വ്യാപക പ്രതിഷേധം; വിജയ്യുടെ ജ്യോത്സ്യന്റെ നിയമനം റദ്ദാക്കി
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി വിജയ്യുടെ ഓഫിസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി നിയമനം റദ്ദാക്കി. ജ്യോത്സ്യൻ റിക്കി റഥൻ പണ്ഡിറ്റ് വെട്രിവേലിനെ നിയമിച്ച ഉത്തരവാണ് റദ്ദാക്കിയത്. നിയമനത്തിനെതിരെ ഇന്ന് സഭയിൽ വലിയ വിമർശനം ഉയർന്നിരുന്നു. തുടർന്നാണ് നടപടി. ശാസ്ത്രസത്യങ്ങൾ പ്രോത്സാഹിപ്പിക്കേണ്ട സർക്കാർ ്ജ്യോതിഷിയെ മുഖ്യമന്ത്രിയുടെ ഒാഫീസിൽ നിയമിച്ചതോടെ എന്തു സന്ദേശമാണ് നൽകുന്നതെന്നു പ്രതിപക്ഷം ചോദിച്ചു. അന്ധവിശ്വാസം പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും അവർ ആരോപിച്ചു. യുവതലമുറയ്ക്ക് എന്തു സന്ദേശമാണ് ഇതു നൽകുന്നതെന്നു ചോദിച്ചു വിജയ്ക്കെതിരേ രൂക്ഷവിമർശനമാണ് പ്രതിപക്ഷകക്ഷികളും ഭരണപക്ഷത്തെ ചില അംഗങ്ങളും ഈ വിഷയത്തിൽ ഉയർത്തിയത്. ഇതോടെ എംഎൽഎമാരുടെ ചില അഭിപ്രായങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടന്നും ഉചിതമായ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി സഭയിൽ പറഞ്ഞു. ഇതിനു പിന്നാലെയാണ് നിയമനം റദ്ദാക്കി ഉത്തരവ് ഇറങ്ങിയത്. അതേസമയം,അദ്ദേഹത്തെ ജ്യോത്സ്യൻ എന്ന നിലയിലല്ലെന്നും അദ്ദേഹത്തെ ടിവികെയുടെ വക്താവ് എന്ന നിലയിലാണ് പരിഗണിച്ചതെന്നുമാണ് ടിവികെ വൃത്തങ്ങൾ പറഞ്ഞത്. മുഖ്യമന്ത്രിയുടെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി ആയിട്ടാണ് അദ്ദേഹത്തെ നിയമിച്ചിരുന്നത്. തമിഴ്നാട് സർക്കാർ ഇന്നലെയാണ് ഇത് സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് പുറപ്പെടുവിച്ചത്. വിജയ്യുടെ ജ്യോതിഷിയായി അറിയപ്പെടുന്ന വെട്രിവേലിനെ നേരത്തെ ടിവികെയുടെ വക്താക്കളിൽ ഒരാളായി നിയമിച്ചിരുന്നു. ചൊവ്വാഴ്ച പുറത്തിറക്കിയ ഉത്തരവ് പ്രകാരം, ചുമതലയേൽക്കുന്ന തീയതി മുതൽ റിക്കി വെട്രിവേൽ മുഖ്യമന്ത്രിയുടെ ഒഎസ്ഡി (പൊളിറ്റിക്കൽ) ആയി നിയമിതനായി. അദ്ദേഹത്തിന്റെ സേവന നിബന്ധനകളും വ്യവസ്ഥകളും പിന്നീട് പ്രത്യേകം അറിയിക്കുമെന്ന് പ്രിൻസിപ്പൽ സെക്രട്ടറി പുറപ്പെടുവിച്ച ഉത്തരവിൽ പറഞ്ഞിരുന്നു. അതേസമയം, വിമർശനം ഉയർന്നപ്പോൾത്തന്നെ തെറ്റു തിരുത്താൻ തയാറായ വിജയ്ക്ക് വലിയ അഭിനന്ദന പ്രവാഹം സോഷ്യൽ മീഡിയയിൽ...
Read More



