Author: Editorial Team

ആഘോഷങ്ങൾക്ക് സൗജന്യമായി ​എല്ലാ കുടുംബങ്ങൾക്കും ഗ്യാസ് സിലിണ്ടർ, വമ്പൻ പ്രഖ്യാപനവുമായി ബിജെപി മുഖ്യമന്ത്രി

ഹോളി ആഘോഷത്തിന് മുന്നോടിയായി ദില്ലി നിവാസികൾക്ക് വമ്പൻ പ്രഖ്യാപനവുമായി മുഖ്യമന്ത്രി രേഖ ഗുപ്ത. ഹോളി, ദീപാവലി ഉത്സവത്തിന് മുന്നോടിയായി എല്ലാ ദില്ലി നിവാസികൾക്കും സൗജന്യമായി ​പാചക വാതക സിലിണ്ടർ നൽകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. സാധുവായ റേഷൻ കാർഡുകൾ കൈവശമുള്ള വീടുകൾക്ക് ദില്ലി സർക്കാർ സൗജന്യ എൽപിജി ഗ്യാസ് സിലിണ്ടറുകൾ നൽകും. ഒരു എൽപിജി സിലിണ്ടറിന്റെ വിലയായ 853 രൂപ ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ (ഡിബിടി) സംവിധാനത്തിലൂടെ യോഗ്യരായ ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് ട്രാൻസ്ഫർ ചെയ്യുന്ന ഒരു പദ്ധതിക്ക് സർക്കാർ അംഗീകാരം നൽകിയതായി മുഖ്യമന്ത്രി രേഖ ഗുപ്ത അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി.  എൽപിജി സിലിണ്ടറുകൾ ഉപയോഗിക്കുന്ന വീടുകളിൽ മാത്രമായി ഈ ആനുകൂല്യം പരിമിതപ്പെടുത്തില്ലെന്നും പൈപ്പ് വഴിയുള്ള പ്രകൃതിവാതക (പിഎൻജി) കണക്ഷനുകൾ ഉപയോഗിക്കുന്ന റേഷൻ കാർഡ് ഉടമകൾക്കും ഈ പദ്ധതിയുടെ പരിധിയിൽ വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഹോളിക്ക് മുമ്പ് തുക ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിൽ ക്രെഡിറ്റ് ചെയ്യും. പ്രധാന ഉത്സവങ്ങളിൽ കുടുംബങ്ങൾക്ക് സമയബന്ധിതമായി ആശ്വാസം നൽകുക എന്നതാണ് ലക്ഷ്യമെന്ന് ഗുപ്ത കൂട്ടിച്ചേർത്തു. പദ്ധതി നടപ്പിലാക്കുന്നതിനായി ദില്ലി സർക്കാർ ഈ ബജറ്റിൽ 242 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്ന് അവർ പറഞ്ഞു.  2026 മാർച്ച് 4 ന് വരാനിരിക്കുന്ന ഹോളി ആഘോഷ സമയത്ത് പദ്ധതി നടപ്പാക്കും. ഈ വർഷം രണ്ടുതവണ ആനുകൂല്യം നൽകും. ഹോളിക്ക് ശേഷം, നവംബർ 8 ന് ദീപാവലി സമയത്തും സൗജന്യ സിലിണ്ടർ നൽകും. തലസ്ഥാനത്തുടനീളമുള്ള ആയിരക്കണക്കിന് താഴ്ന്ന വരുമാനക്കാരായ കുടുംബങ്ങൾക്ക് ഈ പദ്ധതി പ്രയോജനപ്പെടുമെന്ന്...

Read More

പ്രധാനമന്ത്രിയേൽപ്പിച്ച ദൗത്യം, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവൽ തിരുവനന്തപുരത്തെത്തി; പിഎസ്എൽവി പരാജയങ്ങളിൽ അന്വേഷണം, അട്ടിമറിയില്ലെന്ന് നിഗമനം?

തിരുവനന്തപുരം: പി എസ് എൽ വിയുടെ തുടർപരാജയങ്ങളിൽ അന്വേഷണം നടത്താനായി ദേശീയ സുരക്ഷ ഉപദേഷ്ടാവായ അജിത് ദോവൽ തിരുവനന്തപുരത്തെത്തി. തുമ്പയിലെ വി എസ് എസ് എസിയിലെത്തിയ ദോവൽ ശാസ്ത്രജ്ഞ‌രെയടക്കം കണ്ട് വിവരങ്ങൾ ശേഖരിച്ചു. കുറച്ച് ദിവസങ്ങൾക്ക് മുന്നേയായിരുന്നു ദോവലിന്‍റെ തുമ്പ സന്ദർശനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദ്ദേശ പ്രകാരമായിരുന്നു ദേശീയ സുരക്ഷ ഉപദേഷ്ടാവിന്‍റെ ദൗത്യം. ദില്ലിയിൽ മടങ്ങിയെത്തിയ ദോവൽ, പി എസ് എൽ വിയുടെ തുടർപരാജയങ്ങളിൽ നടത്തിയ അന്വേഷണ റിപ്പോർട്ടും സമർപ്പിച്ചതായാണ് വിവരം. പി എസ് എൽ വിയുടെ തുടർപരാജയങ്ങളിൽ അട്ടിമറിയില്ലെന്നാണ് കണ്ടെത്തലെന്നും സൂചനയുണ്ട്. എന്നാൽ വീഴ്ചയുടെ കാരണങ്ങൾ എന്താണ് എന്നത് സംബന്ധിച്ചുള്ള വിലയിരുത്തലുകൾ ദോവൽ നടത്തിയിട്ടുണ്ട്. ഇത് മുൻനിർത്തിയുള്ള തിരുത്തലുകൾ ഉണ്ടായേക്കുമെന്നാണ്...

Read More

ട്രംപിന്റെ അവകാശവാദം; എണ്ണ ഇറക്കുമതി നിർത്തുമെന്ന് ഇന്ത്യ ഇതുവരെ അറിയിച്ചിട്ടില്ലെന്ന് റഷ്യ

മോസ്‌കോ: രാജ്യത്തുനിന്ന് എണ്ണ വാങ്ങുന്നത് നിർത്തുന്നത് സംബന്ധിച്ച് ഇന്ത്യയുടെ ഭാഗത്തുനിന്ന് ഔദ്യോഗിക പ്രസ്താവനകളോ അറിയിപ്പോ ലഭിച്ചിട്ടില്ലെന്ന് റഷ്യ. റഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ നിർത്താൻ സമ്മതിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞതിന് പിന്നാലെയാണ് റഷ്യയുടെ പ്രതികരണം. റഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതി അവസാനിപ്പിക്കുന്നത് സംബന്ധിച്ച് ഇന്ത്യയിൽനിന്ന് ഔദ്യോഗികവിവരമൊന്നും ലഭിച്ചില്ലെന്നാണ് റഷ്യൻ വക്താവായ ദിമിത്രി പെസ്‌കോവ് പ്രതികരിച്ചത്. ഇന്ത്യയുമായി ബന്ധപ്പെട്ട് ട്രംപ് നടത്തിയ പരാമർശങ്ങൾ റഷ്യ സൂക്ഷ്മമായി വിശകലനംചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ”ഇന്ത്യ-യുഎസ് ഉഭയകക്ഷി ബന്ധത്തെ ഞങ്ങൾ ബഹുമാനിക്കുന്നു. എന്നാൽ, ഇന്ത്യയുമായുള്ള തന്ത്രപരമായ പങ്കാളിത്തം വികസിപ്പിക്കുന്നതിനാണ് ഞങ്ങൾ കൂടുതൽ പ്രധാന്യം നൽകുന്നത്. ഇന്ത്യയുമായുള്ള ഉഭയകക്ഷിബന്ധം കൂടുതൽ മെച്ചപ്പെടുത്താനാണ് ഞങ്ങൾ ഉദ്ദേശിക്കുന്നത്. ഇത് ഞങ്ങൾക്ക് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്”, അദ്ദേഹം പറഞ്ഞു. റഷ്യൻ എണ്ണയ്ക്ക് പകരമായി യുഎസിൽനിന്നും വെനസ്വേലയിൽനിന്നും കൂടുതൽ എണ്ണ വാങ്ങാൻ ഇന്ത്യ സമ്മതിച്ചെന്നാണ് ട്രംപ് അവകാശപ്പെട്ടത്. ഇതിനാൽ റഷ്യൻ എണ്ണ ഇറക്കുമതിചെയ്യുന്നതിന് ഇന്ത്യയ്ക്ക് ഏർപ്പെടുത്തിയ 25% അധിക തീരുവ ഒഴിവാക്കിയതായും ട്രംപ് പ്രഖ്യാപിച്ചു. യുക്രൈൻ യുദ്ധം ആരംഭിച്ചതിനുശേഷം, റഷ്യയിൽനിന്ന് വിലക്കിഴിവിൽ എണ്ണ വാങ്ങുന്ന പ്രധാന രാജ്യമായി ഇന്ത്യ മാറിയിരുന്നു. ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നതിലൂടെ റഷ്യയുടെ യുദ്ധത്തിന് പരോക്ഷമായി സാമ്പത്തിക സഹായം നൽകുകയാണെന്നാണ് ട്രംപ് നേരത്തേ ആരോപിച്ചിരുന്നത്. ഇതേത്തുടർന്നാണ് ഇന്ത്യയ്ക്ക് യുഎസ് അധികതീരുവ...

Read More

വാൾട്ട് ഡിസ്‌നിയുടെ തലപ്പത്ത് മാറ്റം; സിഇഒ ബോബ് ഐഗർ സ്ഥാനം ഒഴിയുന്നു, ജോഷ് ഡിമാറോ പുതിയ മേധാവി

ന്യൂയോര്‍ക്ക്: ഹോളിവുഡിലെ ഏറ്റവും വലിയ പ്രെഡക്ഷന്‍ കമ്പനികളില്‍ ഒന്നായ വാൾട്ട് ഡിസ്‌നിയുടെ തലപ്പത്ത് മാറ്റം. സിഇഒ ബോബ് ഐഗർ സ്ഥാനം ഒഴിയുന്നു. രണ്ട് പതിറ്റാണ്ടിന് ശേഷമാണ് ബോബിന്റെ പടിയിറക്കം. ജോഷ് ഡിമാറോ ആണ് പുതിയ മേധാവി. നിലവിൽ ഇദ്ദേഹം ഡിസ്നി അമ്യുസ്മെന്റ് പാർക്കുകളുടെ ചുമതല വഹിക്കുകയാണ്. അബുദാബിയിൽ പുതിയ തീം പാർക്ക് നിർമിക്കാനും ഒരുങ്ങുകയാണ്...

Read More

ഇത്ര മികച്ച കരാർ സാധ്യമായത് മോദി – ട്രംപ് സൗഹൃദം കാരണം, രാഹുലിനെതിരേ പിയൂഷ് ഗോയൽ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള ഊഷ്മളമായ സൗഹൃദമാണ് യു.എസുമായി ഇത്രയും മികച്ചൊരു കരാറിലേക്ക് ഇന്ത്യയെ എത്തിച്ചതെന്ന് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയൽ. അയൽരാജ്യങ്ങൾക്കോ ഇന്ത്യയുമായി മത്സരിക്കുന്ന മറ്റ് രാജ്യങ്ങൾക്കോ ലഭിച്ചതിനേക്കാൾ മികച്ച ആനുകൂല്യങ്ങളാണ് ഈ കരാറിലൂടെ ഇന്ത്യക്ക് ലഭിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. യുവാക്കൾ, യുവതികൾ, കർഷകർ, മത്സ്യത്തൊഴിലാളികൾ, സ്ത്രീകൾ എന്നിങ്ങനെ ഇന്ത്യയിലെ 140 കോടി ജനങ്ങൾക്കും ഈ കരാർ വലിയ അവസരങ്ങൾ തുറന്നു നൽകും. മാസങ്ങളായി ഇരു രാജ്യങ്ങളിലെയും ഉദ്യോഗസ്ഥരും മന്ത്രിമാരും നടത്തിയ നിരന്തരമായ ചർച്ചകളുടെയും കഠിനാധ്വാനത്തിന്റെയും ഫലമാണ് ഈ നേട്ടമെന്നും അദ്ദേഹം പറഞ്ഞു. പാർലമെന്റിൽ പ്രതിപക്ഷം കാട്ടിക്കൂട്ടിയ പ്രകടനം ജനാധിപത്യത്തിന് നാണക്കേടാണെന്നും മന്ത്രി കുറ്റപ്പെടുത്തി. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ്, ഡിഎംകെ, ടിഎംസി, സമാജ്വാദി പാർട്ടി തുടങ്ങിയ കക്ഷികൾ സ്പീക്കറുടെ കസേരയ്ക്ക് അരികിലെത്തുകയും സഭയെ അപമാനിക്കുകയും ചെയ്തു. സഭയിൽ പറയേണ്ട കാര്യങ്ങൾ പ്രതിപക്ഷത്തിന്റെ മോശം പെരുമാറ്റം കാരണം പുറത്ത് പറയേണ്ടി വന്നതിൽ ഖേദമുണ്ടെന്നും മന്ത്രി...

Read More