ചെന്നൈ: തമിഴ്നാട് നിയമസഭാ സ്പീക്കർ തെരഞ്ഞെടുപ്പിൽ ജെ.സി.ഡി.പ്രഭാകർ ടിവികെ സ്ഥാനാർഥിയായി മത്സരിക്കും. ചെന്നൈയിലെ തൗസൻഡ് ലൈറ്റ്സ് മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയായ അദ്ദേഹം നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.
പരിചയസമ്പന്നനായ പ്രഭാകറിനെ തെരഞ്ഞെടുക്കുന്നതിലൂടെ സഭാ നടപടികൾ സുഗമമാക്കാമെന്നാണ് ടിവികെ ലക്ഷ്യമിടുന്നത്. 1980 ൽ വില്ലിവാക്കം മണ്ഡലത്തിൽ നിന്നും എഐഎഡിഎംകെ ടിക്കറ്റിലാണ് ആദ്യമായി അദ്ദേഹം നിയമസഭയിലെത്തിയത്.
പ്രതിപക്ഷ നിരയെ നയിക്കാൻ ഉദയനിധി സ്റ്റാലിൻ എത്തുന്ന സാഹചര്യത്തിലാണ് വിജയ്യുടെ നിർണായക നീക്കം. തുറയൂർ എംഎൽഎ എം. രവിശങ്കറാണ് ഡെപ്യൂട്ടി സ്പീക്കർ സ്ഥാനാർഥി.



