Author: Editorial Team

യുക്രേനിയക്കാർ ഇന്ത്യയിൽ അറസ്റ്റിലായ സംഭവത്തിൽ കീവിനെതിരെ റഷ്യ

ഇന്ത്യയിൽ ആറ് യക്രേനിയൻ പൗരന്മാരെ അറസ്റ്റ് ചെയ്തതിൽ യുക്രെയ്നിനെതിരെ രൂക്ഷ വിമർശനവുമായി റഷ്യ രംഗത്ത്. മ്യാൻമറിൽ നിന്ന് ഇന്ത്യയുടെ വടക്കുകിഴക്കൻ ഭാഗത്തേക്ക് നുഴഞ്ഞുകയറിയതായി ആരോപിക്കപ്പെടുന്ന ഈ പൗരന്മാരെ മൂന്ന് വിമാനത്താവളങ്ങളിൽ വെച്ച് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) പിടികൂടി. വ്ലാഡിമർ സെലെൻസ്‌കി ഭരണകൂടത്തെ രൂക്ഷമായി വിമർശിച്ചുകൊണ്ട്, വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സഖറോവ പറഞ്ഞു, യുക്രെയ്‌നിലെ “നവ-നാസി” സർക്കാർ “അവരുടെ പൗരന്മാരുടെ സംശയാസ്പദമായ പ്രവർത്തനങ്ങൾ” മറച്ചുവെക്കാൻ ആഗ്രഹിക്കുന്നു. “ന്യൂഡൽഹിയിലെ യുക്രേനിയൻ എംബസിയുടെ പ്രതികരണം വളരെ വെളിപ്പെടുത്തുന്നതായിരുന്നു, കാരണം അവർ സംഭവം മറച്ചുവെക്കാനും മേഖലയിലെ സ്ഥിതിഗതികൾ അസ്ഥിരപ്പെടുത്താൻ വ്യക്തമായി രൂപകൽപ്പന ചെയ്‌ത പൗരന്മാരുടെ സംശയാസ്പദമായ പ്രവർത്തനങ്ങൾ മറച്ചുവെക്കാനും ശ്രമിച്ചു. ഇന്ത്യയുടെ ഭീകരവിരുദ്ധ നിയമനിർമ്മാണത്തിന്റെ പൗരന്മാർ ലംഘിച്ചതിൽ ഉക്രേനിയൻ വിദേശകാര്യ മന്ത്രാലയം മൗനം പാലിക്കുകയും “ചില ഇന്ത്യൻ, റഷ്യൻ വാർത്താ ഏജൻസികൾ” മനഃപൂർവ്വം വസ്തുതകൾ വ്യാജമാക്കുന്നുവെന്ന് അടിസ്ഥാനരഹിതമായി ആരോപിക്കുകയും ചെയ്തു,” പ്രസ്താവനയിൽ...

Read More

മകനെ കൊല്ലാൻ വാടകയ്ക്കെടുത്ത സ്ത്രീയെ കൊന്നു; ലക്ഷങ്ങളുമായി കടന്നുകളഞ്ഞയാൾ പിടിയിൽ

മകനെ കൊല്ലാൻ ശ്രമിച്ച് ഒടുക്കം മറ്റൊരാളുടെ കൊലയാളിയായി മാറുകയാണ് റായ്പൂറിലെ ഒരു പിതാവ്. സ്വന്തം മകനെ കൊല്ലാൻ സ്ത്രീയെ വാടകയ്‌ക്കെടുക്കുകയും ഒടുക്കം ആ സ്ത്രീയെ തന്നെ കൊലപ്പെടുത്തി, പിന്നീട് പണവും സ്വർണ്ണവുമായി അപ്രത്യക്ഷനായി. എന്നാൽ സത്യം ഒരിയ്ക്കൽ മറനീക്കി പുറത്തുവരുമെന്ന് പറയുന്നതുപോലെ അഞ്ച് വർഷങ്ങൾക്ക് ശേഷം അയാൾ പിടിക്കപ്പെട്ടു. ഛത്തീസ്ഗഡിലെ റായ്പൂരിൽ 2021-ൽ നടന്ന ഒരു കൊലപാതക, കവർച്ച കേസ് തെളിയിച്ചുകൊണ്ട്, നരോദ പ്രദേശത്ത് നിന്നാണ് അഹമ്മദാബാദ് ക്രൈം ബ്രാഞ്ച് പ്രതിയായ അജയ് മിശ്രയെ അറസ്റ്റ് ചെയ്തത്. ഒരു കുടുംബത്തിലെ സ്വത്ത് തർക്കവുമായി ബന്ധപ്പെട്ടാണ് കേസ്. ശകുന്തള യാദവും ഇളയ മകൻ അമിത് യാദവും ചേർന്ന് മൂത്ത മകനെ കൊലപ്പെടുത്താൻ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനായ മിശ്രയെ നിയമിച്ചതായി ആരോപണമുണ്ട്. നാല് ലക്ഷം രൂപയുടെ ഇടപാടിൽ ഒരു ലക്ഷം രൂപ മുൻകൂറായി നൽകുകയും...

Read More

നല്ല ചൂടല്ലേ? ഈ 5 ചട്ണികൾ പരീക്ഷിച്ചു നോക്കൂ, ശരീരം തണുക്കട്ടെ

ഇന്ത്യൻ തീൻമേശകളിൽ ചട്ണികൾക്ക് പ്രത്യേക പ്രാധാന്യമുണ്ട്. ഇത് ഭക്ഷണത്തിന്റെ രുചി വർദ്ധിപ്പിക്കുക മാത്രമല്ല, വേനൽക്കാലത്ത് തണുപ്പും ഉന്മേഷവും നൽകുകയും ചെയ്യുന്നു. എരിവും ഇളം നിറവും ഉന്മേഷദായകവുമായ രുചിയുള്ള ചട്ണികൾ വേനൽക്കാലത്ത് ഏറെ ജനപ്രിയമാണ്. അത്തരം അഞ്ച് രുചികരവും എളുപ്പവുമായ ചട്ണികൾ നോക്കാം. വേനൽക്കാലത്ത് ഈ ചട്ണി ഒരു ഉന്മേഷദായകമായ അനുഭവം നൽകുന്നു. പുതിനയില, പുളി, ജീരകം, വെളുത്തുള്ളി, പച്ചമുളക് എന്നിവ പൊടിച്ചാണ് ഇത് തയ്യാറാക്കുന്നത്. ഇതിന്റെ മധുരവും പുളിയുമുള്ള രുചി ഇതിനെ കൂടുതൽ...

Read More

 സി.പി.എം-ബി.ജെ.പി അന്തർധാര സജീവം; ഇത്തവണ ‘ഡീൽ’ നടക്കില്ലെന്ന് കെസി വേണുഗോപാൽ

വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് നൂറിലധികം സീറ്റുകൾ നേടി അധികാരത്തിലെത്തുമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. തിരഞ്ഞെടപ്പിൽ സി.പി.എം-ബി.ജെ.പി കൂട്ടുകെട്ട് പ്രകടമാണെന്നും എന്നാൽ ഇത്തവണ ഇത്തരം നീക്കങ്ങൾ വിജയിക്കില്ലെന്നും അദ്ദേഹം കൊച്ചിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു.  ജനവികാരം തങ്ങൾക്ക് എതിരാണെന്ന് മനസിലാക്കിയ എൽ.ഡി.എഫും ബി.ജെ.പിയും അവസാന അടവ് പയറ്റുകയാണ്. സംസ്ഥാനത്ത് സി.പി.എം-ബി.ജെ.പി സൗഹൃദം പുതിയ കാര്യമല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പി.എം ശ്രീ പദ്ധതിയിലുൾപ്പെടെ ഈ അവിശുദ്ധ കൂട്ടുകെട്ട് കേരളം കണ്ടതാണ്. ഒരു പാലം ഇടുമ്പോൾ രണ്ടു ഭാഗത്തും ഗുണമുണ്ടാകണമെന്ന കാഴ്ചപ്പാടിലാണ് മുഖ്യമന്ത്രിക്കെതിരായ ലാവ്ലിൻ കേസ് തുടർച്ചയായി മാറ്റിവെക്കുന്നതെന്നും കെ.സി ആരോപിച്ചു. കേരളത്തിൽ കേന്ദ്ര ഏജൻസികൾ നടത്തുന്ന അന്വേഷണത്തിന്റെ വേഗത പരിശോധിച്ചാൽ ഇക്കാര്യം ബോധ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. സി.പി.എമ്മിന്റെയും ബിജെപിയുടെയും സ്ഥാനാർത്ഥി പട്ടികയിൽ ഈ അന്തർധാര പ്രതിഫലിക്കുന്നുണ്ടെന്നും പരസ്പരം സഹായിക്കാൻ ഇരു പാർട്ടികളും ധാരണയിലെത്തിയിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു. എന്നാൽ ഈ അവിശുദ്ധ കൂട്ടുകെട്ട് ഇരു പാർട്ടികളിലെയും പ്രവർത്തകർ തന്നെ തള്ളിക്കളയും. സർക്കാരിന്റെ ജനവിരുദ്ധ നയങ്ങളെ തുറന്ന് കാട്ടുന്നതിനൊപ്പം യു.ഡി.എഫിന്റെ ഭരണ പദ്ധതികൾ ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുമെന്നും അദ്ദേഹം...

Read More

തൃശൂരില്‍ വീട്ടിലെ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍

ചാവക്കാട് (തൃശൂർ): എടക്കഴിയൂരിൽ വീട്ടിൽ പ്രസവിച്ച യുവതിയും കുഞ്ഞും മരിച്ച സംഭവത്തിൽ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. എടക്കഴിയൂർ കല്ലുവളപ്പിൽ ഇബ്രാഹിമിനെയാണ് (43) എസ്എച്ച്ഒ എൻ.എസ്.രാജീവിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാൻഡ് ചെയ്തു. രണ്ട് മാസം മുൻപായിരുന്നു വീട്ടിലെ പ്രസവം. ആറാം നാൾ കുട്ടി മരിച്ചു; അസുഖബാധിതയായ അമ്മ മുഹസിന (37) കഴിഞ്ഞദിവസവും. സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. റൂറൽ ജില്ലാ പൊലീസ് മേധാവിയും ജില്ലാ മെഡിക്കൽ ഓഫിസറും അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മിഷൻ അംഗം വി.ഗീത ആവശ്യപ്പെട്ടു. പ്രസവത്തിനു ശേഷം ഉണ്ടായ അണുബാധ മൂലം മാസങ്ങളായി യുവതി ദുരിതം അനുഭവിച്ചുവരികയായിരുന്നു. ശരീരത്തിന് പുറത്ത് വലിയ കുരു ഉണ്ടായിരുന്നതിനാൽ തിരിഞ്ഞുകിടക്കാൻ പോലും കഴിയാത്ത സ്ഥിതിയിലായിരുന്നു. കഴിഞ്ഞ ദിവസം ശാരീരിക പ്രയാസങ്ങൾ അനുഭവപ്പെട്ടതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ഏഴു തവണ പ്രസവിച്ച യുവതിയുടെ രണ്ട് കുട്ടികൾ നേരത്തേ മരിച്ചിരുന്നു. ജനുവരി 10ന് കുട്ടി മരിച്ച സംഭവത്തിൽ മതിയായ ചികിത്സ ലഭിച്ചില്ലെന്നു കാണിച്ച് പൊതുപ്രവർത്തകൻ പുതുപൊന്നാനി പാലയ്ക്കൽ ഹംസത്ത് മുഹമ്മദ് പൊലീസിനെ സമീപിച്ചിരുന്നു. ഗർഭകാലത്തോ പ്രസവ സമയത്തോ അതിനുശേഷമോ അമ്മയ്ക്കും കുഞ്ഞിനും വൈദ്യസഹായം ലഭ്യമാക്കിയിരുന്നില്ല. സംഭവത്തിൽ പ്രതി ഇബ്രാഹിമിനെ സഹായിച്ച ചാവക്കാട് ചേറ്റുവ റോഡിലെ ഫെയ്സിറ്റ അക്യുപംക്ചർ സ്ഥാപനം നടത്തുന്ന റുവൈദ ഫൈസൽ, അക്യുപംക്ചർ പ്രചാരകൻ കുറ്റിപ്പുറം സ്വദേശി ജുനൈദ് എന്നിവർക്കെതിരെയും പൊലീസ്...

Read More