Author: Editorial Team

സൗത്ത് ഇന്ത്യൻ യുഎസ് ചേംബർ ഓഫ് കോമേഴ്‌സ് വാർഷികാഘോഷം: ഷീലാ ജാക്സൺ ലീയും റോഷി അഗസ്റ്റിനും പങ്കെടുക്കും

ഹൂസ്റ്റൺ: സൗത്ത് ഇന്ത്യൻ യുഎസ് ചേംബർ ഓഫ് കോമേഴ്‌സിന്‍റെ (SIUCC) ആഭിമുഖ്യത്തിൽ സെപ്റ്റംബർ 11 ഞായറാഴ്ച വൈകുന്നേരം ഹൂസ്റ്റണിൽ ജിഎസ്എച്ച് ഇവന്‍റ് സെന്‍ററിൽ വച്ച് നടത്തപ്പെടുന്ന പത്താം വാർഷികാഘോഷത്തെ പ്രൗഢഗംഭീരമാക്കാൻ അമേരിക്കയിൽ നിന്നും ഇന്ത്യയിൽ നിന്നുമുള്ള വിശിഷ്ട വ്യക്തികൾ, ബിസിനസ് രംഗത്തെ പ്രമുഖർ, രാഷ്ട്രീയ നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കുന്നു. ഡെമോക്രാറ്റിക്‌ പാർട്ടിയുടെ തീപ്പൊരി നേതാവും യു എസ് കോൺഗ്രസ് അംഗവുമായ ഷീലാ ജാക്സൺ ലീയും പ്രിയങ്കരനായ കേരളാ ജലസേചന വകുപ്പ് മന്ത്രിയും കേരളാ കോൺഗ്രസ് നേതാവുമായ റോഷി അഗസ്റ്റിനുമാണ് മുഖ്യാതിഥികൾ. ഹൂസ്റ്റണിൽ നിന്നും തിരഞ്ഞെടുക്കപെട്ട മലയാളികളായ ഒഫീഷ്യൽസും പങ്കെടുക്കും. യുഎസ്‌ കോൺഗ്രസ് അംഗമായി 1995 മുതൽ ടെക്സസ് കോൺഗ്രെഷണൽ ഡിസ്ട്രികട് 18 നെ പ്രതിനിധീകരിക്കുന്ന ഷീലാ ജാക്സൺ ഹൂസ്റ്റണിലെ ഇന്ത്യൻ സമൂഹത്തിന്റെ ഉറ്റ സുഹൃത്തും മികച്ച വാഗ്മിയുമാണ്. കെഎസ്‌സി , യൂത്ത് ഫ്രണ്ട് പ്രസ്ഥാനങ്ങളിൽ കൂടി കേരളം കോൺഗ്രസ് പ്രസ്ഥാനത്തിന്റെ കരുത്തനായ നേതാവായി വളർന്നു വന്ന റോഷി അഗസ്റ്റിൻ 2001 മുതൽ ഇടുക്കി നിയോജകമണ്ഡലത്തിൽ നിന്നുള്ള നിയമസഭാ സാമാജികനാണ്. ജനകീയനും മികച്ച പാര്ലിമെന്ററിയനുമായ റോഷിൻ 2021 മുതൽ കേരളത്തിന്റെ ജലസേചനവകുപ്പ് മന്ത്രിയായി സേവനമനുഷ്ടിക്കുന്നു. ഹൂസ്റ്റൺ നഗരത്തിൽ ഇതുവരെ അവതരിപ്പിച്ചിട്ടുള്ള പരിപാടികളിൽ നിന്നും വേറിട്ട അനുഭവം നൽകുന്ന, 5 മണിക്കൂർ നീണ്ടു നിൽക്കുന്ന ഒരു പ്രീമിയം ബാങ്ക്വറ്റാണ്സംഘടിപ്പിച്ചിരിക്കുന്നത് . ബിസിനസ് രംഗത്തെ പ്രമുഖരെ ആദരിക്കുന്ന ഹാൾ ഓഫ് ഫെയിം അവാർഡുകൾ വിതരണം ചെയ്യും. മറ്റു നിരവധി അവാർഡുകളും, പ്രമുഖരെ ആദരിക്കുന്ന ചടങ്ങുകളും ഉണ്ടായിരിക്കും. ക്ഷണിക്കപെട്ട 1000 പേരാണ് ബാൻക്വറ്റിൽ...

Read More

പു​റം​കാ​ഴ്ച​ക​ള്‍ കാ​ണു​ന്ന​തി​നി​ട​യി​ല്‍ ട്രെ​യി​നി​ന് നേ​രെ ക​ല്ലേ​റ്; 12 കാ​രി​ക്ക് പ​രി​ക്ക്

ക​ണ്ണൂ​ര്‍: ട്രെ​യി​നി​ന് നേ​രെ​യു​ണ്ടാ​യ ക​ല്ലേ​റി​ല്‍ 12വ​യ​സു​കാ​രി​ക്ക് പ​രിക്ക്. കോ​ട്ട​യം പാ​മ്പാ​ടി മീ​ന​ട​ത്തെ കു​ഴി​യാ​ത്ത് എ​സ്.​രാ​ജേ​ഷിന്‍റെ​യും ര​ഞ്ജി​നി​യു​ടെ​യും മ​ക​ള്‍ കീ​ര്‍​ത്ത​ന​യ്ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. മൂ​കാം​ബി​ക ക്ഷേ​ത്ര ദ​ര്‍​ശ​ന​ത്തി​ന് ശേ​ഷം കു​ടും​ബാം​ഗ​ങ്ങ​ള്‍​ക്കൊ​പ്പം മം​ഗ​ളു​രൂ-​തി​രു​വ​ന​ന്ത​പു​രം എ​ക്‌​സ്പ്ര​സി​ൽ കോ​ട്ട​യ​ത്തേ​ക്ക് മ​ട​ങ്ങു​ന്ന​തി​നി​ട​യി​ലാ​യി​രു​ന്നു സം​ഭ​വം. താ​ഴെ​ചൊ​വ്വ​യ്ക്കും എ​ട​ക്കാ​ട് റെ​യി​ല്‍​വേ സ്റ്റേ​ഷ​നും ഇ​ട​യി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. അ​ച്ഛ​മ്മ വി​ജ​യ​കു​മാ​രി​ക്കൊ​പ്പം S10 കോ​ച്ചി​ലാ​യി​രു​ന്നു കു​ട്ടി ഇ​രു​ന്ന​ത്. പു​റ​ത്തെ കാ​ഴ്ച​ക​ള്‍ ക​ണ്ട് തി​രി​യു​ന്ന​തി​നി​ട​യി​ലാ​ണ് കീ​ര്‍​ത്ത​ന​യ്ക്കു ക​ല്ലേ​റ് കൊ​ണ്ട​ത്. കു​ട്ടി​യു​ടെ ക​ര​ച്ചി​ല്‍ കേ​ട്ട് നോ​ക്കു​മ്പോ​ള്‍ ത​ല​യു​ടെ ഇ​ട​തു​വ​ശ​ത്തു നി​ന്നും ചോ​ര​യൊ​ലി​ക്കു​ക​യാ​യി​രു​ന്നു. ബ​ഹ​ളം കേ​ട്ട് ടി​ടി​ഇ​യും റെ​യി​ല്‍​വേ ജീ​വ​ന​ക്കാ​രും ഓ​ടി​യെ​ത്തി. യാ​ത്ര​ക്കാ​രി​ലൊ​രാ​ളാ​യ മെ​ഡി​ക്ക​ല്‍ വി​ദ്യാ​ര്‍​ഥി​നി കു​ട്ടി​യ്ക്ക് പ്രാ​ഥ​മി​ക ശു​ശ്രൂ​ഷ ന​ല്‍​കി. ട്രെ​യി​ന്‍ ത​ല​ശ്ശേ​രി​യി​ല്‍ എ​ത്തി​യ ഉ​ട​ന്‍ ആ​ര്‍​പി​എ​ഫും റെ​യി​ല്‍​വേ ജീ​വ​ന​ക്കാ​രും ചേ​ര്‍​ന്ന് കീ​ര്‍​ത്ത​ന​യെ മി​ഷ​ന്‍ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചു.തു​ട​ര്‍​ന്ന് 9.15ന് ​മ​ല​ബ​ര്‍ എ​ക്‌​സ്പ്ര​സി​ല്‍ ഇ​വ​ര്‍​ക്ക് റെ​യി​ല്‍​വേ യാ​ത്ര സൗ​ക​ര്യം ഒ​രു​ക്കി. ക​ല്ലേ​റു​ണ്ടാ​യ സ്ഥലത്ത് ആ​ര്‍​പി​എ​ഫും റെ​യി​ല്‍​വേ പോ​ലീ​സും പ​രി​ശോ​ധ​ന...

Read More

ഭാ​ര​ത് ജോ​ഡോ​യോ സീ​റ്റ് ജോ​ഡോ​യോ; പ​രി​ഹാ​സ​വു​മാ​യി സി​പി​എം

തി​രു​വ​ന​ന്ത​പു​രം: രാ​ഹു​ല്‍ ഗാ​ന്ധി ന​യി​ക്കു​ന്ന ഭാ​ര​ത് ജോ​ഡോ യാ​ത്ര​യ്‌​ക്കെ​തി​രെ പ​രി​ഹാ​സ​വു​മാ​യി സി​പി​എം. പാ​ര്‍​ട്ടി​യു​ടെ ഔ​ദ്യോ​ഗി​ക ട്വി​റ്റ​ര്‍ പേ​ജി​ലൂ​ടെ​യാ​ണ് പ​രി​ഹാ​സം. ബി​ജെ​പി​ക്കെ​തി​രെ​യു​ള്ള പോ​രാ​ട്ട​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തു​ന്ന പ​ദ​യാ​ത്ര കേ​ര​ള​ത്തി​ല്‍ 18 ദി​വ​സ​മാ​ണ്. അ​തേ​സ​മ​യം ബി​ജെ​പി ഭ​രി​ക്കു​ന്ന ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ ര​ണ്ട് ദി​വ​സം മാ​ത്ര​മാ​ണ് യാ​ത്ര ന​ട​ത്തു​ന്ന​തെ​ന്നും പോ​സ്റ്റ​റി​ല്‍ പ​റ​യു​ന്നു. ബി​ജെ​പി​യോ​ട് പോ​രാ​ടാ​നു​ള്ള വി​ചി​ത്ര​മാ​യ വ​ഴി​യാ​ണി​തെ​ന്നും പോ​സ്റ്റ​റി​ല്‍ പ​രി​ഹാ​സ​മു​ണ്ട്. ഭാ​ര​ത​ത്തി​ന്‍റെ ഐ​ക്യ​ത്തി​നു വേ​ണ്ടി​യു​ള്ള ഭാ​ര​ത് ജോ​ഡോ ആ​ണോ അ​തോ സീ​റ്റി​നു​വേ​ണ്ടി മാ​ത്ര​മു​ള്ള സീ​റ്റ് ജോ​ഡോ ആ​ണോ ഇ​തി​നു പി​ന്നി​ലെ ല​ക്ഷ്യ​മെ​ന്നും പോ​സ്റ്റ​റി​ല്‍ പ​രാ​മ​ര്‍​ശ​മു​ണ്ട്. രാ​ഹു​ലി​ന്‍റെ കാ​രി​ക്കേ​ച്ച​ര്‍ ഉ​ള്‍​പ്പെ​ടെ ഉ​പ​യോ​ഗി​ച്ചു​കൊ​ണ്ടാ​ണ് പോ​സ്റ്റ​ര്‍...

Read More

സാമ്പത്തിക തട്ടിപ്പ് കേസ്: ജാക്വിലിന്‍ ഫെർണാണ്ടസിന് വീണ്ടും ചോദ്യം ചെയ്യലിന് നോട്ടീസ്

ന്യൂഡൽഹി: ബോളിവുഡ് നടി ജാക്വിലിന്‍ ഫെർണാണ്ടസിന് വീണ്ടും ചോദ്യം ചെയ്യലിന് ഹാ‍ജരാകാന്‍ ഡൽഹി പോലീസിന്‍റെ നോട്ടീസ്. ബുധനാഴ്ച ഡൽഹിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന സ്റ്റേഷനില്‍ ഹാജരാകാനാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. 200 കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റിലായ ബംഗളൂരു സ്വദേശി സുകേഷ് ചന്ദ്രശേഖരനുമായി നടിക്ക് ബന്ധമുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇത് മൂന്നാം തവണയാണ് കേസുമായി ബന്ധപ്പെട്ട് ജാക്വിലിനെ പോലീസ് ചോദ്യം ചെയ്യാന്‍...

Read More

സഞ്ജു ഇല്ല, ബുംറ തിരിച്ചെത്തി: ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

മുംബൈ: ട്വന്‍റി- 20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസണിനെ ടീമിൽ ഉൾപ്പെടുത്തിയില്ല. ഋഷഭ് പന്തും ദിനേശ് കാർത്തികുമാണ് വിക്കറ്റ് കീപ്പർമാർ. രോഹിത് ശർമയാണ് ലോകകപ്പിൽ ഇന്ത്യൻ ടീമിനെ നയിക്കുന്നത്. കെ.എൽ. രാഹുലാണ് ഉപനായകൻ. മൊഹമ്മദ് ഷമി, ശ്രേയസ് അയ്യർ, രവി ബിഷ്ണോയ്, ദീപക് ചഹാർ എന്നീ താരങ്ങളെ സ്റ്റാൻഡ് ബൈ താരങ്ങളായി ടീമിൽ എടുത്തിട്ടുണ്ട്. വിരാട് കോഹ്ലി,സൂര്യകുമാർ യാദവ്, റിഷഭ് പന്ത്, ദിനേഷ് കാർത്തിക്, ഹാർദിക് പാണ്ഡ്യ, ദീപക് ഹൂഡ എന്നിവരെല്ലാം പതിനഞ്ചംഗ ടീമിലുണ്ട്. ആർ. അശ്വിൻ, യൂസ്വേന്ദ്ര ചഹൽ, അക്ഷർ പട്ടേൽ എന്നിവർ സ്പിന്നർമാരായി ടീമിനൊപ്പമുണ്ട്. പരിക്കേറ്റ് വിശ്രമത്തിലായിരുന്ന സ്റ്റാർ ബൗളർ ജസ്പ്രീത് ബുംറ ഹർഷൽ പട്ടേലും ടീമിൽ തിരിച്ചെത്തി. ഇവർക്കൊപ്പം ആർഷദീപ് സിംഗ്, ഭുവനേശ്വർ കുമാർ എന്നീ താരങ്ങളും 15 അംഗ ടീമിൽ ഇടം നേടി. ഇന്ത്യൻ ടീം: രോഹിത് ശർമ, കെ.എൽ. രാഹുൽ, വിരാട് കോഹ്ലി ,സൂര്യകുമാർ യാദവ്, റിഷഭ് പന്ത്, ദിനേഷ് കാർത്തിക്, ഹാർദിക് പാണ്ഡ്യ, ദീപക് ഹൂഡ, ആർ. അശ്വിൻ, യൂസ്വേന്ദ്ര ചഹൽ, അക്ഷർ പട്ടേൽ, ജസ്പ്രീത് ബുംറ, ഹർഷൽ പട്ടേൽ, ആർഷദീപ് സിംഗ്, ഭുവനേശ്വർ...

Read More