കൊ​ച്ചി: കോ​ൺ​ഗ്ര​സി​ലെ മു​ഖ്യ​മ​ന്ത്രി ച​ർ​ച്ച തീ​രു​മാ​നാ​കാ​തെ തു​ട​രു​ന്ന​തി​നി​ടെ ബെ​ന്നി ബ​ഹ​നാ​ന്‍ എം​പി​യെ ത​ട​ഞ്ഞ് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ. പെ​രു​മ്പാ​വൂ​ർ മു​ടി​ക്ക​ല്ലി​ൽ സ്വ​കാ​ര്യ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​ൻ എ​ത്തി​യ​പ്പോ​ഴാ​ണ് സം​ഭ​വം.

വി.​ഡി. സ​തീ​ശ​നെ മു​ഖ്യ​മ​ന്ത്രി​യാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യാ​ണ് ഒ​രു​കൂ​ട്ടം കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ എം​പി​യെ ത​ട​ഞ്ഞ​ത്. മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തേ​ക്ക് വി.​ഡി. സ​തീ​ശ​നെ പി​ന്തു​ണ​യ്ക്കു​ന്ന കാ​ര്യ​ത്തി​ൽ എം​പി​യു​ടെ നി​ല​പാ​ട് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന് അ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു. തീ​രു​മാ​നം വി.​ഡി. സ​തീ​ശ​ന് എ​തി​രാ​ണെ​ങ്കി​ൽ സം​സ്ഥാ​ന​ത്ത് കൂ​ടു​ത​ൽ പ്ര​തി​ഷേ​ധ​ങ്ങ​ൾ ഉ​ണ്ടാ​കു​മെ​ന്ന് പ്ര​വ​ർ​ത്ത​ക​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി.

അ​തേ​സ​മ​യം ന​ട​ന്ന​ത് സൗ​ഹാ​ർ​ദ​പ​ര​മാ​യ സം​ഭാ​ഷ​ണ​മെ​ന്നും പ്ര​വ​ർ​ത്ത​ക​ർ അ​വ​രു​ടെ വി​കാ​ര​പ്ര​ക​ട​നം ന​ട​ത്തു​ക മാ​ത്ര​മാ​ണ് ചെ​യ്ത​തെന്നും ബെന്നി ബഹനാൻ പ്രതികരിച്ചു.‌