Author: Editorial Team

സ്കൂൾ വിട്ട് കൂട്ടുകാരനൊപ്പം കടലിൽ കുളിക്കാനിറങ്ങി; വിഴിഞ്ഞത്ത് ആറാം ക്ലാസുകാരനെ തിരയിൽപ്പെട്ട് കാണാതായി, തെരച്ചിൽ

തിരുവനന്തപുരം: വിഴിഞ്ഞത്തിന് സമീപം കടലിൽ കുളിക്കുന്നതിനിടെ തിരയിൽപ്പെട്ട് 12 വയസുകാരനായ ആറാം ക്ലാസ് വിദ്യാർഥിയെ കടലിൽ കാണാതായി. അടിമലത്തുറ ലൂയിസ് മെമ്മോറിയൽ യുപി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയായ ജോബിൾ (12) നെയാണ് കാണാതായത്. ഇന്ന് വൈകുന്നേരം സ്കൂൾ വിട്ട് വന്നശേഷം ബന്ധുവും അതേ സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിയുമായി കുളിക്കാനിറങ്ങിയതായിരുന്നു ജോബിൾ. ജോബിൾ കുളിക്കുന്നതിനിടെ ശക്തമായ തിരയിൽപ്പെടുകയായിരുന്നു. കരയിൽ നിന്നിരുന്ന സുഹൃത്താണ് നാട്ടുകാരെയും ബന്ധുക്കളെയും വിരമറിയിച്ചത്. വിഴിഞ്ഞം പൊലീസും കോസ്റ്റൽ പൊലീസും സ്ഥലത്തെത്തി രാത്രിയും തെരച്ചിൽ തുടരുകയാണ്. അടിമലത്തുറ അമ്പലത്തുംമൂല സെന്‍റ് ആന്‍റണീസ് പള്ളിയ്ക്ക് സമീപം റോസി ഹൗസിൽ പത്രോസിന്‍റെയും ഡയാനയുടെയും മകനാണ്...

Read More

റസൂല്‍ പൂക്കുട്ടി ചലച്ചിത്ര അക്കാദമി ചെയര്‍പേഴ്സണ്‍; കുക്കു പരമേശ്വരന്‍ വൈസ് ചെയര്‍പേഴ്സണ്‍

തിരുവനന്തപുരം: ഓസ്കര്‍ അവാര്‍ഡ് ജേതാവായ മലയാളി സൗണ്ട് ഡിസൈനറും സംവിധായകനുമായ റസൂല്‍ പൂക്കുട്ടിയെ സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ പുതിയ ചെയര്‍മാനായി നിയമിച്ച് സംസ്ഥാന സര്‍ക്കാര്‍. കുക്കു പരമേശ്വരനാണ് വൈസ് ചെയര്‍പേഴ്സണ്‍. സംവിധായകന്‍ രഞ്ജിത്ത് രാജി വച്ച ഒഴിവിലേക്കാണ് റസൂല്‍ പൂക്കുട്ടിയുടെ നിയമനം. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ക്ക് പിന്നാലെയാണ് രഞ്ജിത്ത് അക്കാദമി ചെയര്‍മാന്‍ സ്ഥാനം രാജി വച്ചത്. അന്ന് വൈസ് ചെയര്‍മാന്‍ ആയിരുന്ന പ്രേം കുമാറിന് പിന്നീട് ചെയര്‍മാന്‍റെ താല്‍ക്കാലിക ചുമതല നല്‍കുകയായിരുന്നു. ഈ ഭരണസമിതിയെ മാറ്റിക്കൊണ്ടാണ് പുതിയ ഭരണസമിതി നിലവില്‍ വരുന്നത്. ഭരണ സമിതിയുടെ കാലാവധി തീര്‍ന്നെന്നാണ് സര്‍ക്കാര്‍ വിശദീകരണം. അമൽ നീരദ്, ശ്യാം പുഷ്കരന്‍, നിഖില വിമൽ, സിതാര കൃഷ്ണ കുമാർ, സുധീർ കരമന, ബി രാഗേഷ് അടക്കം 26 അംഗങ്ങളാണ് പുതിയ ഭരണ സമിതിയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. പുതിയ ചെയര്‍മാനെയും ഭരണസമിതിയെയും കാത്തിരിക്കുന്നത് ഏറെ തിരക്കുള്ള മാസങ്ങളാണ്. സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം തിങ്കളാഴ്ചയാണ് നടക്കുക. ഒപ്പം ഐഎഫ്എഫ്കെ ഡിസംബറില്‍ വരാനിരിക്കുന്നു. സിനിമകളുടെ സ്ക്രീനിംഗ് തീരാത്തതും നാളെ പ്രത്യേക നിയമസഭ സമ്മേളനം നടക്കുന്നതിനാലും നാളെ നടക്കേണ്ട അവാർഡ് പ്രഖ്യാപനം തിങ്കളാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. ജൂറി ചെയര്‍മാനായ പ്രകാശ് രാജിന് നാളെ അടിയന്തരമായി ബെംഗളൂരുവിലേക്ക് പോകേണ്ടതായുമുണ്ട്. അതേസമയം 2024ലെ അവാർഡിനായി പ്രധാന കാറ്റഗറികളിൽ മികച്ച മത്സരമാണ് നടക്കുന്നതെന്നാണ്...

Read More

‘നാളെയും  അതവിടെ  കണ്ടാൽ  മതിയായിരുന്നു’; മമ്മൂട്ടിയുടെ പേരിലെ വഴിപാടിനെ പരിഹസിച്ച് കെ  പി  ശശികല

കണ്ണൂർ: നടൻ മമ്മൂട്ടിയുടെ പേരിൽ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ പൊന്നിൻ കുടം വഴിപാട് നടത്തിയതിൽ പരിഹാസവുമായി ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികല. പൊന്നിൻകുടം വഴിപാട് നടത്തിയ വാർത്തയുടെ പോസ്റ്റർ പങ്കുവച്ചുകൊണ്ട് ‘നാളെയും അതവിടെ കണ്ടാൽ മതിയായിരുന്നു’ എന്നാണ് ശശികല സോഷ്യൽമീഡിയയിൽ കുറിച്ചത്. ഇന്നലെയാണ് മമ്മൂട്ടിക്ക് വേണ്ടി തിരുവനന്തപുരം സ്വദേശി എ.ജയകുമാർ മമ്മൂട്ടിയുടെ ആയുരാരോഗ്യത്തിന് വേണ്ടി വഴിപാട് നടത്തിയത്. ജയകുമാറിനെ ക്ഷേത്രം ഭാരവാഹികൾ രാജരാജേശ്വരന്റെ ചിത്രം നൽകി സ്വീകരിച്ചു. മമ്മൂട്ടിക്കുവേണ്ടി മോഹൻലാൽ ശബരിമലയിൽ വഴിപാട് നടത്തിയിരുന്നു. രാജരാജേശ്വര ക്ഷേത്രത്തിലെ പ്രധാന വഴിപാടായിരുന്നു പൊന്നുംകുടംവച്ച് തൊഴൽ. എട്ടുമാസത്തെ ഇടവേളയ്ക്കുശേഷം മെഗാസ്​റ്റാർ മമ്മൂട്ടി ഇന്നലെയാണ് കേരളത്തിൽ തിരിച്ചെത്തിയത്. നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയ താരത്തെ സ്വീകരിക്കാൻ മന്ത്രി പി. രാജീവ് ഉൾപ്പെടെയുള്ളവർ എത്തിയിരുന്നു. ഉച്ചയോടെയാണ് അദ്ദേഹം ഭാര്യ സുൽഫത്തിനോടൊപ്പം കൊച്ചിയിലെത്തിയത്. കഴിഞ്ഞ മാർച്ചുവരെ മമ്മൂട്ടി കേരളത്തിലുണ്ടായിരുന്നു. പിന്നീട് ചികിത്സയ്ക്കായി ചെന്നൈയിലായിരുന്നു. അവിടെ നിന്ന് പുതിയ ചിത്രം പാട്രിയോറ്റിന്റെ ചിത്രീകരണത്തിനായി ഹൈദരാബാദിലേക്കും ലണ്ടനിലേക്കും പോയി. വിമാനത്താവളത്തിൽ മമ്മൂട്ടിക്കായി വലിയ സ്വീകരണമാണ് ഒരുക്കിയിരുന്നത്. നിറയെ ആരാധകരും അദ്ദേഹത്തെ കാണാനായി എത്തിയിരുന്നു. സ്വന്തം ലാൻഡ് ക്രൂയിസറിൽ ഡ്രൈവ് ചെയ്താണ് മമ്മൂട്ടി വിമാനത്താവളത്തിന് പുറത്തേക്ക് പോയത്. വരുന്ന ദിവസങ്ങളിൽ നിരവധി പരിപാടികളിൽ പങ്കെടുക്കുമെന്നാണ് വിവരം. കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് സംസ്ഥാന സർക്കാർ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന പരിപാടിയിലും അദ്ദേഹം...

Read More

അ​തി​ദാ​രി​ദ്ര്യ​മു​ക്തം: ക്രെ​ഡി​റ്റ് അ​വ​കാ​ശ​പ്പെ​ടു​ന്ന​വ​ർ മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ൽ ഇ​ത് ന​ട​ത്തി കാ​ണി​ക്ക​ണ​മെ​ന്ന് മ​ന്ത്രി രാ​ജേ​ഷ്

തി​രു​വ​ന​ന്ത​പു​രം: അ​തി​ദാ​രി​ദ്ര്യ​മു​ക്ത കേ​ര​ള പ്ര​ഖ്യാ​പ​നം സം​ബ​ന്ധി​ച്ച് പ്ര​തി​ക​ര​ണ​വു​മാ​യി മ​ന്ത്രി എം.​ബി. രാ​ജേ​ഷ്. നേ​ട്ട​ത്തി​ന് വ​ലി​യ സ്വീ​കാ​ര്യ​ത​യാ​ണ് ല​ഭി​ച്ച​തെ​ന്നും ദേ​ശീ​യ, അ​ന്ത​ര്‍​ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ള്‍ വി​ഷ​യം ച​ര്‍​ച്ച ചെ​യ്തു​വെ​ന്നും രാ​ജേ​ഷ് പ​റ​ഞ്ഞു. ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് അ​ഭി​മാ​ന നി​മി​ഷ​മാ​ണി​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ക്രെ​ഡി​റ്റ് മോ​ദി സ​ര്‍​ക്കാ​രി​നാ​ണെ​ന്ന ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​റി​ന്‍റെ വാ​ദ​ത്തെ​യും മ​ന്ത്രി പ​രി​ഹ​സി​ച്ചു. ക്രെ​ഡി​റ്റ് അ​വ​കാ​ശ​പ്പെ​ടു​ന്ന​വ​ര്‍ രാ​ജ്യ​ത്ത് മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ലും ഈ ​നേ​ട്ടം കൈ​വ​രി​ക്കാ​ന്‍ ശ്ര​മി​ക്ക​ണം. നേ​ട്ടം മോ​ദി സ​ര്‍​ക്കാ​രി​നാ​ണ് എ​ന്ന് പ​റ​യു​ന്ന​വ​രു​ണ്ട്. അ​വ​രോ​ട് ഒ​രു കാ​ര്യം മാ​ത്ര​മേ പ​റ​യാ​നു​ള്ളൂ​വെ​ന്ന് പ​റ​ഞ്ഞ മ​ന്ത്രി രാ​ജ്യ​ത്തെ മു​ഴു​വ​ന്‍ അ​തി​ദാ​രി​ദ്ര്യ മു​ക്ത​മാ​ക്കി ചെ​യ്ത് കാ​ണി​ക്ക​ണ​മെ​ന്നും ര​ജേ​ഷ്...

Read More

പ്രോട്ടീൻ അഭാവം പരിഹരിക്കാം; കരീനയുടെ ഡയറ്റീഷൻ നൽകുന്ന നിർദേശങ്ങൾ ഇതാ

നമ്മൾ പലപ്പോഴും മുളപ്പിച്ച ഭക്ഷണങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു, പക്ഷേ ചപ്പാത്തി, അരി പോലുള്ള കാർബോഹൈഡ്രേറ്റ് ഭക്ഷണങ്ങൾ ഒഴിവാക്കുന്നു. ഇത് ശരീരത്തിന് ആവശ്യമായ എല്ലാ അമിനോ ആസിഡുകളും നഷ്ടപ്പെടുത്തുന്നു, ഇത് പ്രോട്ടീൻ കുറവിലേക്ക് നയിക്കുന്നു. അതിനാൽ, മുളപ്പിച്ച ഭക്ഷണങ്ങൾക്കൊപ്പം, ചപ്പാത്തി, അരി തുടങ്ങിയ കാർബോഹൈഡ്രേറ്റ് ഭക്ഷണങ്ങളും ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്തണം” – റുജുത ദിവേക്കർ പറയുന്നു. കടൽ മത്സ്യങ്ങൾ ഉയർന്ന ഗുണമേന്മയുള്ള പ്രോട്ടീനുകളുടെ നല്ല ഉറവിടമാണ്. അതിനാൽ തന്നെ നിങ്ങളുടെ ഭക്ഷണക്രമത്തിലേക്ക് ഇവകൂടെ ചേർക്കുന്നത് ഏറെ നല്ലതാണ്. “പയർ ഇല്ലാതെ ഇന്ത്യൻ ഭക്ഷണം അപൂർണ്ണമാണ്. പക്ഷേ അവ ഇടയ്ക്കിടെ കഴിക്കുന്ന കറിയേക്കാൾ നിങ്ങളുടെ ദൈനംദിന ഭക്ഷണത്തിന്റെ ഭാഗമാക്കണം. പയറിൽ പ്രോട്ടീൻ, നാരുകൾ, ആരോഗ്യകരമായ ശരീരത്തിന് ആവശ്യമായ നിരവധി അവശ്യ പോഷകങ്ങൾ എന്നിവ അടങ്ങിയിട്ടുണ്ട്.” “പാലും പാലുൽപ്പന്നങ്ങളും പ്രോട്ടീൻ കൊണ്ട് സമ്പുഷ്ടമാണ്. നിങ്ങൾ ദിവസത്തിൽ ഒരിക്കലെങ്കിലും പാലോ ഏതെങ്കിലും പാലുൽപ്പന്നമോ കഴിക്കണം. രാവിലെ പാൽ കുടിക്കുന്നതോ ഉച്ചയ്ക്ക് തൈരും ചോറും കഴിക്കുന്നതോ ആകട്ടെ, അത് നിങ്ങളുടെ ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഉറപ്പാക്കുക” നമ്മുടെ ശരീരത്തിന് ആവശ്യമായ എല്ലാ അവശ്യ അമിനോ ആസിഡുകളും അടങ്ങിയ ഒരു ഉയർന്ന നിലവാരമുള്ള പ്രോട്ടീൻ സ്രോതസ്സാണ് മുട്ട. ഒരു വലിയ മുട്ടയിൽ ഏകദേശം 6 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്. ഇത് പേശികളുടെ വളർച്ചയ്ക്കും കേടുപാടുകൾ തീർക്കുന്നതിനും സഹായിക്കുന്നു. പ്രോട്ടീൻ നമ്മുടെ ശരീരത്തിന് അത്യാവശ്യമായ ഒരു പോഷകമാണ്, ഇത് പേശികളെ വളർത്താനും, പ്രതിരോധശേഷി വർദ്ധിപ്പിക്കാനും, ഊർജ്ജം നിലനിർത്താനും സഹായിക്കുന്നു. നിങ്ങൾ ഒരു സസ്യാഹാരിയായാലും മാംസാഹാരിയായാലും, നിങ്ങളുടെ ഭക്ഷണക്രമത്തിൽ ശ്രദ്ധ ചെലുത്തുന്നതിലൂടെ പ്രോട്ടീൻ കുറവുകൾ എളുപ്പത്തിൽ പരിഹരിക്കാനാകും.  പ്രോട്ടീൻ നമ്മുടെ ശരീരത്തിന് അത്യാവശ്യമായ ഒരു പോഷകമാണ്, ഇത് പേശികളെ വളർത്താനും, പ്രതിരോധശേഷി വർദ്ധിപ്പിക്കാനും, ഊർജ്ജം നിലനിർത്താനും സഹായിക്കുന്നു. നിങ്ങൾ ഒരു സസ്യാഹാരിയായാലും മാംസാഹാരിയായാലും, നിങ്ങളുടെ ഭക്ഷണക്രമത്തിൽ ശ്രദ്ധ ചെലുത്തുന്നതിലൂടെ പ്രോട്ടീൻ കുറവുകൾ എളുപ്പത്തിൽ പരിഹരിക്കാനാകും.  ബദാം, വാൽനട്ട് തുടങ്ങിയ ഡ്രൈ ഫ്രൂട്ട്സുകളും കടല, നിലക്കടല എന്നിവയും നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ഇവ ആരോഗ്യകരമായ ഒരു വൈകുന്നേര ലഘുഭക്ഷണമായി കഴിക്കാം. ഭക്ഷണത്തിൽ ഇവ ചേർക്കുന്നത്  നിങ്ങളുടെ പ്രോട്ടീൻ കുറവ് പരിഹരിക്കാൻ സഹായിക്കും കടൽ മത്സ്യങ്ങൾ ഉയർന്ന ഗുണമേന്മയുള്ള പ്രോട്ടീനുകളുടെ നല്ല ഉറവിടമാണ്. അതിനാൽ തന്നെ നിങ്ങളുടെ ഭക്ഷണക്രമത്തിലേക്ക് ഇവകൂടെ ചേർക്കുന്നത് ഏറെ...

Read More