തിരുവനന്തപുരം: വിഷു പ്രമാണിച്ച് രണ്ട് മാസത്തേക്കുള്ള ക്ഷേമ പെൻഷൻ ഒരുമിച്ച് നൽകാനൊരുങ്ങി സർക്കാർ. ഏപ്രിൽ 10 മുതൽ തുക വിതരണം ചെയ്യുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു.
സംസ്ഥാനത്തെ 60 ലക്ഷത്തോളം വരുന്ന ഗുണഭോക്താക്കൾക്ക് രണ്ട് മാസത്തെ പെൻഷൻ തുകയായ 3,200 രൂപ ഒരുമിച്ച് നൽകുന്നത് വിഷുക്കൈനീട്ടമായി ആണെന്നും മന്ത്രി അറിയിച്ചു. പെൻഷൻ വിതരണത്തിനായി 1,871 കോടി രൂപ സര്ക്കാര് അനുവദിച്ചു.



