ബാങ്കോക്: തായ്ലൻഡിൽ നാവികസേനയുടെ കപ്പൽ മുങ്ങി. 106 പേർ ഉണ്ടായിരുന്ന കപ്പലിൽ നിന്ന് 73 പേരെ രക്ഷിച്ചു. ഇപ്പോഴും കപ്പലിൽ കുടുങ്ങി കിടക്കുന്ന 33 പേരെ രക്ഷിക്കാൻ ശ്രമം തുടരുകയാണ്.
ഗൾഫ് ഓഫ് തായ്ലൻഡിൽ പട്രോളിംഗ് നടത്തുന്നതിനിടെ ഞായറാഴ്ച രാത്രിയാണ് എച്ച്ടിഎംഎസ് സുഖോയ്തായ് കപ്പൽ മുങ്ങിയത്. പ്രക്ഷുബ്ധമായ കടലിൽ കപ്പലിന്റെ ഇലക്ട്രിക് സംവിധാനം തകരാറിലായതാണ് അപകട കാരണം.
യുദ്ധക്കപ്പലുകളുടെയും ഹെലിക്കോപ്റ്ററുകളുടെയും നേതൃത്വത്തിലാണ് തെരച്ചിൽ നടത്തുന്നത്. തായ്ലൻഡ് തീരത്ത് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മോശം കാലാവസ്ഥയാണ് ഉണ്ടായിരുന്നത്.



