തിരുവനന്തപുരം: എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസുമായി ബന്ധപ്പെട്ട് മതസ്പർദ്ധ ജനിപ്പിക്കുന്ന വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പോലീസ്. സമൂഹ മാധ്യമങ്ങളിലൂടെ തെറ്റിദ്ധാരണ പരത്തുന്നതും മതസ്പർദ്ധ ജനിപ്പിക്കുന്നതുമായ പോസ്റ്റുകൾ പ്രചരിപ്പിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.
ഇത്തരത്തിലുള്ള വ്യാജ പ്രചാരണം നടത്തുന്നവർക്കെതിരെ കർശനമായ നിയമ നടപടികൾ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു. പ്രതിയെന്നു സംശയിക്കുന്നയാളുടെ ബാഗിൽനിന്ന് നമസ്കാര സമയം രേഖപ്പെടുത്തിയ കുറിപ്പ് കിട്ടിയെന്നുൾപ്പെടെയുള്ള വ്യാജപ്രചരണങ്ങളാണ് നടക്കുന്നത്.



