ന്യൂയോര്‍ക്ക്: വിദ്യാര്‍ത്ഥികളുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട കുറ്റത്തിന് അമേരിക്കയില്‍ ആറ് അദ്ധ്യാപികമാരെ അറസ്റ്റ് ചെയ്തു. രണ്ട് ദിവസത്തിനിടയിലാണ് ആറ് അദ്ധ്യാപികമാർ അറസ്റ്റിലായത്. 16 വയസുള്ള രണ്ട് ആണ്‍കുട്ടികളുമായി മൂന്ന് തവണ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിന് ഡാന്‍വില്ലിലെ എലന്‍ ഷെല്‍ (38) എന്ന് അദ്ധ്യാപികയെ അറസ്റ്റ് ചെയ്തിരുന്നു.

ഷെല്‍ വുഡ്‌ലോണ്‍ എലിമെന്ററി സ്‌കൂളില്‍ അദ്ധ്യാപക സഹായിയായി ജോലി ചെയ്ത് വരവെയാണ് എലന്‍ ഷെല്‍ വിദ്യാര്‍ത്ഥികളുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടത്. ഇവരെ ഗരാര്‍ഡ് കൗണ്ടി ജില്ലാ കോടതിയില്‍ ഹാജരാക്കി.ഒരു കൗമാര വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതിന് അര്‍ക്കന്‍സാസ് അദ്ധ്യാപിക ഹെതര്‍ ഹെയര്‍(32) ക്രിമിനല്‍ ബലാത്സംഗക്കുറ്റം നേരിടുകയാണ്. 15 വയസ്സുള്ള വിദ്യാര്‍ത്ഥിയുമായി ബന്ധം പുലര്‍ത്തിയതിന് ഒക്ലഹോമയില്‍ നിന്നുള്ള 26 കാരിയായ എമിലി ഹാന്‍കോക്ക് എന്ന അദ്ധ്യാപികയെയും വ്യാഴാഴ്ച അറസ്റ്റ് ചെയ്തു. അദ്ധ്യാപിക ജോലി ചെയ്തിരുന്ന വെല്‍സ്റ്റണ്‍ പബ്ലിക് സ്‌കൂളില്‍ സ്‌കൂള്‍ കെട്ടിടത്തിനുള്ളില്‍ വെച്ചായിരുന്നു വിദ്യാര്‍ത്ഥിയുമായി ശാരീരിക ബന്ധത്തിലേര്‍പ്പെട്ടിരുന്നത്. സ്നാപ് ചാറ്റിലും ഇവര്‍ ആശയവിനിമയം നടത്തി.

കൗമാര വിദ്യാര്‍ത്ഥിയുമായി അഞ്ച് തവണ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്നാരോപിച്ച് അയോവയിലെ ഡെസ് മോയിന്‍സിലെ കാത്തലിക് ഹൈസ്‌കൂളിലെ ഇംഗ്ലീഷ് അദ്ധ്യാപികയായ ക്രിസ്റ്റന്‍ ഗാന്റ് (36) വെള്ളിയാഴ്ച അറസ്റ്റിലായി. ഇവര്‍ക്കെതിരെയും കേസെടുത്തു. ജെയിംസ് മാഡിസണ്‍ ഹൈസ്‌കൂളിലെ അദ്ധ്യാപികയായ അല്ലീ ഖേരദ്മണ്ടിനെതിരെയും (33) സമാനമായ കുറ്റത്തിന് നടപടി സ്വീകരിച്ചു. ഇവര്‍ വിദ്യാര്‍ത്ഥിയെ നിരവധി മാസങ്ങളായി ലൈംഗികമായി ദുരുപയോഗം ചെയ്യുകയായിരുന്നുവെന്നാണ് പൊലീസ് അറിയിക്കുന്നത്. ഇവര്‍ ജാവലിന്‍ പരിശീലനം നല്‍കിയ 17കാരനെ ലൈംഗികമായി ഉപയോഗിച്ചതായും കേസുണ്ട്. നോര്‍ത്താംപ്ടണ്‍ ഏരിയ ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതിനാണ് 26 കാരിയായ ഹന്ന മാര്‍ത്ത് അറസ്റ്റിലായത്.ഇവര്‍ അത്‌ലറ്റായ വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതായി പൊലീസ് കണ്ടെത്തിയിരുന്നു.