Author: Editorial Team

ഭാരത് ബോട്ട് ക്ലബ്ബ് പിക്നിക്കും ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനവും സം‌യുക്തമായി ആഘോഷിച്ചു

ന്യൂയോര്‍ക്ക്: ന്യൂയോർക്കിലും പ്രാന്തപ്രദേശങ്ങളിലും വസിക്കുന്ന വള്ളം കളി പ്രേമികളായ മലയാളികളുടെ സംഘടനയായ ‘ഭാരത് ബോട്ട് ക്ലബ്ബ്’ പിക്നിക്കും ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനവും സം‌യുക്തമായി ആഘോഷിച്ചു. ആഗസ്റ്റ് 13-ാം തിയ്യതി ശനിയാഴ്ച ന്യൂജേഴ്സിയിലുള്ള പാസ്സാക്ക് ബ്രൂക് കൗണ്ടി പാർക്കിൽ വെച്ചായിരുന്നു വിപുലമായ ആഘോഷങ്ങള്‍ സംഘടിപ്പിച്ചത്. കോവിഡ് മഹാമാരിമൂലം ഏതാനും വർഷങ്ങളായി ബോട്ട് ക്ലബ്ബിന്റെ പ്രവർത്തനം മന്ദഗതിയിലായിരുന്നു. പ്രസിഡന്റ് വിശ്വനാഥൻ കുഞ്ഞുപിള്ള, സെക്രട്ടറി വിശാൽ വിജയൻ, ട്രഷറർ സജി താമരവേലിൽ, ട്രസ്റ്റീ ബോർഡ് ചെയർമാൻ ജയപ്രകാശ് നായർ, ക്യാപ്റ്റൻ മനോജ് ദാസ്, രാധാകൃഷ്ണൻ കുഞ്ഞുപിള്ള എന്നിവരാണ് പരിപാടികൾ നിയന്ത്രിച്ചത്. ഭാരതത്തിന്റെ 75-ാം സ്വാതന്ത്ര്യ ദിനാഘോഷങ്ങളോടനുബന്ധിച്ച് ഇന്ത്യന്‍ ദേശീയ പതാക ഉയർത്തി ക്ലബ്ബ് അംഗങ്ങളുടെ ആദരവും അഭിമാനവും പ്രകടിപ്പിച്ചു. പിക്നിക്കിൽ നടന്ന കായിക മത്സരങ്ങളുടെ നിയന്ത്രണം സജി താമരവേലിലും രാധാകൃഷ്ണൻ കുഞ്ഞുപിള്ളയും ഏറ്റെടുത്തപ്പോൾ, വിഭവസമൃദ്ധമായ ഭക്ഷണ കലവറയുടെ ഉത്തരവാദിത്വം കോശി ചെറിയാന്റെയും വൈസ് പ്രസിഡന്റ് സാബു വർഗീസിന്റെയും കൈയ്യില്‍ ഭദ്രമായിരുന്നു. മത്സരങ്ങളില്‍ പങ്കെടുത്ത് വിജയിച്ചവർക്ക് ട്രസ്റ്റീ ബോർഡ് മെമ്പർ അജീഷ് നായർ സമ്മനദാനം...

Read More

കിഴക്കിൻറെ കാതോലിക്ക പരിശുദ്ധ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവക്ക് ഹൂസ്റ്റണിൽ സ്വീകരണം

ഹൂസ്റ്റൺ : രണ്ടാഴ്ച നീണ്ട ശ്ലൈഹീക സന്ദര്‍ശനത്തിനായി അമേരിക്കയില്‍ എത്തുന്ന മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരമാധ്യക്ഷനും, കിഴക്കിന്റെ കാതോലിക്കയും, മലങ്കര മെത്രാപോലീത്തയുമായ പരിശുദ്ധ മോറാൻ മാർ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവക്ക് ഹൂസ്റ്റണിൽ രാജകിയ വരവേൽപ്പ്നൽകുന്നു. കിഴക്കിന്റെ കാതോലിക്കയും, മലങ്കര മെത്രാപോലീത്തയുമായി സ്ഥാനം ഏറ്റശേഷം ആദ്യമായാണ് പരിശുദ്ധ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ അമേരിക്ക സന്ദർശിക്കുന്നത്. സപ്റ്റംബർ 19 തിങ്കളാഴ്ച്ച ഉച്ചക്ക് ശേഷം ഹൂസ്റ്റൺ ജോർജ്ജ് ബുഷ് ഇന്റർനാഷണൽ എയർപോർട്ടിൽ എത്തുന്ന പരിശുദ്ധ കാതോലിക്കാ ബാവയെയും സംഘത്തെയും ഭദ്രാസന സഹായ മെത്രാപോലീത്ത അഭിവന്ദ്യ ഡോ.സഖറിയാസ് മാർ അപ്രേം മെത്രാപ്പോലീത്തയുടെ നേതൃത്വത്തിൽ വൈദീകരും, വിശ്വാസികളും ചേർന്നു ഊഷ്മളമായ സ്വീകരണം നൽകും. തുടർന്ന് ഹൂസ്റ്റൺ ബീസ്‌ലിയിലുള്ള സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന ആസ്ഥാനത്തേക്ക് പോകുന്ന പരിശുദ്ധ കാതോലിക്കാ ബാവ ചൊവ്വാഴ്ച രാവിലെ ഭദ്രാസന അരമന ചാപ്പലിൽ വിശുദ്ധ കുർബാന അർപ്പിക്കും. 20 -ന് ചൊവ്വാഴ്ച വൈകിട്ട് 6 -മണിക്ക് ഹൂസ്റ്റൺ സെൻറ് തോമസ് ഓർത്തോഡോക്സ് കത്തീണ്ട്രൽ ദേവാലയത്തിൽ സന്ധ്യാ നമസ്കാരവും, തുടർന്ന് സ്വീകരണ ഘോഷയാത്രയും, സ്വീകരണ സമ്മേളനവും നടക്കും. സ്വീകരണ സമ്മേളനത്തിൽ ഭദ്രാസന സഹായ മെത്രാപോലീത്ത അഭിവന്ദ്യ ഡോ.സഖറിയാസ് മാർ അപ്രേം അദ്ധ്യക്ഷത വഹിക്കും. പരിശുദ്ധ കാതോലിക്ക ബാവയെ സ്വീകരിക്കുന്നതിനായി ഭദ്രാസന സെക്രട്ടറി ഫാ. മാത്യൂസ് ജോർജ്ജ്, ഭദ്രാസന കൗൺസിൽ അംഗങ്ങൾ, ഫാ. പി എം ചെറിയാൻ, ഫാ.മാത്തുക്കുട്ടി വർഗീസ്, ഫാ.ജേക്ക് കുര്യൻ,ഫാ.ബിജോയ് സഖറിയ, ഫാ സന്തോഷ് വർഗീസ്, ഫാ.രാജേഷ് കെ ജോൺ, ഫാ.ക്രിസ്റ്റഫർ മാത്യു, ഫാ.ജോൺസൺ പുഞ്ചക്കോണം, ശ്രീ.മനോജ് മാത്യു, ശ്രീ.മാത്യു മുണ്ടക്കൽ, ശ്രീ.തോമസ് പൂവത്തൂർ, ശ്രീ.നൈനാൻ വീട്ടിനാൽ, ശ്രീ.എൽദോ പീറ്റർ, ശ്രീ.തോമസ് ഐപ്പ്, ശ്രീ.ഷാജി പുളിമൂട്ടിൽ, ശ്രീ.ഷെറി തോമസ്, ശ്രീ.ചാർളി പടനിലം, ശ്രീ.രാജേഷ് സ്കറിയ, ശ്രീ.ഷൈജു, ശ്രീ.റ്റോബി എന്നിവരടങ്ങുന്ന വിവിധ കമ്മറ്റികൾ രൂപീകരിച്ച് പ്രവർത്തനം...

Read More

ജനക്കൂട്ടത്തിലേക്ക് കാര്‍ ഇടിച്ചു കയറി;
ഒരാള്‍ മരിച്ചു, 17 പേര്‍ക്കു പരിക്ക്

പെന്‍സില്‍വാനിയ: ആള്‍ക്കൂട്ടത്തിലേക്ക് കാര്‍ ഇടിച്ചുകയറി. ഒരാള്‍ മരിച്ചു. 17 പേര്‍ക്ക് പരിക്കേറ്റു. പെന്‍സില്‍വാനിയയിലെ ബെര്‍വിക്കിലായിരുന്നു അപകടം. നെസ്‌കോപെക്കില്‍ അടുത്തിടെയുണ്ടായ തീപിടിത്തത്തില്‍പെട്ടവരെ സഹായിക്കുന്നതിനായി ഫണ്ട് കണ്ടെത്തുന്നതിനായി ഒരുമിച്ചുകൂടിയവര്‍ക്കിടയിലേക്കാണ് കാര്‍ ഓടിച്ചുകയറ്റിയത്. കാര്‍ ഓടിച്ചിരുന്ന 24 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. അപകടത്തില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടു. കരുതിക്കൂട്ടി നടത്തിയ കൊലപാതകശ്രമമാണോയെന്ന് വ്യക്തമല്ല. അപകടത്തിന്റെ വിശദാംശങ്ങള്‍ പോലീസ്...

Read More

സ്വാതന്ത്ര്യദിനത്തിന്‍റെ പേരിൽ മോദി നടത്തുന്നത് രാഷ്ട്രീയ നാടകം: കെ.സി. വേണുഗോപാൽ

ന്യൂഡൽഹി: സ്വാതന്ത്ര്യദിനത്തിന്‍റെ പേരിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്നത് രാഷ്ട്രീയ നാടകമാണെന്ന വിമർശനവുമായി കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാൽ. അതിദേശീയതയുടെ കാപട്യത്തിലൂന്നി ഇന്ത്യയെ വിഭജിക്കാനാണ് മോദിയുടെയും ബിജെപിയുടെ ശ്രമം. രാജ്യത്ത് എതിരഭിപ്രായം പറഞ്ഞവരെ മോദി നിശബ്ദനാക്കിയെന്നും കെ.സി....

Read More

മാലിന്യങ്ങൾക്കൊപ്പം കൂട്ടിയിട്ട് ദേശീയ പതാക കത്തിച്ചു! മലപ്പുറത്ത് കടയുടമ അറസ്റ്റിൽ

മലപ്പുറം: നിലമ്പൂർ വഴിക്കടവിൽ ദേശീയ പതാക കത്തിച്ച കടയുടമയെ പോലീസ് അറസ്റ്റ് ചെയ്തു. വഴിക്കടവ് പൂവത്തിപൊയിൽ സ്വദേശി ചന്ദ്രനാണ് അറസ്റ്റിലായത്. വഴിക്കടവ് പഞ്ചായത്തിന് മുൻവശത്തെ റോഡരികിൽ വെച്ചായിരുന്നു സംഭവം. ദേശീയ പതാകയെ അപമാനിക്കുന്ന വിധത്തിൽ മാലിന്യങ്ങളുടെ കൂട്ടത്തിൽ ഇട്ട് പ്ലാസ്റ്റിക് നിർമിതമായ ദേശീയ പതാകകൾ കത്തിക്കുകയായിരുന്നു. വിവിധ വകുപ്പുകൾ പ്രകാരം കേസ് എടുത്ത വഴിക്കടവ് പോലീസ് പിന്നീട് ഇയാളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. പഴയ കടലാസ് പതാകകളാണ് കത്തിച്ചതെന്നാണ് ചന്ദ്രൻ പോലീസിൽ മൊഴി...

Read More