തി​രു​വ​ന​ന്ത​പു​രം: വ​നി​താ കൗ​ണ്‍​സി​ല​ര്‍​മാ​ര്‍​ക്കെ​തി​രെ അ​പ​കീ​ര്‍​ത്തി​ക​ര​മാ​യ പ​രാ​മ​ര്‍​ശം ന​ട​ത്തി​യെ​ന്നാ​രോ​പി​ച്ച് തി​രു​വ​ന​ന്ത​പു​രം കോ​ര്‍​പ​റേ​ഷ​ന്‍ കൗ​ണ്‍​സി​ല​ര്‍ ഡി.​ആ​ര്‍ അ​നി​ലി​നെ​തി​രെ ബി​ജെ​പി ന​ട​ത്തി​യ മാ​ര്‍​ച്ചി​ല്‍ സം​ഘ​ര്‍​ഷം. അനിൽ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​നു സ​മീ​പ​ത്തെ ഇ.​കെ.​നാ​യ​നാ​ര്‍ ചാ​രി​റ്റ​ബി​ള്‍ ട്ര​സ്റ്റ് ഓ​ഫീ​സി​ലേ​ക്കാ​ണ് ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ര്‍ മാ​ര്‍​ച്ച് ന​ട​ത്തി​യ​ത്.

ഓ​ഫീ​സി​നു മു​ന്നി​ല്‍ പ്ര​വ​ര്‍​ത്ത​ക​ര്‍ ക​രി ഓ​യി​ല്‍ ഒ​ഴി​ച്ചു. പ്ര​വ​ര്‍​ത്ത​ക​രും പോ​ലീ​സു​മാ​യു​ണ്ടാ​യ ഉ​ന്തി​നും ത​ള്ളി​നു​മി​ട​യി​ല്‍ ഓ​ഫീ​സി​നു മു​ന്‍​വ​ശ​ത്തെ ചി​ല്ല് ത​ക​ര്‍​ന്നു. പ​ത്തോ​ളം ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ഇ​വി​ടെ​നി​ന്ന് നീ​ക്കി.

അ​തേ​സ​മ​യം തന്‍റെ​ ഓ​ഫീ​സെ​ന്ന പേ​രി​ല്‍ ബി​ജെ​പി ന​ഗ​ര​സ​ഭ​യു​ടെ റ​സ്റ്റ് ഹൗ​സ് ത​ക​ര്‍​ത്തെ​ന്ന് ഡി.​ആ​ര്‍ അ​നി​ല്‍ പ്ര​തി​ക​രി​ച്ചു. പൊ​തു​മു​ത​ല്‍ ന​ശി​പ്പി​ച്ച​തി​ന് ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കെ​തി​രെ കേ​സെ​ടു​ക്കു​മെ​ന്ന് ഡെ​പ്യൂ​ട്ടി മേ​യ​ര്‍ പി.​കെ രാ​ജു​വും വ്യ​ക്ത​മാ​ക്കി.