തി​രു​വ​ന​ന്ത​പു​രം: ട്രാ​വ​ൻ​കൂ​ർ ടൈ​റ്റാ​നി​യം ജോ​ലി ത​ട്ടി​പ്പു കേ​സി​ൽ അ​ഞ്ചാം പ്ര​തി​യാ​യ സ്ഥാ​പ​ന​ത്തി​ലെ ലീ​ഗ​ൽ ഡെ​പ്യൂ​ട്ടി ജ​ന​റ​ൽ മാ​നേ​ജ​ർ ശ​ശി​കു​മാ​ര​ൻ ത​ന്പി​ക്കു സ​സ്പെ​ൻ​ഷ​ൻ. ക​ന്‍റോ​ണ്‍​മെ​ന്‍റ്, വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സു​ക​ളി​ലാ​ണു ശ​ശി​കു​മാ​ർ പ്ര​തി​ചേ​ർ​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ശ​ശി​കു​മാ​ര​ൻ ത​ന്പി ഇ​പ്പോ​ൾ ഒ​ളി​വി​ലാ​ണ്. കേ​സി​ലെ ഒ​ന്നാം പ്ര​തി​യും പ്ര​ധാ​ന ഇ​ട​നി​ല​കാ​രി​യു​മാ​യ ദി​വ്യ നാ​യ​രെ ക​ഴി​ഞ്ഞ ദി​വ​സം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

ടൈ​റ്റാ​നി​യ​ത്തി​ൽ ജോ​ലി ന​ൽ​കാ​മെ​ന്ന പേ​രി​ൽ 14 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്തെ​ന്ന ഉ​ദ്യോ​ഗാ​ർ​ഥി​യു​ടെ പ​രാ​തി​യി​ലാ​ണു വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. ഈ ​കേ​സി​നു പി​ന്നാ​ലെ സ​മാ​ന പ​രാ​തി​യു​മാ​യി നി​ര​വ​ധി പേ​ർ രം​ഗ​ത്തു​വ​ന്നു. എ​ന്നാ​ൽ വി​ഷ​യം പോ​ലീ​സ് ഗൗ​ര​വ​മാ​യി ക​ണ്ടി​ല്ലെ​ന്ന ആ​ക്ഷേ​പ​വു​മു​ണ്ട്. ത​ട്ടി​പ്പു ന​ട​ത്തി​യ ദി​വ്യാ നാ​യ​രെ പാ​ള​യം ജേ​ക്ക​ബ് ജം​ഗ്ഷ​നി​ലെ വീ​ട്ടി​ലെ​ത്തി​യാ​ണ് വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്.

കേ​സി​ലെ മ​റ്റൊ​രു പ്ര​തി ദി​വ്യ​യു​ടെ ഭ​ർ​ത്താ​വാ​യ രാ​ജേ​ഷ് ഒ​ളി​വി​ലാ​ണ്. ദി​വ്യ​യാ​ണു ജോ​ലി ത​ട്ടി​പ്പി​നാ​യി പ​ണം വാ​ങ്ങു​ന്ന​തെ​ന്നാ​ണു പോ​ലീ​സ് പ​റ​യു​ന്ന​ത്. കേ​സി​ലെ മ​റ്റു പ്ര​തി​ക​ളാ​യ പ്രേം​കു​മാ​റും ശ്യാം​ലാ​ലും ഉ​ദ്യോ​ഗാ​ർ​ഥി​ക​ളെ ടൈ​റ്റാ​നി​യ​ത്തി​ലെ​ത്തി​ക്കും. ഇ​ന്‍റ​ർ​വ്യൂ ന​ട​ത്തു​ന്ന​തു ഡി​ജി​എം ശ​ശി​കു​മാ​ര​ൻ ത​ന്പി​യാ​യി​രു​ന്നു. ഇ​ന്‍റ​ർ​വ്യൂ​വി​നു മു​ന്പ് പ​കു​തി പ​ണ​വും ഇ​ന്‍റ​ർ​വ്യൂ​വി​നു ശേ​ഷം ബാ​ക്കി പ​ണ​വും വാ​ങ്ങി​യാ​യി​രു​ന്നു ത​ട്ടി​പ്പ്.

ഒ​ക്ടോ​ബ​റി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടും കേ​സ​ന്വേ​ഷ​ണം പോ​ലീ​സ് നീ​ട്ടു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണു പ​രാ​തി​ക്കാ​ർ പ​റ​യു​ന്ന​ത്. ഒ​രു പ​രാ​തി​ക്കു പി​ന്നാ​ലെ ത​ട്ടി​പ്പി​നി​ര​യാ​യ കൂ​ടു​ത​ൽ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ രം​ഗ​ത്തു വ​ന്നി​ട്ടും പോ​ലീ​സ് ഫ​ല​പ്ര​ദ​മാ​യി അ​ന്വേ​ഷി​ച്ചി​ല്ലെ​ന്ന പ​രാ​തി​യും നി​ല​നി​ൽ​ക്കു​ന്നു. ശ​ശി​കു​മാ​ര​ൻ ത​ന്പി​യെ അ​റ​സ്റ്റു ചെ​യ്താ​ൽ മാ​ത്ര​മേ കൂ​ടു​ത​ൽ തെ​ളി​വു​ക​ൾ ല​ഭി​ക്കു​ക​യു​ള്ളൂ​വെ​ന്നാ​ണു പോ​ലീ​സും വ്യ​ക്ത​മാ​ക്കു​ന്ന​ത്.