തി​രു​വ​ന​ന്ത​പു​രം: പാ​ർ​ട്ടി പു​ന​സം​ഘ​ട​ന പൂ​ർ​ത്തി​യാ​ക്കാ​ൻ സ​ഹാ​യി​ക്ക​ണ​മെ​ന്ന് അ​ഭ്യ​ർ​ഥി​ച്ച് കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ. ​സു​ധാ​ക​ര​ൻ. കെ​പി​സി​സി യോ​ഗ​ത്തി​ൽ കൈ​കൂ​പ്പി അ​ഭ്യ​ർ​ഥി​ച്ചാ​യി​രു​ന്നു സു​ധാ​ക​ര​ന്‍റെ വൈ​കാ​രി​ക പ്ര​സം​ഗം. ‌

നി​ങ്ങ​ൾ​ക്ക് പു​ന​സം​ഘ​ട​ന വേ​ണ്ടെ​ങ്കി​ൽ ത​നി​ക്കും വേ​ണ്ടെ​ന്ന് സു​ധാ​ക​ര​ൻ പ​റ​ഞ്ഞു. പു​ന​സം​ഘ​ട​ന പൂ​ർ​ത്തി​യാ​ക്കാ​ൻ സ​ഹാ​യി​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം കൈ​കൂ​പ്പി അ​ഭ്യ​ർ​ഥി​ച്ചു. ര​ണ്ട് വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും പു​ന​സം​ഘ​ട​ന പൂ​ർ​ത്തി​യാ​ക്കാ​ൻ സാ​ധി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സു​ധാ​ക​ര​ൻ നേ​താ​ക്ക​ളു​ടെ മു​ന്നി​ൽ‌ കൈ​കൂ​പ്പി അ​ഭ്യ​ർ​ഥി​ച്ചത്.

യോ​ഗ​ത്തി​ൽ മു​തി​ർ​ന്ന നേ​താ​ക്ക​ൾ​ക്കെ​തി​രെ​യും വി​മ​ർ​ശ​ന​മു​ണ്ടാ​യി. പാ​ർ​ട്ടി​യി​ലെ പ്ര​ശ്ന​ക്കാ​രാ​യ അ​രി​ക്കൊ​മ്പ​ന്മാ​രെ പി​ടി​ക്ക​ണ​മെ​ന്ന് അ​ൻ​വ​ർ സാ​ദ​ത്ത് എം​എ​ൽ​എ ആ​വ​ശ്യ​പ്പെ​ട്ടു. ഓ​ഫി​സി​ലേ​ക്ക് ഒ​രു​ദി​വ​സ​മെ​ങ്കി​ലും ക​ല്ലെ​റി​ഞ്ഞി​ല്ലെ​ങ്കി​ല്‍ ചി​ല​ര്‍​ക്ക് ഉ​റ​ക്ക​മി​ല്ലെ​ന്ന് കെ. ​മു​ര​ളീ​ധ​ര​നെ​തി​രെ എം.​എം.​ന​സീ​ര്‍ ഒ​ളി​യ​മ്പെ​യ്തു.

ശ​ശി ത​രൂ​ർ എം​പി പാ​ർ​ട്ടി​യേ​ക്കാ​ൾ വ​ലു​താ​കാ​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്നും വി​മ​ർ​ശ​ന​മു​ണ്ടാ​യി. ത​രൂ​ർ പാ​ർ​ട്ടി നി​ല​പാ​ടി​നൊ​പ്പം നി​ൽ​ക്കു​ന്നി​ല്ലെ​ന്നാ​യി​രു​ന്നു പ​രു​ടേ​യും പ​രാ​തി.