Author: Editorial Team

പനി ബാധിച്ച് യുവ ഡോക്ടര്‍ മരിച്ചു

കൊല്ലം: പനി ബാധിച്ച് യുവ ഡോക്ടര്‍ മരിച്ചു. ഓച്ചിറ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ ഹൗസ് സര്‍ജന്‍ ഡോ. സുബി ചന്ദ്രശേഖരന്‍ (26) ആണ് മരിച്ചത്. മഠത്തില്‍ കാരണ്മ പള്ളിയില്‍ ചിത്രാലയത്തില്‍ ചന്ദ്രശേഖരന്‍ അംബിക ദമ്പതികളുടെ മകളാണ്. കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയാണ് മരണം...

Read More

അറ്റ”കുറ്റ’പ്പണി കഴിഞ്ഞ് ദിവസങ്ങൾ മാത്രം; കുഴിയിൽ വീണ് ബൈക്ക് യാത്രക്കാരന് പരിക്ക്

കൊച്ചി: അറ്റകുറ്റപ്പണി കഴിഞ്ഞ് ദിവസങ്ങൾ മാത്രം ആയ ആലുവ പെരുമ്പാവൂർ റോഡിലെ കുഴിയിൽ വീണ് ബൈക്ക് യാത്രക്കാരന് പരിക്ക്. വ്യാഴാഴ്ച രാവിലെയാണ് സംഭവം. അപകടത്തിനു പിന്നാലെ നാട്ടുകാർ റോഡിലെ കുഴികൾ കല്ലും മണ്ണും ഉപയോഗിച്ച് അടച്ചു. 10 ലക്ഷം രൂപ ചെലവാക്കിയാണ് 22 ദിവസം മുമ്പ് ആലുവ പെരുമ്പാവൂർ റോഡിലെ കുഴികൾ അടച്ചത്. എന്നാൽ ദിവസങ്ങൾക്കുളളിൽ റോഡ് വീണ്ടും പൊട്ടിപ്പൊളിഞ്ഞു. ഇതിനെതിരെ നാട്ടുകാർ പ്രതിഷേധവുമായി...

Read More

മകള്‍ക്ക് രക്തം കയറ്റാന്‍ രക്ത സഞ്ചി കൈയില്‍ പിടിച്ചുനില്‍ക്കുന്ന ഒരമ്മ; സംഭവം മധ്യപ്രദേശില്‍

ഭോപ്പാല്‍: കിടക്ക ലഭിക്കാത്തതിനാല്‍ മകള്‍ക്ക് രക്തം കയറ്റാനായി രക്ത സഞ്ചി കൈയില്‍ പിടിച്ച് അമ്മ മണിക്കൂറുകളോളം നിന്നു. ഈ സമയമത്രയും കുട്ടി വെറും നിലത്തിരിക്കുകയായിരുന്നു. മധ്യപ്രദേശിലെ സത്ന ജില്ലയിലെ മൈഹര്‍ സിവല്‍ ആശുപത്രിയിലാണ് സംഭവം. ഹീമോഗ്ലോബിന്‍റെ അളവ് കുറവായതിനാല്‍ അമ്മയ്ക്കൊപ്പം ആശുപത്രിയിലെത്തിയ 15 വയസുകാരിക്കാണ് ഈ ദുരനുഭവം. കിടക്കകള്‍ ഒഴിവില്ലാത്തതിനാല്‍ പെണ്‍കുട്ടിയെ രക്തപ്പകര്‍ച്ചയ്ക്കായി ആശുപത്രി ജീവനക്കാര്‍ തറയില്‍ ഇരുത്തുകയായിരുന്നു. സംഭവം വിവാദമായതോടെ സത്ന ജില്ലാ കളക്ടര്‍ അനുരാഗ് വര്‍മയുടെ നിര്‍ദേശപ്രകാരം ചീഫ് മെഡിക്കല്‍ ആന്‍ഡ് ഹെല്‍ത്ത് ഓഫീസര്‍ ഡോ.അശോക് അവാഡിയ അന്വേഷണം നടത്തി. മൈഹാര്‍ ആശുപത്രിയുടെ ചുമതലയുള്ള ഡോ. പ്രദീപ് നിഗമിനും സ്റ്റാഫ് നഴ്സ് അഞ്ജു സിംഗിനുമെതിരെ...

Read More

മുഖ്യന് നേരെയും തെരുവ് നായ; ആട്ടിയോടിച്ച് സുരക്ഷാ ഉദ്യോഗസ്ഥർ

ന്യൂഡൽഹി: ഡൽഹിയിൽ മുഖ്യമന്ത്രി പിണറായി വിജയന്‍റെ വാഹനത്തിന് സമീപത്തേക്ക് എത്തിയ തെരുവ് നായയെ സുരക്ഷാ ഉദ്യോഗസ്ഥർ ആട്ടിയോടിച്ചു. പോളിറ്റ് ബ്യൂറോ യോഗത്തിൽ പങ്കെടുക്കുന്നതിനായി എകെജി ഭവനിൽ എത്തിയതായിരുന്നു പിണറായി. മുഖ്യമന്ത്രി വാഹനത്തിൽനിന്ന് ഇറങ്ങാൻ നേരമാണ് കാറിന് സമീപത്തേക്ക് തെരുവ് നായ ഓടിയെത്തിയത്. ഇതേസമയം തന്നെ സുരക്ഷാ ഉദ്യോഗസ്ഥർ നായയെ...

Read More

“എല്ലാം നാടിന്‍റെ നന്മയ്ക്കായി’: വിദേശയാത്രയെ ന്യായീകരിച്ച് മന്ത്രി റിയാസ്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വിദേശയാത്രകളെ ന്യായീകരിച്ച് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ഇടത് മന്ത്രിമാർ ഒരു ധൂർത്തിനും വിധേയരാകില്ല. സംസ്ഥാനത്തിന്‍റെ ആവശ്യങ്ങൾക്ക് വേണ്ടിയാണ് വിദേശയാത്ര നടത്തുന്നത്. കഴിഞ്ഞ 15 മാസത്തിനിടെ താൻ പോയത് യുഎഇ മാത്രമാണെന്നും റിയാസ് പറഞ്ഞു. ആലുവ – പെരുന്പാവൂർ റോഡിലെ അറ്റകുറ്റപണി വൈകാൻ കാരണം കിഫ്ബിയുമായുള്ള തർക്കം കാരണമാണ്. 24 മീറ്റർ വീതി വേണമെന്നാണ് കിഫ്ബിയുടെ നിലപാടെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം, അറ്റകുറ്റപ്പണി കഴിഞ്ഞ് ദിവസങ്ങൾ മാത്രം ആയ ആലുവ പെരുമ്പാവൂർ റോഡിലെ കുഴിയിൽ വീണ് ബൈക്ക് യാത്രക്കാരന് പരിക്കേറ്റിരുന്നു. വ്യാഴാഴ്ച രാവിലെയാണ് സംഭവം. അപകടത്തിനു പിന്നാലെ നാട്ടുകാർ റോഡിലെ കുഴികൾ കല്ലും മണ്ണും ഉപയോഗിച്ച് അടച്ചു. 10 ലക്ഷം രൂപ ചെലവാക്കിയാണ് 22 ദിവസം മുമ്പ് ആലുവ പെരുമ്പാവൂർ റോഡിലെ കുഴികൾ അടച്ചത്. എന്നാൽ ദിവസങ്ങൾക്കുളളിൽ റോഡ് വീണ്ടും പൊട്ടിപ്പൊളിഞ്ഞു. ഇതിനെതിരെ നാട്ടുകാർ പ്രതിഷേധവുമായി...

Read More