Author: Editorial Team

ഇന്ന് ആശ്വാസ വെള്ളി! സ്വർണവിലയിൽ ഇടിവ്, പുതിയ നിരക്ക് ഇങ്ങനെ..

സംസ്ഥാനത്തെ സ്വർണവിലയിൽ ഇടിവ്. ഇന്ന് പവന് 480 രൂപയാണ് കുറഞ്ഞ് 98,400 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഇന്നലെ 98,880 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിൻ്റെ വിപണി വില. അതേസമയം ഗ്രാമിന് 60 രൂപ കുറഞ്ഞ് വില 12,300 രൂപയിലെത്തി. ഒരു പവൻ്റെ വില ഒരുലക്ഷം തൊടുമോ എന്ന ആകാംക്ഷയിലായിരുന്നു ആഭരണപ്രേമികൾ.  പണിക്കൂലി, ജിഎസ്ടി, ഹോള്‍ മാര്‍ക്കിങ് ഫീസ് എന്നിവ കൂടി ചേർത്ത് ഒരു പവന്റെ ആഭരണത്തിന് വൻ വില നൽകേണ്ട സ്ഥിതിയാണ്. സ്വര്‍ണാഭരണത്തിന്റെ കുറഞ്ഞ പണിക്കൂലി 5 ശതമാനമാണ്. ഓരോ ദിവസം കഴിയുന്തോറും സ്വർണവിലയിൽ മാറ്റമുണ്ടോ എന്ന് ഉറ്റ് നോക്കുകയാണ്...

Read More

 ബംഗ്ലാദേശിൽ പ്രവാചക നിന്ദ ആരോപിച്ച് ഹിന്ദു യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നു; മൃതദേഹം മരത്തിൽ കെട്ടിയിട്ട് കത്തിച്ചു

ബംഗ്ലാദേശിലെ മൈമെൻസിംഗ് ജില്ലയിൽ പ്രവാചക നിന്ദ ആരോപിച്ച് ഹിന്ദു യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നു. വ്യാഴാഴ്ച രാത്രിയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ഭാലുക ഉപസിലയിലെ ദുബാലിയ പാറയിൽ വാടകയ്ക്ക് താമസിച്ചിരുന്ന വസ്ത്ര നിർമ്മാണ ശാലയിലെ തൊഴിലാളിയായ ദീപു ചന്ദ്ര ദാസാണ് കൊല്ലപ്പെട്ടത്. പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ മോശം പരാമർശം നടത്തിയെന്ന് ആരോപിച്ചായിരുന്നു അക്രമം. രാത്രി ഒൻപത് മണിയോടെ ദീപുവിനെ പിടികൂടിയ ഒരു സംഘം ആളുകൾ ക്രൂരമായി മർദ്ദിച്ചു കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് മൃതദേഹം മരത്തിൽ കെട്ടിയിട്ട് തീ കൊളുത്തിയതായും ബിബിസി ബംഗ്ല റിപ്പോർട്ട് ചെയ്തു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് സാഹചര്യം നിയന്ത്രണവിധേയമാക്കുകയും മൃതദേഹം വീണ്ടെടുക്കുകയും ചെയ്തു. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി മൈമെൻസിംഗ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ ഇതുവരെ കേസുകളൊന്നും രജിസ്റ്റർ ചെയ്തിട്ടില്ല. കൊല്ലപ്പെട്ട യുവാവിന്റെ കുടുംബാംഗങ്ങളെ കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും ഔദ്യോഗികമായി പരാതി ലഭിച്ചാലുടൻ നിയമനടപടികൾ ആരംഭിക്കുമെന്നും പോലീസ്...

Read More

പുലർച്ചെ പള്ളിയിലേക്ക് പോവുകയായിരുന്ന വയോധികയുടെ നാല് പവൻ്റെ സ്വർണമാല മോഷ്ടാക്കൾ പൊ ട്ടിച്ചെടുത്തു

ഏറ്റുമാനൂർ ചെറുവാണ്ടൂർ സെയ്ന്റ് സെബാസ്റ്റ്യൻസ് പള്ളിയിലേക്ക് നടന്നു പോകുകയായിരുന്ന ചെറുവാണ്ടൂർ എട്ടുപറയിൽ ഗ്രേസി ജോസഫി(69)ന്റെ മാലയാണ് കാറിൽ എത്തിയ സംഘം പൊട്ടിച്ചെടുത്തത്. ഇവർക്കൊപ്പം ഉണ്ടായിരുന്ന ബന്ധു ലിസിയുടെ സ്വർണാഭരണങ്ങൾ കവരാനും മോഷ്ടാക്കൾ ശ്രമിച്ചു. ചൊവ്വാഴ്ച രാവിലെ 6.15-നാണ് സംഭവം. നടന്നുപോവുക യായിരുന്ന സ്ത്രീകളുടെ സമീപം കാർ നിർത്തിയ ശേഷം ഗ്രേസിയോട് വഴിചോദിച്ച മോഷ്ടാക്കൾ മാല പൊട്ടിച്ചു കാറിൽ കയറി രക്ഷപ്പെട്ടു. മാല പൊട്ടിക്കുന്നതിനിട യിൽ ഗ്രേസിയുടെയും ലിസിയുടെയും കഴുത്തിൽ മുറിവും പറ്റിയിട്ടുണ്ട്. ലിസിയുടെ മുഖത്തിനും പരിക്കുണ്ട്. ഗ്രേസിയും ലിസിയും സ്ഥിരമായി രാവിലെ പള്ളിയിൽ പോ കുന്നത് പതിവാണ്. ഇത് മനസ്സിലാക്കിയവരാണ് മാല കവർന്നത് എന്നാണ് സംശയം. കനത്ത മഞ്ഞും മോഷ്ടാക്കൾക്ക് സഹായകമായി. വിവരം അറിഞ്ഞയുടൻ ഏറ്റുമാനൂർ പോലീസ് സ്ഥലത്തെത്തിയിരുന്നു. ഇവരുടെയും വിശദമായ മൊഴി രേഖപ്പെടുത്തി. സിസിടിവി ദൃശ്യങ്ങളും മറ്റും കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം...

Read More

മുപ്പതാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ സമാപന സമ്മേളനം ഇന്ന്

മുഖ്യമന്ത്രി പിണറായി വിജയൻ സമാപന സമ്മേളനം ഉത്ഘാടനം ചെയ്യും സിനിമയില്‍ 50 വർഷം പൂർത്തിയാക്കിയ സംവിധായകനും കോട്ടയം കെ ആർ നാരായണൻ നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയൻസ് ആൻഡ് ആർട്സ് ചെയർമാനുമായ സയീദ് മിർസയയെ ചടങ്ങില്‍ ആദരിക്കും. മൗറിത്തേനിയൻ സംവിധായകനും 30ാമത് മേളയിലെ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്‌കാര ജേതാവുമായ അബ്ദെറഹ്മാൻ സിസാക്കോയ്ക്ക് മുഖ്യമന്ത്രി പുരസ്‌കാരം സമ്മാനിക്കും. ജൂറി ചെയർപേഴ്സണ്‍ മുഹമ്മദ്‌ റസൂലാഫിനേയും മുഖ്യമന്ത്രി ആദരിക്കും. തുടർന്ന് മേളയിലെ ഏറ്റവും മികച്ച സിനിമയ്ക്കുള്ള സുവർണ ചകോരം ഉള്‍പ്പെടെയുള്ള അവാർഡുകള്‍ അവാർഡുകള്‍ വിതരണം ചെയ്യും. ഇന്ന് രണ്ടുമണിവരെയാണ് പ്രേക്ഷകർക്ക് ഇഷ്ട സിനിമയ്ക്ക് വോട്ട് ചെയ്യാനുള്ള അവസരമുള്ളത്.സമാപന ചടങ്ങിന് ശേഷം സുവർണ ചകോരം നേടിയ സിനിമ നിശാഗന്ധിയില്‍ പ്രദർശിപ്പിക്കും. ഇൻസൈഡ് ദി വുള്‍ഫ്, റിവർസ്റ്റോണ്‍ എന്നിവ ഉള്‍പ്പെടെ 11 ചിത്രങ്ങളാണ് ഇന്ന് മേളയില്‍...

Read More

കേരളത്തില്‍ എസ്‌ഐആര്‍ കരട് വോട്ടർ പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടവരുടെ അന്തിമ കണക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് പ്രസിദ്ധീകരിക്കും

ഇന്നലെ വൈകുന്നേരം 6 മണി വരെയുള്ള കണക്കെനുസരിച്ച്‌ 24 ലക്ഷത്തിലധികം പേരുടെ ഫോമുകള്‍ തിരികെ ലഭിച്ചിട്ടില്ല. എസ്‌ഐആർ വിവരശേഖരണം ഇന്നലെ അർധരാത്രിയാണ് അവസാനിച്ചത്. ഈ മാസം 23ന് കമ്മീഷൻ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും. ജനുവരി 22 വരെ കരട് പട്ടികക്കുമേല്‍ രാഷ്ട്രീയപാർട്ടികള്‍ക്കും വോട്ടർമാർക്കും ആക്ഷേപങ്ങളും പരാതിയും ഉന്നയിക്കാം. തിരികെ ലഭിക്കാത്ത ഫോമുകളുടെ വിവരങ്ങള്‍ ബൂത്ത് അടിസ്ഥാനത്തില്‍ കമ്മീഷൻ നിലവില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കരട് വോട്ടർ പട്ടിക ഡിസംബർ 23-നാണ് പ്രസിദ്ധീകരിക്കുക. പേര് ചേർക്കാനോ തിരുത്തലുകള്‍ക്കോ ആക്ഷേപങ്ങള്‍ അറിയിക്കാനോ ജനുവരി 22 വരെ സമയമുണ്ട്. അന്തിമ വോട്ടർ പട്ടിക ഫെബ്രുവരി 21-ന്...

Read More