ന്യൂയോർക്ക്: ട്വിറ്റർ മേധാവി സ്ഥാനത്ത് തുടരണോ എന്നു ചോദിച്ച് അഭിപ്രായ സർവേ നടത്തിയ ഇലോൺ മസ്കിന് കണക്കുകൂട്ടൽ തെറ്റി. അഭിപ്രായ വോട്ടെടുപ്പിൽ ഭൂരിഭാഗം പേരും മസ്ക് മാറണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
17,502,391 പേരാണ് പോളില്‍ പങ്കെടുത്തത്. ഇതില്‍ 57.5 ശതമാനം പേരും മസ്ക് മാറണം എന്നാണ് ഉത്തരം നല്‍കിയത്. ഉത്തരവാദിത്തത്തോടെ വേണം ചോദ്യത്തിന് മറുപടി നല്‍കേണ്ടതെന്നും ഇതനുസരിച്ച് ട്വിറ്റർ പോളിസികളിൽ മാറ്റംവരുത്തുമെന്നും മസ്ക് അറിയിച്ചിരുന്നു.
അഭിപ്രായ വോട്ടെടുപ്പിന്റെ ഫലം താൻ അംഗീകരിക്കുമെന്നും മസ്ക് ഉറപ്പു നൽകിയിരുന്നു. അതിനിടെ ട്വിറ്ററിൽ മറ്റു സാമൂഹിക മാധ്യമങ്ങളുടെ പ്രചാരണത്തിന് വിലക്ക് ഏർപ്പെടുത്തി. ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും അടക്കമുള്ള സാമുഹിക മാധ്യമങ്ങളുടെ കണ്ടന്റും ലിങ്കും ട്വിറ്ററിൽ പങ്ക് വയക്കുന്നതിനാണ് വിലക്ക്.



