Author: Editorial Team

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​ക്ക് പീ​ഡ​നം; പ്ര​തി​ക്ക് 31 വ​ർ​ഷം ക​ഠി​ന ത​ട​വ്

മ​ല​പ്പു​റം: പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തി​ക്ക് 31 വ​ര്‍​ഷം ക​ഠി​ന ത​ട​വും 50,000 രൂ​പ പി​ഴ​യും. തി​രു​വാ​ലി കൊ​ള​ക്കാ​ട്ടി​രി പു​ല്ലു​ക​ണ്ടം മൂ​ല​ത്ത് വീ​ട്ടി​ല്‍ എം. ​സ​ഫീ​റി​നെ(43)​യാ​ണ് മ​ഞ്ചേ​രി ഫാ​സ്റ്റ് ട്രാ​ക്ക് സ്‌​പെ​ഷ്യ​ല്‍ കോ​ട​തി ജ​ഡ്ജി കെ.​എ​സ്. വ​രു​ണ്‍ ശി​ക്ഷി​ച്ച​ത്. പി​ഴ​യ​ട​ച്ചി​ല്ലെ​ങ്കി​ല്‍ ഒ​ന്ന​ര വ​ര്‍​ഷം അ​ധി​ക ക​ഠി​ന ത​ട​വും അ​നു​ഭ​വി​ക്ക​ണം. പി​ഴ​യാ​യി ല​ഭി​ക്കു​ന്ന തു​ക അ​തി​ജീ​വി​ത​യ്ക്ക് ന​ല്‍​കാ​നും ഉ​ത്ത​ര​വാ​യി. വി​ക്ടിം കോ​മ്പ​ന്‍​സേ​ഷ​ന്‍ പ​ദ്ധ​തി പ്ര​കാ​രം കൂ​ടു​ത​ല്‍ ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കു​ന്ന​തി​നാ​യി ജി​ല്ലാ ലീ​ഗ​ല്‍ സ​ര്‍​വീ​സ് അ​തോ​റി​റ്റി​യോ​ട് നി​ര്‍​ദ്ദേ​ശി​ച്ചു. പ്ര​തി​യെ ത​വ​നൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ലേ​ക്ക​യ​ച്ചു. 2024 ജൂ​ണി​ലാ​ണ് കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം. പെ​ണ്‍​കു​ട്ടി​യെ പ്ര​തി ഓ​ട്ടോ​റി​ക്ഷ​യി​ല്‍ ക​യ​റ്റി​ക്കൊ​ണ്ടു​പോ​യി ഭീ​ഷ​ണി​പ്പെ​ടു​ത്തി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. പ​ല ദി​വ​സ​ങ്ങ​ളി​ലും അ​തി​ജീ​വി​ത​യെ ഓ​ട്ടോ​റി​ക്ഷ​യി​ല്‍ വ​ച്ച് ശാ​രീ​രി​ക​മാ​യി ഉ​പ​ദ്ര​വി​ച്ചു. പു​റ​ത്ത് പ​റ​ഞ്ഞാ​ല്‍ കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നു​മാ​ണ്...

Read More

വി​ശ്വാ​സം നേ​ടി വി​ജ​യ് സ​ർ​ക്കാ​ർ; 144 അം​ഗ​ങ്ങ​ളു​ടെ പി​ന്തു​ണ

ചെ​ന്നൈ: ത​മി​ഴ്നാ​ട് നി​യ​മ​സ​ഭ​യി​ൽ വ​ൻ ഭൂ​രി​പ​ക്ഷ​ത്തി​ൽ വി​ശ്വാ​സ​വോ​ട്ട് നേ​ടി വി​ജ​യ് സ​ർ​ക്കാ​ർ. സ​ഭ​യി​ലെ 144 എം​എ​ൽ​എ​മാ​രു​ടെ പി​ന്തു​ണ​യോ​ടെ​യാ​ണ് ടി​വി​കെ സ​ർ​ക്കാ​ർ ഭൂ​രി​പ​ക്ഷം ഉ​റ​പ്പാ​ക്കി​യ​ത്. ടി​വി​കെ​യു​ടെ​യും സ​ഖ്യ​ക​ക്ഷി​ക​ളു​ടെ​യും 120 വോ​ട്ടു​ക​ൾ​ക്ക് പു​റ​മെ എ​ഐ​എ​ഡി​എം​കെ​യി​ലെ വി​മ​ത വി​ഭാ​ഗ​ത്തി​ന്‍റെ പി​ന്തു​ണ കൂ​ടി സ​ർ​ക്കാ​രി​ന് ല​ഭി​ച്ചു. 22 പേ​ർ സ​ർ​ക്കാ​രി​നെ​തി​രെ വോ​ട്ട് ചെ​യ്ത​പ്പോ​ൾ അ​ഞ്ച് പേ​ർ വോ​ട്ടെ​ടു​പ്പി​ൽ നി​ന്ന് വി​ട്ടു​നി​ന്നു കോ​ൺ​ഗ്ര​സ് (അ​ഞ്ച്), സി​പി​ഐ (ര​ണ്ട്), സി​പി​എം (ര​ണ്ട്), വി​സി​കെ (ര​ണ്ട്), ഐ​യു​എം​എ​ൽ (ര​ണ്ട്) എ​ന്നീ പാ​ർ​ട്ടി​ക​ൾ വി​ജ​യ് സ​ർ​ക്കാ​രി​ന് പി​ന്തു​ണ അ​റി​യി​ച്ചു. എ​എം​എം​കെ​യി​ൽ നി​ന്ന് പു​റ​ത്താ​ക്ക​പ്പെ​ട്ട എം​എ​ൽ​എ കാ​മ​രാ​ജും ടി​വി​കെ​യ്ക്ക് പി​ന്തു​ണ ന​ൽ​കി. വി​ശ്വാ​സ​വോ​ട്ടെ​ടു​പ്പി​ന് തൊ​ട്ടു​മു​ൻ​പ് പ്ര​തി​പ​ക്ഷ നേ​താ​വ് ഉ​ദ​യ​നി​ധി സ്റ്റാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഡി​എം​കെ എം​എ​ൽ​എ​മാ​ർ സ​ഭ​യി​ൽ നി​ന്ന് ഇ​റ​ങ്ങി​പ്പോ​യി. എ​ഐ​എ​ഡി​എം​കെ പി​ള​രു​ന്ന കാ​ഴ്ച​യാ​ണ് വോ​ട്ടെ​ടു​പ്പ് സ​മ​യ​ത്ത് ക​ണ്ട​ത്. പാ​ർ​ട്ടി വി​പ്പ് ലം​ഘി​ച്ച് എ​സ്.​പി. വേ​ലു​മ​ണി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഒ​രു വി​ഭാ​ഗം സ​ർ​ക്കാ​രി​ന് അ​നു​കൂ​ല​മാ​യി നി​ല​പാ​ടെ​ടു​ത്ത​പ്പോ​ൾ, എ​ട​പ്പാ​ടി പ​ള​നി​സ്വാ​മി (ഇ​പി​എ​സ്) ഇ​തി​നെ ശ​ക്ത​മാ​യി എ​തി​ർ​ത്തു. എം​എ​ൽ​എ​മാ​രെ മ​ന്ത്രി​സ്ഥാ​ന​വും മ​റ്റ് വാ​ഗ്ദാ​ന​ങ്ങ​ളും ന​ൽ​കി പ്ര​ലോ​ഭി​പ്പി​ക്കു​ക​യാ​ണെ​ന്ന് പ​ള​നി​സ്വാ​മി...

Read More

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലം പ്രഖ്യാപിച്ചു; 85.20 ശതമാനം വിജയം, മേഖലയിൽ ഒന്നാമത് തിരുവനന്തപുരം

ന്യൂഡൽഹി: സിബിഎസ്ഇ പ്ലസ് ടു ഫലം പ്രഖ്യാപിച്ചു. 85.20 ആണ് വിജയശതമാനം. കഴിഞ്ഞ വർഷത്തേക്കാൾ വിജയശതമാനത്തിൽ 3.19 ശതമാനത്തിന്‍റെ കുറവാണുള്ളത്. ആൺകുട്ടികളേക്കാൾ 6.73 ശതമാനം കൂടുതൽ വിജയശതമാനം നേടി പെൺകുട്ടികൾ മുന്നിലെത്തി. മേഖലാടിസ്ഥാനത്തിൽ 95.62 ശതമാനം വിജയം കൈവരിച്ചുകൊണ്ട് തിരുവനന്തപുരം ഒന്നാമതെത്തി. ഇതിന് തൊട്ടുപിന്നാലെ ചെന്നൈ (93.84), ബംഗളൂരു (93.19), ഡൽഹി വെസ്റ്റ് (92.34), ഡൽഹി ഈസ്റ്റ് (91.73) എന്നീ മേഖലകളാണ് ഉള്ളത്. 72.43 ശതമാനം വിജയം മാത്രമുള്ള പ്രയാഗ്‌രാജ് ആണ് പട്ടികയിൽ ഏറ്റവും പിന്നിലുളളത്. ഫെബ്രുവരി 17 മുതൽ ഏപ്രിൽ 10 വരെയായിരുന്നു ഈ വർഷത്തെ പരീക്ഷകൾ നടന്നത്. ഇത്തവണ 18 ലക്ഷത്തിലധികം വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്. ഇതിൽ 10.2 ലക്ഷം ആൺകുട്ടികളും 8.3 ലക്ഷം പെൺകുട്ടികളും ഉൾപ്പെടുന്നു. ഫലം പരിശോധിക്കേണ്ട വിധം ഔദ്യോഗിക വെബ്‌സൈറ്റുകളായ cbse.gov.in, cbseresults.nic.in എന്നിവയിലൂടെ തങ്ങളുടെ സ്കോർകാർഡുകൾ പരിശോധിക്കാവുന്നതാണ്. ഡിജിലോക്കർ, ഐവിആർഎസ്, ഉമാംഗ് ആപ്പ് എന്നിവ വഴിയും ഫലം പരിശോധിക്കാം. ഇന്‍റർനെറ്റ് സൗകര്യം പരിമിതമായ ഇടങ്ങളിലുള്ളവർക്കായി ഐവിആർഎസ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഡൽഹിയിലുള്ളവർ 24300699 എന്ന നമ്പറിലും, രാജ്യത്തിന്‍റെ മറ്റ് ഭാഗങ്ങളിലുള്ളവർ 011-24300699 എന്ന നമ്പറിലും വിളിച്ച് റോൾ നമ്പറും സ്കൂൾ കോഡും നൽകിയാൽ മാർക്ക് അറിയാൻ...

Read More

നാ​ളെ​യും ഒ​രു​മി​ച്ച് നീ​ങ്ങേ​ണ്ട​ത് കൊ​ണ്ട് നാ​ട​ൻ ഭാ​ഷ​യി​ൽ മ​റു​പ​ടി പ​റ​യു​ന്നി​ല്ല; ക​ടു​ത്ത പ്ര​തി​ഷേ​ധ​വു​മാ​യി ഷി​ബു ബേ​ബി ജോ​ൺ

കൊ​ല്ലം: മു​ഖ്യ​മ​ന്ത്രി തീ​രു​മാ​നം വൈ​കു​ന്ന​തി​ല്‍ ക​ടു​ത്ത പ്ര​തി​ഷേ​ധ​വു​മാ​യി ആ​ർ​എ​സ്പി നേ​താ​വ് ഷി​ബു ബേ​ബി ജോ​ൺ. ഇ​ന്ന​ലെ വ​രെ ഒ​രു​മി​ച്ച് നീ​ങ്ങി​യ​തു​കൊ​ണ്ടും നാ​ളെ​യും ഒ​രു​മി​ച്ച് നീ​ങ്ങേ​ണ്ട​തു കൊ​ണ്ടും ന​ല്ല നാ​ട​ൻ ഭാ​ഷ​യി​ൽ മ​റു​പ​ടി പ​റ​യു​ന്നി​ല്ല. വ​ലി​യ വി​ജ​യ​ത്തി​ന്‍റെ ശോ​ഭ കെ​ടു​ത്താ​തെ പോ​കേ​ണ്ട​താ​യി​രു​ന്നു. ഇ​നി​യും വൈ​കി​പ്പി​ക്ക​രു​ത് എ​ന്നാ​ണ് ഹൈ​ക്ക​മാ​ൻ​ഡി​നോ​ട് പ​റ​യു​ന്ന​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. കോ​ണ്‍​ഗ്ര​സി​ന്‍റെ കാ​ര്യ​ത്തി​ല്‍ ഘ​ട​ക ക​ക്ഷി​ക​ൾ ഇ​ട​പെ​ടേ​ണ്ട​തി​ല്ലെ​ന്ന് എം.​എം. ഹ​സ​ൻ പ​റ​ഞ്ഞ​ത് സാ​ങ്കേ​തി​ക​മാ​യി ശ​രി​യാ​ണ്. പ​ക്ഷേ എം.​എം. ഹ​സ​ന് മ​റു​പ​ടി ന​ൽ​കു​ന്നി​ല്ല. ഞ​ങ്ങ​ളും വെ​ള്ളം കോ​രി​യ​താ​ണെ​ന്നും ഷി​ബു ബേ​ബി ജോ​ൺ...

Read More

ട്ര​ക്ക് ഓ​ട്ടോ​യി​ലി​ടി​ച്ച് മൂ​ന്ന് പേ​ർ മ​രി​ച്ചു

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ലെ അ​ലി​പൂ​രി​ൽ ട്ര​ക്ക് ഓ​ട്ടോ​യി​ലി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മൂ​ന്ന് പേ​ർ മ​രി​ച്ചു, നാ​ല് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. അ​പ​ക​ട​ത്തി​ന് ശേ​ഷം നി​ർ​ത്താ​തെ പോ​യ ട്ര​ക്ക് ഡ്രൈ​വ​ർ​ക്കാ​യി പോ​ലീ​സ് തി​ര​ച്ചി​ൽ ന​ട​ത്തി വ​രി​ക​യാ​ണ്. ഓ​ട്ടോ ഡ്രൈ​വ​ർ രാ​ജു ശ​ർ​മ്മ (52), ആ​റ് വ​യ​സു​ള്ള ഒ​രു പെ​ൺ​കു​ട്ടി എ​ന്നി​വ​രെ തി​രി​ച്ച​റി​ഞ്ഞു. മ​രി​ച്ച​വ​രി​ൽ ഒ​രാ​ളെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല. മു​കേ​ഷ്, ഭാ​ര്യ പി​ങ്കി, ഒ​ന്പ​ത് വ​യ​സു​ള്ള ആ​ൺ​കു​ട്ടി, ചോ​ട്ടു പ​ണ്ഡി​റ്റ് എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. പു​ല​ർ​ച്ചെ അ​ലി​പൂ​രി​ലെ ഒ​രു ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം ന​ട​ന്ന​ത്. നി​യ​ന്ത്ര​ണം വി​ട്ട ട്ര​ക്ക് ഓ​ട്ടോ​യി​ലി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ടം ന​ട​ന്ന​യു​ട​ൻ ത​ന്നെ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി. പ​രി​ക്കേ​റ്റ ഏ​ഴ് പേ​രെ​യും ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു​വെ​ങ്കി​ലും മൂ​ന്ന് പേ​രു​ടെ ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. നി​ല​വി​ൽ പ​രി​ക്കേ​റ്റ​വ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. സം​ഭ​വ​ത്തി​ൽ പോ​ലി​സ് കേ​സെ​ടു​ത്തു. പ്ര​തി​യെ ക​ണ്ടെ​ത്താ​നാ​യി പ്ര​ദേ​ശ​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സ് പ​രി​ശോ​ധി​ച്ചു...

Read More