Author: Editorial Team

റഷ്യന്‍ പെട്രോളിയം അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്നതില്‍ അമര്‍ഷം

ന്യൂഡല്‍ഹി: ഇന്ത്യയില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന പെട്രോളിയം ഉല്‍പന്നങ്ങളില്‍ അമേരിക്ക അമര്‍ഷം പ്രകടിപ്പിച്ചു. റഷ്യ ഉല്‍പാദിപ്പിക്കുന്ന പെട്രോളിയം ഉല്‍പന്നങ്ങളാണ് ഇന്ത്യ അമേരിക്കയ്ക്ക് കയറ്റുമതി ചെയ്യുന്നതെന്ന് അമേരിക്ക ആരോപിക്കുന്നു. യുക്രൈന്‍ അധിനിവേശത്തെത്തുടര്‍ന്ന് ഫെബ്രുവരിമുത്യ റഷ്യക്കുമേല്‍ അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. ഊര്‍ജാവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന റഷ്യന്‍ നിര്‍മിത അസംസ്‌കൃത എണ്ണ, പെട്രോളിയം ഉല്‍പന്നങ്ങള്‍, കല്‍ക്കരി, വാതകം എന്നിവ ഇറക്കുമതി ചെയ്യുന്നതിന് അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. റഷ്യയില്‍നിന്നുള്ള എണ്ണയാണെന്ന വസ്തുത മറച്ചുവച്ചാണ് ഇന്ത്യ അമേരിക്കയിലേക്ക് എണ്ണ കയറ്റുമതി ചെയ്യുന്നത്. ഇത് അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധത്തിന്റെ ലംഘനമാണെന്ന് അമേരിക്ക ആരോപിക്കുന്നു. റഷ്യയില്‍നിന്നുള്ള എണ്ണയെന്ന വസ്തുത മറച്ചുവച്ചാണ് ഇന്ത്യ, അമേരിക്കയ്ക്ക് പെട്രോളിയം ഉല്‍പന്നങ്ങള്‍ കയറ്റുമതി ചെയ്തിരുന്നതെന്ന് അമേരിക്ക ആരോപിച്ചു. പുറംകടലിലെത്തുന്ന റഷ്യന്‍ ടാങ്കറില്‍നിന്ന് ഇന്ത്യന്‍ കപ്പലിലേക്ക് മാറ്റുന്ന അസംസ്‌കൃത എണ്ണയും മറ്റും ഗുജറാത്ത് തീരത്തുള്ള തുറമുഖത്ത് എത്തിക്കുകയാണ്. ഇത് റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ മൈക്കിള്‍ പത്ര സ്ഥിരീകരിച്ചിട്ടുണ്ട്. സംസ്‌കരിച്ച പെട്രോളിയം ഉല്‍പന്നങ്ങള്‍ കപ്പലില്‍ ശേഖരിച്ചശേഷം ലക്ഷ്യസ്ഥാനമില്ലാതെ കടലില്‍ സഞ്ചരിക്കും. നിര്‍ദേശം ലഭിക്കുന്നതനുസരിച്ച് ചരക്കുകപ്പല്‍ ന്യൂയോര്‍ക്കിലേക്ക് യാത്രതിരിക്കുമെന്ന് ഇന്ത്യന്‍ സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് പത്ര പറഞ്ഞു. റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണറുടെ പ്രസ്താവനയില്‍ ന്യൂഡല്‍ഹിയിലെ അമേരിക്കന്‍ എംബസി ഇതുവരെ പ്രതികരിച്ചിട്ടില്ല. റഷ്യക്കെതിരേ ഉപരോധം ഏര്‍പ്പെടുത്തിയ നടപടിക്ക് ഇതുവരെ ഇന്ത്യ അംഗീകാരം നല്‍കിയിട്ടില്ല. പെട്രോളിയം അസംസ്‌കൃത എണ്ണ ഇറക്കുമതി ചെയ്യുന്ന ലോകരാജ്യങ്ങളില്‍ മൂന്നാം സ്ഥാനമാണ് ഇന്ത്യയ്ക്കുള്ളത്. എന്നാല്‍ റഷ്യയില്‍നിന്ന് അപൂര്‍വമായി മാത്രമായിരുന്നു ഇന്ത്യ എണ്ണ ഇറക്കുമതി ചെയ്തിരുന്നത്. യുക്രൈന്‍ യുദ്ധത്തെത്തുടര്‍ന്ന് പാശ്ചാത്യരാജ്യങ്ങള്‍ റഷ്യക്ക് ഉപരോധം ഏര്‍പ്പെടുത്തിയതിനെത്തുടര്‍ന്ന് എണ്ണവിലയില്‍ റഷ്യ ഇളവ് നല്‍കിയിരുന്നു. ഈ സാഹചര്യം മുതലെടുത്താണ് റഷ്യന്‍ എണ്ണ വ്യാപകമായി ഇന്ത്യ ഇറക്കുമതി ചെയ്യാന്‍...

Read More

ന്യൂയോര്‍ക്ക് എന്‍ബിഎ ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

ന്യൂയോര്‍ക്ക്: ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന നായർ ബനവലന്റ് അസ്സോസിയേഷൻ ഭാരതത്തിന്റെ 75-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു. തങ്ങളുടെ ആസ്ഥാന മന്ദിരത്തിൽ ഒത്തുചേർന്ന് പ്രസിഡന്റ് അപ്പുക്കുട്ടൻ നായർ, സെക്രട്ടറി സേതുമാധവൻ, ട്രഷറർ ഗോപിനാഥക്കുറുപ്പ്, ട്സ്റ്റീ ബോർഡ് ചെയർമാൻ രഘുവരൻ നായർ, വൈസ് പ്രസിഡന്റ് ശശി പിള്ള എന്നിവരുടെ നേതൃത്വത്തിൽ ജന്മനാടിന്റെ പതാക ഉയർത്തിക്കൊണ്ട് ജന്മഭൂമിയോടുള്ള ആദരവും അഭിമാനവും ഉയർത്തിക്കാട്ടി. ഭാരതീയർ എവിടെ പോയി വസിച്ചാലും മാതൃരാജ്യത്തിന്റെ മഹനീയത മറന്നുപോകാതിരിക്കണമെന്ന് പ്രസിഡന്റ്...

Read More

ഭാരത് ബോട്ട് ക്ലബ്ബ് പിക്നിക്കും ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനവും സം‌യുക്തമായി ആഘോഷിച്ചു

ന്യൂയോര്‍ക്ക്: ന്യൂയോർക്കിലും പ്രാന്തപ്രദേശങ്ങളിലും വസിക്കുന്ന വള്ളം കളി പ്രേമികളായ മലയാളികളുടെ സംഘടനയായ ‘ഭാരത് ബോട്ട് ക്ലബ്ബ്’ പിക്നിക്കും ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനവും സം‌യുക്തമായി ആഘോഷിച്ചു. ആഗസ്റ്റ് 13-ാം തിയ്യതി ശനിയാഴ്ച ന്യൂജേഴ്സിയിലുള്ള പാസ്സാക്ക് ബ്രൂക് കൗണ്ടി പാർക്കിൽ വെച്ചായിരുന്നു വിപുലമായ ആഘോഷങ്ങള്‍ സംഘടിപ്പിച്ചത്. കോവിഡ് മഹാമാരിമൂലം ഏതാനും വർഷങ്ങളായി ബോട്ട് ക്ലബ്ബിന്റെ പ്രവർത്തനം മന്ദഗതിയിലായിരുന്നു. പ്രസിഡന്റ് വിശ്വനാഥൻ കുഞ്ഞുപിള്ള, സെക്രട്ടറി വിശാൽ വിജയൻ, ട്രഷറർ സജി താമരവേലിൽ, ട്രസ്റ്റീ ബോർഡ് ചെയർമാൻ ജയപ്രകാശ് നായർ, ക്യാപ്റ്റൻ മനോജ് ദാസ്, രാധാകൃഷ്ണൻ കുഞ്ഞുപിള്ള എന്നിവരാണ് പരിപാടികൾ നിയന്ത്രിച്ചത്. ഭാരതത്തിന്റെ 75-ാം സ്വാതന്ത്ര്യ ദിനാഘോഷങ്ങളോടനുബന്ധിച്ച് ഇന്ത്യന്‍ ദേശീയ പതാക ഉയർത്തി ക്ലബ്ബ് അംഗങ്ങളുടെ ആദരവും അഭിമാനവും പ്രകടിപ്പിച്ചു. പിക്നിക്കിൽ നടന്ന കായിക മത്സരങ്ങളുടെ നിയന്ത്രണം സജി താമരവേലിലും രാധാകൃഷ്ണൻ കുഞ്ഞുപിള്ളയും ഏറ്റെടുത്തപ്പോൾ, വിഭവസമൃദ്ധമായ ഭക്ഷണ കലവറയുടെ ഉത്തരവാദിത്വം കോശി ചെറിയാന്റെയും വൈസ് പ്രസിഡന്റ് സാബു വർഗീസിന്റെയും കൈയ്യില്‍ ഭദ്രമായിരുന്നു. മത്സരങ്ങളില്‍ പങ്കെടുത്ത് വിജയിച്ചവർക്ക് ട്രസ്റ്റീ ബോർഡ് മെമ്പർ അജീഷ് നായർ സമ്മനദാനം...

Read More

കിഴക്കിൻറെ കാതോലിക്ക പരിശുദ്ധ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവക്ക് ഹൂസ്റ്റണിൽ സ്വീകരണം

ഹൂസ്റ്റൺ : രണ്ടാഴ്ച നീണ്ട ശ്ലൈഹീക സന്ദര്‍ശനത്തിനായി അമേരിക്കയില്‍ എത്തുന്ന മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരമാധ്യക്ഷനും, കിഴക്കിന്റെ കാതോലിക്കയും, മലങ്കര മെത്രാപോലീത്തയുമായ പരിശുദ്ധ മോറാൻ മാർ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവക്ക് ഹൂസ്റ്റണിൽ രാജകിയ വരവേൽപ്പ്നൽകുന്നു. കിഴക്കിന്റെ കാതോലിക്കയും, മലങ്കര മെത്രാപോലീത്തയുമായി സ്ഥാനം ഏറ്റശേഷം ആദ്യമായാണ് പരിശുദ്ധ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ അമേരിക്ക സന്ദർശിക്കുന്നത്. സപ്റ്റംബർ 19 തിങ്കളാഴ്ച്ച ഉച്ചക്ക് ശേഷം ഹൂസ്റ്റൺ ജോർജ്ജ് ബുഷ് ഇന്റർനാഷണൽ എയർപോർട്ടിൽ എത്തുന്ന പരിശുദ്ധ കാതോലിക്കാ ബാവയെയും സംഘത്തെയും ഭദ്രാസന സഹായ മെത്രാപോലീത്ത അഭിവന്ദ്യ ഡോ.സഖറിയാസ് മാർ അപ്രേം മെത്രാപ്പോലീത്തയുടെ നേതൃത്വത്തിൽ വൈദീകരും, വിശ്വാസികളും ചേർന്നു ഊഷ്മളമായ സ്വീകരണം നൽകും. തുടർന്ന് ഹൂസ്റ്റൺ ബീസ്‌ലിയിലുള്ള സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന ആസ്ഥാനത്തേക്ക് പോകുന്ന പരിശുദ്ധ കാതോലിക്കാ ബാവ ചൊവ്വാഴ്ച രാവിലെ ഭദ്രാസന അരമന ചാപ്പലിൽ വിശുദ്ധ കുർബാന അർപ്പിക്കും. 20 -ന് ചൊവ്വാഴ്ച വൈകിട്ട് 6 -മണിക്ക് ഹൂസ്റ്റൺ സെൻറ് തോമസ് ഓർത്തോഡോക്സ് കത്തീണ്ട്രൽ ദേവാലയത്തിൽ സന്ധ്യാ നമസ്കാരവും, തുടർന്ന് സ്വീകരണ ഘോഷയാത്രയും, സ്വീകരണ സമ്മേളനവും നടക്കും. സ്വീകരണ സമ്മേളനത്തിൽ ഭദ്രാസന സഹായ മെത്രാപോലീത്ത അഭിവന്ദ്യ ഡോ.സഖറിയാസ് മാർ അപ്രേം അദ്ധ്യക്ഷത വഹിക്കും. പരിശുദ്ധ കാതോലിക്ക ബാവയെ സ്വീകരിക്കുന്നതിനായി ഭദ്രാസന സെക്രട്ടറി ഫാ. മാത്യൂസ് ജോർജ്ജ്, ഭദ്രാസന കൗൺസിൽ അംഗങ്ങൾ, ഫാ. പി എം ചെറിയാൻ, ഫാ.മാത്തുക്കുട്ടി വർഗീസ്, ഫാ.ജേക്ക് കുര്യൻ,ഫാ.ബിജോയ് സഖറിയ, ഫാ സന്തോഷ് വർഗീസ്, ഫാ.രാജേഷ് കെ ജോൺ, ഫാ.ക്രിസ്റ്റഫർ മാത്യു, ഫാ.ജോൺസൺ പുഞ്ചക്കോണം, ശ്രീ.മനോജ് മാത്യു, ശ്രീ.മാത്യു മുണ്ടക്കൽ, ശ്രീ.തോമസ് പൂവത്തൂർ, ശ്രീ.നൈനാൻ വീട്ടിനാൽ, ശ്രീ.എൽദോ പീറ്റർ, ശ്രീ.തോമസ് ഐപ്പ്, ശ്രീ.ഷാജി പുളിമൂട്ടിൽ, ശ്രീ.ഷെറി തോമസ്, ശ്രീ.ചാർളി പടനിലം, ശ്രീ.രാജേഷ് സ്കറിയ, ശ്രീ.ഷൈജു, ശ്രീ.റ്റോബി എന്നിവരടങ്ങുന്ന വിവിധ കമ്മറ്റികൾ രൂപീകരിച്ച് പ്രവർത്തനം...

Read More

ജനക്കൂട്ടത്തിലേക്ക് കാര്‍ ഇടിച്ചു കയറി;
ഒരാള്‍ മരിച്ചു, 17 പേര്‍ക്കു പരിക്ക്

പെന്‍സില്‍വാനിയ: ആള്‍ക്കൂട്ടത്തിലേക്ക് കാര്‍ ഇടിച്ചുകയറി. ഒരാള്‍ മരിച്ചു. 17 പേര്‍ക്ക് പരിക്കേറ്റു. പെന്‍സില്‍വാനിയയിലെ ബെര്‍വിക്കിലായിരുന്നു അപകടം. നെസ്‌കോപെക്കില്‍ അടുത്തിടെയുണ്ടായ തീപിടിത്തത്തില്‍പെട്ടവരെ സഹായിക്കുന്നതിനായി ഫണ്ട് കണ്ടെത്തുന്നതിനായി ഒരുമിച്ചുകൂടിയവര്‍ക്കിടയിലേക്കാണ് കാര്‍ ഓടിച്ചുകയറ്റിയത്. കാര്‍ ഓടിച്ചിരുന്ന 24 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. അപകടത്തില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടു. കരുതിക്കൂട്ടി നടത്തിയ കൊലപാതകശ്രമമാണോയെന്ന് വ്യക്തമല്ല. അപകടത്തിന്റെ വിശദാംശങ്ങള്‍ പോലീസ്...

Read More