Author: Editorial Team

എഫ്ബിഐ മന്ദിരത്തില്‍ അതിക്രമിച്ചുകടക്കാന്‍ ശ്രമം: അക്രമിയെ വെടിവച്ചുകൊന്നു

ഒഹിയോ: ഒഹിയോയിലെ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ മന്ദിരത്തില്‍ അതിക്രമിച്ചുകടക്കാന്‍ ശ്രമിച്ച അക്രമിയെ പോലീസ് വെടിവച്ചു കൊന്നു. എഫ്.ബി.ഐയുടെ സന്ദര്‍ശക പരിശോധനാ സംവിധാനത്തില്‍ കടക്കാന്‍ ശ്രമിച്ച അക്രമി, തന്റെ വാഹനത്തില്‍ വടക്കുദിശയിലേക്കു രക്ഷപ്പെടുകയായിരുന്നു. കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ച പോലീസിനുനേര്‍ക്ക് ഇയാള്‍ നിറയൊഴിച്ചു.  അതിവേഗത്തില്‍ പാഞ്ഞ അക്രമിയുടെ വാഹനത്തെ പിന്തുടര്‍ന്ന പോലീസിനു നേര്‍ക്ക് ഇയാള്‍ നിറയൊഴിച്ചിരുന്നു. ക്ലിന്റന്‍ കൗണ്ടിയിലെ ട്രാഫിക് ബ്ലോക്കിലകപ്പെട്ട അക്രമിയെ പോലീസ് വെടിവച്ചു വീഴ്ത്തുകയായിരുന്നു. സിന്‍സിനാറ്റി എഫ്.ബി.ഐ മന്ദിരത്തില്‍ നടത്തിയ കടന്നുകയറ്റം നടത്തിയ അക്രമിയെ ആറുമണിക്കൂറിനുശേഷം പോലീസ് കീഴ്‌പ്പെടുത്തി.  പോലീസ് വെടിവയ്പില്‍ കൊല്ലപ്പെട്ട അക്രമിയെക്കുറിച്ചോ അയാളുടെ ലക്ഷ്യങ്ങളെക്കുറിച്ചോ പോലീസ് പ്രതികരണമുണ്ടായിട്ടില്ല. തീവ്രവാദ ആശയങ്ങളുള്ള വ്യക്തിയാണ് അതിക്രമിച്ചുകടക്കാന്‍ ശ്രമിച്ചതെന്നാണ് പോലീസിന്റെ വിലയിരുത്തല്‍. അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ കായല്‍ത്തീര വസതിയില്‍ എഫ്ബിഐ നടത്തിയ റെയ്ഡിനെത്തുടര്‍ന്ന് വ്യാപകമായ ഓണ്‍ലൈന്‍ ഭീഷണികളുണ്ടായിരുന്നെന്ന് അധികൃതര്‍...

Read More

കുടുംബശ്രീക്ക് അളവു തെറ്റി;ദേശീയപതാക വിതരണം വിവാദത്തില്‍

ഇടുക്കി: എങ്ങനെയെങ്കിലും അടിച്ചുകൊടുത്താല്‍ മതിയെന്നായിരുന്നു കുടുംബശ്രീയുടെ കണക്കുകൂട്ടല്‍. എന്നാല്‍ സംഗതി പണി പാളിപ്പോയി. എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി വീടുകളിലും സ്ഥാപനങ്ങളിലും ഉയര്‍ത്താന്‍ ഇടുക്കിയില്‍ വിതരണം ചെയ്തത് അളവുകളിലെ നിബന്ധന പാലിക്കാതെയുള്ള പതാകകള്‍.  തെറ്റു കണ്ടെത്തിയതിനെത്തുടര്‍ന്ന് ഒരു ലക്ഷത്തിലധികം പതാകകള്‍ കുടുംബശ്രീക്ക് തിരികെ വാങ്ങേണ്ടിവന്നു. വിവിധ പഞ്ചായത്തുകളിലെത്തിച്ച പതാകകള്‍ തിരികെ വാങ്ങിയതിനൊപ്പം പണവും തിരികെ നല്‍കേണ്ടി വന്നു. ആദ്യഘട്ടമായി ഒരു ലക്ഷത്തി ഇരുപതിനായിരം പതാകകള്‍ എത്തിച്ചത്. കലക്ടറേറ്റില്‍ വിതരണ ഉദ്ഘാടനവും നടത്തി. ഇതു കഴിഞ്ഞപ്പോഴാണ് അളവിലെ വ്യത്യാസം കണ്ടെത്തിയത്. തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ വഴി സ്‌കൂളുകളില്‍ വിതരണം ചെയ്യാന്‍ രണ്ടു ലക്ഷത്തിലധികം പതാകകള്‍ക്കാണ് കുടുംബശ്രീക്ക് ഓര്‍ഡര്‍...

Read More

ഭൂമിയിടപാടില്‍ നിയമവിരുദ്ധമായി ഒന്നുമില്ല: സര്‍ക്കാര്‍

ന്യൂഡല്‍ഹി: സീറോ മലബാര്‍ സഭയുടെ ഭൂമിയിടപാടില്‍ നിയമവിരുദ്ധമായി ഒന്നും സംഭവിച്ചിട്ടില്ലെന്ന നിലപാടില്‍ മാറ്റമില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. സുപ്രീംകോടതിയില്‍ നല്‍കിയിരിക്കുന്ന സത്യവാങ്മൂലം ഭേദഗതി ചെയ്യില്ലെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.  സീറോ മലബാര്‍ സഭയുടെ ഭൂമിയിടപാട് കേസിലെ ഹൈക്കോടതി ഉത്തരവിനെതിരേ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നല്‍കിയത് ഉള്‍പ്പടെയുള്ള വിവിധ ഹര്‍ജികള്‍ സുപ്രിം കോടതി ഇന്നു പരിഗണിക്കും. പള്ളികളുടെ ഭൂമിയും ആസ്തിയും വില്‍ക്കുന്നതിന് ബിഷപ്പുമാര്‍ക്ക് അധികാരമില്ലെന്ന കേരള ഹൈക്കോടതി വിധിയിലെ പരാമര്‍ശങ്ങള്‍ക്കെതിരേ സിറോ മലബാര്‍ സഭയുടെ താമരശേരി രൂപത സമര്‍പ്പിച്ച ഹര്‍ജിയും സീറോ മലങ്കര സഭയുടെ ബത്തേരി രൂപത നല്‍കിയ ഹര്‍ജിയും സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, അനിരുദ്ധ ബോസ് എന്നിവര്‍ അടങ്ങിയ ബെഞ്ച് ആണ് കേസ് കേള്‍ക്കുന്നത്. സീറോ മലബാര്‍ സഭയുടെ എറണാകുളം – അങ്കമാലി അതിരൂപതയുടെ ഭൂമി വില്‍പനയില്‍ ക്രമക്കേട് ആരോപിച്ചുള്ള കേസ് റദ്ദാക്കാനാകില്ലെന്ന വിധിയിലാണ് പള്ളികളുടെ ഭൂമിയും ആസ്തിയും വില്‍ക്കുന്നതിന് ബിഷപ്പുമാര്‍ക്ക് അധികാരമില്ലെന്ന് കേരള ഹൈക്കോടതി വ്യക്തമാക്കിയത്. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയോട് വിചാരണ നേരിടണമെന്ന് നിര്‍ദേശിച്ച ഹൈക്കോടതി ഉത്തരവിലെ 17 മുതല്‍ 39 വരെയുള്ള ഖണ്ഡികകള്‍ക്ക് എതിരായാണ് രൂപതകള്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്....

Read More

മായം.. മായം.. സര്‍വത്ര മായം..കേരളത്തിലെ കറിപൗഡറുകളില്‍ മായമെന്ന് മന്ത്രി

തിരുവനന്തപുരം: കേരളത്തില്‍ വില്‍ക്കുന്ന കറിപൗഡറുകളിലെല്ലാം മായമുണ്ടെന്നു മന്ത്രി എം.വി ഗോവിന്ദന്‍. കേരളത്തിലെ വിപണിയില്‍ ഇപ്പോള്‍ ലഭിക്കുന്ന എല്ലാ കറിപൗഡറുകളും വ്യാജമാണെന്ന് അദ്ദേഹം പറഞ്ഞു. തപാല്‍ വകുപ്പും കുടുംബശ്രീയുമായുള്ള ധാരണാപത്രം ഒപ്പുവയ്ക്കുന്ന ചടങ്ങിലാണ് മന്ത്രിയുടെ പ്രസ്താവന. മിക്ക കറിപൗഡറുകള്‍ക്കും വലിയ പരസ്യങ്ങളും പ്രചാരണങ്ങളുമാണ്. എന്നാല്‍ പരിശോധനയില്‍ ഇവയിലെല്ലാം മായം കലര്‍ന്നതായി തെളിഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ക്ക് വിശ്വാസത്തോടെ കഴിക്കാന്‍ പറ്റുന്നത് കുടുംബശ്രീയുടെ ഉല്‍പന്നങ്ങളാണെന്ന് മന്ത്രി...

Read More

പാക്ക് അധിനിവേശ കാശ്മീരിനെ ആസാദ് കാശ്മീര്‍ എന്ന് വിളിച്ച് കെ ടി ജലീല്‍ പുലിവാല് പിടിച്ചു, ഇന്ത്യയുടെ കാശ്മീര്‍ ഇന്ത്യന്‍ അധിനിവേശ കാശ്മീര്‍ എന്നും ഫേസ് ബുക്ക് കുറിപ്പില്‍

പാക്ക് അധിനിവേശകാശ്മീരിനെ ആസാദ് കാശ്മീര്‍ എന്ന് വിളിച്ച് മുന്‍ മന്ത്രി കെ ടി ജലീല്‍ പുലിവാല് പിടിച്ചു. പഞ്ചാബ് കാശ്മീര്‍ സന്ദര്‍ശനത്തിനെക്കുറിച്ചുള്ള തന്റെ ഫേസ് ബുക്ക് പോസ്റ്റിലാണ് പാക്കിസ്ഥാന്‍ ആക്രമിച്ച് കീഴടക്കിയ കാശ്മീരിനെ ആസാദ് കാശ്മീര്‍ എന്ന് വിളിച്ച് ജലീല്‍ വീണ്ടും വിവാദം സൃഷ്ടിച്ചത്. പാക് അധിനിവേശ കാശ്മീര്‍ എന്നാണ് ഇന്ത്യ ഈ ഭാഗത്തെ വിളിക്കുന്നത്. പാക്കിസ്ഥാനാണ് ഈ പ്രദേശത്തെ സ്വതന്ത്ര കാശ്മീര്‍ എന്ന അര്‍ത്ഥത്തില്‍ ആസാദ് കാശ്മീര്‍ എന്ന് വിളിച്ചു പോരുന്നത്. പാക്കിസ്ഥാന്റെ കയ്യിലിരിക്കുന്ന ഈ ഭാഗത്തിന്റെ രാഷ്ട്രീയ അസ്ഥിത്വം ഇന്ത്യ ഒരിക്കലും അംഗീകരിച്ചിട്ടില്ല. മാത്രമല്ല ജമ്മു കാശ്മീരിനെ പാക്കിസ്ഥാന്‍ വിളിക്കുന്ന പോലെ ഇന്ത്യന്‍ അധീന കാശ്മീര്‍ എന്നും ജലീല്‍ ഫേസ് ബുക്കില്‍ പരാമര്‍ശിക്കുന്നുണ്ട്. ഇതും വലിയ വിവാദത്തിന് കാരണമായിരിക്കുകയാണ്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി തന്റെ പഞ്ചാബ് കാശ്മീര്‍ സന്ദര്‍ശനത്തെക്കുറിച്ച് ജലീല്‍ ഫേസ് ബുക്ക് കുറിപ്പുകള്‍...

Read More