Author: Editorial Team

ഭാരതീയ ക്രൈസ്തവ സംഗമം സെപ്റ്റംബര്‍ 17-ന്, ലക്ഷ്യം എല്ലാ ക്രൈസ്തവസഭകളെയും ബി.ജെ.പിക്ക് പിന്നില്‍ അണിനിരത്തുക, ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് രാഷ്ട്രീയപാര്‍ട്ടിയാകും

ബി ജെ പി യുടെ ആശീര്‍വാദത്തില്‍ രൂപീകരിക്കുന്ന ക്രൈസ്തവ സംഘടനയായ ഭാരതീയ ക്രൈസ്തവ സംഗമത്തിന് സെപ്തംബര്‍ 17 ന് തുടക്കം കുറിക്കും. കേരളത്തിലെ ക്രൈസ്തവ സഭകളെ മുഴുവന്‍ ബി ജെ പിക്കൊപ്പം അണിനിരത്തുക എന്ന ലക്ഷ്യം വച്ച് രൂപീകരിക്കുന്ന ഈ സംഘടനക്ക് ചുക്കാന്‍ പിടിക്കുന്നത് കേരളാ കോണ്‍ഗ്രസിന്റെ മുന്‍ നേതാവും എം എല്‍ എ യുമായിരുന്ന ജോര്‍ജ്ജ് ജെ മാത്യുവാണ്. ബി ജെ പി അഖിലേന്ത്യാ നേതൃത്വത്തിന്റെ ആശീര്‍വാദത്തോടെ രൂപീകരിക്കുന്ന ക്രൈസ്തവസംഗമം വരുന്ന ലോക് സഭാ തിരഞ്ഞെടുപ്പിന് മുമ്പ് രാഷ്ട്രീയ പാര്‍ട്ടിയായി മാറും. അതിന് ശേഷം എന്‍ ഡി എ യുടെ ഘടകകക്ഷിയായി അത് മാറുമെന്നാണ് കണക്കു കൂട്ടുന്നത്. കേരളാ കോണ്‍ഗ്രസില്‍ നിന്നടക്കമുള്ള മുതിര്‍ന്ന ചില നേതാക്കളാണ് ഇതിന് ചുക്കാന്‍ പിടിക്കുന്നത്. കേരളത്തില്‍ മാറി മാറി അധികാരത്തില്‍ വരുന്ന രാഷ്ട്രീയ മുന്നണികള്‍ ക്രൈസ്തവരെ അവഗണിക്കുന്നുവെന്ന ശക്തമായ വിമര്‍ശനമുയര്‍ത്തിയാണ് ഇവര്‍ ആദ്യം സാമൂഹ്യ സംഘടനയും പിന്നീട് രാഷ്ട്രീയ പാര്‍ട്ടിയും രൂപീകരിക്കുന്നത്. കഴിഞ്ഞ ദിവസം തലശേരി അതിരൂപതയുടെ ഇടയലേഖനം വീണ്ടും ലൗ ജിഹാദ് വിവാദത്തെ ജനശ്രദ്ധയില്‍ കൊണ്ടുവന്നത് ഇതിന്റെ പശ്ചാത്തലത്തിലാണ്.മുസ്‌ളീം തീവ്രവാദ ഗ്രൂപ്പുകള്‍ ക്രൈസ്തവ പെണ്‍കുട്ടികളെ പ്രണയക്കെണിയില്‍ പെടുത്തുന്നുവെന്ന ആരോപണം ഇടയലേഖനം വീണ്ടും ഉയര്‍ത്തിരുന്നു. മുന്‍ എം എല്‍ എ മാരും എം പിമാരും ചില പ്രമുഖ ക്രിസ്ത്യന്‍ ബിഷപ്പുമാരും കഴിഞ്ഞ ദിവസം കളമശേരിയില്‍ ഒത്ത് ചേര്‍ന്ന് സംഗമത്തിന്റെ നടത്തിപ്പിനെക്കുറിച്ച് വിപുലമായി ചര്‍ച്ച ചെയ്തിരുന്നു. കേരളത്തില്‍ ബിജെപിയുടെ അടിത്തറ ശക്തിപ്പെടുത്താനുള്ള അവസരങ്ങള്‍ ഒരുക്കുന്നതിനിടെ ബിജെപി ദേശീയ നേതാക്കള്‍ ക്രിസ്ത്യന്‍ മത മേധാവികളുമായി കൂടിക്കാഴ്ച നടത്തയിരുന്നു. 2011 ലെ സെന്‍സസ് പ്രകാരം ക്രിസ്ത്യന്‍ ജനസംഖ്യ 18.38% ആണ്. കേരളത്തിലെ ഏത് രാഷ്ട്രീയ പാര്‍ട്ടിക്കും ക്രിസ്ത്യന്‍ സമൂഹത്തിന്റെ പിന്തുണ ഒഴിവാക്കാന്‍ പ്രയാസമാണ്. ഇത് മുന്‍ നിര്‍ത്തിയാണ് ക്രൈസ്തവ സമുദായത്തെ ചാക്കിലാക്കാന്‍ ബി ജെ പി പരിശ്രമിക്കുന്നത്. കഴിഞ്ഞ വര്‍ഷം പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ‘നാര്‍ക്കോട്ടിക് ജിഹാദ്’ ആരോപണം ഉന്നയിച്ചപ്പോള്‍ അദ്ദേഹത്തിന് ആദ്യം പ്രതിരോധ കവചം തീര്‍ത്തത് ബി.ജെ.പിയായിരുന്നു എന്നതും...

Read More

തോരാതെ പെരുമഴ; വെള്ളത്തില്‍ മുങ്ങി ബെംഗളൂരു നഗരം

ബെംഗളൂരു: തിങ്കളാഴ്ച വൈകുന്നേരം പെയ്ത കനത്ത മഴയില്‍ മുങ്ങി ബെംഗളൂരു നഗരം. റോഡുകളില്‍ വെള്ളം ഉയര്‍ന്നതോടെ കിലോമീറ്ററുകളോളം ഗതാഗതക്കുരുക്കിന് കാരണമായി. ചൊവ്വാഴ്ച നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ജലവിതരണം തടസ്സപ്പെടുമെന്ന് ബാംഗ്ലൂർ വാട്ടർ സപ്ലൈ ആൻഡ് മലിനജല ബോർഡ് മുന്നറിയിപ്പ് നൽകി. താൽക്കാലിക ടാങ്കറുകൾ കുടിവെള്ള വിതരണത്തിനായി ഏർപ്പെടുത്തിയിട്ടുണ്ട്. ടാപ്പ് വഴിയുള്ള ജലവിതരണം നിർത്തിവച്ച പ്രദേശങ്ങളിലേക്കാണ് ഇവ വിതരണം ചെയ്യുക. ബെംഗളൂരു നഗരത്തില്‍ വെള്ളം കുതിച്ചുയരുന്നതിനാൽ കുടിവെള്ള വിതരണം നിയന്ത്രിക്കുന്ന മാണ്ഡ്യ ജില്ലയിലെ ബെംഗളൂരു വാട്ടർ ബോർഡിന്റെ ടികെ ഹള്ളി യൂണിറ്റ് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ സന്ദർശിക്കും. ഞായറാഴ്ച രാത്രിയും കനത്ത മഴ പെയ്തിരുന്നു.ഉദ്യോഗസ്ഥർ മാണ്ഡ്യ ജില്ലയിൽ പമ്പിംഗ് സ്റ്റേഷനിൽ നിന്ന് വെള്ളം വറ്റിക്കുന്ന തിരക്കിലാണ്. സ്ഥിതി നിയന്ത്രണവിധേയമാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മുഖ്യമന്ത്രി ബൊമ്മൈ പറഞ്ഞു. കനത്ത മഴയെ തുടര്‍ന്ന് നഗരത്തിലെ നിരവധി തടാകങ്ങൾ കരകവിഞ്ഞൊഴുകുകയും അഴുക്കുചാലുകൾ വെള്ളത്തിനടിയിലാവുകയും വീടുകളിലേക്ക് വെള്ളം കയറുകയും ചെയ്തു. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി.  ബെംഗളൂരുവിൽ അടുത്തിടെ പെയ്ത മഴ അസാധാരണമാണ്. ബൊമ്മൈയുടെ നേതൃത്വത്തിലുള്ള സർക്കാർ പ്രശ്നം നിരീക്ഷിക്കുകയും എത്രയും വേഗം പ്രശ്നങ്ങള്‍ പരിഹരിക്കാൻ കഠിനമായി പരിശ്രമിക്കുകയും ചെയ്യുന്നുണ്ടെന്ന് ഐടി മന്ത്രി ഡോ. സിഎന്‍ അശ്വത്‌നാരായണൻ. വെള്ളം ഉയര്‍ന്നതിനാല്‍ ആളുകളെ റബ്ബർ ഡിങ്കികളിലാണ് സുരക്ഷിത കേന്ദ്രങ്ങളിലെത്തിച്ചത്. വിമാനത്താവളത്തിൽ നിന്ന് യാത്രക്കാരെ കൊണ്ടുപോകാൻ ട്രാക്ടറുകളാണ് ഉപയോഗിച്ചത്. നിരവധി സ്‌കൂളുകളിലും കോളേജുകളും അടച്ചിട്ടു. വീട്ടിലിരുന്ന് ജോലി ചെയ്യാൻ ഐടി മേഖലയുടെ ഗ്രൂപ്പായ റോഡ് കമ്പനീസ് അസോസിയേഷൻ (ORRCA) ജീവനക്കാരോട്...

Read More

സോഷ്യൽ ഫോറം ഇടപെടൽ: സാബിറ സലീമിനെ തുടർചികിൽത്സക്ക് നാട്ടിലേക്കു കൊണ്ടുപോയി

ജിദ്ദ: ഓഗസ്റ്റ് മാസം അഞ്ചിന് നജ്റാനിൽ നിന്നും ഉംറയും മദീന സിയാറയും നിർവ്വഹിക്കാൻ വന്ന പാലക്കാട് ഒറ്റപ്പാലം സ്വദേശി പുളിക്കൽ സലീമും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനം ഉംറ കഴിഞ്ഞു മദീനയിലേക്കുള്ള യാത്രയിൽ അപകടത്തിൽപ്പെട്ടു ഗുരുതരമായ പരിക്കുകളോടെ മദീന സൗദി ജർമ്മൻ ഹോസ്പിറ്റലിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുകയായിരുന്നു. നീണ്ട ഇരുപതു ദിവസത്തെചികിത്സക്ക്ശേഷം ഇൻഷുർ പരിമിധി അവസാനിച്ചതിനാൽ സാബിറയുടെ തുടർചികിത്സ പ്രയാസകരമായിരുന്നു. നട്ടെല്ലിന്‍റെ വിവിധ ഭാഗങ്ങളിലുണ്ടായ പൊട്ടലുകൾക്കു പുറമെ കാൽമുട്ടിന് താഴെയും പൊട്ടിയിട്ടുണ്ട്. ശരീരത്തിന്‍റെ മറ്റു ഭാഗങ്ങളിലും ക്ഷതമേറ്റിട്ടുണ്ട്. തുടയെല്ല് പൊട്ടിയ മകൾ ഒമ്പത് വയസ്സുകാരി സന്‍ഹയെ ഏതാനും ദിവസം മുമ്പ് നാട്ടിലേക്ക് തുടർ ചികിത്സക്ക് അഞയച്ചു. സലീം സൗദി ജർമ്മൻ ഹോസ്പിറ്റലിൽ തീവ്ര പരിചരണ വിഭാഗത്തിൽ തുടരുകയാണ്. സാബിറയുടെ ചികിൽത്സ, സൗദിജർമ്മൻ ഹോസ്പിറ്റലിൽ പ്രയാസകരമായതിനാൽ നാട്ടിലേക്ക് കൊണ്ടുപോകാൻ തയ്യാറെടുപ്പുനടത്തുകയും സൗദി എയർലൈൻസിൽ സ്‌ട്രെച്ചറിനു വേണ്ടി ഭീമമായ തുക നൽകുകയും ചെയ്തു. മദീനയിലെ ഹോസ്പിറ്റൽ പരിചരണങ്ങൾക്കായി ഇന്ത്യൻ സോഷ്യൽ ഫോറം പ്രവർത്തകരായ അഷ്‌റഫ് ചൊക്ലി, റഷീദ് വരവൂർ, അബ്ദുൽ അസീസ് കുന്നുംപുറം, റഫീഖ് ഗൂഡല്ലൂർ, യാസർ തിരുർ, മുഹമ്മദ്, വനിതാ പ്രവർത്തകരായ നജ്മ റഷീദ്, ലബീബ മുഹമ്മദ്, അനു റസ്‌ലി എന്നിവർ നേതൃത്വം നൽകി. അടിയന്തിരമായി ഹോസ്പിറ്റൽ മാറ്റേണ്ടി വന്നതിനാൽ ജിദ്ദയിലെ അൽ-അബീർ മാനേജ്‍മെന്റിനെ സമീപിക്കുകയും അവരുടെ സഹകരണത്തോടെ അഞ്ചു ദിവസത്തോളം ഹസ്സൻ ഗസ്സാവി ഹോസ്പിറ്റലിൽ സൗകര്യം ഒരുക്കുകയും ചെയ്തു. സാബിറയും മകളും വിസിറ്റിംങ്‌ വിസയിലായിരുന്നതിനാൽ യാത്രരേഖകൾ തയാറായി വന്നപ്പോഴേക്കും വിസയുടെ കാലാവധി തീർന്നിരുന്നു. ഭർത്താവ് സലിം വെന്റിലേറ്ററിൽ തീവ്ര പരിചരണത്തിലായതിനാൽ പുതുക്കൽ സാദ്യമായിരുന്നില്ല. സോഷ്യൽ ഫോറം സ്റ്റേറ്റ് പ്രസിഡന്‍റ് കോയിസ്സൻ ബീരാൻ കുട്ടിയുടെ നേതൃത്വത്തിൽ അസൈനാർ മാരായമംഗലം, നൗഷാദ് മമ്പാട് എന്നിവർ വിവിധ പാസ്പോർട്ട് മന്ത്രാലയങ്ങളെ സമീപിച്ചെങ്കിലും പുരോഗതിയുണ്ടായില്ല. പിന്നീട് അവസാനശ്രമം എന്നോണം ജിദ്ദ എയർപോർട്ടിൽ പാസ്സ്പോർട്ട് വിഭാഗത്തിലെ ഉയർന്ന പോലീസ് ഉദ്യോഗസ്ഥന്‍റെ സഹായത്താൽ യാത്ര രേഖകൾ തയ്യാറാക്കി. പരസഹായമില്ലാതെ അനങ്ങാൻ പോലും സാധ്യമല്ലാത്ത സാബിറയെ പരിചരിക്കാൻ സോഷ്യൽ ഫോറം വനിത പ്രവർത്തക ഹലീമ ഷാജി യാത്രയാകുന്നത് വരെ കൂടെയുണ്ടായിരുന്നു. മറ്റു സഹായങ്ങൾക്കായി ശിഹാബുദ്ധീൻ ഗുഡല്ലൂർ, അലി മേലാറ്റൂർ, ഷാജി മാരായമംഗലം, മുക്താർ ഷൊർണുർ, യൂനുസ് തുവ്വൂർ എന്നിവരും അവസാനം വരെ സഹായത്തിനുണ്ടായിരുന്നു. നെടുമ്പാശ്ശേരി എയർപോർട്ടിൽ സാബിറയുടെ പിതാവിനും ബന്ധുക്കൾക്കും പുറമെ എസ്.ഡി.പി.ഐ ഒറ്റപ്പാലം മണ്ഡലം പ്രസിഡന്‍റ് ടി.എ. താഹിർ, സലീം തോട്ടക്കര എന്നിവരും ചേർന്ന് കൊച്ചിയിലെ ആസ്റ്റർ മെഡിസിറ്റിയിൽ തുടർ ചികിത്സക്ക്...

Read More

കുവൈറ്റിലെ ഐസ്‌ക്രീം കച്ചവടക്കാർക്ക് പുതിയ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ആഭ്യന്തര മന്ത്രാലയം

കുവൈറ്റ് സിറ്റി : രാജ്യത്ത് ഐസ് ക്രീം വിൽപനക്കാർക്കായി പുതിയ നിർദേശങ്ങൾ പുറപ്പെടുവിച്ച് ആഭ്യന്തര മന്ത്രാലയം. പുതിയ തീരുമാനം അനുസരിച്ച് രാജ്യത്തെ പ്രധാനപ്പെട്ട ഹൈവേകളിലും റിംഗ് റോഡുകളിലും ഐസ് ക്രീം വാഹനങ്ങള്‍ അനുവദിക്കില്ല. മോട്ടോർ ബൈക്ക് ഓടിക്കുന്നവര്‍ക്ക് സാധുവായ ഡ്രൈവിംഗ് ലൈസൻസും ഐസ്ക്രീം വാഹനങ്ങള്‍ക്ക് നമ്പർ പ്ലേറ്റും വേണമെന്ന് അധികൃതര്‍ വ്യക്തമാക്കി. മോട്ടോർ ബൈക്ക് ഓടിക്കുന്നവര്‍ സുരക്ഷക്കായി ഹെൽമറ്റും രാത്രികാലങ്ങളിൽ ഡ്രൈവർ റിഫ്ലക്ടീവ് വെസ്റ്റ് ധരിക്കണമെന്നും നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥര്‍...

Read More

ജോ​ഹ​ർ എ​ബ്ര​ഹാ​മി​ന് ഫോ​ക്ക​സ് കു​വൈ​റ്റ് യാ​ത്ര​യ​യ​പ്പു ന​ൽ​കി

കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ പ്ര​വാ​സ ജീ​വി​തം അ​വ​സാ​നി​പ്പി​ച്ചു നാ​ട്ടി​ലേ​ക്ക് പോ​കു​ന്ന കോ​ത​മം​ഗ​ലം അ​യി​രൂ​ർ​പാ​ടം സ്വ​ദേ​ശി​യും ഫോ​ക്ക​സ് യൂ​ണി​റ്റ് ഏ​ഴി​ന്‍റെ ആ​രം​ഭ​കാ​ല അം​ഗ​വും നി​ല​വി​ലെ കേ​ന്ദ്ര എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​വും ഗ​ൾ​ഫ് എ​ൻ​ജി​നി​യ​റിം​ഗ് ക​ന്പ​നി​യു​ടെ മു​തി​ർ​ന്ന ഡ്രാ​ഫ്റ്റ്സ്മാ​നു​മാ​യ ജോ​ഹ​ർ എ​ബ്ര​ഹാ​മി​ന് ഫോ​ക്ക​സ് പ്ര​വ​ർ​ത്ത​ക സ​മ​തി യോ​ഗ​ത്തി​ൽ വ​ച്ചു യാ​ത്ര​യ​യ​പ്പു ന​ൽ​കി. അ​ബാ​സി​യ ആ​ർ​ട്ട് സ​ർ​ക്കി​ൾ ഹാ​ളി​ൽ പ്ര​സി​ഡ​ന്‍റ് സ​ലിം രാ​ജി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗ​ത്തി​ന് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡാ​നി​യേ​ൽ തോ​മ​സ് സ്വാ​ഗ​തം പ​റ​ഞ്ഞു. ട്ര​ഷ​റ​ർ സി.​ഒ. കോ​ശി, ജോ. ​സെ​ക്ര​ട്ട​റി സു​നി​ൽ ജോ​ർ​ജ്, യൂ​ണി​റ്റ് ഏ​ഴി​ലെ ഭാ​ര​വാ​ഹി​ക​ളാ​യ അ​ബ്ദു​ൽ റ​ഹ്മാ​ൻ, കെ. ​ര​തീ​ശ​ൻ, ഷി​ബു മാ​ത്യൂ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ജോ: ​ട്ര​ഷ​റ​ർ ജേ​ക്ക​ബ്ബ് ജോ​ണ്‍ ന​ന്ദി പ​റ​ഞ്ഞു. സ​ലിം രാ​ജ് ഉ​പ​ഹാ​രം കൈ​മാ​റി. ജോ​ഹ​ർ എ​ബ്ര​ഹാം മ​റു​പ​ടി പ്ര​സം​ഗം...

Read More