Author: Editorial Team

മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ന് പ്ര​വാ​സി കേ​ര​ളാ കോ​ണ്‍​ഗ്ര​സ് ന്യൂ​യോ​ർ​ക്കി​ൽ സ്വീ​ക​ര​ണം ന​ൽ​കി

ന്യൂ​യോ​ർ​ക്ക്: കേ​ര​ളാ ജ​ല​സേ​ച​ന വ​കു​പ്പ് മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ന് പ്ര​വാ​സി കേ​ര​ളാ കോ​ണ്‍​ഗ്ര​സ് (എം) ​ന്യൂ​യോ​ർ​ക്ക് ചാ​പ്റ്റ​ർ വ​ന്പി​ച്ച സ്വീ​ക​ര​ണം ന​ൽ​കി. ഫ്ളോ​റ​ൽ പാ​ർ​ക്ക് സ​ന്തൂ​ർ ഇ​ന്ത്യ​ൻ റെ​സ്റ്റാ​റ​ന്‍റി​ൽ കൂ​ടി​യ സ്വീ​ക​ര​ണ യോ​ഗ​ത്തി​നു പ്ര​വാ​സി കേ​ര​ളാ കോ​ണ്‍​ഗ്ര​സ് (എം) ​ന്യൂ​യോ​ർ​ക്ക് ചാ​പ്റ്റ​ർ ഭാ​ര​വാ​ഹി​ക​ളാ​യ പ്ര​സി​ഡ​ൻ​റ് ജോ​ണ്‍ സി. ​വ​ർ​ഗീ​സ് (സ​ലിം), സെ​ക്ര​ട്ട​റി ജോ​സ് മ​ല​യി​ൽ, ട്ര​ഷ​റ​ർ ആ​ന്േ‍​റാ രാ​മ​പു​രം, ബേ​ബി ഉൗ​രാ​ളി​ൽ, ജോ​സ​ഫ് മാ​ത്യു ഇ​ഞ്ച​ക്ക​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി യോ​ഗ​ത്തി​ൽ സം​സാ​രി​ച്ചു. 2001 മു​ത​ൽ തു​ട​ർ​ച്ച​യാ​യി അ​ഞ്ചു ത​വ​ണ കേ​ര​ള നി​യ​മ​സ​ഭ​യി​ലേ​ക്കു കേ​ര​ളാ കോ​ണ്‍​ഗ്ര​സ് (എം) ​സ്ഥാ​നാ​ർ​ഥി​യാ​യി ഇ​ടു​ക്കി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ നി​ന്നും മ​ത്സ​രി​ച്ച് വി​ജ​യി​ച്ച റോ​ഷി അ​ഗ​സ്റ്റി​ൻ നി​ല​വി​ലു​ള്ള നി​യ​മ സ​ഭ​യി​ൽ ജ​ല​സേ​ച​ന വ​കു​പ്പ് മ​ന്ത്രി​യാ​യി സ്തു​ത്യ​ർ​ഹ​മാ​യ സേ​വ​നം കാ​ഴ്ച വ​യ്ക്കു​ന്നു. കേ​ര​ളാ കോ​ണ്‍​ഗ്ര​സ്‌​സ് (എം)-​ൻ​റെ എ​ല്ലാ പ്ര​തി​സ​ന്ധി ഘ​ട്ട​ങ്ങ​ളി​ലും പ​ല​രും പാ​ർ​ട്ടി വി​ട്ടു പോ​യ സാ​ഹ​ച​ര്യ​ങ്ങ​ളി​ലും പാ​ർ​ട്ടി​യി​ൽ അ​ടി​യു​റ​ച്ചു നി​ന്ന നേ​താ​വാ​ണ് റോ​ഷി എ​ന്ന് പ്ര​സി​ഡ​ൻ​റ് സ​ലിം ത​ന്‍റെ പ്ര​സം​ഗ​ത്തി​ൽ മ​ന്ത്രി​യെ പ്ര​കീ​ർ​ത്തി​ച്ച് സം​സാ​രി​ച്ചു. കെ.​എം. മാ​ണി എ​ന്ന അ​നി​ഷേ​ധ്യ നേ​താ​വി​ന്‍റെ പി​തൃ​തു​ല്യ​മാ​യ സ്നേ​ഹ​വും ക​രു​ത​ലും ത​ന്നി​ലു​ള്ള വി​ശ്വാ​സ​വും കാ​ത്തു സൂ​ക്ഷി​ക്കാ​നാ​ണ് പ​ല നേ​താ​ക്ക​ളും മാ​ണി സാ​റി​ന്‍റെ മ​ര​ണ​ശേ​ഷം പാ​ർ​ട്ടി വി​ട്ടു പോ​യെ​ങ്കി​ലും താ​ൻ കേ​ര​ളാ കോ​ണ്‍​ഗ്ര​സ് (എം)-​ൽ ത​ന്നെ ഉ​റ​ച്ചു നി​ന്ന​തെ​ന്ന് റോ​ഷി അ​ഗ​സ്റ്റി​ൻ വി​കാ​ര​ഭ​രി​ത​നാ​യി ത​ന്‍റെ മ​റു​പ​ടി പ്ര​സം​ഗ​ത്തി​ൽ പ​റ​ഞ്ഞു. പ്ര​സ്തു​ത യോ​ഗ​ത്തി​ൽ വ​ച്ച് വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ ന്യൂ​യോ​ർ​ക്ക് പ്രൊ​വി​ൻ​സ് ഭാ​ര​വാ​ഹി​ക​ൾ മ​ന്ത്രി​യെ പൊ​ന്നാ​ട​യ​ണി​യി​ച്ച് ആ​ദ​രി​ച്ചു. ഡ​ബ്ല്യു​എം​സി അ​മേ​രി​ക്ക​ൻ റീ​ജ​ണ്‍ വൈ​സ് ചെ​യ​ർ​മാ​ൻ കോ​ശി ഓ. ​തോ​മ​സ്, നാ​ഷ​ണ​ൽ സെ​ക്ര​ട്ട​റി ബി​ജു ചാ​ക്കോ, ന്യൂ​യോ​ർ​ക്ക് പ്രൊ​വി​ൻ​സ് ചെ​യ​ർ​മാ​ൻ വ​ർ​ഗീ​സ് എ​ബ്ര​ഹാം (രാ​ജു), പ്ര​സി​ഡ​ൻ​റ് ഈ​പ്പ​ൻ ജോ​ർ​ജ്, സെ​ക്ര​ട്ട​റി ജെ​യി​ൻ ജോ​ർ​ജ്, അം​ഗ​ങ്ങ​ളാ​യ സ​ജി തോ​മ​സ്, ജോ​ണ്‍ കെ. ​ജോ​ർ​ജ് തു​ട​ങ്ങി​യ​വ​ർ ചേ​ർ​ന്നാ​ണ് മ​ന്ത്രി​യെ പൊ​ന്നാ​ട​യ​ണി​യി​ച്ച​ത്. ഡ​ബ്ല്യു​എം​സി​യെ പ്ര​തി​നി​ധീ​ക​രി​ച്ച് കോ​ശി തോ​മ​സ് മ​ന്ത്രി​ക്കു ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു. കേ​ര​ളാ സെ​ന്‍റ​ർ പ്ര​തി​നി​ധി ഇ.​എം. സ്റ്റീ​ഫ​ൻ, കൈ​ര​ളി ടി​വി (യു​എ​സ്എ.) ഡ​യ​റ​ക്ട​ർ ജോ​സ് കാ​ടാ​പു​റം, മ​ന്ത്രി​യു​ടെ കു​ടും​ബ സു​ഹൃ​ത്തും ബി​സി​ന​സു​കാ​ര​നു​മാ​യ വ​ർ​ക്കി അ​ബ്ര​ഹാം, ഫോ​മാ വി​മ​ൻ​സ് ഫോ​റം ചെ​യ​ർ​പേ​ഴ്സ​ണ്‍ ലാ​ലി ക​ള​പ്പു​ര​ക്ക​ൽ, ഫോ​മാ വി​മ​ൻ​സ് ഫോ​റം മെ​ന്പ​ർ ബെ​റ്റി, ഏ​ഷ്യാ​നെ​റ്റ് യു.​എ​സ്. വീ​ക്കി​ലി റൗ​ണ്ട​പ്പ് റീ​ജി​യ​ണ​ൽ ഡ​യ​റ​ക്ട​ർ മാ​ത്യു​ക്കു​ട്ടി ഈ​ശോ തു​ട​ങ്ങി മ​ല​യാ​ളീ സ​മൂ​ഹ​ത്തി​ലെ പ്ര​മു​ഖ​രാ​യ പ​ല​രും യോ​ഗ​ത്തി​ൽ സം​ബ​ന്ധി​ക്കു​ക​യും മ​ന്ത്രി​ക്കു ആ​ശം​സ​ക​ൾ നേ​രു​ക​യും ചെ​യ്തു. പ്ര​വാ​സി കേ​ര​ളാ കോ​ണ്‍​ഗ്ര​സ് (എം) ​ന്യൂ​യോ​ർ​ക്ക് ചാ​പ്റ്റ​ർ പ്ര​സി​ഡ​ൻ​റ് ജോ​ണ്‍ സി. ​വ​ർ​ഗ്ഗീ​സ് (സ​ലിം) സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ആ​ന്േ‍​റാ രാ​മ​പു​രം കൃ​ത​ജ്ഞ​ത​യും...

Read More

ഡ്രൈവിംഗിനിടയില്‍ ശാരീരികാസ്വാസ്ഥ്യം: വാഹനം വൈദ്യുതി പോസ്റ്റിലിടിച്ചു നിന്നു; ഒഴിവായത് വന്‍ ദുരന്തം

കോട്ടയം: ഡ്രൈവിംഗിനിടയില്‍ ശാരീരികാസ്വാസ്ഥ്യം ഉണ്ടായതിനെത്തുടര്‍ന്ന് നിയന്ത്രണം നഷ്ടമായ കാര്‍ വൈദ്യുതി, ടെലിഫോണ്‍ പോസ്റ്റുകള്‍ ഇടിച്ച് തകര്‍ത്തു. കോട്ടയം താഴത്തങ്ങാടി അറുപുഴ പാറപ്പാടം ആറാട്ട് കടവ് ഭാഗത്താണ് സംഭവം. ആലപ്പുഴ വികാസ് ഗാര്‍ഡനില്‍ രഞ്ജിത്ത് ചന്ദ്രനാണ് അപകടത്തില്‍ പെട്ടത്. ആലപ്പുഴ മുന്‍സിഫ് മജിസ്ട്രേറ്റ് അശ്വതിയുടെ ഭര്‍ത്താവാണ്. കാർ പോസ്റ്റില്‍ ഇടിച്ചു നിന്നതിനാല്‍ സമീപത്തെ മീനച്ചിലാറ്റിലേക്ക് പതിക്കാതെ വന്‍ ദുരന്തം ഒഴിവായി. വാഹനത്തിന്‍റെ മുന്‍ഭാഗം തകര്‍ന്നെങ്കിലും യാത്രക്കാരന്‍ നിസാര പരിക്കുകളോടെ രക്ഷപെട്ടു.അപകടത്തെ തുടര്‍ന്ന് പ്രദേശത്ത് വൈദ്യുതി വിതരണം തടസപ്പെട്ടു. രക്തസമ്മര്‍ദത്തില്‍ വ്യത്യാസമുണ്ടായതോടെ വാഹനത്തിന്‍റെ നിയന്ത്രണം നഷ്ടമാവുകയായിരുന്നുവെന്നാണ് യാത്രക്കാരന്‍...

Read More

കോണ്‍ഗ്രസ് അവസാനിച്ചു; ഇനി ആം ആദ്മി ബിജെപിയുടെ മുഖ്യ എതിരാളി: കെജരിവാള്‍

അഹമ്മദാബാദ്: കോണ്‍ഗ്രസ് അവസാനിച്ചെന്നും അവരുടെ ചോദ്യങ്ങള്‍ ഉന്നയിക്കുന്നത് നിര്‍ത്തണമെന്നും മാധ്യമപ്രവര്‍ത്തകരോട് അരവിന്ദ് കെജരിവാള്‍. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഗുജറാത്തിലെത്തിയപ്പോഴാണ് ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി തലവനുമായ കെജരിവാള്‍ ഇങ്ങനെ പറഞ്ഞത്. പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി ശമ്പളം നല്‍കുന്നില്ലെന്നും പകരം ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പണം ഉപയോഗിക്കുന്നുവെന്നും കോണ്‍ഗ്രസ് ഉന്നയിക്കുന്ന ആരോപണത്തെക്കുറിച്ച് ഒരു മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചപ്പോഴാണ് അദ്ദേഹം ഇത്തരത്തില്‍ പ്രതികരിച്ചത്. ഗുജറാത്തില്‍ ബിജെപിയുടെ ഭരണം ആഗ്രഹിക്കാത്തവരുണ്ട്. കോണ്‍ഗ്രസിന് വോട്ട് ചെയ്യുന്നതും അവര്‍ക്ക് ഇഷ്ടമല്ല. ബിജെപിക്ക് മുഖ്യ എതിരാളി കോണ്‍ഗ്രസല്ല എഎപിയാണെന്നും അദ്ദേഹം പറഞ്ഞു. ഈ വര്‍ഷം അവസാനം നടക്കാനിരിക്കുന്ന അസംബ്ലി തെരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ എല്ലാ സീറ്റുകളിലും എഎപി മത്സരിക്കുമെന്നും അധികാരത്തിലെത്തിയാല്‍ സേവനങ്ങള്‍ ഡോര്‍-സ്റ്റെപ്പ് ഡെലിവറി ആക്കുമെന്നും, സംസ്ഥാനത്തെ അഴിമതി രഹിതമാക്കുമെന്നും കെജരിവാള്‍...

Read More

തെരുവുനായയെ കൊന്ന് കെട്ടിത്തൂക്കി! ജഡത്തിന് താഴെ ഇലയും പൂക്കളും; സംഭവം ചങ്ങനാശേരി പെരുന്നയില്‍

കോട്ടയം: ചങ്ങനാശേരി പെരുന്നയില്‍ തെരുവുനായയെ കൊന്ന് കെട്ടിത്തൂക്കി. പെരുന്ന സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിന് സമീപമാണ് സംഭവം. ജഡത്തിന് താഴെ ഇലയും പൂക്കളും വച്ചിരുന്നു. നാട്ടുകാര്‍ പിന്നീട് നായയെ മറവ് ചെയ്തു. പരാതി ലഭിക്കാത്തതിനാല്‍ പോലീസ്...

Read More

സൗത്ത് ഇന്ത്യൻ യു എസ് ചേംബർ ഓഫ് കോമേഴ്‌സ് ഹാൾ ഓഫ് ഫെയിം അവാർഡുകൾ പ്രഖ്യാപിച്ചു

ഹൂസ്റ്റൺ: സൗത്ത് ഇന്ത്യൻ യുഎസ് ചേംബർ ഓഫ് കോമേഴ്‌സിന്റെ (SIUCC) സെപ്റ്റംബർ 11 ന് ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് ഹൂസ്റ്റണിൽ ജിഎസ്എച്ച് ഇവന്‍റ് സെന്‍ററിൽ വച്ച് നടത്തപ്പെടുന്ന പത്താം വാർഷികാഘോഷത്തോടനുബന്ധിച്ച്‌ “ഹാൾ ഫോ ഫെയിം” അവാർഡുകൾ പ്രഖ്യാപിച്ചു. ഇന്ത്യയിലെയും അമേരിക്കയിലെയും ബിസിനസ് മണ്ഡലങ്ങളിൽ വേറിട്ട പ്രവർത്തനങ്ങൾ നടത്തി ശോഭിച്ച തോമസ് മൊട്ടക്കൽ (ന്യൂജേഴ്‌സി), ചെറിയാൻ സഖറിയ (ഹൂസ്റ്റൺ) എന്നീ വിശിഷ്ട വ്യക്തികളാണ് പ്രശസ്തമായ ഈ അവാർഡുകൾക്ക് അർഹരായത്. ചേംബറിന്റെ ഒരു വിദഗ്ദ്ധ ടീമാണ് നിരവധി വ്യക്തികളിൽ നിന്നും ഇവരെ അവാർഡിന് തിരഞ്ഞെടുത്തത്. ഇവന്‍റിലെ മുഖ്യാതിഥികളായ യു എസ് കോൺഗ്രസ് അംഗം ഷീലാ ജാക്സൺ ലീ, കേരളാ ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ എന്നിവരിൽ നിന്നും ഇവർ അവാർഡുകൾ ഏറ്റുവാങ്ങും. തോമസ് മൊട്ടക്കൽ (ന്യൂജേഴ്‌സി) അമേരിക്കയിലെ പ്രശസ്തമായ ടോമർ ഗ്രൂപ്പ് ഓഫ് കമ്പനീസിന്‍റെ പ്രസിഡണ്ടും സിഇഒയുമായ തോമസ് മൊട്ടക്കൽ അമേരിക്കയിലെ അറിയപ്പെടുന്ന വ്യവസായ സംരംഭകനും നിർമ്മാണമേഖലയിലെ പ്രമുഖനുമാണ്. തൊട്ടതെല്ലാം പൊന്നാക്കി മാറ്റിയ തോമസ് മൊട്ടക്കലിന്റെ വ്യവസായ ശൃംഖല യുഎഇയിലും ഇന്ത്യയിലുമായി വ്യാപിച്ചു കിടക്കുന്നു. ഹൈസ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം 18 വയസ്സിൽ ഇന്ത്യയിലെ സ്റ്റേറ്റ് ബോർഡീൽ നിന്നും ഒന്നാം റാങ്ക് കരസ്ഥമാക്കി. 1972 മുതൽ 11 വർഷം ഇന്ത്യൻ എയർഫോഴ്‌സിൽ ഹെവി ട്രാൻസ്‌പോർട് എയർക്രാഫ്റ്റ് വിഭാഗത്തിൽ ജോലി ചെയ്ത ശേഷം 11 വർഷം ആഫ്രിക്കയിലും ജോലി ചെയ്ത തോമസ് 1995 ൽ അമേരിക്കയിലെത്തി. 1998 ൽ ടോമർ കൺസ്ട്രക്ഷൻ ഗ്രൂപ്പ് ആരംഭിച്ചു. ന്യൂജേഴ്‌സി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ടോമർ ഗ്രൂപ്പിനു നിർമാണ മേഖലയിൽ വാട്ടർ ആൻഡ് വേസ്റ്റ് വാട്ടർ പ്ളാന്റ്സ്, പവർ പ്ലാന്റ്സ്, പവർ സബ് സ്റ്റേഷൻ പ്ലാന്റ്സ് തുടങ്ങി നിരവധി മേഖലകളിൽ പ്രാവീണ്യം തെളിയിച്ചു കഴിഞ്ഞു. 2013 മുതൽ ദുബായ് ഗ്ലോബൽ വില്ലേജിൽ എക്സിബിഷൻ പവിലിയൻ നിർമാണ രംഗത്തും സജീവ സാന്നിധ്യമാണ്. യു കെ യിലെ മാഡ്രിഡ് യൂണിവേഴ്സിറ്റിയിൽ നിന്നും 2019 ൽ പ്രശസ്തമായ “ഗ്ലോബൽ ക്വാളിറ്റി ക്രൗൺ അവാർഡിനും തോമസ് മൊട്ടക്കൽ അർഹനായി. കേരള ചേംബർ ഓഫ് കോമേഴ്‌സ് ഇൻ നോർത്ത അമേരിക്കയുടെ സ്ഥാപക പ്രസിഡണ്ട്, ഡബ്ലിയൂഎം സി ഗ്ലോബൽ വൈസ് പ്രസിഡണ്ട്, 2018 ഡബ്ലിയൂഎം സി ഗ്ലോബൽ കോൺഫറൻസ് ചെയർമാൻ എന്നെ നിലകകളിൽ സാംസകാരിക രംഗത്തും നിറഞ്ഞു നിൽക്കുന്ന തോമസ് മൊട്ടക്കൽ ഇപ്പോൾ ഡബ്ലിയൂഎം സി (വേൾഡ് മലയാളി കൌൺസിൽ) അമേരിക്ക റീജിയൻ ബിസിനസ് ഫോറം ചെയർമാനായി പ്രവർത്തിക്കുന്നു,. , ചെറിയാൻ സഖറിയ (ഹൂസ്റ്റൺ) കോളേജ് വിദ്യാഭ്യാസനത്തിനു ശേഷം 1976 ൽ ബഹ്‌റൈനിലേക്കു പോയ 3 വര്ഷം അവിടെ ജോലി ചെയ്ത ശേഷം 1980 ൽ അമേരിക്കയിലെത്തി. ന്യൂയോർക്കിൽ 1992 വരെ തുടർന്ന വാൾ സ്ട്രീറ്റിൽ ഇൻവെസ്റ്റ്മെന്റ് ബാങ്കിങ് രംഗത്ത് പ്രവർത്തിച്ചു. തുടർന്ന് ബിസിനസ് ചെയ്യുവാനുള്ള താല്പര്യം കൊണ്ട് ജോലി ഉപേക്ഷിച്ച് ന്യൂയോർക്കിൽ അപ്സ്റ്റേറ്റ് മേഖലയിൽ ആദ്യത്തെ റീട്ടെയിൽ ബിസിനസിനു തുടക്കം കുറിച്ചു. 1994 ൽ ടെക്സസിലെ ഹൂസ്റ്റണിലേക്ക് താമസം മാറ്റിയ ചെറിയാൻ സഖറിയ ആദ്യത്തെ റീട്ടെയിൽ സ്റ്റോർ/ ഗ്യാസ് സ്റ്റേഷനു സ്റ്റാഫ്‌ഫോഡിൽ തുടക്കം കുറിച്ചു. പിന്നീടുള്ള 28 വർഷം വളർച്ചയുടെ കാലഘട്ടമായിരുന്നു. അദ്ദേഹം ആരംഭിച്ച ന്യൂമാർട്ട് ഗ്രൂപ്പ് ഓഫ് കമ്പനീസ് ഇന്ന് വിവിധ മേഘലകളിൽ ശ്രദ്ധ പതിപ്പിച്ചു കഴിഞ്ഞു. പ്രൈം കൊമേർഷ്യൽ പ്രോപ്പർട്ടീസ് , റാഞ്ച് തുടങ്ങിയവ സ്വന്തമായുള്ള ഇദ്ദേഹം ഹൂസ്റ്റണിലെ ഒരു പ്രമുഖ വ്യവസായ സംരംഭകനാണ്. ചെറിയാൻ സഖറിയ ഹൂസ്റ്റണിലെ സാമൂഹ്യ സാമുദായിക സാംസ്‌കാരിക രംഗത്തും, സജീവ സാന്നിധ്യമാണ്. ഇവന്‍റിനോടൊപ്പം അമേരിക്കയിലെയും ഇന്ത്യയിലെയും വിവിധ കർമ്മ മണ്ഡലങ്ങളിൽ വേറിട്ട പ്രവർത്തനങ്ങൾ നടത്തി ശോഭിച്ച്‌ ജനശ്രദ്ധയാകർഷിച്ച 11 വിശിഷ്ട വ്യക്തികളെ ആദരിക്കുന്ന ചടങ്ങും ഉണ്ടായിരിക്കും. ഹൂസ്റ്റൺ നഗരത്തിൽ ഇതുവരെ അവതരിപ്പിച്ചിട്ടുള്ള പരിപാടികളിൽ നിന്നും വേറിട്ട അനുഭവം നൽകുന്ന, 5 മണിക്കൂർ നീണ്ടു നിൽക്കുന്ന ഒരു പ്രീമിയം ബാങ്ക്വറ്റാണ് സംഘടിപ്പിച്ചിരിക്കുന്നത്. ക്ഷണിക്കപെട്ട 1000 പേരാണ് ബാൻക്വറ്റിൽ...

Read More