കാബൂൾ: വടക്കൻ അഫ്ഗാനിസ്ഥാനിലെ ബാൽഖ് പ്രവിശ്യയിൽ താലിബാൻ സേന നടത്തിയ ആക്രമണത്തിൽ ആറ് ഇസ്ലാമിക് സ്റ്റേറ്റ്(ഐഎസ്) ഭീകരർ കൊല്ലപ്പെട്ടു.
നാഹ്രി ഷാഹി മേഖലയിലെ ഐഎസ് ക്യാമ്പിൽ ചൊവ്വാഴ്ച പുലർച്ചെയാണ് സംഭവം നടന്നത്. ബാൽഖ് പ്രവിശ്യയുടെ ഗവർണർ ആയിരുന്ന മുഹമ്മദ് ദാവൂദ് മുസമ്മിലിനെ വധിച്ചതിന് പ്രതികാരം ചെയ്യാനായി താലിബാൻ നടത്തിയ ആക്രമണത്തിലാണ് ഐഎസ് ഭീകരർ കൊല്ലപ്പെട്ടത്.
ഐഎസ് ഭീകരരെ ചെറുക്കാനായി താലിബാൻ ഭരണകൂടം നടത്തുന്ന പ്രവർത്തനങ്ങളുടെ മുന്നണിപ്പോരാളിയായിരുന്നു മുസമ്മൽ.



