Author: Editorial Team

വൃഷ്ടിപ്രദേശങ്ങളിൽ കനത്ത മഴ ! മലമ്പുഴ ഡാമിന്‍റെ ഷട്ടറുകൾ തുറന്നു; തീരവാസികൾക്ക് ജാഗ്രതാനിർദേശം

പാലക്കാട്: വൃഷ്ടിപ്രദേശങ്ങളിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മലമ്പുഴ ഡാമിന്‍റെ ഷട്ടറുകൾ തുറന്നു. രാവിലെ ഒമ്പതിനാണ് നാലു ഷട്ടറുകളും ഒമ്പതു സെന്‍റിമീറ്റർ തുറന്നത്. ഡാം തുറന്ന സാഹചര്യത്തിൽ മുക്കൈപുഴ, കൽപ്പാത്തി പുഴ, ഭാരതപ്പുഴ എന്നിവയുടെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ടുദിവസമായി വൃഷ്ടിപ്രദേശത്ത് ശക്തമായ മഴയാണ്. രണ്ടുമാസത്തിനിടെ മൂന്നാംതവണയാണ് മലമ്പുഴ ഡാമിൽ നിന്ന് വെള്ളം ഒഴുക്കി ജലനിരപ്പ്...

Read More

കോണ്‍ഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്: മത്സരിക്കുമെന്ന സൂചന നല്‍കി ശശി തരൂര്‍

കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിച്ചേക്കുമെന്ന സൂചന നല്‍കി ശശി തരൂര്‍. മാതൃഭൂമി ഡോട്ട് കോം ഇംഗ്ലീഷ് എഡിഷനില്‍ എഴുതുന്ന കോളത്തിലാണ് കോണ്‍ഗ്രസ് പ്രസിഡന്റ് പദത്തിലേക്ക് മത്സരത്തിന്റെ സൂചന അദ്ദേഹം നല്‍കിയത്. സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് നടപടികള്‍ നിലവിലെ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ആരോഗ്യപരമായ മാര്‍ഗമാണെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. പ്രസിഡന്റ് സ്ഥാനത്തേക്ക് മാത്രമല്ല, കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റിയിലെ മറ്റു സ്ഥാനങ്ങളിലേക്കുംപാര്‍ട്ടി തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഗാന്ധി കുടുംബത്തിനു പുറത്തുള്ളയാള്‍ സ്ഥാനാര്‍ഥിയായാല്‍ അദ്ദേഹത്തിനെതിരെ ജി 23 സംഘത്തിന്റെ പ്രതിനിധിയായി ശശി തരൂര്‍ മത്സരിച്ചേക്കുമെന്നാണ് അറിയുന്നത്. തരൂരിനു സമ്മതമല്ലെങ്കില്‍ മനീഷ് തിവാരി മത്സരിക്കണമെന്നാണു സംഘത്തിലെ ധാരണ. രാഹുല്‍ ഗാന്ധിയാണു മത്സരിക്കുന്നതെങ്കിലും തിവാരി രംഗത്തിറങ്ങിയേക്കും. പുതിയ പ്രസിഡന്റിനെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പ് ഒക്ടോബര്‍ 17നാണു നിശ്ചയിച്ചിരിക്കുന്നത്. ഒരു സ്ഥാനാര്‍ഥി മാത്രമാണുള്ളതെങ്കില്‍ നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തിയതിയായ ഒക്ടോബര്‍ എട്ടിനു തന്നെ വിജയിയെ പ്രഖ്യാപിക്കും. 22 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നത്. നേരത്തെ 2000-ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ സോണിയ ഗാന്ധിക്കെതിരേ ജിതേന്ദ്ര പ്രസാദ മത്സരിച്ചിരുന്നു. എന്നാല്‍ സാധുവായ 7542 വോട്ടുകളില്‍ വെറും 94 വോട്ടുകള്‍ മാത്രമാണ് പ്രസാദയ്ക്ക്...

Read More

കോണ്‍ഗ്രസിന് കനത്ത തിരിച്ചടി; ഗുലാം നബിക്കൊപ്പം 51 നേതാക്കള്‍ പുതിയ പാര്‍ട്ടിയിലേക്ക്

ഗുലാം നബി ആസാദ് പാര്‍ട്ടി വിട്ടതിന് പിന്നാലെ ജമ്മു കശ്മീരില്‍ പ്രധാന നേതാക്കള്‍ കൂട്ടത്തോടെ കോണ്‍ഗ്രസ് വിടുന്നു. ആസാദിന് പിന്നാലെ 64 പേരാണ് പാര്‍ട്ടിവിട്ടത്. ഇവരില്‍ 51 നേതാക്കള്‍ ആസാദിന്റെ പുതിയ പാര്‍ട്ടിയില്‍ ചേരാനൊരുങ്ങുകയാണ്. ഇതില്‍ ജമ്മു കശ്മീര്‍ മുന്‍ ഉപമുഖ്യമന്ത്രി താരാചന്ദ് ഉള്‍പ്പെടുന്നുണ്ട്. രാഹുല്‍ ഗാന്ധിക്കെതിരെ തുറന്നടിച്ചാണ് ഗുലാം നബി ആസാദ് കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വം ഉള്‍പ്പെടെ രാജിവെച്ചത്. നേതൃത്വത്തിനെതിരെ കൂടുതല്‍ വിമര്‍ശനമുന്നയിച്ച് അദ്ദേഹം കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. പാര്‍ട്ടിയുടെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണം രാഹുല്‍ ഗാന്ധിയാണെന്നാണ് ഗുലാം നബി ആവര്‍ത്തിച്ച് പറയുന്നത്. വ്യക്തിപരമായി രാഹുല്‍ നല്ല മനുഷ്യനാണ് എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇതുപോലെ ആക്രമിക്കുന്ന ശൈലി ഉള്‍ക്കൊള്ളാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയത്തോട് ഒട്ടും ആഭിമുഖ്യമില്ലാത്ത വ്യക്തിയാണ് രാഹുല്‍. പക്ഷേ, എല്ലാവരും രാഹുലുമായി കൂടിയാലോചിക്കണമെന്ന് സോണിയ ആവശ്യപ്പെട്ടു. 2019ലെ പൊതുതിരഞ്ഞെടുപ്പില്‍ ‘ചൗക്കിദാര്‍ ചോര്‍ ഹെ’ എന്ന മുദ്രാവാക്യവുമായി നരേന്ദ്ര മോദിയെ ലക്ഷ്യമിട്ടതോടെയാണ് മുതിര്‍ന്ന നേതാക്കള്‍ രാഹുലുമായി അകലാന്‍ തുടങ്ങിയത്. മുതിര്‍ന്ന ഒരു നേതാവും ആ പ്രചാരണത്തെ പിന്തുണച്ചില്ല. തന്റെ മുദ്രാവാക്യത്തെ പിന്തുണയ്ക്കുന്നവര്‍ കയ്യുയര്‍ത്തണമെന്നു പാര്‍ട്ടി യോഗത്തില്‍ രാഹുല്‍ ആവശ്യപ്പെട്ടപ്പോള്‍ മുതിര്‍ന്നവര്‍ പലരും നീരസം പ്രകടിപ്പിച്ചു. വ്യക്തിപരമായ ആക്രമണമായിരുന്നില്ല വേണ്ടിയിരുന്നത്. മുതിര്‍ന്നവരെ ബഹുമാനിക്കാനും തുല്യ ബഹുമാനം പ്രതിപക്ഷ നേതാക്കള്‍ക്ക് നല്‍കാനുമാണ് തങ്ങള്‍ പഠിച്ചത്. മുതിര്‍ന്ന കാബിനറ്റ് മന്ത്രിമാര്‍ ആയിരുന്നവര്‍ക്ക് ഉപയോഗിക്കാന്‍ പറ്റുന്ന ഭാഷയാണോ ഇതെന്നും ഗുലാം നബി ആസാദ് ചോദിച്ചു. കോണ്‍ഗ്രസില്‍ നിന്ന് രാജിവെക്കാന്‍ താന്‍ നിര്‍ബന്ധിതനായതാണ്. എന്റെ വീട്ടില്‍ നിന്ന് രാജിവെച്ചുപോകാന്‍ ഞാന്‍ നിര്‍ബന്ധിതനായി. മോദിയെ കുറിച്ച് പറയുന്നത് ഒഴിവുകഴിവ് മാത്രമാണ്. ജി 23 കത്തു മുതല്‍ തന്നെ അവര്‍ക്ക് എന്നോട് നീരസമുണ്ട്. ചോദ്യം ചെയ്യുന്നത് അവര്‍ക്കിഷ്ടമല്ല. നിരവധി കോണ്‍ഗ്രസ് യോഗങ്ങള്‍ നടന്നു. പക്ഷേ, ഒരു നിര്‍ദേശം പോലും അവര്‍ സ്വീകരിച്ചില്ലെന്നും ഗുലാം നബി ആസാദ്...

Read More

‘ഇന്ന് ആ തടി ആയാലും അഡ്ജസ്റ്റ് ചെയ്യാമത്രേ’; ഷായെ ക്ഷണിച്ച പിണറായിയെ വിമര്‍ശിച്ച് ഷിബു ബേബിജോണ്‍

തിരുവനന്തപുരം: നെഹ്റു ട്രോഫി വള്ളംകളിക്ക് മുഖ്യാതിഥിയായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ ക്ഷണിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടിയെ പരിഹസിച്ച് ആർ.എസ്.പി. നേതാവ് ഷിബു ബേബി ജോൺ. ഫെയ്സ്ബുക്ക് കുറിപ്പിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ആ തടി പോരെന്നായിരുന്നു അന്ന് മാസ് ഡയലോഗ്. ഇന്ന് ആ തടി ആയാലും അഡ്ജസ്റ്റ് ചെയ്യാമത്രേ– ഷിബു ഫെയ്സ്ബുക്ക് കുറിപ്പിൽ പരിഹസിച്ചു. 2018 ഒക്ടോബറിലാണ് സംസ്ഥാന സർക്കാരിനെ തഴെയിടാനുള്ള ശേഷി അമിത് ഷായുടെ തടിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഒരു പ്രസംഗമധ്യേ പറഞ്ഞത്. വലിച്ച് താഴെയിട്ട് കളയാം എന്നാണ് ബി.ജെ.പിയുടെ തലതൊട്ടപ്പൻ വിചാരിക്കുന്നത്. അതിന് ആ തടി പോരാ. കണ്ടിട്ട് വെള്ളം കൂടുതലുള്ള തടിയാണെന്ന് തോന്നുന്നെന്നും അന്ന് പാലക്കാട്ട് പട്ടികജാതി ക്ഷേമസമിതി സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യവേ പിണറായി പരിഹസിച്ചിരുന്നു. അമിത് ഷാ കണ്ണൂരിൽ നടത്തിയ പ്രസംഗത്തിനായിരുന്നു അന്ന് മുഖ്യമന്ത്രി അത്തരത്തിൽ മറുപടി നൽകിയത്. വെറും 1,500 പാർട്ടിക്കാരെയും പോലീസിനെയും വെച്ച് ശബരിമലയിലെ ആചാരങ്ങളും വിശ്വാസങ്ങളും തടയാനും തകർക്കാനും ശ്രമിച്ചാൽ പിണറായി സർക്കാരിനെ വലിച്ചു താഴെയിടാനും ബി.ജെ.പി. മടിക്കില്ല എന്നായിരുന്നു അമിത് ഷാ പറഞ്ഞിരുന്നത്. കണ്ണൂർ താളിക്കാവിൽ ബി.ജെ.പിയുടെ ജില്ലാ കമ്മിറ്റി ഓഫീസായ മാരാർജി ഭവൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അമിത്...

Read More

സീ​റോ മ​ല​ബാ​ർ സ​ഭ​യി​ൽ മൂ​ന്ന് പു​തി​യ സ​ഹാ​യ​മെ​ത്രാ​ന്മാ​ർ

കാ​ക്ക​നാ​ട്: സീ​റോ മ​ല​ബാ​ർ​സ​ഭ​യി​ൽ മൂ​ന്ന് പു​തി​യ സ​ഹാ​യ​മെ​ത്രാ​ന്മാ​ർ കൂ​ടി നി​യ​മി​ത​രാ​യി. മാ​ന​ന്ത​വാ​ടി രൂ​പ​ത​യു​ടെ സ​ഹാ​യ​മെ​ത്രാ​നാ​യി ഫാ. ​അ​ല​ക്സ് താ​രാ​മം​ഗ​ല​ത്തി​നെ​യും ഷം​ഷാ​ബാ​ദ് രൂ​പ​ത​യു​ടെ സ​ഹാ​യ​മെ​ത്രാ​ന്മാ​രാ​യി ഫാ. ​ജോ​സ​ഫ് കൊ​ല്ലം​പ​റ​മ്പി​ലി​നെ​യും ഫാ. ​തോ​മ​സ് പാ​ടി​യ​ത്തി​നെ​യു​മാ​ണ് മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ് ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി നി​യ​മി​ച്ച​ത്. സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ 30-ാം സി​ന​ഡി​ന്‍റെ ര​ണ്ടാം സ​മ്മേ​ള​ന​ത്തി​ലാ​ണ് ഇ​വ​രെ മെ​ത്രാ​ന്മാ​രാ​യി സി​ന​ഡ് പി​താ​ക്ക​ന്മാ​ർ തെ​ര​ഞ്ഞെ​ടു​ത്ത​ത്. തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ൻ​പാ​യി ഇ​വ​രെ മെ​ത്രാ​ന്മാ​രാ​യി നി​യ​മി​ക്കു​ന്ന​തി​നു​ള്ള മാ​ർ​പാ​പ്പ​യു​ടെ സ​മ്മ​തം വ​ത്തി​ക്കാ​ൻ സ്ഥാ​ന​പ​തി​വ​ഴി ല​ഭി​ച്ചി​രു​ന്നു. ഫാ. ​ജോ​സ​ഫ് കൊ​ല്ലം​പ​റ​മ്പി​ൽ, ഫാ. ​തോ​മ​സ് പാ​ടി​യ​ത്ത് എ​ന്നി​വ​രെ മാ​ർ ആ​ല​ഞ്ചേ​രി​യും ഷം​ഷാ​ബാ​ദ് രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ റാ​ഫേ​ൽ ത​ട്ടി​ലും ചേ​ർ​ന്ന് സ്ഥാ​ന​ചി​ഹ്ന​ങ്ങ​ൾ അ​ണി​യി​ച്ചു. വി​ദേ​ശ​ത്താ​യി​രു​ന്ന മാ​ന​ന്ത​വാ​ടി രൂ​പ​ത​യു​ടെ നി​യു​ക്ത സ​ഹാ​യ​മെ​ത്രാ​ൻ ഫാ. ​അ​ല​ക്സ് താ​രാ​മം​ഗ​ലം ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​നാ​യി​രു​ന്നി​ല്ല. മെ​ത്രാ​ഭി​ഷേ​ക​ത്തി​ന്‍റെ തീ​യ​തി പി​ന്നീ​ട് നി​ശ്ച​യി​ക്കും. ഇ​തോ​ടെ സീ​റോ​മ​ല​ബാ​ർ സ​ഭ​യി​ൽ ശു​ശ്രൂ​ഷ ചെ​യ്യു​ന്ന​വ​രും വി​ര​മി​ച്ച​വ​രു​മാ​യി മെ​ത്രാ​ന്മാ​രു​ടെ എ​ണ്ണം 65 ആ​യി. 2016 മു​ത​ൽ 2022 വ​രെ ത​ല​ശേ​രി അ​തി​രൂ​പ​ത​യു​ടെ സി​ഞ്ചെ​ല്ലൂ​സ് ആ​യി​രു​ന്നു. അ​തി​രൂ​പ​ത​യി​ലെ മാ​ട​ത്തി​ൽ ഇ​ട​വ​ക​യു​ടെ വി​കാ​രി​യാ​യി സേ​വ​നം ചെ​യ്യു​മ്പോ​ഴാ​ണ് പു​തി​യ നി​യ​മ​നം അ​ദ്ദേ​ഹ​ത്തെ തേ​ടി​യെ​ത്തു​ന്ന​ത്. ത​ത്വ​ശാ​സ്ത്ര സം​ബ​ന്ധ​മാ​യ പു​സ്ത​ക​ങ്ങ​ളും നി​ര​വ​ധി ലേ​ഖ​ന​ങ്ങ​ളും പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ള്ള നി​യു​ക്ത മെ​ത്രാ​ന് ഇ​റ്റാ​ലി​യ​ൻ, ജ​ർ​മ​ൻ ഭാ​ഷ​ക​ളി​ലും പ്രാ​വീ​ണ്യ​മു​ണ്ട്. ഷം​ഷാ​ബാ​ദ് രൂ​പ​ത​യു​ടെ ഒ​ന്നാ​മ​ത്തെ സ​ഹാ​യ മെ​ത്രാ​നാ​യി നി​യ​മി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന പാ​ലാ രൂ​പ​താം​ഗം ഫാ. ​ജോ​സ​ഫ് കൊ​ല്ലം​പ​റ​മ്പി​ൽ 1955-ൽ ​ജ​നി​ച്ചു. പാ​ലാ രൂ​പ​ത​യു​ടെ മൈ​ന​ർ സെ​മി​നാ​രി​യി​ൽ വൈ​ദി​ക പ​രി​ശീ​ല​നം ആ​രം​ഭി​ച്ച അ​ദ്ദേ​ഹം 1981 ഡി​സം​ബ​ർ 18ന് ​വൈ​ദി​ക​നാ​യി അ​ഭി​ഷി​ക്ത​നാ​യി.  പാ​ലാ രൂ​പ​ത​യി​ലെ വി​വി​ധ ഇ​ട​വ​ക​ക​ളി​ൽ സേ​വ​നം ചെ​യ്ത ഫാ. ​കൊ​ല്ലം​പ​റ​മ്പി​ൽ പാ​ലാ സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ൽ​നി​ന്ന് ബി​രു​ദാ​ന​ന്ത​ര ബി​രു​ദം ക​ര​സ്ഥ​മാ​ക്കി. സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ൽ അ​ധ്യാ​പ​ക​നാ​യും ബ​ർ​സാ​റാ​യും ഹോ​സ്റ്റ​ൽ വാ​ർ​ഡ​നാ​യും സേ​വ​നം ചെ​യ്തു. 2003 മു​ത​ൽ 2011 വ​രെ അ​രു​വി​ത്തു​റ സെ​ന്‍റ് ജോ​ർ​ജ​സ് കോ​ള​ജി​ന്‍റെ പ്രി​ൻ​സി​പ്പാ​ളാ​യി​രു​ന്നു. മ​ഹാ​ത്മാ​ഗാ​ന്ധി സ​ർ​വ​ക​ലാ​ശാ​ല സെ​ന​റ്റ് അം​ഗം, സി​ൻ​ഡി​ക്കേ​റ്റ് അം​ഗം എ​ന്നീ നി​ല​ക​ളി​ലും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. രൂ​പ​ത​യു​ടെ വി​വി​ധ കാ​നോ​നി​ക സ​മി​തി​ക​ളി​ൽ അം​ഗ​മാ​യി​രു​ന്ന അ​ദ്ദേ​ഹം രൂ​പ​ത​യു​ടെ സി​ഞ്ചെ​ല്ലൂ​സാ​യും സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. നി​ല​വി​ൽ ഷം​ഷാ​ബാ​ദ് രൂ​പ​ത​യി​ൽ ഗു​ജ​റാ​ത്ത് മി​ഷ​ൻ പ്ര​ദേ​ശ​ത്തി​നു​വേ​ണ്ടി​യി​ട്ടു​ള്ള സി​ഞ്ചെ​ല്ലൂ​സാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു. ഷം​ഷാ​ബാ​ദ് രൂ​പ​ത​യു​ടെ ര​ണ്ടാ​മ​ത്തെ സ​ഹാ​യ മെ​ത്രാ​നാ​യി നി​യ​മി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന ഫാ. ​തോ​മ​സ് പാ​ടി​യ​ത്ത് ച​ങ്ങ​നാ​ശേ​രി അ​തി​രു​പ​താം​ഗ​മാ​ണ്. 1969-ൽ ​ജ​നി​ച്ച അ​ദ്ദേ​ഹം സ്കൂ​ൾ പ​ഠ​ന​ത്തി​നു​ശേ​ഷം 1984-ൽ ​വൈ​ദി​ക പ​രി​ശീ​ല​ന​ത്തി​നാ​യി ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​താ മൈ​ന​ർ സെ​മി​നാ​രി​യി​ൽ പ്ര​വേ​ശി​ച്ചു. 1994 ഡി​സം​ബ​ർ 29ന് ​വൈ​ദി​ക​നാ​യി അ​ഭി​ഷി​ക്ത​നാ​യി. അ​തി​ര​മ്പു​ഴ പ​ള്ളി​യി​ൽ അ​സി. വി​കാ​രി​യാ​യും മാ​ർ ജോ​സ​ഫ് പൗ​വ്വ​ത്തി​ലി​ന്‍റെ സെ​ക്ര​ട്ട​റി​യാ​യും സേ​വ​നം ചെ​യ്ത അ​ദ്ദേ​ഹം ബെ​ൽ​ജി​യ​ത്തി​ലെ ലു​വൈ​ൻ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​നി​ന്ന് ത​ത്വ​ശാ​സ്ത്ര​ത്തി​ൽ ഡോ​ക്ട​റേ​റ്റും ദൈ​വ​ശാ​സ്ത്ര​ത്തി​ൽ മാ​സ്റ്റ​ർ ബി​രു​ദ​വും നേ​ടി. കു​ന്നോ​ത്ത് ഗു​ഡ് ഷെ​പ്പേ​ർ​ഡ് മേ​ജ​ർ സെ​മി​നാ​രി​യി​ൽ ഉ​ൾ​പ്പെ​ടെ വി​വി​ധ മേ​ജ​ർ സെ​മി​നാ​രി​ക​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലും അ​ധ്യാ​പ​ക​നാ​യി​രു​ന്നു. ഇം​ഗ്ലീ​ഷി​ന് പു​റ​മേ ജ​ർ​മ​ൻ ഭാ​ഷ​യി​ലും പ്രാ​വീ​ണ്യ​മു​ണ്ട്. നി​ല​വി​ൽ ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത​യി​ലെ സി​ഞ്ചെ​ല്ലൂ​സാ​യി സേ​വ​നം...

Read More