Author: Editorial Team

ഇങ്ങനെ ഒളിപ്പിച്ചാല്‍ ആരും അറിയില്ലെന്ന് കരുതിയോ? പ​ത്ത​നം​തി​ട്ട​യി​ൽ ക​ഞ്ചാ​വു​മാ​യി വീ​ട്ട​മ്മ പി​ടി​യി​ൽ

പ​ത്ത​നം​തി​ട്ട: ക​ഞ്ചാ​വു​മാ​യി വീ​ട്ട​മ്മ പി​ടി​യി​ൽ. അ​ടൂ​ർ ഏ​നാ​ദി​മം​ഗ​ലം മാ​രൂ​ർ വ​ട​ക്കേ ച​രു​വി​ള വീ​ട്ടി​ൽ ബാ​ഹു​ലേ​യ​ന്‍റെ ഭാ​ര്യ സു​ജാ​ത(57) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പ​ത്ത​നാ​പു​ര​ത്തു​നി​ന്ന് ഓ​ട്ടോ​റി​ക്ഷ​യി​ൽ ശാ​ങ്കൂ​രി​ലേ​ക്കു വ​രു​ന്ന​തി​നി​ടെ ന​ർ​കോ​ട്ടി​ക് സെ​ല്ലും അ​ടൂ​ർ പോ​ലീ​സും ചേ​ർ​ന്ന് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. സു​ജാ​ത​യു​ടെ കൈ​യി​ൽ​നി​ന്നും 250 ഗ്രാ​മി​ല​ധി​കം ക​ഞ്ചാ​വ് പോ​ലീ​സ് ക​ണ്ടെ​ടു​ത്തു. മ​ടി​ക്കു​ത്തി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു. ക​ഞ്ചാ​വ് ചി​ല്ല​റ വി​ൽ​പ​ന​യ്ക്കാ​യി കൊ​ണ്ടു​വ​രു​ന്ന​താ​ണെ​ന്ന് ചോ​ദ്യം ചെ​യ്യ​ലി​ൽ പ്ര​തി...

Read More

ഹൂസ്റ്റൺ എക്യൂമെനിക്കൽ വോളീബോൾ ടൂർണമെന്റ് സമാപിച്ചു; സെന്റ് ജോസഫ് സീറോ മലബാർ ചർച്ച്‌ ടീം ജേതാക്കൾ

ഹൂസ്റ്റൺ: ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റന്റെ (ഐസിഇസിഎച്ച്) ആഭിമുഖ്യത്തിൽ നടത്തിയ വോളീബോൾ ടൂർണമെന്റിൽ ഹൂസ്റ്റൺ സെന്റ് ജോസഫ് സീറോ മലബാർ ചർച്ച്‌ ടീം ചാമ്പ്യന്മാരായി.വാശിയേറിയ ഫൈനൽ മത്സരത്തിൽ സെന്റ് മേരീസ് ക്നാനായ കാത്തലിക് ചർച്ച്‌ ടീമിനെ പരാജയപെടുത്തിയാണ്  അവർ വിജയകിരീടമണിഞ്ഞത് (25-22,  20-25,15-10).സെന്റ് മേരീസിന് റണ്ണർ അപ്പ് ട്രോഫിയും ലഭിച്ചു. ടൂർണമെന്റ് ജേതാക്കൾക്ക് റവ.ഫാ. ടി.എം. പീറ്റർ തൈവുള്ളതിൽ മെമ്മോറിയൽ എവർറോളിങ് ട്രോഫിയും റണ്ണേഴ്‌സ് അപ്പിന് ഐസിഇസിഎച്ച് ട്രോഫിയും    ഐസിഇസിഎച്ച് പ്രസിഡണ്ട് റവ.ഫാ.ഏബ്രഹാം സഖറിയായും മെഗാ സ്പോൺസർ ചാരുവിള മാത്യു  എന്നിവർ ചേർന്ന്  സമ്മാനിച്ചു. .  ടൂർണമെന്റിലെ മികച്ച കളിക്കാരനായി (എംവിപി) സനൂപ് ജോസി (സെന്റ് ജോസഫ്  സീറോ മലബാർ)  റയോൺ (ബസ്റ്റ് ഡിഫെൻസ് പ്ലെയർ ) ഷോൺ ജോസി (ബസ്ററ് ഒഫൻസ് പ്ലെയർ) കെവിൻ മാത്യു (ബെസ്ററ് സെറ്റർ) റൈസിംഗ് സ്റ്റാർസായി മിസ് ജാസ്മിൻ, മിസ് റിയ സുജിത് എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു. ഇവർക്ക് വ്യക്തിഗത ട്രോഫികളും ലഭിച്ചു.     റവ.ഫാ.എബ്രഹാം സഖറിയ (പ്രസിഡണ്ട്), ബിജു ഇട്ടൻ (സെക്രട്ടറി) മാത്യു സ്കറിയ (ട്രഷറർ) വോളി ബോൾ ടൂർണമെന്റ് കോർഡിനേറ്റർ റജി കോട്ടയം, നൈനാൻ വീട്ടിനാൽ, ജോൺസൻ ഉമ്മൻ, ബിജു ചാലക്കൽ തുടങ്ങിയവർ നേതൃത്വം നൽകി. ടൂണമെന്റിന്റെ വിജയതിനു സഹായിച്ച മെഗാ സ്പോൺസർ ചാരുവിള മാത്യു ( എംഐഎച്ച് റിയൽറ്റി, വിക്ടർസ് റെസ്റ്റോറന്റ് ആൻഡ് ഡെലി) ഗ്രാൻഡ് സ്പോൺസർ (എ ബി വേൾഡ് ഫുഡ് മാർക്കറ്റ്) ഗോൾഡ് സ്പോൺസർമാരായ ചാണ്ടപ്പിള്ള മാത്യൂസ് ഇൻഷുറൻസ് (ടിഡബ്ലിയുഫ്ജി)  ഷിജു എബ്രഹാം ഫിനാൻഷ്യൽ സെർവിസസ് എന്നിവരോടുള്ള നന്ദി ഭാരവാഹികൾ അറിയിച്ചു. റിപ്പോർട്ട് : ജീമോൻ റാന്നി     ...

Read More

ദുര്‍ഗന്ധം കാരണം വീട്ടിലിരിക്കാന്‍ വയ്യ! വൈക്കം വല്ലകത്ത്‌ തോട്ടില്‍ കക്കൂസ് മാലിന്യം തള്ളുന്നത് അധികൃതരുടെ ഒത്താശയോടെയോ ?തിരിഞ്ഞുനോക്കാതെ അധികൃതര്‍

വൈക്കം: വേമ്പനാട്ട് കായലിനെയും കറിയാറിനെയും ബന്ധിപ്പിച്ചു വല്ലകം, ചാലപ്പറമ്പ്‌ കള്ളുഷാപ്പിന് സമീപത്തുകൂടി കടന്നുപോകുന്ന നാട്ടുതോട്ടില്‍ കക്കൂസ് മാലിന്യം തള്ളുന്നത് പതിവാകുന്നു. ഈ മാസം ഇത് അഞ്ചാം തവണയാണ് ഇവിടെ കക്കൂസ് മാലിന്യം തള്ളുന്നത്. ശനിയാഴ്ച രാത്രിയിലാണ് അവസാന സംഭവം.  തോടിന്റെ അവസ്ഥ കണ്ടാല്‍ ആരും ഈ പരിസരത്ത് പോലും നില്‍ക്കില്ല. തോടിന് സമീപമുള്ള റോഡില്‍കൂടി മൂക്കുപൊത്താതെ നടക്കാന്‍പോലും കഴിയാത്ത അവസ്ഥയാണ്. ഈ പാലം വൈക്കം മുനിസിപ്പാലിറ്റിയുടെയും ഉദയനാപുരം ഗ്രാമപഞ്ചായത്തിന്റെയും അതിര്‍ത്തി ആയതിനാല്‍ ഇരുകൂട്ടരും തിരിഞ്ഞുനോക്കുന്നില്ല എന്നാണ് നാട്ടുകാരുടെ ഭാഷ്യം. മാലിന്യം തള്ളുന്നത് പതിവായതോടെ തോടിനിരുകരകളിലും താമസിക്കുന്ന നൂറുകണക്കിന് കുടുംബങ്ങളിലെ കുട്ടികളും വയോധികരുമടക്കം അസുഖമാധിതരാകുകയാണ്.  ദുര്‍ഗന്ധം മൂലം ഇവിടുള്ള വീടുകളിലെ ജനാലകള്‍ തുറക്കാന്‍പോലും കഴിയാത്ത അവസ്ഥയിലാണ് നാട്ടുകാര്‍. നിരവധി വിദ്യാര്‍ഥികളാണ് ഈ പാലത്തിന് സമീപം സ്‌കൂള്‍ ബസ് കാത്ത് നില്‍ക്കുന്നത്. മാലിന്യം തോട്ടില്‍ നിന്ന് ഒലിച്ചിറങ്ങി കിണറുകളിലേക്ക്‌ വ്യാപിക്കുന്നതിനാല്‍ തോടിന് സമീപമുള്ള കിണറുകളിലെ വെള്ളം ഉപയോഗിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് സമീപവാസികള്‍. കുടിവെള്ളത്തിന് ഏക ആശ്രയമായ കേരള വാട്ടര്‍ അതോറട്ടറിയുടെ കുടിവെള്ള പൈപ്പിന് മുകളിലൂടെയാണ് ഇവര്‍ കക്കൂസ് മാലിന്യം തള്ളുന്നതും. ഈ പൈപ്പിലാണെങ്കില്‍ ചോര്‍ച്ചയും ഉണ്ട്. കോവിഡിനും മറ്റ് പകര്‍ച്ച വ്യാധികള്‍ക്കുമെതിരേ ശുചിത്വ ബോധവത്കരണ പരിപാടികള്‍ നടക്കുമ്പോഴും അതിന് വിരുദ്ധമായ ഇത്തരം പ്രവര്‍ത്തികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഈ പ്രദേശത്ത് സിസിടിവി സ്ഥാപിക്കണമെന്ന ആവശ്യവും...

Read More

ശവകുടീരങ്ങളുടെ സന്ദര്‍ശകന്‍! ചെലവ്‌ ഒന്നരക്കോടിയിലധികം രൂപ; വേറിട്ടൊരു ലോക സഞ്ചാരിയെക്കുറിച്ച്…

ആളുകളൊക്കെ എന്തെങ്കിലുമൊരു ഹോബിയില്‍ താത്പര്യമുള്ളവരായിരിക്കുമല്ലൊ. നാണായ ശേഖരണം, സ്റ്റാമ്പ് ശേഖരണം, യാത്രകള്‍ അങ്ങനെ പലവിധ ഹോബികള്‍ പ്രസിദ്ധമാണല്ലൊ. എന്നാല്‍ ചിലരുടെ വിചിത്രമായ ശീലങ്ങള്‍ മറ്റുള്ളവരെ അമ്പരിപ്പിക്കുമെന്നതില്‍ സംശയം വേണ്ട. അത്തരത്തിലൊരാളണ് ഇംഗ്ലണ്ടിലെ വോള്‍വര്‍ഹാംപ്ടണില്‍ നിന്നുള്ള മാര്‍ക്ക് ദാബസ് എന്നയാള്‍. ശ്മശാനങ്ങള്‍ സന്ദര്‍ശിക്കുന്നതാണ് ഇദ്ദേഹത്തിന്‍റെ ഹോബി. ഇതുവരെ 700ല്‍പരം ശവകുടീരങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട് 49 കാരനായ ഇദ്ദേഹം. ഇതില്‍ 100 എണ്ണം ഇംഗ്ലണ്ടില്‍ ഉള്ളവ തന്നെയാണ്. ലോകത്തിന്‍റെ വിവിധ സ്ഥലങ്ങളില്‍ സഞ്ചരിച്ച് അവിടുത്തെ ചരിത്ര, രാഷ്ട്രീയ, സാമൂഹിക രംഗത്തെ പ്രമുഖരുടെ ശവകുടീരങ്ങള്‍ സന്ദര്‍ശിക്കുകയും ചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്തിട്ടുണ്ട് മാര്‍ക്ക് ദബാസ്. ഈ യാത്രകള്‍ക്കായി മാത്രം ഏകദേശം ഒന്നരക്കോടിയിലധികം രൂപയാണ് ഇദ്ദേഹം ചെലവാക്കിയിട്ടുള്ളത്. വാഷിംഗ്ടണ്‍ ഡിസിയിലെ ജോണ്‍ എഫ് കെന്നഡിയുടെയും വാഷിംഗ്ടണിലെ സിയാറ്റിലിലുള്ള ബ്രൂസ് ലീയുടെയും, ചൈനയിലെ ബീജിംഗിലുള്ള ചെയര്‍മാന്‍ മാവോയുടെയും ലോസ് ഏഞ്ചല്‍സിലെ മെര്‍ലിന്‍ മണ്‍റോയുടെയും ശവകുടീരങ്ങള്‍ ഇദ്ദേഹം സന്ദര്‍ശിച്ചിട്ടുള്ളവയില്‍ പ്രധാനമാണ്. ഇപ്പോള്‍ ഈ ഹോബി നിയന്ത്രിക്കാനുള്ള മാനസികാവസ്ഥയിലല്ല താനെന്ന് ദബാസ് പറയുന്നു. സ്റ്റാലിനടക്കമുള്ള നിരവധി പ്രമുഖരുടെ അന്ത്യവിശ്രമയിടങ്ങള്‍ തനിക്കിനിയും കണ്ടുതീര്‍ക്കാനുണ്ടെന്ന് അദ്ദേഹം പറയുന്നു. ഇത്തരം സന്ദര്‍ശനങ്ങള്‍ക്കിടെ തനിക്ക് ധാരാളം അപകടങ്ങളും സംഭവിച്ചിട്ടുണ്ടെന്ന് ദബാസ് കൂട്ടിച്ചേര്‍ക്കുന്നു. ഒരു നേഴ്സായി ജോലി ചെയ്യുന്ന മാര്‍ക്ക് ദബാസ് ഇപ്പോൾ തന്‍റെ അടുത്ത യാത്രയ്ക്കായുള്ള മാനസികമായ...

Read More

അമേരിക്കയില്‍ ഒരു കുരങ്ങന്‍ ഫോണില്‍ 911 വിളിച്ചപ്പോള്‍ സംഭവിച്ചത്…! ആപത്തൊന്നും ഇല്ലാഞ്ഞതിന്‍റെ ആശ്വാസത്തില്‍ പോലീസ്‌

നമ്മുടെ നാട്ടില്‍ എന്തെങ്കിലും അത്യാവശ സാഹചര്യങ്ങളില്‍ ആളുകള്‍ 100ലൊ 112ലൊ ഒക്കെ പോലസിനെ സഹായത്തിന് വിളിക്കാറുണ്ടല്ലൊ. അല്ലെങ്കില്‍ അഗ്നിശമന സേനയെയോ ആംബുലന്‍സിനെയൊ ഇത്തരത്തില്‍ വിളിക്കാറുണ്ട്. സമാനമായ രീതിയില്‍ അമേരിക്കയിൽ ആളുകള്‍ സഹായത്തിനായി വിളിക്കാറുള്ളത് 911 എന്ന നമ്പരിലാണ്. കഴിഞ്ഞ ശനിയാഴ്ച രാത്രിയില്‍ അമേരിക്കയിലെ കാലിഫോര്‍ണിയയിലുള്ള സാന്‍ ലൂയിസ് ഒബിസ്പൊ കൗണ്ടിയിലുള്ള പോലീസ് സ്റ്റേഷനിലേക്ക് അത്തരത്തിലൊരു ഫോണ്‍ വിളി എത്തി. എന്നാല്‍ അവര്‍ ഫോണെടുത്തപ്പോഴേക്കും മറുഭാഗത്ത് നിന്ന് മറുപടിയില്ലാതെ ഫോണ്‍ വിച്ഛേദിക്കപ്പെട്ടു. പോലീസുകാര്‍ ഉടന്‍തന്നെ തിരികെ വിളിച്ചെങ്കിലും ആരും ഫോണെടുത്തില്ല. പെട്ടെന്ന് തന്നെ സംഭവ സ്ഥലത്തേക്ക് അവര്‍ പാഞ്ഞെത്തി. എന്നാല്‍ പോലീസുകാരെ വിളിച്ചയിടം ഒരു മൃഗശാലയായിരുന്നു. അവിടുള്ള ജീവനക്കാര്‍ ആരും തന്നെ അങ്ങനൊരു ഫോണ്‍ ചെയ്തിരുന്നില്ല. കൂടുതല്‍ അന്വേഷിച്ചപ്പോഴാണ് ഫോണ്‍ ചെയ്ത വിരുതനെ അവര്‍ തിരിച്ചറിഞ്ഞത്. മൃഗശാലയിലുള്ള ഒരു കുട്ടിക്കുരങ്ങനാണ് പണി പറ്റിച്ചത്. റൂട്ട് എന്ന് പേരുള്ള ഈ വികൃതി മനുഷ്യര്‍ ചെയ്യാറുള്ളതുപോലെ ഫോണ്‍ ഡയല്‍ ചെയ്തതായിരുന്നു. ഏതായാലും ആപത്തൊന്നും ഇല്ലാഞ്ഞതിന്‍റെ ആശ്വാസത്തില്‍ പോലീസുദ്യോഗസ്ഥര്‍ തിരികെ പോയി. എന്നാല്‍ ഒരു ഫോണ്‍ ചെയ്തതിലൂടെ കൊച്ച് റൂട്ട് വാര്‍ത്തതാരമായി...

Read More