ഗാം​ഗ്ടോ​ക്ക്: സി​ക്കി​മി​ലെ നാ​ഥു​ല​യി​ല്‍ മ​ഞ്ഞി​ടി​ച്ചി​ലി​ല്‍ കു​ട്ടി​യു​ൾ​പ്പെ​ടെ ഏ​ഴ് വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ മ​രി​ച്ചു. 11 പേ​ര്‍​ക്ക് പ​രു​ക്കേ​റ്റു. മ​ഞ്ഞി​ടി​ച്ചി​ലി​നെ തു​ട​ർ​ന്ന് ആ​റോ​ളം വാ​ഹ​ന​ങ്ങ​ൾ നാ​ഥു​ല​യി​ലേ​ക്കു​ള്ള വ​ഴി​യി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ക​യാ​ണ്. ഈ ​വാ​ഹ​ന​ങ്ങ​ളി​ൽ മു​പ്പ​തോ​ളം വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ണ്ട്. ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം തു​ട​രു​ക​യാ​ണ്.

ത്രി​ശ​ക്തി കോ​ർ​പ്സി​ന്‍റെ സൈ​നി​ക​രും ക​ര​സേ​ന​യും സ്വ​സ്തി​കി​ന്‍റെ ഒ​രു ടീ​മും ഉ​ട​ൻ ത​ന്നെ ക്ഷാ​ദൗ​ത്യം ആ​രം​ഭി​ച്ചു. 23 വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ ര​ക്ഷ​പ്പെ​ടു​ത്തി സൈ​ന്യ​ത്തി​ന്‍റെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. പ്ര​ദേ​ശ​ത്ത് ഇ​പ്പോ​ഴും ര​ക്ഷാ​പ്ര​വ​ർ​ത്ത​നം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.