തൃ​ശൂ​ര്‍: ആ​റാ​ട്ടു​പു​ഴ​യി​ല്‍ കാ​ര്‍ പു​ഴ​യി​ലേ​ക്ക് വീ​ണു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​ര​ണം മൂ​ന്നാ​യി. കാ​ർ യാ​ത്രി​ക​യാ​യ സ​ന്ധ്യ​യും മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി.

ഇ​ന്ന് ഉ​ച്ച​യ്ക്കാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. അ​പ​ക‌​ട​ത്തി​ൽ മ​രി​ച്ച ചീ​രാ​ച്ചി സ്വ​ദേ​ശി രാ​ജേ​ന്ദ്ര ബാ​ബു​വി​ന്‍റെ ഭാ​ര്യ​യാ​ണ് സ​ന്ധ്യ. ഇ​വ​രു​ടെ കൊ​ച്ചു​മ​ക​ൻ സ​മ​ർ​ഥും അ​പ​ക​ട​ത്തി​ൽ മ​രി​ച്ചി​രു​ന്നു.

വി​വാ​ഹാ​വ​ശ്യ​ത്തി​നാ​യി ആ​റാ​ട്ടു​പു​ഴ​യി​ലെ റി​സോ​ര്‍​ട്ടി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ഒ​രു കു​ടും​ബ​ത്തി​ലെ ആ​റു പേ​ര്‍ സ​ഞ്ച​രി​ച്ച കാ​റാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്.

ആ​റാ​ട്ടു​പു​ഴ പാ​ല​ത്തി​ന് താ​ഴെ​യു​ള്ള വ​ഴി​യി​ലൂ​ടെ റി​സോ​ര്‍​ട്ടി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ എ​തി​രെ വ​ന്ന വാ​ഹ​ന​ത്തി​ന് സൈ​ഡ് ന​ല്‍​കു​മ്പോ​ള്‍ കാ​ര്‍ പു​ഴ​യി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു.

കാ​റു​ലു​ണ്ടാ​യി​രു​ന്ന മ​റ്റു​ള്ള​വ​രെ നാ​ട്ടു​കാ​രാ​ണ് ര​ക്ഷി​ച്ച് ക​ര​യ്‌​ക്കെ​ത്തി​ച്ച​ത്. ഇ​വ​രെ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. പോ​ലീ​സും ഫ​യ​ര്‍​ഫോ​ഴ്‌​സും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു. നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് കാ​ര്‍ പു​റ​ത്തെ​ടു​ത്ത​ത്.