ദിലീപിന്റെ തിരിച്ചു വരവോ? ‘ഭഭബ’ പ്രക്ഷക പ്രതികരണം ഇങ്ങനെ
നടൻ ദിലീപ് നായകനായി എത്തിയ ‘ഭഭബ’ എന്ന പുതിയ സിനിമയ്ക്ക് തിയറ്ററുകളിൽ സമ്മിശ്ര പ്രതികരണം. വിനീത് ശ്രീനിവാസനും ധ്യാൻ ശ്രീനിവാസനുമൊക്കെ നിറഞ്ഞാടിയ ആദ്യ പകുതി പ്രതീക്ഷയ്ക്കൊത്ത് ഉയർന്നു എന്നാണ് റിപ്പോർട്ടുകൾ. സിനിമയുടെ ടാഗ്ലൈൻ സൂചിപ്പിക്കുന്നതുപോലെ ലോജിക്ക് തീരെ ഇല്ലാത്ത മുഴുനീള മാഡ്നെസ്സ് ആണ് ചിത്രം. ദിലീപിന്റെ പ്രകടനവും കോമഡി സീനുകളും ശ്രദ്ധ നേടുമ്പോൾ, കഥയിൽ പുതുമ കുറവുണ്ടെന്ന വിമർശനവും ഉയരുന്നുണ്ട്. കുടുംബ പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്ന രീതിയിലാണ് കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നതെന്നും വിലയിരുത്തലുണ്ട്. കഥയിൽ വലിയ പുതുമ ഇല്ലെങ്കിലും, സാധാരണ കുടുംബ വിനോദമായി ചിത്രം കാണാനാകുമെന്നാണ് ഒരുവിഭാഗം പ്രേക്ഷകർ...
Read More



