Author: Editorial Team

ബ​സ് സ്റ്റാ​ൻ​ഡി​ൽ പീ​ഡ​ന​ശ്ര​മ​വും മ​ർ​ദന​വും: ഒ​ളി​വി​ൽ പോയ ര​ണ്ടാം​ പ്ര​തി​യും അ​റ​സ്റ്റി​ൽ

തി​രു​വ​ന​ന്ത​പു​രം: പ​ട്ടാ​പ്പ​ക​ൽ ബ​സ് സ്റ്റാ​ൻ​ഡി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ക​യും ബ​ന്ധു​വി​നെ മ​ർ​ദി​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ ര​ണ്ടാം​ പ്ര​തി​യും പി​ടി​യി​ൽ. ക​രി​പ്പൂ​ര് വാ​ണ്ട പ​ന​ങ്ങോ​ട്ടേ​ല മേ​ക്കി​ങ്ങ​ക​ര വീ​ട്ടി​ൽ ആ​ർ. രാ​ഹു​ൽ​രാ​ജാ​ണ് (27) നെ​ടു​മ​ങ്ങാ​ട് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. കേ​സി​ൽ ഒ​ന്നാം​പ്ര​തി വാ​ണ്ട കു​ന്നും​പു​റ​ത്ത് വീ​ട്ടി​ൽ എ​സ്. ശ്രീ​ജി​ത്തി​നെ നേ​ര​ത്തെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഇ​ക്ക​ഴി​ഞ്ഞ 19ന് ​വൈ​കി​ട്ട് 4.30ഓ​ടെ കെ​എ​സ്ആ​ർ​ടി​സി നെ​ടു​മ​ങ്ങാ​ട് സ്റ്റാ​ൻ​ഡി​ലാ​യി​രു​ന്നു സം​ഭ​വം. ബ​സ് കാ​ത്തു​നി​ന്ന പെ​ൺ​കു​ട്ടി​യെ ശ്രീ​ജി​ത്ത് ക​ട​ന്നു​പി​ടി​ച്ചെന്നാണ് പരാതി. ഇ​യാ​ളി​ൽനിന്നു ര​ക്ഷ​പ്പെ​ട്ട കു​ട്ടി കൂ​ടെ​യു​ണ്ടാ​യി​രു​ന്ന ബ​ന്ധു​വി​നോ​ട് അ​തി​ക്ര​മം വി​വ​രി​ക്കു​മ്പോ​ൾ ശ്രീ​ജി​ത്തും രാ​ഹു​ൽ​രാ​ജ​യും ചേ​ർ​ന്ന്, ബ​ന്ധു​വി​നെ ബ​സ് സ്റ്റാ​ൻ​ഡി​ലെ ബാ​ത്റൂ​മി​ൽ കൊ​ണ്ടു പോ​യി മ​ർദി​ച്ച​വ​ശ​നാ​ക്കി ഉ​പേ​ക്ഷി​ച്ചു ക​ട​ന്നു​ക​ള​ഞ്ഞു. ട​വ​ർ ലൊ​ക്കേ​ഷ​ൻ കേ​ന്ദ്രീ​ക​രി​ച്ചു ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ ക​രി​പ്പൂ​രി​ൽനി​ന്നാ​ണ് രാ​ഹു​ൽ രാ​ജ് പി​ടി​യി​ലാ​യ​ത്. നെ​ടു​മ​ങ്ങാ​ട്, വ​ലി​യ​മ​ല സ്റ്റേ​ഷ​നു​ക​ളി​ൽ മോ​ഷ​ണം, കൂ​ലി​ത്ത​ല്ല്, കൊ​ല​പാ​ത​ക ശ്ര​മം, നി​രോ​ധി​ത ല​ഹ​രി വി​ല്പ​ന, പോ​ലീ​സി​നെ ആ​ക്ര​മി​ക്ക​ൽ എ​ന്നി​ങ്ങ​നെ 18 കേ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ട രാ​ഹു​ൽ രാ​ജ് കാ​പ്പ പ്ര​തി​യു​മാ​ണ്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു. നെ​ടു​മ​ങ്ങാ​ട് എ​സ്എ​ച്ച്ഒ മോ​ഹി​ത് പി.​കെ, എ​സ്ഐ​മാ​രാ​യ അ​ഭി​ജി​ത്ത്, ജ്യോ​തി​ഷ്, എ​എ​സ്ഐ​മാ​രാ​യ വി​ജ​യ​ൻ, ആ​ർ.​ബി​ജു, രാ​ജേ​ഷ്, സി​പി​ഒ​മാ​രാ​യ ബി​ജു, ശ്രീ​ലാ​ൽ, അ​ന​ന്തു,ജി​ഷ്ണു എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് അ​റ​സ്റ്റ്...

Read More

മാർപാപ്പ രാഷ്ട്രീയക്കാരനാകരുത്; സഭയുടെ കാര്യം നോക്കിയാൽ മതി; ട്രംപ്

കുടിയേറ്റം, ആണവായുധങ്ങൾ, വെനിസ്വേലൻ വിഷയം, കോവിഡ് കാലത്തെ പള്ളി അടച്ചിടൽ, പോപ്പിന്റെ സഹോദരൻ തുടങ്ങി നിരവധി വിഷയങ്ങൾ പരാമർശിച്ചുകൊണ്ടായിരുന്നു ട്രംപിന്റെ ആക്രമണം ഇറാനിലും വെനിസ്വേലയിലും അമേരിക്ക നടത്തുന്ന സൈനിക നടപടികളെ വിമർശിച്ച പോപ്പ് ലിയോ പതിനാലാമനെതിരെ രൂക്ഷമായ വ്യക്തിപരമായ അധിക്ഷേപങ്ങളുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പോപ്പ് ലിയോ കുറ്റകൃത്യങ്ങളുടെ കാര്യത്തിൽ മൃദുവായ നിലപാടാണ് സ്വീകരിക്കുന്നതെന്നും വിദേശനയങ്ങളിൽ അദ്ദേഹം വളരെ മോശമാണെന്നും ട്രംപ് ആരോപിച്ചു. കുടിയേറ്റം, ആണവായുധങ്ങൾ, വെനിസ്വേലൻ വിഷയം, കോവിഡ് കാലത്തെ പള്ളി അടച്ചിടൽ, പോപ്പിന്റെ സഹോദരൻ തുടങ്ങി നിരവധി വിഷയങ്ങൾ പരാമർശിച്ചുകൊണ്ടായിരുന്നു ട്രംപിന്റെ ഈ ആക്രമണം. ട്രൂത്ത് സോഷ്യലിലെ കുറിപ്പിലായിരുന്നു ട്രംപിന്റെ...

Read More

മ​ദ്യ​ല​ഹ​രി​യി​ല്‍ അ​ച്ഛ​നെ മ​ര്‍​ദി​ച്ച് മ​ക​ന്‍; കേ​സെ​ടു​ത്ത് പോ​ലീ​സ്

കൊ​ച്ചി: വ​ല്ലാ​ര്‍​പാ​ട​ത്ത് ജൂ​ത​ന​ട​പ്പി​ല്‍ അ​ച്ഛ​നെ അ​തി​ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ച മ​ക​നെ​തി​രെ മു​ള​വു​കാ​ട് പോ​ലീ​സ് കേ​സ് എ​ടു​ത്തു. ജൂ​ത​ന​ട​പ്പ് സ്വ​ദേ​ശി​യാ​യ പു​രു​ഷ​നാ​ണ് (68) മ​ര്‍​ദ​ന​മേ​റ്റ​ത്. മ​ക​ന്‍ പ്ര​വീ​ണി​ന് (42) എ​തി​രെ​യാ​ണ് പോ​ലീ​സ് കേ​സ് എ​ടു​ത്ത​ത്. ‌ പോ​ലീ​സ് കേ​സ് എ​ടു​ത്ത​തോ​ടെ പ്ര​വീ​ണ്‍ ഒ​ളി​വി​ല്‍ പോ​യി. ഞാ​യ​റാ​ഴ്ച പു​രു​ഷ​നെ ത​ല്ലു​ന്ന പ്ര​വീ​ണി​ന്‍റെ വീ​ഡി​യോ പു​റ​ത്തു വ​ന്നി​രു​ന്നു. ക്രൂ​ര​മാ​യി മ​ര്‍​ദ​ന​മേ​റ്റ പു​രു​ഷ​ന്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി​യി​രു​ന്നു. ലോ​ട്ട​റി വി​ല്‍​പ്പ​ന​ക്കാ​ര​നാ​ണ് പു​രു​ഷ​ന്‍. പി​താ​വി​നെ മ​ര്‍​ദി​ച്ച കേ​സി​ല്‍ പ്ര​വീ​ണി​നെ​തി​രെ മു​മ്പും മു​ള​വു​കാ​ട് പോ​ലീ​സ് കേ​സ് എ​ടു​ത്തി​രു​ന്നു. അ​റ​സ്റ്റി​ലാ​യ പ്ര​വീ​ണി​നെ പി​താ​വ് ത​ന്നെ​യാ​യി​രു​ന്നു ജാ​മ്യ​ത്തി​ല്‍ ഇ​റ​ക്കി​യ​ത്. പ്ര​വീ​ണി​നെ​തി​രെ ആ​റോ​ളം കേ​സു​ക​ള്‍...

Read More

സ്ഥാനാര്‍ത്ഥിക്കൊപ്പം വോട്ട് ചോദിക്കുന്ന വിജയ്, പക്ഷെ അത് ശരിക്കും ദളപതി വിജയ് അല്ല, പ്രചാരണത്തിൽ വിപ്ലവം തീർത്ത് ഹോളോഗ്രാഫിക് സാങ്കേതികവിദ്യ

ചെന്നൈ: ഇന്ത്യൻ തിരഞ്ഞെടുപ്പ് ചരിത്രത്തിൽ ഇതുവരെ കാണാത്ത വിധത്തിലുള്ള അത്ഭുതകരമായ പ്രചാരണ രീതികൾക്കാണ് തമിഴ്‌നാട് സാക്ഷ്യം വഹിക്കുന്നത്. തമിഴക വെട്രി കഴകം സ്ഥാനാർത്ഥിയുടെ പ്രചാരണത്തിനായി ദളപതി വിജയ്‍യുടെ ഹോളോഗ്രാഫിക് എഐ രൂപം ഉപയോഗിച്ചത് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ്. കഴിഞ്ഞ രാത്രി തമിഴ്‌നാട്ടിൽ നടന്ന ഒരു റോഡ് ഷോയിലാണ് സംഭവം. സ്ഥാനാർത്ഥിക്കൊപ്പം വാഹനത്തിൽ വിജയ് ശരിക്കും ഉണ്ടെന്ന തോന്നിപ്പിക്കുന്ന വിധത്തിലായിരുന്നു ഹോളോഗ്രാഫിക് സാങ്കേതികവിദ്യയുടെ ഉപയോഗം. വിജയ്‍യുടെ ശബ്ദം കൃത്യമായി എഐ വഴി പുനർനിർമ്മിച്ചാണ് ജനങ്ങളെ അഭിസംബോധന ചെയ്തത്. റോഡ് ഷോയിൽ വിജയ് നേരിട്ട് പങ്കെടുക്കാതെ തന്നെ അദ്ദേഹത്തിന്റെ സാന്നിധ്യം ജനങ്ങൾക്കിടയിൽ എത്തിക്കാൻ ഈ വിഷ്വൽ ടെക്നോളജിക്ക് സാധിച്ചു. നേരത്തെ ടിവികെ സ്ഥാനാർത്ഥികൾ വിജയ്‍യുടെ കൂറ്റൻ പോസ്റ്ററുകളും ബാനറുകളും പ്രചാരണത്തിന് ഉപയോഗിച്ചിരുന്നു. എന്നാൽ ഇപ്പോൾ പുറത്തുവന്ന ഹോളോഗ്രാഫിക് വീഡിയോ ഒരു യഥാർത്ഥ ‘വർക്ക് ഓഫ് ആർട്ട്’ ആണെന്നാണ് സോഷ്യൽ മീഡിയയുടെ വിലയിരുത്തൽ. പൊതുവേദിയിൽ ഇത്തരത്തിൽ എഐ സാങ്കേതികവിദ്യ ഒരു തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇന്ത്യയിൽ ഉപയോഗിക്കുന്നത് ഇതാദ്യമായാകാം. തമിഴ്‌നാട് തിരഞ്ഞെടുപ്പിന്റെ ഫലം എന്തുതന്നെയായാലും, ടിവികെ അംഗങ്ങളുടെ ഈ പുതിയ പരീക്ഷണം രാജ്യത്തെ മറ്റ് രാഷ്ട്രീയ പാർട്ടികൾക്കും പുതിയ പാഠങ്ങൾ നൽകുകയാണ്. തെരഞ്ഞെടുപ്പ് ഗോദയെ വിനോദവും സാങ്കേതികവിദ്യയും ചേർത്തുവെച്ച് എങ്ങനെ ആകർഷകമാക്കാം എന്ന് തെളിയിച്ചിരിക്കുകയാണ് ദളപതിയുടെ...

Read More

ആരോഗ‍്യ വിചാരം

മൈഗ്രേൻ-11കടുത്ത ഗന്ധം മുതൽ അമിത വ്യായാമം വരെ മാനസിക പിരിമുറുക്കം, ഉ​ത്ക​ണ്ഠ, മാ​ന​സി​ക ത​ള​ർ​ച്ച, അ​മി​ത ഉ​ത്തേ​ജി​താ​വ​സ്ഥ, ദേ​ഷ്യം തു​ട​ങ്ങി​യ​വ​യെ​ല്ലാം മൈഗ്രേൻ ട്രി​ഗ​റു​ക​ളാ​കു​ന്നു. മ​ന​സി​നെ സ​ന്തു​ലി​ത​മാ​ക്കി സ്ട്രെ​സ് മാനേജ്​മെ​ന്‍റ് തെ​റാ​പ്പി പ​രി​ലീ​ശി​ക്കു​ക. അ​മി​ത വ്യാ​യാ​മം കൃ​ത്യ​വും ഉൗ​ർ​ജ​സ്വ​ല​വു​മാ​യ വ്യാ​യാ​മ പ​ദ്ധ​തി​ക​ൾ മൈ​ഗ്രേ​നെ​തി​രാ​യ മു​ൻ​ക​രു​ത​ൽ ത​ന്നെ. ഇ​ത് ശ​രീ​ര​ത്തി​ലെ ‘എ​ൻ​ഡോ​ർ​ഫി​നു​ക​ളെ’ ഉ​ത്പാ​ദി​പ്പി​ക്കു​ക​യും അ​വ വേ​ദ​ന​സം​ഹാ​രി​യാ​യി പ്ര​വ​ർ​ത്തി​ക്കു​ക​യും ചെ​യ്യു​ന്നു. എ​ന്നാ​ൽ, അ​മി​താ​ധ്വാ​നം, അ​മി​ത വ്യാ​യാ​മം, അ​സാ​ധാ​ര​ണ​മാ​യ ലൈം​ഗി​ക ചേ​ഷ്ട​ക​ൾ ഇ​വ ത​ല​വേ​ദ​ന​യു​ണ്ടാ​ക്കു​​ന്നു. ക​ടു​ത്ത ഗന്ധം അ​സാ​ധാ​ര​ണ​വും അ​തി​തീ​വ്ര​വു​മാ​യ ഗ​ന്ധ​ങ്ങ​ൾ ത​ല​വേ​ദ​ന​യു​ടെ ഉ​ദ്ദീ​പ​ന​ഘ​ട​ക​ങ്ങ​ളാ​ണ്. പ​ല​ത​ര​ത്തി​ലു​ള്ള രാ​സ​പ​ദാ​ർ​ഥ​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന​താ​ണ് പെ​ർ​ഫ്യൂ​മു​ക​ൾ. അ​വ നാ​ഡി​വ്യൂ​ഹ​ത്തി​ന്‍റെ സം​വേ​ദ​ന ശ​ക്തി​യെ ത​കി​ടം​മ​റി​ക്കു​ന്നു. ക​ടു​ത്ത മ​ണ​ങ്ങ​ൾ ചി​ല​രി​ൽ മൈ​ഗ്രേ​നു​ണ്ടാ​ക്കു​ന്നു. ത​ല​യി​ലെ ര​ക്ത​ക്കു​ഴ​ലു​ക​ളു​ടെ വി​ക​സ​നം ഇ​തി​നു പി​ന്നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു.ചില മരുന്നുകൾ ചിലരിൽ… പ​ല ഗു​ളി​ക​ക​ളും മൈ​ഗ്രേ​നു​ണ്ടാ​ക്കു​ന്നു. ഗ​ർ​ഭ​നി​രോ​ധ​ന ഗു​ളി​ക​ക​ൾ, പ്ര​ഷ​ർ കു​റ​യ്ക്കു​ന്ന മ​രു​ന്നു​ക​ൾ, ഹൃ​ദ്രോ​ഗി​ക​ളു​പ​യോ​ഗി​ക്കു​ന്ന നൈ​ട്രേ​റ്റു​ക​ൾ ഇ​വ അ​വ​യി​ൽ ചി​ല​തു​മാ​ത്രം. ഏ​തു മ​രു​ന്ന് ക​ഴി​ക്കു​ന്പോ​ഴാ​ണ് ത​ല​വേ​ദ​ന​യു​ണ്ടാ​കു​ന്ന​ത് എ​ന്നു മ​ന​സി​ലാ​ക്കി അ​വ ഒ​ഴി​വാ​ക്കു​ക.വിവരങ്ങൾ:ഡോ. ​ശു​ഭ ജോ​ർ​ജ് ത​യ്യി​ൽMBBS, MIHS, MNHF(USA),ഹെഡ് എയ്ക് സ്പെഷലിസ്റ്റ്,...

Read More