എറണാകുളം: കോതമംഗലത്ത് കെഎസ്ആര്‍ടിസി ബസ് ബൈക്കിലിടിച്ച് യുവാവ് മരിച്ചു. കോട്ടപ്പട്ടി നാഗഞ്ചേരി സ്വദേശിയായ അശ്വിന് എല്‍ദോസാണ് മരിച്ചത്.
ഇന്നു രാവിലെ 11ന് കോതമംഗലം താലൂക്ക് ആശുപത്രിക്കു സമീപമാണ് അപകടമുണ്ടായത്. ബസിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ അശ്വിന് ബസിനടിയിലേക്ക് വീഴുകയായിരുന്നു.
ബസ് അമിതവേഗതതയിലായിരുന്നതാണ് അപകടത്തിനു കാരണമായതെന്നാണ് വിവരം. മരിച്ച അശ്വിന് ബിഡിഎസ് വിദ്യാര്‍ഥിയാണ്.



