് പി. ​രാ​ജീ​വ് പ​റ​ഞ്ഞു. ക​ള​മ​ശേ​രി​യി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യാ​യ വി.​ഇ അ​ബ്ദു​ല്‍ ഗ​ഫൂ​ര്‍ വ്യാ​ഴാ​ഴ്ച നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക...

Read More

കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിൽ വിമർശനവുമായി ശശി തരൂർ; ആയുധമാക്കി ബിജെപി

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിൽ വനിതകളെ തഴഞ്ഞതിൽ വിവാദം കടുക്കുന്നു. ഷമ മുഹമ്മദിന് പിന്നാലെ ശശി തരൂരും വനിതകളെ തഴഞ്ഞതിനെ വിമർശിച്ചു. വിജയസാധ്യത നോക്കി സ്ഥാനാർത്ഥികളെ തീരുമാനിക്കുന്നവർ എല്ലാ കാര്യങ്ങളും പരിശോധിക്കണമെന്ന് തരൂർ പറഞ്ഞു. പ്രസ്താവന ഏറ്റുപിടിച്ച ബിജെപി കേരളത്തിലെ കോൺ​ഗ്രസ് വോട്ടെടുപ്പിന് മുൻപേ തന്നെ ഛിന്ന ഭിന്നമായെന്ന് വിമർശിച്ചു. സീറ്റ് കിട്ടാത്തതിന് പിന്നാലെ കഴിവുള്ള സ്ത്രീകളെ തെരഞ്ഞെടുപ്പിൽ കോൺ​ഗ്രസ് നിരന്തരം അവ​ഗണിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി എഐസിസി വക്താവ് ഷമ മുഹമ്മദ് ഇന്നലെ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഷമയുടെ വാദങ്ങളോട് യോജിച്ച് ശശി തരൂരും രം​ഗത്തെത്തുന്നത്. ജനസംഖ്യയിൽ പകുതിയും വനിതകളായിട്ടും 9.8 ശതമാനം മാത്രമേ വനിതാ സ്ഥാനാർത്ഥികൾ ഉള്ളൂവെന്നും, സ്ഥാനാർത്ഥികളെ തീരുമാനിക്കുന്നവരുടെ കൂട്ടത്തിൽ താനില്ല, തീരുമാനം എടുക്കുന്നവർ എല്ലാ വസ്തുതകളും പരിശോധിക്കണമെന്നും നേതൃത്വത്തെ വിമർശിച്ച് ശശി തരൂർ പറയുന്നു. വനിതാ സംവരണം യാഥാർത്ഥ്യമാകുന്നതോടെ കഠിനാധ്വാനികളായ വനിതാ നേതാക്കൾക്ക് പരി​ഗണന കിട്ടുമെന്ന് കരുതുന്നതായും തരൂർ പറഞ്ഞു. ഷമ മുഹമ്മദിന്റെയും തരൂരിന്റെയും പ്രതികരണം ആയുധമാക്കുകയാണ് ബിജെപി. ​കോൺ​ഗ്രസിന്റെ വനിതാ സംവരണ നയം ​ഗാന്ധി കുടുംബത്തിലും കൂട്ടാളികളിലും മാത്രം ഒതുങ്ങിയതാണെന്നും, ഇവരുടെ വോട്ട് ബാങ്ക് രാഷ്ട്രീയം കാരണം ദീർഘകാലം രാജ്യത്ത് വനിതകൾക്ക് നീതി നിഷേധിക്കപ്പെട്ടുവെന്നും ബിജെപി വിമർശിച്ചു. കോൺ​ഗ്രസ് പ്രഖ്യാപിച്ച പട്ടികയില് 9 പേരാണ് സ്ത്രീകൾ. സിപിഎം പത്തും ബിജെപി 13 ഉം വനിതകൾക്കാണ് സീറ്റ് നൽകിയത്. അടുത്ത വർഷം ആദ്യം മുതൽ വനിത സംവരണം നടപ്പാക്കാനുള്ള ബില്ല് തിങ്കളാഴ്ച പാർലമെൻറ് പരിഗണിക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിൽ കൂടിയാണ് ബിജെപി വിഷയം...

Read More

തിരുവനന്തപുരം മെഡിക്കൽ കോളജിലെ തീപിടുത്തം; രോഗികൾ മരിച്ചെന്ന ആരോപണവുമായി ബന്ധുക്കൾ

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലുണ്ടായ തീപിടുത്തത്തിന് പിന്നാലെ രോഗികൾ മരിച്ചെന്ന ആരോപണവുമായി ബന്ധുക്കൾ. ബൈക്ക് അപകടത്തെ തുടർന്ന് മരിച്ച നെയ്യാറ്റിൻകര സ്വദേശി സനീഷിന്റെ ബന്ധുകളാണ് പരാതി ഉന്നയിക്കുന്നത്. തീപിടുത്തത്തിന് ശേഷമാണ് സനേഷിന്റെ നില വഷളായത് എന്നാണ് ബന്ധുകളുടെ പരാതി. ഓയൂർ സ്വദേശി കൃഷ്ണകുട്ടിയുടെ നില വഷളായതും ഐസിയു മാറ്റത്തിന് ശേഷമെന്ന് ബന്ധു ആരോപിക്കുന്നു. അതേസമയം, ആരോപണം നിഷേധിച്ച് മെഡിക്കൽ കോളേജ് അധികൃതർ രംഗത്തെത്തി. മാര്‍ച്ച് 17 നാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിലെ അത്യാഹിത വിഭാഗത്തില്‍ തീപിടുത്തം ഉണ്ടായത്. തീപിടുത്തത്തെ തുടർന്ന് ഐസിയുവിൽ ഉള്ള രോഗികളെയും സ്റ്റാഫിനെയും മാറ്റിയിരുന്നു. തീപിടുത്തം ഉണ്ടായ ദിവസം 12.45 നാണ് കൃഷ്ണകുട്ടി മരിച്ചത്. സനീഷ് മരിച്ചത് തീപിടുത്തം ഉണ്ടായതിന്റെ പിറ്റേന്ന് രാവിലെയാണ്. എന്നാല്‍ ആരോപണം നിഷേധിക്കുയാണ് മെഡിക്കൽ കോളേജ് അധികൃതർ. രോഗികളെ എല്ലാം കൃത്യമായാണ് മറ്റ് ഐസിയുവിലേക്ക് മാറ്റി പ്രവേശിപ്പിച്ചതെന്നും തീപിടുത്തം മരണ കാരണമായിട്ടില്ലെന്നുമാണ് അധികൃതരുടെ വിശദീകരണം. ഗുരുതരാവസ്ഥയിലായിരുന്ന രോഗികളാണ് മരിച്ചത്. മരണങ്ങൾക്ക് തീപിടുത്തവുമായി ബന്ധമില്ലെന്നും മെഡിക്കൽ കോളേജ് അധികൃതര്‍...

Read More