Author: Editorial Team

സി​ല്‍​വ​ര്‍​ലൈ​ന്‍ ക​ര്‍​ണാ​ട​ക​യി​ലേ​ക്ക്; മു​ഖ്യ​മ​ന്ത്രി​ത​ല ച​ര്‍​ച്ച ന​ട​ക്കും

തി​രു​വ​ന​ന്ത​പു​രം: സി​ല്‍​വ​ര്‍​ലൈ​ന്‍ പ​ദ്ധ​തി സം​ബ​ന്ധി​ച്ചു കേ​ര​ള-​ക​ര്‍​ണാ​ട​ക​ത​ല ച​ര്‍​ച്ച ന​ട​ക്കും. പ​ദ്ധ​തി ക​ര്‍​ണാ​ട​ക​യി​ലേ​ക്കു നീ​ട്ട​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും ക​ര്‍​ണാ​ട​ക മു​ഖ്യ​മ​ന്ത്രി ബ​സ​വ​രാ​ജ് ബൊ​മ്മ​യും ത​മ്മി​ലാ​ണ് ച​ര്‍​ച്ച ന​ട​ക്കു​ക. ഈ ​മാ​സം അ​വ​സാ​നം ബം​ഗ​ളൂ​രു​വി​ലാ​ണ് ച​ര്‍​ച്ച. പ​ദ്ധ​തി ക​ര്‍​ണാ​ട​ക​യി​ലേ​ക്കു നീ​ട്ട​ണ​മെ​ന്നു ദ​ക്ഷി​ണേ​ന്ത്യ​ന്‍ സം​സ്ഥാ​ന​ങ്ങ​ള്‍ ഉ​ള്‍​ക്കൊ​ള്ളു​ന്ന സ​തേ​ണ്‍ സോ​ണ​ല്‍ കൗ​ണ്‍​സി​ല്‍ യോ​ഗ​ത്തി​ല്‍ കേ​ര​ളം ആ​വ​ശ്യ​മു​ന്ന​യി​ച്ച​തോ​ടെ​യാ​ണ് വി​ഷ​യ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി​മാ​ര്‍ ത​മ്മി​ല്‍ ച​ര്‍​ച്ച ന​ട​ത്താ​ന്‍ ധാ​ര​ണ​യാ​യ​ത്. കാ​സ​ര്‍​ഗോ​ഡ് വ​ഴി മം​ഗ​ലാ​പു​ര​ത്തേ​ക്കു പാ​ത നീ​ട്ട​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണ് കേ​ര​ളം യോ​ഗ​ത്തി​ല്‍ മു​ന്നോ​ട്ടുവ​ച്ച​ത്. ഇ​ന്നു തി​രു​വ​ന​ന്ത​പു​ര​ത്തു ന​ട​ന്ന യോ​ഗ​ത്തി​ല്‍ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത്ഷാ, ദ​ക്ഷി​ണേ​ന്ത്യ​ന്‍ സം​സ്ഥാ​ന​ങ്ങ​ളി​ലെ മു​ഖ്യ​മ​ന്ത്രി​മാ​ര്‍, മ​ന്ത്രി​മാ​ര്‍, ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍...

Read More

വ​ള​ര്‍​ത്തു​മൃ​ഗ​ങ്ങ​ളെ ആ​ക്ര​മി​ക്കു​ന്ന​ത് പ​തിവ്! മാ​ങ്കു​ള​ത്ത് പു​ലി​യെ നാ​ട്ടു​കാ​ര്‍ ത​ല്ലി​ക്കൊ​ന്നു

ഇ​ടു​ക്കി: മാ​ങ്കു​ള​ത്ത് ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ലി​റ​ങ്ങി​യ പു​ലി​യെ നാ​ട്ടു​കാ​ര്‍ ത​ല്ലി​ക്കൊ​ന്നു. നാ​ട്ടു​കാ​രെ ആ​ക്ര​മി​ക്കാ​ന്‍ തു​ട​ങ്ങി​യ​തോ​ടെ​യാ​ണ് പു​ലി​യെ ത​ല്ലി​ക്കൊ​ന്ന​ത്. ശ​നി​യാ​ഴ്ച പു​ല​ര്‍​ച്ചെ അ​മ്പ​താം​മൈ​ല്‍ സ്വ​ദേ​ശി ഗോ​പാ​ല​നെ​യാ​ണ് പു​ലി അ​ക്ര​മി​ച്ച​ത്. തു​ട​ര്‍​ന്ന് മ​റ്റു നാ​ട്ടു​കാ​രെ​യും പു​ലി അ​ക്ര​മി​ക്കാ​ന്‍ തു​ട​ങ്ങി​യ​തോ​ടെ​യാ​ണ് നാ​ട്ടു​കാ​ര്‍ കൂ​ട്ടം ചേ​ര്‍​ന്ന് പു​ലി​യെ ത​ല്ലി​ക്കൊ​ന്ന​ത്. വെ​ള്ളി​യാ​ഴ്ച രാ​ത്രി ര​ണ്ട് ആ​ടു​ക​ളെ​യും പു​ലി കൊ​ന്നി​രു​ന്നു. ക​ഴി​ഞ്ഞ കു​റ​ച്ചു​ദി​വ​സ​ങ്ങ​ളാ​യി മാ​ങ്കു​ള​ത്ത് രാ​ത്രി ഇ​റ​ങ്ങു​ന്ന പു​ലി വ​ള​ര്‍​ത്തു​മൃ​ഗ​ങ്ങ​ളെ ആ​ക്ര​മി​ക്കു​ന്ന​ത് പ​തി​വാ​യി​രു​ന്നു. പു​ലി​യെ പി​ടി​ക്ക​നാ​യി വ​നം വ​കു​പ്പ് കൂ​ട് സ്ഥാ​പി​ച്ചി​രു​ന്നെ​ങ്കി​ലും പു​ലി...

Read More

മ​​​ലേ​​​ഷ്യ​​​! മു​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​ജീ​​​ബ് റ​​​സാ​​​ഖി​​​ന്‍റെ ഭാ​​​ര്യ റോ​​​സ്മാ മ​​​ൻ​​​സൂ​​​റി​​​നു കൈ​​​ക്കൂ​​​ലി​​​ക്കേ​​​സി​​​ൽ പ​​​ത്തു വ​​​ർ​​​ഷം ത​​​ട​​​വു​​​ശി​​​ക്ഷ

ക്വാ​​​ലാ​​​ലം​​​പു​​​ർ: മ​​​ലേ​​​ഷ്യ​​​യി​​​ലെ മു​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​ജീ​​​ബ് റ​​​സാ​​​ഖി​​​ന്‍റെ ഭാ​​​ര്യ റോ​​​സ്മാ മ​​​ൻ​​​സൂ​​​റി​​​നു കൈ​​​ക്കൂ​​​ലി​​​ക്കേ​​​സി​​​ൽ പ​​​ത്തു വ​​​ർ​​​ഷം ത​​​ട​​​വു​​​ശി​​​ക്ഷ. ന​​​ജീ​​​ബ് അ​​​ഴി​​​മ​​​തി​​​ക്കേ​​​സി​​​ൽ 12 വ​​​ർ​​​ഷ​​​ത്തെ ജ​​​യി​​​ൽ​​​വാ​​​സം ആ​​​രം​​​ഭി​​​ച്ച​​​തു ദി​​​വ​​​സ​​​ങ്ങ​​​ൾ​​​ക്കു മു​​​ന്പാ​​​ണ്. സൗ​​​രോ​​​ർ​​​ജ പ​​​ദ്ധ​​​തി​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ക​​​രാ​​​ർ ന​​​ല്കു​​​ന്ന​​​തി​​​ന് ഒ​​​രു ക​​​ന്പ​​​നി​​​യി​​​ൽ​​​നി​​​ന്നു കൈ​​​ക്കൂ​​​ലി വാ​​​ങ്ങി​​​യെ​​​ന്ന ആ​​​രോ​​​പ​​​ണ​​​ത്തി​​​ൽ മൂ​​​ന്നു കു​​​റ്റ​​​ങ്ങ​​​ളാ​​ണു റോ​​​സ്മ​​​യ്ക്കെ​​​തി​​​രേ തെ​​​ളി​​​ഞ്ഞ​​​ത്. അ​​​പ്പീ​​​ൽ ന​​​ല്കാ​​​നാ​​​യി വി​​​ധി​​​ക്ക് സ്റ്റേ ​​​അ​​​നു​​​വ​​​ദി​​​ച്ച​​​തി​​​നാ​​​ൽ ഉ​​​ട​​​ൻ ജ​​​യി​​​ലി​​​ൽ പോ​​​കേ​​​ണ്ട​​​തി​​​ല്ല. എ​​​ഴു​​​പ​​​തു​​​കാ​​​രി​​​യാ​​​യ റോ​​​സ്മ ആ​​​ഡം​​ബ​​ര​​​ഭ്ര​​​മ​​​ത്തി​​​ന്‍റെ പേ​​​രി​​​ൽ കു​​​പ്ര​​​സി​​​ദ്ധ​​​യാ​​​ണ്. 2018ൽ ​​​ഇ​​​വ​​​രു​​​ടെ വ​​​സ​​​തി​​​യി​​​ൽ ന​​​ട​​​ത്തി​​​യ റെ​​​യ്ഡി​​​ൽ ല​​​ക്ഷ​​​ക്ക​​​ണ​​​ക്കി​​​നു ഡോ​​​ള​​​ർ വി​​​ല​​​വ​​​രു​​​ന്ന ആ​​​ഭ​​​ര​​​ണ​​​ങ്ങ​​​ളാ​​​ണു ക​​​ണ്ടെ​​​ത്തി​​​യ​​​ത്. പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യാ​​​യി​​​രി​​​ക്കേ ന​​​ട​​​പ്പാ​​​ക്കി​​​യ മ​​​ലേ​​​ഷ്യ​​​ൻ വി​​​ക​​​സ​​​ന ഫ​​​ണ്ട് പ​​​ദ്ധ​​​തി​​​യി​​​ൽ​​​നി​​​ന്നു പ​​​ണം വ​​​ക​​​മാ​​​റ്റി​​​യെ​​​ന്ന കു​​​റ്റ​​​ത്തി​​​നാ​​ണു ന​​​ജീ​​​ബ് റ​​​സാ​​​ഖ് ജ​​​യി​​​ൽ​​​ശി​​​ക്ഷ...

Read More

അ​ധോ​ലോ​ക നാ​യ​ക​ൻ ദാവൂദ് ഇബ്രാഹിമിന്‍റെ വിവരം നൽകിയാൽ 25 ലക്ഷം ഇനാം

ന്യൂ​ഡ​ൽ​ഹി: അ​ധോ​ലോ​ക നാ​യ​ക​ൻ ദാ​വൂ​ദ് ഇ​ബ്രാ​ഹി​മി​നെ​ക്കു​റി​ച്ചു വി​വ​രം ന​ൽ​കു​ന്ന​വ​ർ​ക്ക് ഇ​ന്ത്യ​യു​ടെ ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി 25 ല​ക്ഷം രൂ​പ ഇ​നാം പ്ര​ഖ്യാ​പി​ച്ചു. ദാ​വൂ​ദി​ന്‍റെ സ​ഹോ​ദ​ര​ൻ ഹാ​ജി അ​നീ​സ് എ​ന്ന അ​നീ​സ് ഇ​ബ്രാ​ഹിം, അ​ടു​ത്ത കൂ​ട്ടാ​ളി​ക​ളാ​യ ടൈ​ഗ​ർ മേ​മ​ൻ (ഇ​ബ്രാ​ഹിം മു​ഷ്താ​ക് അ​ബ്ദു​ൾ റ​സാ​ഖ് മേ​മ​ൻ), ജാ​വേ​ദ് പ​ട്ടേ​ൽ (ജാ​വേ​ദ് ചി​ക്ന) എ​ന്നി​വ​രെ​ക്കു​റി​ച്ചു വി​വ​രം ന​ൽ​കു​ന്ന​വ​ർ​ക്കും 15 ല​ക്ഷം രൂ​പ വീ​ത​വും ഛോട്ടാ ​ഷ​ക്കീ​ലി​നെ (ഷ​ക്കീ​ൽ ഷെ​യ്ഖ്) കു​റി​ച്ചു​ള്ള വി​വ​ര​ത്തി​ന് 20 ല​ക്ഷം രൂ​പ​യും എ​ൻ​ഐ​എ പാ​രി​തോ​ഷി​കം ന​ൽ​കും. ദാ​വൂ​ദ് ഇ​ബ്രാ​ഹി​മി​ന്‍റെ ത​ല​യ്ക്ക് ഐ​ക്യ​രാ​ഷ്‌ട്ര​സ​ഭ 2003ൽ ​ര​ണ്ട​ര​ക്കോ​ടി ഡോ​ള​ർ (25 ദ​ശ​ല​ക്ഷം) ഇ​നാം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ജെ​യ്ഷെ മു​ഹ​മ്മ​ദ് ത​ല​വ​ൻ മൗ​ലാ​ന മ​സൂ​ദ് അ​സ്ഹ​ർ, ല​ക്ഷ​ർ ഇ ​തോ​യി​ബ ത​ല​വ​ൻ ഹാ​ഫി​സ് സ​ഈ​ദ്, ഹി​സ്ബു​ൾ മു​ജാ​ഹി​ദീ​ൻ സ്ഥാ​പ​ക​ൻ സ​ഈ​ദ് സ​ലാ​ഹു​ദീ​ൻ, സ​ഹാ​യി അ​ബ്ദു​ൾ റൗ​ഫ് അ​സ്ഗ​ർ എ​ന്നി​വ​ർ​ക്കൊ​പ്പ​മാ​ണ് ദാ​വൂ​ദി​നെ​യും യു​എ​ൻ ഭീ​ക​ര​നേ​താ​ക്ക​ളു​ടെ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി വി​ല​യി​ട്ട​ത്. ഇ​ന്ത്യ​യെ ന​ടു​ക്കി​യ 1993ലെ ​മും​ബൈ സ്ഫോ​ട​ന പ​ര​ന്പ​ര അ​ട​ക്കം ഇ​ന്ത്യ​യി​ലെ നി​ര​വ​ധി ഭീ​ക​രാ​ക്ര​മ​ണ കേ​സു​ക​ളി​ൽ പ്ര​തി​ക​ളാ​ണ് ദാ​വൂ​ദ് ഇ​ബ്രാ​ഹി​മും സ​ഹാ​യി​ക​ളും. ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ൽ ദാ​വൂ​ദി​നെ​തി​രേ എ​ൻ​ഐ​എ പു​തി​യ കേ​സെ​ടു​ത്തി​രു​ന്നു. പാ​ക് ചാ​ര​സം​ഘ​ട​ന ഐ​എ​സ്ഐ​യു​ടെ​യും ഭീ​ക​ര​സം​ഘ​ട​ന​ക​ളു​ടെ​യും സ​ഹാ​യ​ത്തോ​ടെ ഇ​ന്ത്യ​യി​ലെ പ്ര​മു​ഖ രാ​ഷ്‌ട്രീ​യ നേ​താ​ക്ക​ളെ​യും വ്യ​വ​സാ​യി​ക​ളെ​യും കൊ​ല​പ്പെ​ടു​ത്താ​ൻ ദാ​വൂ​ദി​ന്‍റെ ഡി ​എ​ന്ന ക​ന്പ​നി ഇ​ന്ത്യ​യി​ൽ പ്ര​ത്യേ​ക യൂ​ണി​റ്റ് സ്ഥാ​പി​ച്ച​താ​യി വി​വ​രം കി​ട്ടി​യ​തി​നെ തു​ട​ർ​ന്നാ​യി​രു​ന്നു പു​തി​യ കേ​സ്. ഇ​ന്ത്യ​യി​ലെ പ​ല ക​ള്ള​പ്പ​ണ ഇ​ട​പാ​ടി​ക​ളി​ലും ദാ​വൂ​ദി​ന്‍റെ കൈ​യു​ള്ള​താ​യി ഇ​ഡി​ക്ക് വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. ദാ​വൂ​ദു​മാ​യി ക​ള്ള​പ്പ​ണ ഇ​ട​പാ​ട് ന​ട​ത്തി​യെ​ന്ന് ആ​രോ​പി​ച്ച് മ​ഹാ​രാ​ഷ്‌ട്ര​യി​ലെ മു​ൻ ന്യൂ​ന​പ​ക്ഷ മ​ന്ത്രി ന​വാ​ബ് മാ​ലി​ക്കി​നെ ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ൽ ഇ​ഡി അ​റ​സ്റ്റ്...

Read More

സമുദ്രമേഖലയിലെ വെല്ലുവിളികള്‍കള്‍ക്കുള്ള രാജ്യത്തിന്റെ ഉത്തരം! ഐഎന്‍എസ് വിക്രാന്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു

കൊച്ചി: ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച ആദ്യ വിമാനവാഹിനി കപ്പല്‍ ഐഎന്‍എസ് വിക്രാന്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു. ഒരു ലക്ഷ്യവും അസാധ്യമല്ലെന്ന് വിക്രാന്ത് തെളിയിച്ചെന്നും കൊച്ചി കപ്പല്‍ശാലയില്‍ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി പറഞ്ഞു. വിക്രാന്തിലൂടെ ഭാരതം ലോകത്ത് മുന്‍നിരയിലേക്കെത്തി. വിക്രാന്ത് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഇന്ത്യയുടെ സ്വാധീനം ശക്തിപ്പെടുത്തുമെന്നും സമുദ്രമേഖലയിലെ വെല്ലുവിളികള്‍കള്‍ക്കുള്ള രാജ്യത്തിന്റെ ഉത്തരമാണിതെന്നും മോദി കൂട്ടിച്ചേര്‍ത്തു. ഉദ്യമത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച തൊഴിലാളികള്‍ അടക്കമുള്ള എല്ലാവര്‍ക്കും പ്രധാനമന്ത്രി അഭിനന്ദനങ്ങള്‍ നേര്‍ന്നു. വിക്രാന്ത് സ്വയം പര്യാപ്തതയുടെ പ്രതീകമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു. രാജ്യത്തിനു അഭിമാനനേട്ടമാണിതെന്നു നാവിക സേനാ മേധാവി അഡ്മിറല്‍ ആര്‍.ഹരികുമാര്‍ വ്യക്തമാക്കി. ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയാണ് പ്രധാനമന്ത്രിയെ ചടങ്ങിലേയ്ക്ക് സ്വീകരിച്ചത്. കപ്പലിനു മുന്‍വശത്തെ ഡെക്കില്‍ പ്രധാനമന്ത്രി ദേശീയ പതാക ഉയര്‍ത്തി. പുതിയ നാവിക പതാകയും(നിഷാന്‍), കമ്മീഷനിംഗ് ഫലകവും മോദി അനാഛാദനം ചെയ്തു. കൊച്ചി കപ്പല്‍ശാലയില്‍ നിര്‍മിച്ച ഈ യുദ്ധക്കപ്പലിന് 262.5 മീറ്റര്‍ നീളവും 63 മീറ്റര്‍ വീതിയും 59 മീറ്റര്‍ ഉയരവുമുണ്ട്. മുകളിലെ ഡെക്കില്‍ 10 യുദ്ധവിമാനങ്ങളും താഴെ 20 വിമാനങ്ങളും വിന്യസിക്കാന്‍ശേഷിയുള്ളതാണ് വിക്രാന്ത്. നിര്‍മാണച്ചെലവ് 20,000 കോടി...

Read More