Author: Editorial Team

പോലീസ് വീട്ടിൽ ഒളിച്ചിരുന്നത്‌ ആറു മണിക്കൂർ ! കേ​ര​ള​ത്തി​ലേ​ക്ക് ല​ഹ​രി​ക്ക​ട​ത്ത്; നൈ​ജീ​രി​യ​ൻ സ്വ​ദേ​ശി​യെ കു​ടു​ക്കി​യ​ത് അ​തി​സാ​ഹ​സി​ക​മാ​യി

കൊ​ച്ചി: കേ​ര​ള​ത്തി​ലേ​ക്കു​ള്ള എം​ഡി​എം​എ ക​ട​ത്തി​ലെ മു​ഖ്യ​ക​ണ്ണി​യാ​യ നീ​ഗ്രോ വം​ശ​ജ​നും നൈ​ജീ​രി​യ​ൻ പൗ​ര​നു​മാ​യ ഒ​ക്കാ​ഫോ​ർ എ​സേ ഇ​മ്മാ​നു​വേ​ൽ(36) പാ​ലാ​രി​വ​ട്ടം പോ​ലീ​സ് കീ​ഴ​ട​ക്കി​യ​ത് അ​തി​സാ​ഹ​സി​ക​മാ​യി. ബം​ഗ​ളൂ​രി​ൽ താ​മ​സി​ച്ച് മ​യ​ക്കു​മ​രു​ന്നു ക​ച്ച​വ​ട​ത്തി​ന് നേ​തൃ​ത്വം വ​ഹി​ക്കു​ക​യാ​യി​രു​ന്ന ഇ​യാ​ൾ കൂ​ട്ടാ​ളി​ക​ൾ പി​ടി​യി​ലാ​യ​ത് അ​റി​ഞ്ഞ​തി​നെ തു​ട​ർ​ന്ന് മൊ​ബൈ​ൽ ഓ​ഫ് ചെ​യ്ത് താ​മ​സ​വും മാ​റ്റി ക​ഴി​യു​ക​യാ​യി​രു​ന്നു. സൈ​ബ​ർ​സെ​ല്ലി​ന്‍റെ​യും മൊ​ബൈ​ൽ ഫോ​ണ്‍ ക​ന്പ​നി​യു​ടെ​യും സ​ഹാ​യ​ത്തോ​ടെ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ൽ ബം​ഗ​ളൂ​രു കെ​ആ​ർ പു​ര​ത്തു​നി​ന്നാ​ണ് പാ​ലാ​രി​വ​ട്ടം പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ എ​സ്. സ​ന​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. ബം​ഗ​ളൂ​രു കെആ​ർ പു​ര​ത്തെ ഇ​യാ​ളു​ടെ വീ​ട്ടി​ൽ ആ​റു മ​ണി​ക്കൂ​ർ ഒ​ളി​ച്ചി​രു​ന്നാ​യി​രു​ന്നു പോ​ലീ​സി​നെ ഇ​യാ​ളെ വ​ല​യി​ൽ വീ​ഴ്ത്താ​നാ​യ​ത്. കേ​സി​ൽ നേ​ര​ത്തെ പി​ടി​യി​ലാ​യ ഫോ​ർ​ട്ടു​കൊ​ച്ചി സ്വ​ദേ​ശി വ​ർ​ഗീ​സ് ഫെ​ർ​ണാ​ണ്ട​സു​മാ​യാ​ണ് അ​ന്വേ​ഷ​ണ സം​ഘം ബം​ഗ​ളൂ​രു​വി​ലേ​ക്ക് പു​റ​പ്പെ​ട്ട​ത്. വ​ർ​ഗീ​സ് ഇ​യാ​ളു​ടെ ഒ​ളി​ത്താ​വ​ളം പോ​ലീ​സി​ന് കാ​ണി​ച്ചു​കൊ​ടു​ത്തെ​ങ്കി​ലും അ​വി​ടെ കൂ​ട്ടാ​ളി​ക​ൾ ഉ​ണ്ടാ​യ​തി​നാ​ൽ പോ​ലീ​സി​ന് ക​ട​ക്കാ​നാ​യി​ല്ല. മൂ​ന്നു ദി​വ​സം കാ​ത്തി​രു​ന്ന​തി​നു​ശേ​ഷ​മാ​ണ് ഒ​ക്കാ​ഫോ​ർ പു​റ​ത്തു​പോ​യ സ​മ​യ​ത്ത് പോ​ലീ​സ് സം​ഘം വീ​ട്ടി​നു​ള്ളി​ൽ ക​യ​റി. ഈ ​സ​മ​യം ഇ​യാ​ളു​ടെ ജ​ർ​മ​ൻ സ്വ​ദേ​ശി​യാ​യ ഭാ​ര്യ മാ​ത്ര​മാ​യി​രു​ന്നു വീ​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. തു​ട​ർ​ന്ന് മ​ണി​ക്കൂ​റു​ക​ളോ​ളം ഒ​ക്കാ​ഫോ​റി​നാ​യി വീ​ട്ടി​നു​ള്ളി​ൽ പോ​ലീ​സ് സം​ഘം കാ​ത്തി​രു​ന്നു. തു​ട​ർ​ന്ന് ഇ​യാ​ളെ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ ബ​ല പ്ര​യോ​ഗ​ത്തി​ലൂ​ടെ​യാ​ണ് പോ​ലീ​സ് സം​ഘം ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. മ​യ​ക്കു​മ​രു​ന്നു സം​ഘം ക​ഴി​ഞ്ഞ ആ​റു മാ​സ​ത്തി​നു​ള്ളി​ൽ കേ​ര​ള​ത്തി​ലേ​ക്ക് ക​ട​ത്തി​യ​ത് നാ​ല​ര കി​ലോ എം​ഡി​എം​എ​യാ​ണെ​ന്നാ​ണ് പോ​ലീ​സ് ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. ക​ർ​ണാ​ട​ക​യി​ൽ മ​യ​ക്കു​മ​രു​ന്നു നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​ലി​യൊ​രു സം​ഘം ത​ന്നെ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ന്നും ഇ​തി​ലെ മു​ഖ്യ​ക​ണ്ണി​യാ​ണ് നൈ​ജീ​രി​യ​ൻ സ്വ​ദേ​ശി​യെ​ന്നും പാ​ലാ​രി​വ​ട്ടം പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ എ​സ്. സ​ന​ൽ പ​റ​ഞ്ഞു. ഇ​യാ​ൾ ഉ​ൾ​പ്പെ​ട്ട സം​ഘ​മാ​ണ് കൊ​ച്ചി​യി​ലേ​ക്ക് ഏ​റ്റ​വും കൂ​ടു​ത​ൽ എം​ഡി​എം​എ കൈ​മാ​റു​ന്ന​ത്. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. ക​ഴി​ഞ്ഞ​മാ​സം 20ന് ​ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്റ്റേ​ഡി​യം ലി​ങ്ക് റോ​ഡി​ൽ പാ​ർ​ക്കു​ചെ​യ്തി​രു​ന്ന സ്കൂ​ട്ട​റി​ൽ നി​ന്നും ര​ണ്ടു​ക​വ​റു​ക​ളി​ലാ​യി വി​ല്പ​ന​യ്ക്കു വ​ച്ചി​രു​ന്ന 102.04 ഗ്രാം ​എം​ഡി​എം​എ പി​ടി​കൂ​ടി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ത്തി​യ തു​ട​ര​ന്വേ​ഷ​ണ​ങ്ങ​ളാ​ണ് നൈ​ജീ​രി​യ​ൻ സ്വ​ദേ​ശി​യി​ലേ​ക്കെ​ത്തി​ച്ച​ത്. അ​ന്ന് ഹാ​രൂ​ണ്‍ സു​ൽ​ത്താ​ൻ എ​ന്ന​യാ​ളെ അ​റ​സ്റ്റു​ചെ​യ്തി​രു​ന്നു. തു​ട​ർ​ന്ന് 28ന് ​അ​ലി​ൻ ജോ​സ​ഫ്, നി​ജു പീ​റ്റ​ർ എ​ന്നി​വ​രെ​യും ഈ ​മാ​സം അ​ഞ്ചി​ന് അ​ല​ൻ ടോ​ണി എ​ന്ന​യാ​ളെ​യും പാ​ലാ​രി​വ​ട്ടം പോ​ലീ​സ് പി​ടി​കൂ​ടി. പി​ന്നീ​ട് 13ന് ​ഫോ​ർ​ട്ട്കൊ​ച്ചി സൗ​ത്ത് വെ​ളി ഇ​ൻ​ഫ​ന്‍റ് ജീ​സ​സ് റോ​ഡി​ൽ സു​നി​ൽ കോ​ട്ടേ​ജി​ൽ വ​ർ​ഗീ​സ് ജോ​സ​ഫ് ഫെ​ർ​ണാ​ണ്ട​സ് എ​ന്ന​യാ​ളെ​യും അ​റ​സ്റ്റു ചെ​യ്തു. ഇ​യാ​ളി​ൽ നി​ന്നാ​ണ് നീ​ഗ്രോ വം​ശ​ജ​നെ കു​റി​ച്ചു​ള്ള വി​വ​രം...

Read More

ലോ​ക​ത്തെ അ​ത്യാ​ഡം​ബ​ര യാ​ത്രാ ഹെ​ലി​കോ​പ്റ്റ​ര്‍ ! യൂ​സ​ഫ​ലി​യു​ടെ യാത്ര ഇനി എ​ച്ച് 145 എ​യ​ര്‍​ബ​സിൽ

കൊ​ച്ചി: ലോ​ക​ത്തെ അ​ത്യാ​ഡം​ബ​ര യാ​ത്രാ ഹെ​ലി​കോ​പ്റ്റ​ര്‍ എ​ച്ച് 145 എ​യ​ര്‍​ബ​സ് പ്ര​മു​ഖ വ്യ​വ​സാ​യി​യും ലു​ലു ഗ്രൂ​പ്പ് ചെ​യ​ര്‍​മാ​നു​മാ​യ എം.​എ. യൂ​സ​ഫ​ലി​ക്കു സ്വ​ന്തം. ആ​ഗോ​ള​ത​ല​ത്തി​ൽ 1,500 എ​ണ്ണം മാ​ത്രം ഇ​റ​ങ്ങി​യി​ട്ടു​ള്ള, ജ​ര്‍​മ​നി​യി​ലെ എ​യ​ര്‍​ബ​സ് ക​മ്പ​നി നി​ര്‍​മി​ച്ച ഹെ​ലി​കോ​പ്ട​ര്‍ കൊ​ച്ചി​യി​ല്‍ പ​റ​ന്നി​റ​ങ്ങി. നാ​ലു ലീ​ഫു​ക​ളാ​ണ് ഈ ​ഹെ​ലി​കോ​പ്റ്റ​റി​നു​ള്ള​ത്. ഒ​രേ​സ​മ​യം ര​ണ്ടു ക്യാ​പ്റ്റ​ന്മാ​ര്‍​ക്കു പു​റ​മെ ഏ​ഴു​യാ​ത്ര​ക്കാ​ര്‍​ക്കും സ​ഞ്ച​രി​ക്കാം. 785 കി​ലോ​വാ​ട്ട് ക​രു​ത്തു​ന​ല്‍​കു​ന്ന ര​ണ്ടു സ​ഫ്രാ​ന്‍ എ​ച്ച്ഇ എ​രി​യ​ല്‍ 2 സി 2 ​ട​ര്‍​ബോ ഷാ​ഫ്റ്റ് എ​ന്‍​ജി​ന്‍ മ​ണി​ക്കൂ​റി​ല്‍ ഏ​ക​ദേ​ശം 246 കി​ലോ​മീ​റ്റ​ര്‍ വേ​ഗ​ത്തി​ല്‍ സ​ഞ്ച​രി​ക്കാ​ന്‍ സ​ഹാ​യി​ക്കും. 20,000 അ​ടി ഉ​യ​ര​ത്തി​ല്‍ വ​രെ പ​റ​ന്നു​പൊ​ങ്ങാം. ഹെ​ലി​കോ​പ്റ്റ​റി​ല്‍ ലു​ലു ഗ്രൂ​പ്പി​ന്‍റെ ഔ​ദ്യോ​ഗി​ക ചി​ഹ്ന​മാ​യ ചു​വ​പ്പു​നി​റ​ത്തി​ല്‍ പ​ച്ച ക​ല​ര്‍​ന്ന ലു​ലു ഗ്രൂ​പ്പ് ലോ​ഗോ​യും യൂ​സ​ഫ​ലി​യു​ടെ പേ​രി​ന്‍റെ തു​ട​ക്ക​മാ​യ വൈ ​എ​ന്ന അ​ക്ഷ​ര​വും ആ​ലേ​ഖ​നം ചെ​യ്തി​ട്ടു​ണ്ട്. 2021 ഏ​പ്രി​ല്‍ 11ന് ​ലു​ലു ഗ്രൂ​പ്പ് ചെ​യ​ര്‍​മാ​ന്‍ എം.​എ. യൂ​സ​ഫ​ലി​യും കു​ടും​ബ​വും സ​ഞ്ച​രി​ച്ച ഹെ​ലി​കോ​പ്റ്റ​ര്‍ കൊ​ച്ചി​യി​ല്‍ ച​തു​പ്പി​ല്‍ വീ​ണ് അ​പ​ക​ടം സം​ഭ​വി​ച്ചി​രു​ന്നു. ര​ണ്ടു പൈ​ല​റ്റു​മാ​ര്‍​ക്ക് പു​റ​മെ എം.​എ. യൂ​സ​ഫ​ലി​യും ഭാ​ര്യ​യും അ​ട​ക്കം ഹെ​ലി​കോ​പ്റ്റ​റി​ലു​ണ്ടാ​യി​രു​ന്ന നാ​ലു​പേ​രും അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. ഇ​റ്റാ​ലി​യ​ന്‍ ക​മ്പ​നി അ​ഗ​സ്റ്റാ വെ​സ്റ്റ്‌​ലാ​ന്‍റി​ന്‍റെ VT -YMA ഹെ​ലി​കോ​പ്റ്റ​റാ​യി​രു​ന്നു അ​ന്ന്...

Read More

അ​ഞ്ച് ഫോ​ണു​ക​ളി​ല്‍ ചാ​ര​സോ​ഫ്റ്റ്‌​വെ​യ​ര്‍! സ​ര്‍​ക്കാ​ര്‍ അ​ന്വേ​ഷ​ണ​വു​മാ​യി സ​ഹ​ക​രി​ച്ചി​ല്ലെ​ന്നും വി​ദ​ഗ്ധ സ​മി​തി റി​പ്പോ​ര്‍​ട്ട്

ന്യൂഡൽഹി: പെ​ഗാ​സ​സ് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ദ​ഗ്ധ സ​മി​തി റി​പ്പോ​ര്‍​ട്ട് സു​പ്രീം​കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ചു. പ​രി​ശോ​ധി​ച്ച 29 ഫോ​ണു​ക​ളി​ല്‍ അ​ഞ്ചെ​ണ്ണ​ത്തി​ല്‍ ചാ​ര​സോ​ഫ്റ്റ്‌​വെ​യ​ര്‍ ക​ണ്ടെ​ത്തി​യെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്. എ​ന്നാ​ല്‍ ഇ​ത് പെ​ഗാ​സ​സ് സോ​ഫ്റ്റ്‌​വെ​യ​ര്‍ ആ​ണെ​ന്ന​തി​ന് വ്യ​ക്ത​മാ​യ തെ​ളി​വി​ല്ലെ​ന്നും റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു. കേ​ന്ദ്രസ​ര്‍​ക്കാ​ര്‍ അ​ന്വേ​ഷ​ണ​വു​മാ​യി സ​ഹ​ക​രി​ച്ചി​ല്ലെ​ന്നും റി​പ്പോ​ര്‍​ട്ടി​ലു​ണ്ട്. സു​പ്രീം​കോ​ട​തി നി​യോ​ഗി​ച്ച ജ​സ്റ്റീസ് ആ​ര്‍.​വി.​ര​വീ​ന്ദ്ര​ന്‍ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചാ​ണ് റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ച്ച​ത്. ചീ​ഫ് ജ​സ്റ്റീസ് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചാണ് റി​പ്പോ​ര്‍​ട്ട് പ​രി​ശോ​ധി​ച്ച​ത്. മൂ​ന്ന് ഭാ​ഗ​ങ്ങ​ളു​ള്ള റി​പ്പോ​ര്‍​ട്ടി​ലെ എ​ന്തൊ​ക്കെ കാ​ര്യ​ങ്ങ​ള്‍ വെ​ളി​പ്പെ​ടു​ത്താം എ​ന്ന കാ​ര്യ​ത്തി​ല്‍ കോ​ട​തി നാ​ലാ​ഴ്ച​യ്ക്കുശേ​ഷം തീ​രു​മാ​ന​മെ​ടു​ക്കും. രാ​ജ്യ​ത്തെ പ്ര​തി​പ​ക്ഷ നേ​താ​ക്ക​ള്‍, ആ​ക്റ്റി​വി​സ്റ്റു​ക​ള്‍, മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ര്‍ എ​ന്നി​വ​രെ നി​രീ​ക്ഷി​ക്കാ​ന്‍ കേ​ന്ദ്രം ഇ​സ്രാ​യേ​ലി​ന്‍റെ പെ​ഗാ​സ​സ് സോ​ഫ്റ്റ്‌​വെ​യ​ര്‍ ഉ​പ​യോ​ഗി​ച്ചെ​ന്ന് ആ​രോ​പ​ണ​മു​യ​ര്‍​ന്ന​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്താ​ന്‍ കോ​ട​തി സ​മി​തി​യെ...

Read More

18 കേസുകളില്‍ കുറ്റക്കാരന്‍; കോടതി നിര്‍ദേശത്തില്‍ പിരിച്ചുവിട്ട പോലീസുകാരന് ക്രൈംബ്രാഞ്ചില്‍ നിയമനം

തിരുവനന്തപുരം: അധികാരം ദുർവിനിയോഗം ചെയ്തതിന് പിരിച്ചുവിടപ്പെട്ട ഇൻസ്പെക്ടറെ പോലീസിൽ തിരിച്ചെടുത്തു. തൊടുപുഴ എസ്.എച്ച്.ഒ. ആയിരുന്ന എൻ.ജി. ശ്രീമോനെയാണ് ക്രൈംബ്രാഞ്ചിലേക്ക് തിരിച്ചെടുത്തത്. മുൻപ് 18 കേസുകളിൽ അധികാര ദുർവിനിയോഗം നടത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്നായിരുന്നു ഇയാളെ സർവീസിൽനിന്ന് പിരിച്ചുവിട്ടത്. കഴിഞ്ഞ ദിവസം ഭക്ഷ്യമന്ത്രി ജി. ആർ അനിലുമായുള്ള ഫോൺ സംഭാഷണം പുറത്തുവന്നപ്പോൾ തിരുവനന്തപുരം വട്ടപ്പാറ ഇൻസ്പെക്ടർ ഗിരിലാലിനെ വിജിലൻസിലേക്ക് സ്ഥലംമാറ്റി ഉത്തരവ് വന്നിരുന്നു. ഇതേ ഉത്തരവിലാണ് ശ്രീമോനെ തിരിച്ചെടുത്ത കാര്യവുമുള്ളത്. സിവിൽ തർക്കത്തിൽ അന്യായമായി ഇടപെട്ട് ശ്രീമോൻ പീഡിപ്പിക്കുന്നെന്ന് ആരോപിച്ച് തൊടുപുഴ ഉടുമ്പന്നൂർ സ്വദേശി ബേബിച്ചൻ വർക്കി നൽകിയ ഹർജിയിൽ വിജിലൻസ് ഐ.ജി. എച്ച്. വെങ്കിടേഷ് നൽകിയ അന്വേഷണ റിപ്പോർട്ട് പരിഗണിച്ചാണു അന്നത്തെ നടപടി. ശ്രീമോനെതിരേ മുപ്പതിലധികം സംഭവങ്ങളിൽ പരാതി ഉന്നയിച്ചിരുന്നു. ഈ വിഷയത്തിൽ വിജിലൻസ് അന്വേഷണം നടത്തുകയും 18 പരാതികളിൽ കഴമ്പുണ്ടെന്ന് ഐജി എച്ച് വെങ്കിടേഷ് കണ്ടെത്തുകയും ചെയ്തിരുന്നു. അഴിമതി, കൈക്കൂലി, കസ്റ്റഡി മർദനം, ഭീഷണിപ്പെടുത്തൽ അടക്കം നിരവധി കുറ്റങ്ങളാണ് കണ്ടെത്തിയിരുന്നത്. തുടർന്ന് ഹൈക്കോടതി നിർദേശത്തെ തുടർന്നായിരുന്നു പിരിച്ചുവിടൽ. ഇത്തരം ഉദ്യോഗസ്ഥർ സമൂഹത്തിന് ഭീഷണിയാണെന്നായിരുന്നു അന്ന് കോടതിയുടെ...

Read More

പി. ​ജ​യ​രാ​ജ​ന്‍റെ പേ​രി​ൽ വാ​ട്ട്സ്ആ​പ്പി​ൽ വ്യാ​ജ​ൻ; പ​ണം ത​ട്ടാ​ൻ ശ്ര​മം

ക​ണ്ണൂ​ർ: സി​പി​എം നേ​താ​വ് പി. ​ജ​യ​രാ​ജ​ന്‍റെ പേ​രി​ൽ വ്യാ​ജ വാ​ട്ട്സ്ആ​പ്പ് അ​ക്കൗ​ണ്ട്. വാ​ട്ട്സ്ആ​പ്പി​ൽ വ്യാ​ജ പ്രൊ​ഫൈ​ൽ ഉ​ണ്ടാ​ക്കി പ​ണം ത​ട്ടാ​ൻ ശ്ര​മ​മു​ണ്ടാ​യി. സം​ഭ​വ​ത്തി​ൽ ക​ണ്ണൂ​ർ അ​ഡീ​ഷ​ണ​ൽ പോ​ലീ​സ് സു​പ്ര​ണ്ടി​നു ജ​യ​രാ​ജ​ൻ പ​രാ​തി ന​ൽ​കി. പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. കൊ​യി​ലാ​ണ്ടി സ്വ​ദേ​ശി​യു​ടെ ന​മ്പ​ർ ഉ​പ​യോ​ഗി​ച്ചാ​ണ് പ​ണം ത​ട്ടി​യെ​ടു​ക്കാ​ൻ ശ്ര​മി​ച്ച​തെ​ന്നാ​ണ് വി​വ​രം. നി​ര​വ​ധി ആ​ളു​ക​ളോ​ട് പ​ണം ആ​വ​ശ്യ​പ്പെ​ട്ട​താ​യാ​ണ് വി​വ​രം. എ​ന്നാ​ൽ ആ​രെ​ങ്കി​ലും പ​ണം അ​യ​ച്ചു കൊ​ടു​ത്തി​ട്ടു​ണ്ടോ എ​ന്ന കാ​ര്യം...

Read More