Author: Editorial Team

തൂ​ണു​ക​ൾ സ്ഥാ​പി​ച്ച​തി​ൽ ഗു​രു​ത​ര പി​ഴ​വ്; വൈ​റ്റി​ല മേ​ൽ​പ്പാ​ലം ത​ല്ലി​പ്പൊ​ളി​ച്ച് നീ​ക്ക​ണം: മ​ന്ത്രി ഗ​ണേ​ഷ് കു​മാ​ർ

തി​രു​വ​ന​ന്ത​പു​രം: വൈ​റ്റി​ല മേ​ൽ​പ്പാ​ല​ത്തി​ന്‍റേ​ത് അ​ശാ​സ്ത്രീ​യ നി​ർ​മാ​ണ​മാ​ണെ​ന്ന് ഗ​താ​ഗ​ത​മ​ന്ത്രി കെ.​ബി. ഗ​ണേ​ഷ് കു​മാ​ർ. പാ​ലം എ​ത്ര​യ​പം പെ​ട്ടെ​ന്ന് ത​ല്ലി​പ്പൊ​ളി​ച്ച് നീ​ക്ക​ണ​മെ​ന്നും ഗ​ണേ​കു​മാ​ർ പ​റ​ഞ്ഞു. പാ​ല​ത്തി​ന്‍റെ തൂ​ണു​ക​ൾ സ്ഥാ​പി​ച്ച​തി​ൽ ഗു​രു​ത​ര പി​ഴ​വു​ണ്ടെ​ന്നും പാ​ല​ത്തി​ന് താ​ഴെ വാ​ഹ​നം തി​രി​ക്കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണെ​ന്നും മ​ന്ത്രി വി​മ​ർ​ശി​ച്ചു. അ​ശാ​സ്ത്രീ​യ നി​ർ​മാ​ണം തി​രു​ത്താ​ൻ ഒ​ന്ന​ര​ക്കോ​ടി രൂ​പ അ​നു​വ​ദി​ച്ച​താ​യും ഗ​ണേ​ഷ് കു​മാ​ർ വ്യ​ക്ത​മാ​ക്കി. അ​ശാ​സ്ത്രീ​യ​മാ​യ റോ​ഡ് നി​ർ​മാ​ണം അ​പ​ക​ട​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കു​ന്ന​താ​യി ഗ​താ​ഗ​ത മ​ന്ത്രി പ​റ​ഞ്ഞു. റോ​ഡ് നി​ർ​മാ​ണ​ത്തി​ലെ പ്ലാ​നിം​ഗ് കു​റ​വ് മൂ​ലം ബ്ലാ​ക്ക് സ്‌​പോ​ട്ടു​ക​ൾ വ​ർ​ധി​ച്ച് വ​രു​ന്നു​ണ്ട്. പു​തു​താ​യി നി​ർ​മി​ക്കു​ന്ന റോ​ഡു​ക​ളി​ൽ പോ​ലും ആ​റോ​ളം ബ്ലാ​ക്ക് സ്‌​പോ​ട്ടു​ക​ൾ ഉ​ണ്ടാ​കു​ന്നു​വെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. സി​വി​ൽ എ​ഞ്ചി​നീ​യ​റിം​ഗി​ൽ റോ​ഡ് ഡി​സൈ​നിം​ഗ് കൂ​ടി ഉ​ൾ​പ്പെ​ടു​ത്ത​ണം. റോ​ഡ് ഡി​സൈ​നിം​ഗ് എ​വി​ടെ​യും പ​ഠി​പ്പി​ക്കു​ന്നി​ല്ല. ഇ​തി​ന് ഗ​താ​ഗ​ത വ​കു​പ്പ് സെ​ക്ര​ട്ട​റി​ക്ക് നി​ർ​ദേ​ശം ന​ൽ​കും. ഇ​ന്ന​ത്തെ റോ​ഡ് ഡി​സൈ​നിം​ഗ് പ​ല​പ്പോ​ഴും ഗൂ​ഗി​ൾ മാ​പ്പ് നോ​ക്കി​യാ​ണെ​ന്നും മ​ന്ത്രി...

Read More

ഇ​റാ​നി​ലെ പ്ര​ശ​സ്ത​മാ​യ ജ​ന്ന​ത് ബ​സാ​റി​ൽ വ​ൻ തീ​പി​ടി​ത്തം

ടെ​ഹ്റ​ൻ: ഇ​റാ​നി​ലെ വ്യാ​പാ​ര കേ​ന്ദ്ര​മാ​യ ജ​ന്ന​ത് ബ​സാ​റി​ൽ വ​ൻ തീ ​പി​ടു​ത്തം. തീ ​അ​ണ​യ്ക്കാ​ൻ അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ സ്ഥ​ല​ത്തെ​ത്തി​യി​ട്ടു​ണ്ട്. ഏ​ക​ദേ​ശം 2000 ച​തു​ര​ശ്ര മീ​റ്റ​ർ പ്ര​ദേ​ശം ഉ​ൾ​പ്പെ​ടു​ന്ന ഈ ​കേ​ന്ദ്ര​ത്തി​ൽ 200 വ്യാ​പാ​ര വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. വ​ലി​യ നാ​ശ​ന​ഷ്ട​ങ്ങ​ൾ സം​ഭ​വി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ...

Read More

ലോ​ക്‌​സ​ഭ​യി​ലെ പ്ര​തി​ഷേ​ധം; എ​ട്ട് പ്ര​തി​പ​ക്ഷ എം​പി​മാ​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ

ന്യൂ​ഡ​ൽ​ഹി: ലോ​ക്‌​സ​ഭ​യി​ലെ പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധ​ത്തി​ൽ ഡീ​ൻ കു​ര്യാ​ക്കോ​സ്, ഹൈ​ബി ഈ​ഡ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള എ​ട്ട് എം​പി​മാ​ർ​ക്ക് സ​സ്‌​പെ​ൻ​ഷ​ൻ. ലോ​ക്‌​സ​ഭ​യി​ലെ ബ​ഹ​ള​ത്തി​നി​ടെ സെ​ക്ര​ട്ട​റി ജ​ന​റ​ലി​ന്‍റെ മേ​ശ​പ്പു​റ​ത്ത് ക​യ​റി​യ​തി​നും ക​ട​ലാ​സു​ക​ൾ കീ​റി​യെ​റി​ഞ്ഞ​തി​നു​മാ​ണ് ന​ട​പ​ടി. ഈ ​സ​മ്മേ​ള​ന കാ​ല​യ​ള​വി​ലേ​ക്കാ​ണ് സ​സ്‌​പെ​ൻ​ഷ​ൻ. ഹൈ​ബി ഈ​ഡ​ൻ, ഡീ​ൻ കു​ര്യാ​ക്കോ​സ്, അ​മ​രീ​ന്ദ​ർ സിം​ഗ്, രാ​ജാ വാ​റിം​ഗ്, മാ​ണി​ക്കം ടാ​ഗോ​ർ, ഗു​ർ​ജീ​ത് സിം​ഗ് ഔ​ജി​ല, പ്ര​ശാ​ന്ത് യ​ഡാ​റാ​വു പ​ഡോ​ലേ, കി​ര​ൺ കു​മാ​ർ റെ​ഡ്ഡി, വെ​ങ്ക​ട്ട് രാ​മ​ൻ തു​ട​ങ്ങി​യ​വ​രാ​ണ് ന​ട​പ​ടി നേ​രി​ട്ട മ​റ്റു എം​പി​മാ​ർ. സ​സ്‌​പെ​ൻ​ഷ​നി​ൽ പ്ര​തി​ഷേ​ധി​ച്ച് എ​ട്ട് എം​പി​മാ​രും പ്ര​തി​പ​ക്ഷ നേ​താ​വാ​യ രാ​ഹു​ൽ​ഗാ​ന്ധി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പാ​ർ​ല​മെ​ന്‍റ് ക​വാ​ട​ത്തി​ന് മു​ന്നി​ൽ ധ​ർ​ണ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. മു​ൻ ക​ര​സേ​ന മേ​ധാ​വി എം.​എം. ന​ര​വ​നെ​യു​ടെ ഓ​ർ​മ​ക്കു​റി​പ്പി​ലെ പ​രാ​മ​ർ​ശ​ത്തെ​ച്ചൊ​ല്ലി​യാ​ണ് ലോ​ക്‌​സ​ഭ ഇ​ന്നും പ്ര​ക്ഷു​ബ്ധ​മാ​യ​ത്. ബ​ഹ​ള​ത്തെ​ത്തു​ട​ർ​ന്ന് സ​ഭ ഇ​ന്ന​ത്തേ​ക്ക്...

Read More

‘സറണ്ടർ മോദി’ എന്ന മുദ്രാവാക്യവുമായി പ്രതിപക്ഷം; ഇരുസഭകളും ബഹളമയം

ന്യൂഡൽഹി: യുഎസുമായുള്ള വ്യാപാര കരാർ വിഷയത്തിൽ, മോദി ട്രംപിനു കീഴടങ്ങി എന്ന വാദം പാർലമെന്‍റിൽ ശക്തമാക്കി പ്രതിപക്ഷം. “സറണ്ടർ മോദി’ എന്ന മുദ്രാവാക്യവുമായി പ്രതിപക്ഷം ഇരുസഭകളിലും നടുത്തളത്തിൽ ഇറങ്ങി. ലോക്സഭാ നടപടികള്‍ ആരംഭിച്ചപ്പോള്‍ തന്നെ, ഇന്ത്യ-യുഎസ് വ്യാപാര കരാറില്‍ പ്രധാനമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ചുകൊണ്ട് പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധം ആരംഭിച്ചു. കെ.സി. വേണുഗോപാല്‍ ഉള്‍പ്പെടെയുള്ള പ്രതിപക്ഷ എംപിമാര്‍ വ്യാപാര കരാറിനെക്കുറിച്ച് ചര്‍ച്ച ആവശ്യപ്പെട്ട് അടിയന്തര പ്രമേയങ്ങള്‍ അവതരിപ്പിച്ചു. മോദി സര്‍ക്കാര്‍ പാര്‍ലമെന്‍റിനെ വിശ്വാസത്തിലെടുക്കണമെന്നും യൂറോപ്യന്‍ യൂണിയന്‍, യുഎസ് വ്യാപാര കരാറുകള്‍ ഇരുസഭകളുടെയും മേശപ്പുറത്ത് വയ്ക്കണമെന്നും ചര്‍ച്ച ചെയ്യണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ശിവസേന (യുബിടി), തൃണമൂല്‍ കോണ്‍ഗ്രസ്, സമാജ്വാദി പാര്‍ട്ടി, ഇടതു പാര്‍ട്ടികള്‍ ഉൾപ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ വ്യാപാര കരാറിന്‍റെ വിഷയം ഉന്നയിച്ച് സര്‍ക്കാരിനെ ചോദ്യം ചെയ്ത് രംഗത്തെത്തി. ഇന്ത്യയുടെ നയം പ്രഖ്യാപിക്കാൻ ആരാണ് ഡോണൾഡ് ട്രംപിന് പുറം കരാർ നല്കിയെന്ന് ചോദിച്ച് പ്രതിപക്ഷം ബഹളം വച്ചതോടെ ലോക്സഭാ നടപടികൾ സ്പീക്കർ ഓം ബിർള നിർത്തിവച്ചു. കരാറിൽ ഒന്നും മൂടിവയ്ക്കാനില്ലെന്നും പാർലമെന്‍റിൽ വിശദമായ ചർച്ചയ്ക്ക് തയ്യാറെന്നും സർക്കാർ അറിയിച്ചു. മറ്റു വിഷയങ്ങൾ ഇല്ലാത്തത് കൊണ്ടാണ്ട് കോൺഗ്രസ് വ്യാപാര കരാറിനെതിരെ പ്രതിഷേധിക്കുന്നതെന്നും സർക്കാർ തിരിച്ചടിച്ചു. അതേസമയം ഇന്ത്യ – യുഎസ് വ്യാപാര കരാറിനായുള്ള ധാരണയിൽ എത്തിയതിൽ പ്രധാനമന്ത്രിയെ എൻഡിഎ പാർലമെന്‍ററി പാർട്ടി യോഗം അഭിനന്ദിച്ചു. മുദ്രാവാക്യം വിളിയോടെ എൻഡിഎ അംഗങ്ങൾ പ്രധാനമന്ത്രിയെ വരവേറ്റു. കരാർ ഇന്ത്യയ്ക്ക് നിർണായകമെന്നും വളർച്ചയ്ക്ക് സഹായിക്കുമെന്നും നരേന്ദ്ര മോദി എൻഡിഎ പാർലമെന്‍ററി പാർട്ടി യോഗത്തെ അറിയിച്ചു. ലോകക്രമം മാറുന്നു എന്നും ഉത്പാദന രംഗത്ത് ഇത് വലിയ നേട്ടമാകുമെന്നും നരേന്ദ്ര മോദി...

Read More

അഞ്ച് ജില്ലകൾക്ക് ഇന്ന് മഴ ലഭിച്ചേക്കും; മുന്നറിയിപ്പുമായി കാലാവസ്ഥ കേന്ദ്രം

സംസ്ഥാനത്ത് വീണ്ടും മഴ മുന്നറിയിപ്പുകളുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് അഞ്ച് ജില്ലകൾക്കാണ് പ്രത്യേക മുന്നറിയിപ്പുകൾ നൽകിയിരിക്കുന്നത്. അതിന് പുറമെ അടുത്ത മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.  അഞ്ച് ജില്ലകൾക്ക് മുന്നറിയിപ്പ് ഇന്ന് എറണാകുളം, ഇടുക്കി, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകൾക്ക് പച്ച അലർട്ട് നിലവിലുണ്ട്. മറ്റ് 11 ജില്ലകൾക്കും വെള്ള അലർട്ടാണ്...

Read More