വാഷിംഗ്ടൺ:  സമ്പന്ന നികുതിദായകർക്കുള്ള നികുതി പഴുതുകൾ അവസാനിപ്പിക്കാൻ ഐആർഎസ് പദ്ധതിയിടുന്നതായി യുഎസ് ട്രഷറി ഡിപ്പാർട്ട്മെൻ്റ്. ഇതിലൂടെ  50 ബില്യൺ ഡോളറിലധികം വരുമാനം സമാഹരിക്കാനാണ് ലക്ഷ്യം.

 “പങ്കാളിത്ത അടിസ്ഥാന ഷിഫ്റ്റിംഗ്” (“partnership basis shifting”) നിർത്താനുള്ള പദ്ധതികളാണ്  ഇതിൽ ഉൾപ്പെടുന്നത്. നികുതി അടയ്ക്കുന്നത് ഒഴിവാക്കാൻ ഒരു ബിസിനസ്സിനോ വ്യക്തിയോ  ബന്ധപ്പെട്ട കക്ഷികൾക്കിടയിൽ ആസ്തികൾ മാറ്റാൻ  കഴിയുന്ന ഒരു പ്രക്രിയ ആണിത്.

“ഈ ടാക്സ് ഷെൽട്ടറുകൾ സമ്പന്നരായ നികുതിദായകർക്ക് അവർ നൽകേണ്ട തുക അടയ്ക്കുന്നത് ഒഴിവാക്കാൻ അനുവദിക്കുന്നു,” ഐആർഎസ് കമ്മീഷണർ ഡാനി വെർഫെൽ പറഞ്ഞു. മുൻ വർഷങ്ങളിലെ ഫണ്ടിംഗ് കാരണം, സമ്പന്നരായ വ്യക്തികളുടെ ഓഡിറ്റിംഗ്ഐആർഎസ് വെട്ടിക്കുറച്ചിരുന്നു.

ഏറ്റവും ഉയർന്ന വരുമാനക്കാരായ 1% ആളുകൾ നികുതിയിനത്തിൽ നൽകാനുള്ളതും അവർ അടയ്‌ക്കേണ്ടതും തമ്മിൽ 160 ബില്യൺ ഡോളറിൻ്റെ അന്തരം ഉണ്ടെന്ന് പുതിയ മാർഗ്ഗനിർദ്ദേശം പ്രഖ്യാപിച്ചുകൊണ്ട് ട്രഷറി പ്രസ്താവനയിൽ പറഞ്ഞു.

നികുതി കോഡിൽ കൃത്രിമം കാണിക്കുകയോ നികുതി അടയ്‌ക്കുകയോ ചെയ്യാത്ത തട്ടിപ്പുകാരെ പിടികൂടാനുള്ള  ശ്രമത്തിൻ്റെ ഭാഗമാണ് ഈ  പ്രഖ്യാപനം.  2026-ഓടെ  250 മില്യൺ ഡോളറിനു മുകളിൽ ആസ്തിയുള്ള കമ്പനികളുടെ ഓഡിറ്റ് നിരക്കുകൾ 22.6% ആയി ഉയർത്താനും  ഐആർഎസ് പദ്ധതിയിടുന്നു.